തീർച്ചയായും അൻവർ ഇതിനൊക്കെ മറുപടി പറയേണ്ടതുതന്നെ…

കക്കാടുംപൊയിലിലെ ക്വാറിയുമായി ബന്ധമില്ല എന്ന് പറയുന്ന അൻവറിന്റെ വാദഗതികളെ പരിസ്ഥിതി പ്രവർത്തകനായ ഡോക്ടർ ആസാദ് ചോദ്യം ചെയ്യുന്നു.

മോഡി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങള്‍ രാജ്യത്തെ പരിസ്ഥിതി ആവാസ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്

പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ കവർന്നു, ബാല്യം മോഷ്ടിച്ചു. എന്നിട്ടും ഞാനുൾപ്പെടുന്ന യുവതലമുറയുടെ മുന്നിൽ പ്രതീക്ഷയർപ്പിച്ചു നിങ്ങൾ വരുന്നു.

അപ്പോ പേരു മറക്കണ്ട – ‘ഗ്രെറ്റ തുന്‍ബർഗ്’

മരം നടുക, പുഴ സംരക്ഷിക്കണമെന്ന് പറഞ്ഞ് സമരത്തില്‍ പങ്കെടുക്കുക, അതിനുവേണ്ടി നാടകം കളിക്കുക .. തുടങ്ങിയ കലാപരിപാടികളൊക്കെ പരിസ്ഥിതിദിനം കഴിഞ്ഞും തുടരുന്നവ‍ർ നമ്മുടെ നാട്ടില്‍ ഇതുവരെ ആരായിരുന്നു .. ?

കോഴിക്കോട്ടെ ഈ പ്ലാസ്റ്റിക് ഇല്ലാ വീട് ഒന്ന് കണ്ടിട്ട് പോണേ…

ഹരിത നിയാമാവലി ക്യാമ്പയിൻ പ്രവർത്തനങ്ങൾ വാർഡുതലത്തിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് പെരുമണ്ണ പഞ്ചായത്തിൽ പോയിരുന്നു. പഞ്ചായത്തിൽ എത്തിയത്

ട്രമ്പിനെ രൂക്ഷമായി നോക്കുന്ന പെൺകുട്ടി നിസ്സാരക്കാരിയല്ല

തന്റെ മുന്നിലൂടെ കടന്ന് പോകുന്ന ട്രമ്പിനെ രൂക്ഷമായി നോക്കുന്ന ഈ പെൺകുട്ടിയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്.കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോള താപനത്തിനുമെതിരെ സമരം നയിക്കുകയാണ് ഈ 16കാരി.

ഗാഡ്ഗില്‍ പറഞ്ഞതും മാധ്യമങ്ങള്‍ കേട്ടതും

പ്രകൃതിദുരന്തങ്ങള്‍ പൂര്‍ണമായും മനുഷ്യനിര്‍മ്മിതമാവില്ലെന്ന് ആര്‍ക്കും പറയാം. എന്നാല്‍ പ്രകൃതിക്കുമേല്‍ മനുഷ്യരുടെ കയ്യേറ്റം എത്രമേല്‍ കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് അതു സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തിയ ഗാഡ്ഗില്‍തന്നെ പറയണം.

പത്തുലക്ഷം വീടുകൾ വെറുതെ കിടക്കുന്ന കേരളത്തിൽ ഇനിയും ആയിരക്കണക്കിന് വീടുകളുണ്ടാക്കേണ്ട ആവശ്യമുണ്ടോ?

എൻറെ ചെറുപ്പകാലത്ത് വെങ്ങോലയിൽ ഒരു മലയുണ്ടായിരുന്നു, ചുണ്ടമല. അതിന്റെ മുകളിൽ കയറി നിന്നാൽ ഒരു ഭാഗത്ത് മലയാറ്റൂർ മലയും മറു ഭാഗത്ത് കൊച്ചിൻ റിഫൈനറിയും കാണാമായിരുന്നു. ഓണക്കാലമായാൽ ഞങ്ങൾ കദളിപ്പൂ പറിക്കാൻ പോകുന്നത് അവിടെയാണ്, മധ്യവേനൽ അവധിക്ക് കളിക്കാനും.

ആമസോൺ മഴക്കാടുകൾ കത്തിയമർന്നുകൂട

ആമസോൺ കാടുകൾ വെള്ളത്തിന്റെ സാന്നിദ്ധ്യം ധാരാളമുള്ള വിശാലമായ ഉഷ്ണമേഖലാ കാടുകളാണ്. തെക്കേ അമേരിക്കയിലെ മിക്കവാറും എല്ലാ ആമസോൺ തടങ്ങളെയും ഉൾക്കൊള്ളുന്നതാണ് ആമസോൺ കാടുകൾ.

നഗരത്തിലെത്തുന്ന മനുഷ്യർ

ഒരു ഗ്രാമീണ അന്തരീക്ഷത്തിലൂടെ നടന്നുപോവുകയാണ്.നാടൻ പുല്ലുകൾ മദിച്ചു വളർന്ന വളപ്പുകൾ ,ശിരസ്സുയർത്തി നിൽക്കുന്ന വൃക്ഷങ്ങളുടെ ഇരുട്ട്, അവിടെ കൊച്ചു മരങ്ങളും പുൽച്ചെടികളും, പാഴ്‌ച്ചെടികളും ഉണ്ട്.

