Advertisements

ഒരാൾ പതിവുപോലെ നേരുപറയുമ്പോൾ, മറ്റൊരാൾ പതിവുപോലെ ലൈക്കെണ്ണുന്നു

ഒരാൾ പതിവുപോലെ നേരുപറയുമ്പോൾ, മറ്റൊരാൾ പതിവുപോലെ ലൈക്കെണ്ണാനും, സംഘി അപ്രീതിക്ക് പാത്രമാവാതിരിക്കാനും എവിടെയുംതൊടാതെ എന്തോനിലപാടെടുക്കുന്നു. രണ്ടും ആൻഡ്രോയിഡാണ്... രണ്ടും ഫേസ്ബുക്കാണ്...

ഫ്ലാറ്റുകളിൽ മരണമണി മുഴങ്ങുന്നതിന് മുൻപേ

കേരളത്തിൽ ഇനി ഉണ്ടാകാൻ പോകുന്ന വലിയ ദുരന്തം എതെങ്കിലും ബഹുനില കെട്ടിടത്തിലെ അഗ്നിബാധ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞുതുടങ്ങിയിട്ട് കുറച്ചു കാലമായി

ശബരിമല, അയോദ്ധ്യ വിഷയങ്ങളിൽ മതം ഒരു ലഹരിയായതിനാൽ മദ്യത്തെ നമുക്ക് ഉദാഹരണമായി എടുക്കാം.

അയോദ്ധ്യയിൽ അമ്പലം വേണോ പള്ളി വേണോ, ശബരിമലയിൽ യുവതിപ്രവേശനം വേണോ എന്നൊക്കെയുള്ള കാര്യത്തിൽ ‘മതമേ വേണ്ടെന്നു പറയുന്ന യുക്തിവാദികൾ (ചിലർ)’ എന്തിനു തലപുകയ്ക്കുന്നു എന്ന് ചിന്തിക്കുന്നവരോടും

സത്യം ചെരുപ്പിടുന്നതിനു മുമ്പ് ജനംടീവിയുടെ നുണ ലോകം ചുറ്റി വരുന്നത് കണ്ടോ..

ആസൂത്രിതമായി ഒരുക്കിയ ഒരു പ്രാദേശിക വിഷയത്തെ അപൂർവ്വസംഭവം ആയി ചിത്രീകരിച്ച് പ്രചരണം കൊടുക്കുന്ന ഘട്ടത്തിൽ ആണ് വസ്തുതകൾ പറയുന്ന ഈ റിപ്പോർട്ട്‌.

“രാജീവ് പൂട്ട് തുറന്നു, കാവിയുടെ കയ്യിൽ ചാവി..”

ഇന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഓണലൈൻ പത്രത്തിൽ വന്ന ലേഖനം ആയിരുന്നു.. രണ്ട് മണിക്കൂറിൽ കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നില്ല ആ ലേഖനത്തിന്.. അത് അവരുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു.. 

നിങ്ങളെ മതത്തില്‍ പെടുത്തുന്നത് നിങ്ങളല്ല മറിച്ച് സമൂഹമാണ്

നാസ്തികര്‍ മതംപറയുന്നവരല്ല, അവര്‍ മതത്തെ സദാസമയവും പ്രകീര്‍ത്തിക്കുന്നില്ല, മതം ജീനുകളില്‍ ഉണ്ടെന്ന് പറയുന്നില്ല. നേരെ തിരിച്ചാണ് സംഭവിക്കുന്നത്. അവര്‍ മതത്തിന് വിരുദ്ധമായ പ്രചരണം നടത്തുന്നവരാണ്.

കൺകുളിർക്കെ കാണു രാഷ്ട്രീയ ഗുണ്ട വിളയാട്ടം (video)

ഗാന്ധിജിയുടെ പിള്ളേരാ, ഞങ്ങൾ അഹിംസ ത്യജിച്ചൊരു ജീവിതമില്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒരു ബാങ്കിലേക്ക് കയറി വരുന്ന ബാങ്ക് ജീവനക്കാരിയായ സ്ത്രീയെ കൂട്ടം കൂടി കടന്നാക്രമിക്കുന്ന, ഊടു പാട് തെറി അഭിഷേകം നടത്തുന്ന നമ്മുടെ പാർട്ടി പ്രവർത്തകർക്ക് എത്ര ലൈക്‌ ഗുയ്സ്‌...

നമ്മുടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ പ്രഭാവം സ്വാധീനിച്ചിട്ടുണ്ട്

രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവിട്ട തര്‍ക്കഭൂമിയില്‍ പണ്ടൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു എന്നതും അത് തകര്‍ക്കപ്പെട്ടുവെന്നതും ഒരു വസ്തുതയാണ്.

