fbpx
Advertisements

ഇന്ത്യ ഒരു 100% ഹൈന്ദവജനസാമാന്യം ഉള്ള രാജ്യം ആയിരുന്നെങ്കിൽ ബിജെപി എന്ത് പറഞ്ഞു ഹിന്ദു ധ്രുവീകരണം നടത്തുമായിരുന്നു ?

ഇന്ത്യയിലെ മുസ്ലിം വോട്ട് ബാങ്കിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന പാർടി കോണ്ഗ്രെസോ, ബിഎസ്പിയോ, സിപിഎമ്മോ , എസ്പിയോ, തൃണമൂലോ, ആപ്പോ, ഐഎംഐഎംമോ ഒക്കെ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, ബിജെപിയാണത്.

അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു കയറാമെന്ന് ബി.ജെ.പി. കരുതുന്നെങ്കിൽ അത് തെറ്റാണെന്നു കാലക്രമത്തിൽ അവർ മനസിലാക്കിക്കൊള്ളും

കോൺഗ്രസിനോട് ഡൽഹിയിൽ മൂന്നാം തവണയാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറുന്നത് ഈ കാലയളവിലുണ്ടായ രണ്ട ലോക് സഭാ തെരഞ്ഞെടുപ്പിലും ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പിക്കാണ്‌ വോട്ടു ചെയ്തത്. ഇതിൽ നിന്ന് ബി .ജെ.പി ഇന്ത്യ ഭരിക്കട്ടെ, ആപ് ഡൽഹി ഭരിക്കട്ടെ എന്നാണ്‌ ഡൽഹിയിലെ ജനങ്ങൾ പറയുന്നത് എന്ന് വേണമെങ്കിൽ വാദിക്കാം.

കെജ്രിവാൾ ജനങ്ങൾക്കു സൗജന്യം കൊടുത്തതുകൊണ്ടാണ് ജയിച്ചതെന്നു പറയുന്നവർ കോർപറേറ്റുകൾക്ക് മാത്രം സൗജന്യങ്ങൾ ചെയ്തവരാണ്

കേജ്രിവാൾ ഖജനാവിലെ പണം സൗജന്യമായി കൊടുത്തത് കൊണ്ടാണ് വീണ്ടും ദില്ലിയിൽ അദ്ദേഹം അധികാരത്തിൽ വന്നത് എന്നാണ് ബി ജെ പി യും കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ച് ചേർന്ന് പാടുന്നത്.ഈ മൂന്ന് പാർട്ടികളോടും കൂടി ഒന്ന് ചോദിച്ചോട്ടെ.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രറിവാളിനെ പരിഹസിച്ച് അദേഹത്തിന് ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍...

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രറിവാളിനെ പരിഹസിച്ച് അദേഹത്തിന് ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍ പോസ്റ്റിട്ട എഞ്ചിനീയര്‍ക്ക് കേജ്രിവാള്‍ കൊടുത്ത മറുപടി !

ഹിന്ദുത്വ കാർഡിലൂടെ ബിജെപി ഒരു വശത്തും മറ്റെല്ലാവരും എതിർപക്ഷത്തും എന്ന നിലയിലേയ്ക്ക് നാളെ മാറാവുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണം

ദില്ലിയുടെ മനം കേജ്രിവാള്‍ വീണ്ടും സ്വന്തമാക്കുമ്പോള്‍, മോദിക്ക് ബദല്‍ കേജ്രിവാള്‍ , പതിനഞ്ചു കൊല്ലം ദില്ലി വാണ കോണ്‍ഗ്രസ്‌ സംഘടന പ്രതിസന്ധിയില്‍ പെട്ടു സംപൂജ്യ തകര്‍ച്ച നേരിടുന്നു എന്നൊക്കെ ചര്‍ച്ചയാവുമ്പോള്‍ ദില്ലി തിരഞ്ഞെടുപ്പിന്‍റെ മറുപുറം കൂടി കാണേണ്ടതുണ്ട്.

