ഭാര്യയെയും കൂട്ടി ഇന്ന് കലൂർ സ്റ്റേഡിയത്തിനു ചുറ്റും നടക്കുവാൻ പോയി. ഇന്നലെ വിഷു ആയിട്ട് കുറച്ചു കൂടുതൽ ഭക്ഷണം കഴിച്ചു. അതൊക്കെ നടന്നു കത്തിച്ചു കളയണം എന്ന് കരുതി . 🙂 ( repost )
നടക്കുവാനായി കണ്ടമാനം ആളുകൾ ഉണ്ട്. ചിലർ ഒറ്റയ്ക്കും, ചിലർ കൂട്ടമായും.
ഞങ്ങൾ കൊച്ചുവർത്തമാനം പറഞ്ഞു നടപ്പു തുടങ്ങി. ഭാര്യ സ്റ്റേഡിയത്തിന്റെ അടുത്തുള്ള ട്രാക്കിലും, ഞാൻ ഒരു മീറ്റർ അകലത്തിലുള്ള ട്രാക്കിലും.
ശ്ശൊ.. അവിടെ ട്രാക്കൊന്നും ഇല്ലാട്ടോ. ചുറ്റും നല്ല വീതിയിൽ ടാർ ഇട്ട നടപ്പാത ഉണ്ട്. ട്രക്കെന്നു ചുമ്മാ പറഞ്ഞതാ. ഇത് നടപ്പാതയിൽ സാങ്കൽപ്പീക ട്രാക്കാണ്. ക്ഷമിക്കുക