സൗദിയെന്ന മരുഭൂമി രാജ്യവും ഇന്ത്യയെന്ന ഹരിതരാജ്യവും; ചില താരതമ്യങ്ങൾ വായിച്ചാൽ ജനാധിപത്യത്തെ വെറുത്തുപോകും

മരുഭൂമിയാണ്, രോമം പോലും കിളിർക്കാത്ത സ്ഥലംമാണ്, കുടിവെള്ളം പോലും അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യണം, എങ്കിലും രണ്ട് റിയാല് (35 രൂപ )മുടക്കി ഒരു പാക്കറ്റ് കുപ്പൂസും ഒരു വെള്ളവും വാങ്ങിയാൽ ഒരു മനുഷ്യന് ഒരു ദിവസം ജീവിക്കാം

വിവാഹത്തിന് സമ്മതം എന്ന് പറയുന്നപോലെ തുടർന്ന് ജീവിക്കാൻ താത്പര്യമില്ല എന്നും സ്വാതന്ത്ര്യത്തോടെ പറയാൻ കഴിയണം

കുട്ടിയുടെ ഭാവി ഓർത്തും ജീവിതം ഓർത്തും നിലവിലെ വിവാഹബന്ധം നശിക്കരുത്, എങ്ങനെയെങ്കിലും ബന്ധം തുടർന്നു പോണം എന്നാണ് സമൂഹത്തിൻറെ പൊതു നിലപാട്.

ആനയും ഉറുമ്പും ഒരു മാർക്സിസ്റ്റ്‌ വിമർശനമല്ല

രവിചന്ദ്രൻ സാറിന്റെ ആനയും ഉറുമ്പും ഒരു മാർക്സിസ്റ് വിമർശനം ആയാണ് മിക്കവാറും ചർച്ച ചെയ്യപ്പെടുന്നത്. അതൊരു നിസാരവത്കരിക്കലായാണ് അനുഭവപ്പെടുന്നത് .

നിതാഖാത്ത് പ്രകാരം സൗദിയിൽ നിന്നും നാടുകടത്തപ്പെട്ടു ശ്രീലങ്കയിലെത്തിയ ഒരു തമിഴനും വീട്ടിലെത്തിയിട്ടില്ല

മൻമോഹൻ സിംഗ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ അതായത് 2013 ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രി പങ്കെടുക്കുന്നില്ല എന്ന വാർത്ത വളരെ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയത്

ലൈംഗിക വിദ്യഭ്യാസം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയല്ല

എട്ടാം ക്‌ളാസ്സിലെ ബയോളജി ക്‌ളാസിൽ നാണിച്ചു മുഖം ചുവന്ന ഏതെങ്കിലുമൊരു ടീച്ചർ ശ്വാസം വിടാതെ വായിച്ചു പോകുന്ന പ്രത്യുല്പാദന അവയവങ്ങൾ എന്ന പാഠമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം.

1992 ഡിസംബർ ആറിലെ നിയമവിരുദ്ധ പ്രവർത്തനത്തിന് നിയമവിധേയത്വം നൽകിയെന്നതാണ് പ്രത്യേകത

ആയിരത്താണ്ടുകളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ഹൈന്ദവമെന്നും സൈന്ധവമെന്നും ആർഷഭാരതമെന്നും വിളിക്കപ്പെട്ട ഒരു സംസ്കൃതിയുടെ മേലെ ഗംഗാജല വിതരണവും രാമായണ മെഗാസീരിയലും രാമക്ഷേത്രം പണിയാനുള്ള ഇഷ്ടിക പൂജകളും നടക്കുമ്പോൾ ബിജെപ്പിക്ക് പാർലമെന്റിലെ അംഗസംഖ്യ 2 ആയിരുന്നു

പ്രശ്നങ്ങൾ ഇല്ലാത്ത സമൂഹങ്ങൾ ലോകത്തെവിടെയെങ്കിലും ഉണ്ടോ? ഇന്ത്യയുടെ പാരമ്പര്യ സമൂഹത്തിൽ മാത്രമാണോ പ്രശ്നങ്ങൾ ഉള്ളത്?

പ്രശ്നങ്ങളില്ലാത്ത സമൂഹങ്ങൾ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ? ഇല്ലെന്ന് വേണം പറയാൻ. ഇന്ത്യയിൽ ആധുനിക മൂല്യങ്ങൾ ഉൾക്കൊള്ളാൻ നാം തയാറല്ല എന്നതാണ് ഒരു വലിയ പ്രശ്നം.