ബി ജെ പി രാമനെ ആയുധമാക്കിയപ്പോൾ ആം ആദ്മി ഹനുമാനെ ആയുധമാക്കി, ചിലപ്പോഴൊക്കെ മുള്ളിനെ മുള്ളുകൊണ്ടേ നേരിടാൻ പറ്റൂ

ആം ആദ്മി പാർട്ടിക്ക് വലിയ പ്രത്യയശാസ്ത്ര ഭാരങ്ങളൊന്നുമില്ല. കേജരിവാൾ ജയ് ബജ്‌‌രംഗ് ബലി എന്നും വിളിക്കും ഭാരത് മാതാ കീ ജയ് എന്നും വിളിക്കും ഇൻകുലാബ് സിന്ദാബാദ് എന്നും വിളിക്കും. ആശയപരമായി പല സാമ്യങ്ങളും ഇടതുപക്ഷവും ആം ആദ്മി പാർട്ടിയും

സ്വൈരജീവിതമാഗ്രഹിക്കുന്ന സാധാരണ ഇന്ത്യാക്കാർ ബിജെപിയെ ഒറ്റപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു

ദില്ലിയിൽ എഎപിയിൽ നിന്നേറ്റ ആഘാതം ബിജെപിയ്ക്ക് കരകയറാനാവാത്ത പതനത്തിന്റെ ആരംഭമായിരിക്കും. സ്വൈരജീവിതമാഗ്രഹിക്കുന്ന സാധാരണ ഇന്ത്യാക്കാർ ബിജെപിയെ ഒറ്റപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന അഹന്തയുടെ മസ്തകം തകരാൻ ഇനി അധികകാലമില്ല.

കെജ്‌രിവാളിന്റെ വിജയം ‘മൃദു’ഹിന്ദുത്വം കൊണ്ടാണെങ്കിൽ എന്താ പ്രശ്നം ? ?

കെജ്‌രിവാളിന്റെ വിജയം മുദുഹിന്ദുത്വം കൊണ്ടാണ് എന്ന് പലയിടങ്ങളിൽ നിന്നും നിഷ്പക്ഷമതികളുടെ അഭിപ്രായം ഉയരുന്നുണ്ട്. ചുവടെയുള്ള രണ്ടു ആർട്ടിക്കിളുകളും അത്തരത്തിലുള്ളതാണ്. ഇന്ത്യ പോലൊരു മതസമൂഹത്തിൽ മതനിരാസം പുറമെയെങ്കിലും കാണിച്ചു വിജയിക്കാൻ ഒരുപക്ഷേ, ഒരുകാലത്തു ബംഗാളിലെ സിപിഎമ്മിനും ഇപ്പോഴത്തെ കേരളത്തിലെ സിപിഎമ്മിനും മാത്രം സാധിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ തീവ്ര ഹിന്ദുത്വവാദികൾ

ശാന്തിയും സമാധാനവും സ്വസ്ഥതയും ബിജെപിയെ തുരത്തുന്നതിലൂടെ ലഭിക്കുമെന്ന് ഇന്ത്യൻ രാഷ്ട്രീയാനുഭവത്തിൽ ജനങ്ങൾക്ക് തോന്നിയിട്ടുണ്ടാകുമെന്നത് തീർച്ച

ജനങ്ങളിൽ വലിയൊരു വിഭാഗവും ശാന്തിയും സമാധാനവും സ്വസ്ഥമായൊരു ജീവിതവും ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള, നിലനിൽപ്പ് ഭദ്രമാകാനുള്ള വഴികൾ ജീവിതത്തിൽ ഇല്ലാതാകുമ്പോഴും മാനാഭിമാനം നഷ്ട്ടപ്പെടുന്ന

ഈ വിജയത്തെ വെറും ഉഡായിപ്പെന്നു വിളിക്കാൻ എന്തൊക്കെ പുതിയ നമ്പറും കൊണ്ടാവും ചില നാർസിസ്റ്റുകൾ വരിക

പഴയ ഗ്രീക്ക് മിത്തോളജിയിലെ നാർസിസസ്സിന്റെ കഥ ഓർക്കുന്നുണ്ടോ? സ്വന്തം മുഖം തെളിഞ്ഞു വന്ന ജലാശയത്തിലേക്ക് നോക്കി, ആ സൗന്ദര്യം മാത്രം ആസ്വദിച്ച്, മറ്റെല്ലാം മറന്ന് ഒടുവിൽ ഒരു പൂവായി (വെള്ളത്തിലായതു കൊണ്ട് താമരയാവാം)മാറിയ നാർസിസസ് !

അതിഷി മര്‍ലെനയും രാഘവ് ചന്ദയും വരും ദിനങ്ങളില്‍ ആം ആദ്മിയിലെ ശ്രദ്ധേയരായ രണ്ട് മുഖങ്ങൾ

ദല്‍ഹി നിയമസഭ തെരഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ശ്രദ്ധേയമായ രണ്ട് യുവ സ്ഥാനാര്‍ത്ഥികളായിരുന്നു രാഘവ് ചന്ദയും അതിഷി മര്‍ലെനയും. തെരഞ്ഞെടുപ്പില്‍ ഇരുവരും വിജയിച്ചതോടെ വരും ദിനങ്ങളില്‍ ആം ആദ്മിയിലെ ശ്രദ്ധേയരായ

ദില്ലി ജനവിധി ആഹ്ളാദകരം..പക്ഷെ

ദില്ലിയിൽ ഏറ്റവുമൊടുവിൽ കിട്ടിയ വിവരമനുസരിച്ച് എഴുപതിൽ അറുപത്തി മൂന്ന് സീറ്റ് നേടി ആം ആദ്മി പാർട്ടി വലിയ വിജയം നേടിയിരിക്കുന്നു. തീർത്തും ആഹ്ളാദകരമായ വിജയമാണത്. പ്രത്യേകിച്ചും രാജ്യമാകെ കടുത്ത വർഗീയ വിഷം ചീറ്റി ജനങ്ങളെ വിഭജിച്ച് ഭരിക്കുന്ന കേന്ദ്ര ഭരണകൂടത്തിൽ കാൽക്കീഴിൽ കിടന്നു കൊണ്ട് നേടിയ വിജയമാണിത്.

81% ഹിന്ദുക്കൾ ഉള്ള ഡല്ഹിയിൽ പോലും ഈ നീക്കം വിജയത്തിൽ എത്തിക്കാൻ ഹിന്ദുഹൃദയസാമ്രാട്ടുകൾക്കു കഴിഞ്ഞില്ല, അതൊരു ചില്ലറകാര്യമല്ല

ദേശദ്രോഹികളെ വെടിവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്‌തത്‌ അനുരാഗ് താക്കൂർ എന്ന കേന്ദ്രമന്ത്രി. ഷാഹീൻബാഗിൽ സമരം ചെയ്യുന്നവർ ബലാത്സംഗികളും, കൊലപാതകികളും ആണെന്നും അവർ ഹിന്ദു സഹോദരിമാരെ നാളെ റേപ്പ് ചെയ്യുമെന്നും പരസ്യമായി പറഞ്ഞു പർവേഷ് വർമ്മ.

ഡൽഹി പറയുന്നത്

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം വരാറായ നിമിഷങ്ങൾ. കടുത്ത സി.പി.എം. കാരനായ ഒരു ടെലിവിഷൻ വാർത്താവതാരകൻ സുഹൃത്ത് എന്നോട് പറഞ്ഞ ഒരു വരിയുണ്ട്. "ജീവിതത്തിൽ ആദ്യമായി കോൺഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങൾ

കെജ്‌രിവാൾ ജയിച്ചു കയറുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടകൾ പിടിച്ചടക്കുന്നതിലെ ബിജെപിയുടെ അതിസാമർഥ്യത്തിന്റെ പത്തിയിലാണ് അടിയേൽക്കുന്നത്