മുൻ ഡിജിപിയുടെ ഫേസ്ബുക്ക് പേജ് കാണുമ്പോൾ അഭിമാനം തോന്നുന്നു

അയാൾക്ക് ചില പ്രശ്നങ്ങളുണ്ട് എന്ന് സമ്മതിക്കുന്നു. വിഡ്ഢിത്തം ധാരാളം വിളിച്ചു പറയുന്നുണ്ട്. അതു പക്ഷെ അയാൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമുദ്രയാണ്.

കേരളത്തിന്റെ വികസനത്തിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാം ?

ഇന്ത്യയിലെ താരതമ്യേന ജീവിതനിലവാരം ഉയർന്ന സംസ്‌ഥാനങ്ങളിൽ ഒന്നാണല്ലോ കേരളം. അതിനെ സോഷ്യലിസത്തിന്റെ വിജയമായി പലരും കൊണ്ടാടാറുണ്ട്.. കേരളത്തിന്റെ മെച്ചപ്പെട്ട ജീവിത നിലവാര സൂചികകൾക്ക് പിന്നിൽ സർക്കാരുകൾക്ക് ഒരു പങ്കുമില്ല എന്ന് പറയില്ല

ആളൂരിനെതിരെയുള്ള ആൾക്കൂട്ട ആക്രോശങ്ങൾ അനാവശ്യം

ബി.എ ആളൂരിനെതിരെയുള്ള ആൾക്കൂട്ട ആക്രോശങ്ങൾ പലപ്പോഴും അനാവശ്യമാണെന്നു തോന്നിയിട്ടുണ്ട്. അയാൾ അയാളുടെ ജോലി ചെയ്യുന്നു,അല്ലാതെന്താ ?

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് പള്ളിയിൽ പ്രവേശനം നിഷേധിച്ച സമയത്തു തന്നെ കുറ്റാരോപിതന് മാർപ്പാപ്പാ സന്ദർശനത്തിന് ടിക്കറ്റെടുത്തു കൊടുത്ത നാടാണ് നമ്മുടേത്

വാളയാർ സംഭവത്തെ അധികരിച്ചുള്ള ഒരു വീഡിയോ ഇന്ന് കണ്ടു. അതിൽ പെൺകുട്ടികളിലൊരാളുടെ ടീച്ചർ സംസാരിക്കുന്നുണ്ട്.. കുട്ടി അസ്വാഭാവികമായി പെരുമാറിയിരുന്നതായി അവരതിൽ പറയുന്നുണ്ട്.

വീടുകൾ തോറും രോഗികളെ തപ്പിയിറങ്ങുന്നവരെ സൂക്ഷിക്കുക, രോഗങ്ങളുടെ പെരുംപറഞ്ഞു കൊള്ളവിലയ്ക്കു മരുന്നുകൾ വിൽക്കാൻ സംഘങ്ങൾ

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് മെസേജയച്ചു. അവനില്ലാത്ത സമയം അവന്റെ വീട്ടിൽ രണ്ടു യുവാക്കൾ വന്നിരുന്നു. അവന്റെ അമ്മ തൈറോയിഡ് ഹോർമോൺ കുറവായതിനാൽ 2 വർഷമായി മരുന്ന് കഴിക്കുന്നയാളാണ്

ഈ അധര്‍മ്മവും നീതിനിഷേധവും മലയാളിയെ ഇനിയെന്നും വേട്ടയാടും

സൈനബ് അൻസാരി എന്ന ഏഴു വയസ്സുകാരിയായ പാക്കിസ്ഥാനി പെൺകുട്ടിയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല.പഞ്ചാബിലെ കസൂര്‍ ജില്ലയില്‍ ആയിരുന്നു സംഭവം.

പ്രിയസഹോദരാ‍…നിശബ്ദരും നിസ്സഹായരുമായ ഒരു ജനതയാണ് നമ്മള്‍, മാപ്പ്

അന്‍പത്തി രണ്ടു വയസ്സാണ് കാഞ്ഞിരമ്പാടം മച്ചിങ്ങാപൊയിലിലെ കുന്നത്ത് രാമകൃഷ്ണന് .. ഭിന്നശേഷിക്കാരനായ ‍രാമകൃഷ്ണന്‍ മുപ്പതു വര്‍ഷമായി BSNL ഓഫീസില് കരാര് അടിസ്ഥാനത്തില്‍ ജോലി ചെയുകയായിരുന്നു.

UAPA എന്ന കരിനിയമം സ്റ്റേറ്റിന് നമുക്കുനേരെ എങ്ങനെയൊക്കെ എടുത്തുപയോഗിക്കാം

UAPA പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാവർക്കും കരിനിയമം ആണെന്ന് സംശയം ഇല്ല. അധികാരത്തിലെത്തിയാൽ എന്തെങ്കിലും പറഞ്ഞു കൊണ്ട് അതെടുത്തു വീശും.