കെജ്‌രിവാൾ ജയിച്ചു കയറുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടകൾ പിടിച്ചടക്കുന്നതിലെ ബിജെപിയുടെ അതിസാമർഥ്യത്തിന്റെ പത്തിയിലാണ് അടിയേൽക്കുന്നത്. അജണ്ട തങ്ങൾ തീരുമാനിക്കുമെന്നും അതിനുചുറ്റും ബാക്കിയുള്ളവർ ഓടിനടന്നു വിയർത്തൊലിക്കുമെന്ന വിജയതന്ത്രം അതിദയനീയമായി പരാജയമടയുകയാണ്.

ആംആദ്മിയുടെ വിജയത്തിലും കോൺഗ്രസിന്റെ തകർച്ച ദുഖിപ്പിക്കുന്നതിന് കാരണമുണ്ട്

വർഗീയത വിളയാടുന്ന ദേശീയ സംഘപരിവാർ രാഷ്ട്രീയത്തിന് ഒരു രാഷ്ട്രീയ ബദലല്ല ആംആദ്മി പാർട്ടി എന്നുള്ളതാണ് ഡൽഹിയിലെ വിജയത്തിലും ആശങ്കപ്പെടുത്തുന്ന യാഥാർഥ്യം. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളാൻ കെല്പുള്ള ഒരേയൊരു ദേശീയ പ്രസ്ഥാനമായ കോൺഗ്രസ്സിന്റെ പരാജയം

ആഹാ… ആഹ… മോഡി മീഡിയയുടെ കരച്ചിൽ കേൾക്കാൻ എന്താ രസം

കഴിയാവുന്ന പണി മൊത്തം നോക്കി എങ്ങനേലും ആ ഡൽഹി ഒന്ന് പിടിക്കാൻ കള്ളത്തരം കാണിക്കാൻ വേണ്ടി ഇലക്ഷൻ വോട്ടിംഗ് ശതമാനം പോലും അനൗൺസ് ചെയ്യാൻ മണിക്കൂറുകൾ പിടിച്ചു. എന്നിട്ടും ഒരു ഗ്രാസ്സും നടക്കില്ലാ എന്ന് തോന്നിയപ്പോൾ തനി സ്വഭാവം പുറത്തിറക്കി

സംഘപരിവാറിൽ നിന്നും രാജ്യ തലസ്ഥാനത്തെയും അതുവഴി ഹിന്ദുരാഷ്ട്ര പദ്ധതിയിൽ നിന്നും ഇന്ത്യയെയും സംരക്ഷിച്ച ആംആദ്മി പാർട്ടിയും, കെജ്രിവാളും അഭിനന്ദനമർഹിക്കുന്നു

വിദ്വേഷവും, വർഗീയതയും, ഫാസിസവും പേറുന്ന സംഘപരിവാറിൽ നിന്നും രാജ്യ തലസ്ഥാനത്തെയും അതുവഴി ഹിന്ദുരാഷ്ട്ര പദ്ധതിയിൽ നിന്നും ഇന്ത്യയെയും സംരക്ഷിച്ച ആംആദ്മി പാർട്ടിയും, കെജ്രിവാളും അഭിനന്ദനമർഹിക്കുന്നു.

ദില്ലി നഷ്ട്ടപ്പെടാന്‍ അത്ര എളുപ്പം ഷായും മോഡിയും അനുവദിക്കുമോ എന്നത് സംശയമാണ്, കേജ്രിവാളിനു ഈ പ്രാവശ്യം വളരെയെളുപ്പത്തില്‍ ജയിക്കാവുന്ന...

ദില്ലി നഷ്ട്ടപ്പെടാന്‍ അത്ര എളുപ്പം ഷായും മോഡിയും അനുവദിക്കുമോ എന്നത് സംശയമാണ്. കേജ്രിവാളിനു ഈ പ്രാവശ്യം വളരെയെളുപ്പത്തില്‍ ജയിക്കാവുന്ന ഒരു സാഹചര്യവുമുണ്ട്. ഒരു അടിച്ചുവാരല്‍ തന്നെ നടത്താനും അധികം കഷ്ട്ടപ്പെടാതെയും ബിജെപിയെ ദില്ലിയില്‍ നിന്നും ഗംഗയിലോഴുക്കാന്‍ കഴിയും.

ബിജെപിയ്ക്ക് ഇത് രാജ്യ തലസ്ഥാനം പിടിച്ചടക്കാനുള്ള ഒടുക്കത്തെ പോരാട്ടമാണ് , ജയിച്ചേ തീരൂ. അതിനവരെന്തും ചെയ്യും

കോൺഗ്രസ്സുകാരോടാണ്, ഡൽഹി തെരഞ്ഞെടുപ്പിൽ അത്യന്തം അപകടകരമായ ഗെയിമാണ് ബിജെപി കളിക്കുന്നത്. ഷഹീൻ ബാഗിലും ജാമിയയിലും സമരം ചെയ്യുന്നവരെ ദേശദ്രോഹികളും ടെററിസ്റ്റുകളുമാക്കിയാണ് അവരുടെ പ്രചാരണം മുന്നോട്ട് പോകുന്നത്.

സ്വന്തം വോട്ട് ആർക്കാണ് പോകുന്നതെന്നു പോലും നിശ്ചയമില്ലാതെ വോട്ട് ചെയ്യേണ്ടി വരുന്നവന്റെ നിസ്സഹായത

നിങ്ങൾ ലിനക്സ് എന്ന് കേട്ടിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു.അതിന്റെ സോഴ്സ് കോഡ് എല്ലാവർക്കും ലഭ്യമാണ്.എന്നിട്ടും അതിന്റെ സെക്യൂരിറ്റി ഭേദിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.പക്ഷെ അതിനർത്ഥം അതിന്റെ സെക്യൂരിറ്റി ഭേദിക്കാൻ കഴിയില്ല

കാര്യക്ഷമമായ ഭരണം കൊണ്ട് മിച്ചം കിട്ടുന്ന തുകയാണ് കെജ്‌രിവാൾ സർക്കാർ ജനങ്ങൾക്ക് തിരിച്ചു നൽകുന്നത്, അല്ലാതെ AAP യുടെ...

ഡൽഹിക്ക് പ്രത്യേകതകൾ അനവധിയാണ്. രാജ്യതലസ്ഥാനത്തെ MINI INDIA എന്ന് ചിലർ വിശേഷിപ്പിച്ചു കണ്ടിട്ടുമുണ്ട്. അതിശയോക്തി തീരെയില്ലാത്തൊരു വിശേണമാണത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്കൃതികളും ജീവിത ശൈലികളും കൂടിച്ചേരുന്ന ഒരിടം

ഒരുപാട് പരിമിതിയുള്ള സംസ്ഥാനമായിട്ടും ഇത്രയധികം വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച കെജ്‌രിവാൾ തന്നെയാണ് റിയൽ ഹീറോ

ദൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുമ്പോൾ .ദൽഹി മുഖ്യമന്ത്രി ബഹുമാനപ്പെട്ട അരവിന്ദ് കെജ്‌രിവാളിന്റെ ബിജെപി യോടുള്ള നിലപാടുകളും ബിജെപി യോടുള്ള അടുപ്പവുമൊക്കെ തിരഞ്ഞു പിടിച്ചു അദ്ദേഹത്തെ പരാജയപ്പെടുത്തി കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്

ജാർഖണ്ഡിൽ തോറ്റു തൊപ്പിയിട്ടിട്ടും സാധാരണ ചെയ്യുന്നതുപോലെ അമിത് ഷാ ജനവിധി അട്ടിമറിക്കാത്തത് എന്തുകൊണ്ടെന്നറിയാമോ ?