ജനാധിപത്യം നിലനിൽക്കുന്ന ഈ രാജ്യത്ത് കമ്യൂണിസത്തിന് വേര് പിടിക്കാൻ വിഷമമാണ്

ഏത് കാലത്തായാലും ഒരു സായുധ വിപ്ലവം ജയിക്കാൻ അതാത് രാജ്യത്തെ പൊതു ജനങ്ങളുടെ പിന്തുണയും പുറത്ത് നിന്നും വലിയ തോതിൽ സാമ്പത്തികവും ആയുധങ്ങളും സ്ട്രാറ്റജിക് സപ്പോർട്ടും ചാര സംഘടനകളുടെ പിന്തുണയും വേണമല്ലോ?

നന്മമരങ്ങൾ പെൺകുട്ടികളുടെ’ കല്യാണത്തിന് വേണ്ടി പിരിവിടുന്നതിലെ ന്യായം എന്താണാവോ?

നന്മ മരങ്ങൾ രോഗികളെ സഹായിക്കുന്നത് ഒരു ജീവൻ നിലനിർത്താണല്ലോ എന്നോർത്തെങ്കിലും സമാധിനിക്കാം. പക്ഷെ 'പെൺകുട്ടികളുടെ' കല്യാണത്തിന് വേണ്ടി പിരിവിടുന്നതിലെ ന്യായം എന്താണാവോ

സ്വതന്ത്ര ഇന്ത്യയെ മതപരമായി വിഭജിച്ച ആദ്യസന്ദര്‍ഭമാണ് ബാബ്‌രി പള്ളി പൊളിക്കല്‍

സ്വതന്ത്ര ഇന്ത്യയെ മതപരമായി വിഭജിച്ച ആദ്യസന്ദര്‍ഭമാണ് ബാബ്‌രി പള്ളി പൊളിക്കല്‍. തൊള്ളായിരത്തി നാല്‍പതുകള്‍ മുതല്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്ന കാര്യം.

ഇന്നത്തെ മാവോയിസ്റ്റുകൾ തൊഴിലാളി കർഷക വിഭാഗങ്ങളുടെ വർഗ്ഗ സമരം നയിക്കുകയല്ല ചെയ്യുന്നത്

കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ അനുസരിച്ച് കേരള പോലീസ് കേസെടുത്തത് വിവാദമായിരിക്കുകയാണല്ലോ. ഇതേ കുറിച്ച് പല സുഹൃത്തുക്കളും പ്രതികരണം ആരായുന്നുണ്ട്.

ഈ ഫോട്ടോ ഓർക്കുന്നുണ്ടോ? അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കാർ കടന്നു പോകുമ്പോൾ അയാൾക്ക് നടുവിരൽ കാണിക്കുന്ന യുവതിയെ?

ഈ ഫോട്ടോ ഓർക്കുന്നുണ്ടോ? അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ കാർ കടന്നു പോകുമ്പോൾ അയാൾക്ക് നടുവിരൽ കാണിക്കുന്ന ജൂലി ബ്രിസ്ക് മാൻ എന്ന യുവതിയെ?

നിങ്ങളുടെ പൊലീസ് ആരുടെ സൃഷ്ടി?

'Every nation gets the government it deserves'' (എല്ലാ രാഷ്ട്രങ്ങള്‍ക്കും അത് അര്‍ഹിക്കുന്ന സര്‍ക്കാരിനെയാണ് ലഭിക്കുക) എന്നു പറഞ്ഞത് സാര്‍ഡീനിയന്‍ ചിന്തകനായ ജോസഫ് ഡി മയിസ്ട്രെ ആണ്.

കൂടങ്കുളം ആണവ നിലയത്തിൽ സൈബർ ആക്രമണം, ഇപ്പോൾ പൊട്ടിത്തെറിക്കും..” എന്ന മട്ടിലാണ്‌ വാർത്തകൾ പടച്ചു വിടുന്നത്

"കൂടങ്കുളം ആണവ നിലയത്തിൽ സൈബർ ആക്രമണം.. ഇപ്പോൾ പൊട്ടിത്തെറിക്കും.." എന്ന മട്ടിലാണ്‌ വാർത്തകൾ പടച്ചു വിടുന്നത്. കെ എസ് ഇബിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്താൽ കേരളം ഇരുട്ടിലാകുമെന്ന് പറയുന്നതുപോലെയാണിത്.
Advertisements

Recent Posts