സാധാരണ ഗതിയിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാത്ത ഒരു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ, എതിർ പാർട്ടിയിൽ നിന്നും എംഎൽഎമാരെ കളം മാറ്റി സർക്കാരുണ്ടാക്കാൻ അമിത് ഷാ പതിനെട്ടടവും പയറ്റിനോക്കാറുണ്ട്.

വോട്ടിംഗ് യന്ത്രങ്ങള്‍ പ്രസവിച്ച അധികവോട്ടുകള്‍ ആരുടേതാണ്?

542ലോകസഭാ മണ്ഡലങ്ങളില്‍ 347 എണ്ണത്തിലും പിശകു കാണാം. ആകെ പോള്‍ ചെയ്ത വോട്ടിന്റെയും എണ്ണിയ വോട്ടിന്റെയും കണക്കു തുല്യമല്ല. 195 മണ്ഡലങ്ങളില്‍ മാത്രമാണ് എണ്ണം ഒത്തുപോകുന്നത്. ഒരു വോട്ടു മുതല്‍ ഒരു ലക്ഷം (കൃത്യമായി 101323) വോട്ടുവരെ വ്യത്യാസം കാണുന്നു

സുകുമാർ സെന്നിനെ അറിയാമോ ? ഇന്ത്യൻ ജനാധിപത്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു

ചരിത്രത്തില്‍ പൊതുവെ അങ്ങിനെ അധികം പേര് പറഞ്ഞു കേട്ടിട്ടില്ലാത്ത വ്യക്തിയാണിത്. ഇന്ത്യന്‍ ജനാധിപത്യം കെട്ടിപ്പടുത്തതില്‍ ഏറ്റവും പങ്കുള്ള ബ്യൂറോക്രാറ്റുകളില്‍ ഒരാള്‍

എല്ലാ പ്രതിരോധങ്ങളും കൈവിട്ട ഒരു ജനത വെറുതെ നോക്കിനിൽക്കുമ്പോൾ ഒടുവിൽ ശേഷനും ഓർമയാകുന്നു

ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി പതുക്കെ പതുക്കെ ഇളകാൻ തുടങ്ങിയിരിക്കുന്ന ചരിത്രസന്ധിയിൽ തന്നെ ടി. എൻ. ശേഷൻ കടന്നുപോയി.

ഒരു പെണ്ണുകൂടി നിയമസഭയുടെ പടവുകൾ ചവിട്ടിക്കയറുന്നു, അഭിനന്ദനങ്ങൾ

ചിലർ തോൽക്കാനായി മാത്രം ജനിച്ചവരാണ്. ജയിക്കാൻ വേണ്ടിയല്ല, തോൽക്കാനുള്ള പരിശീലനങ്ങളായിരിക്കും അവർക്ക് ഓരോ തിരഞ്ഞെടുപ്പും

മുംബയിൽ പ്രചാരണത്തിന് വീടുകൾ കയറുമ്പോൾ പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് ‘എത്ര പൈസ’ കിട്ടുമെന്ന്

കഴിഞ്ഞ ഏഴര വർഷക്കാലമായി മഹാരാഷ്ട്രയിൽ സിപിഐഎംനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. രണ്ടു നിയമസഭ തിരഞ്ഞെടുപ്പ്, ഒരു ഉപതിരഞ്ഞെടുപ്പ് അടക്കം മൂന്ന് ലോക സഭാ തിരഞ്ഞെടുപ്പുകൾ

രാഹുൽ ഗാന്ധിയുടെ പോക്കും വരവും…

എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. അതിമാനുഷനല്ലാത്ത, സൗമ്യനായ, കേട്ടിടത്തോളം മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്ന, എല്ലാത്തരം ഇന്ത്യക്കാർക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായമുള്ള, വിട്ടുവീഴ്ചകൾ ചെയ്യുന്ന, തിരഞ്ഞെടുപ്പ് കാലത്തെങ്കിലും കഠിനാധ്വാനിയായ ആളാണ്.
Advertisements

Recent Posts