അടുത്ത പ്രളയത്തിനു കളമൊരുക്കാൻ സാധ്യതയുള്ള എല്ലാ പ്രകൃതി വിരുദ്ധ കാര്യങ്ങളിലും നമുക്കു ജാഗ്രത വേണം

മനുഷ്യരും മൃഗങ്ങളും തമ്മിൽ ചിന്തകളിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ലക്ഷണം വെച്ചു അങ്ങിനെയൊന്നുണ്ടെന്നു തെളിവുകൾ നിരത്തി മനുഷ്യർ അവകാശപ്പെടുന്നു

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുമ്പോൾ

ആമസോൺ വനങ്ങൾ കഴിഞ്ഞ 22 ദിവസങ്ങളായി കത്തിയമരുകയാണ്. ലോകത്തിലെ ഏറ്റവും വലുതും വൈവിദ്ധ്യമാർന്നതുമായ നിത്യഹരിത വനങ്ങൾ കത്തിച്ചാമ്പലാവുന്നു.

കലിയഞ്ചങ്ക്രാന്തി; എൺപതുകളിലെ ഒരു ഉരുൾപൊട്ടൽ കാലത്തിന്റെ ഓർമ

ഒരുനാളൊരു മുഴുരാത്രിയുടെ പാതിയിൽ, നട്ടെല്ലിനെ തണുപ്പാൽ പൊള്ളിച്ച തോരാപ്പെയ്ത്തിന്റെ കീഴിലൂടെ, ഒരുകൂട്ടമാളുകൾ കത്തിച്ചുയർത്തിയ ചൂട്ടുവെട്ടത്തണല് പറ്റി, വെറിപിടിച്ച് തല്ലിയലയ്ക്കുന്ന ഒഴുക്കിന്റെ കുരുക്കിനെയും

വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

നമ്മുടെ പുഴകളിലെ മണൽവാരൽ നിരോധിച്ചിട്ട് കാലം കുറെയായി. ഈ കാലം കൊണ്ട് പുഴകൾക്ക് വന്ന മാറ്റം വലുതാണ്. പ്രധാനമായും മണലും മണ്ണും വന്നടിഞ്ഞ് പുഴകളുടെ ആഴം കുറഞ്ഞുകുറഞ്ഞ് വരികയാണ്.

സോയിൽ പൈപ്പിങ്ങ് – അടുത്ത ദുരന്തവഴിയോ?

ഭൗമോപരിതലത്തിലുള്ള മണ്ണൊലിപ്പിനെപ്പെറ്റി പണ്ടുമുതലേ നാം കേൾക്കുന്നതാണ്‌. മണ്ണൊലിപ്പുമൂലമുള്ള വിപത്തുകളെപ്പറ്റി നാം ഒരുപരിധിവരെ ബോധവാന്മാരാണുതാനും.

ഗാഡ്ഗിലിനെക്കുറിച്ച് വിവരം കിട്ടുന്നവർ മലയോര മലങ്കര കോൺഗ്രസ് (മാർക്സ് ബാവ വിഭാഗം) ആപ്പീസിൽ പിടിച്ചേൽപ്പിക്കേണ്ടതാണ്

മാധവ് ഗാഡ്ഗിലിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ മലയോര മലങ്കര കോൺഗ്രസ് (മാർക്സ് ബാവ വിഭാഗം) ആപ്പീസിലോ പിടിച്ചേൽപ്പിക്കേണ്ടതാണ് എന്നാണ് അവസ്ഥ.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ബഹുഭൂരിപക്ഷം നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു നടപ്പാക്കണം

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ബഹുഭൂരിപക്ഷം നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു നടപ്പാക്കണമെന്ന എന്റെ അഭിപ്രായത്തില്‍ മാറ്റമൊന്നുമില്ല.

അനുമതി ഉള്ളതിന്റെ എട്ട് ഇരട്ടി ക്വാറികൾ സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്നു !

ആറായിരം ക്വറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട് എന്നത് നിങ്ങൾ ഇതുവരെ അറിഞ്ഞില്ല എന്നാണോ..? നിങ്ങൾ ആരെയാണ് വിഡ്ഢികൾ ആക്കുന്നത്..? നിങ്ങൾ ആരുടെ നേരെയാണ് മുതല കണ്ണീർ  ഒഴുക്കുന്നത്...?

ക്വാറികൾ നിലച്ചാൽ വികസനം നിലച്ചു എന്ന് പറയുന്നവരെ നിലയ്ക്കു നിർത്തണം

അതിഭീകരമായ മഴക്കാലങ്ങളാണ് കേരളത്തിലൂടെയിപ്പോൾ കടന്നുപോവുന്നത് .കഴിഞ്ഞ വർഷത്തെ അതിവർഷവും ,പ്രളയവും തീർത്ത മുറിവുകൾ ഉണങ്ങും മുൻപ് അടുത്ത സീസൺ എത്തി

ഭരണകൂടമല്ല, ജനങ്ങളാണ് പരിസ്ഥിതി പ്രസ്ഥാനങ്ങളെ ലോകമെമ്പാടും നയിച്ചത്

നമ്മുടെ കൊച്ചു കേരളത്തിന്റെ അലകും പിടിയും തകർത്തു കൊണ്ടാണ് തുടർച്ചയായ രണ്ടാംവർഷവും ജലം നമ്മുടെ വീട്ടിൽ അതിഥിയായി വന്നത്

പശ്ചിമഘട്ടം എന്ന കേരളത്തിന്റെ ജീവശ്വാസം

ഭാരതത്തിന്റെ ആത്മാവ് ഉറങ്ങി കിടക്കുന്ന ഇടമാണ് പശ്ചിമഘട്ടം അഥവ സഹ്യാദ്രി. ഇന്ത്യ ഗോണ്ട്വാനാലാൻഡ് എന്ന പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നപ്പോഴേ പശ്ചിമഘട്ടമുണ്ടായിരുന്നു.

“എല്ലാം ശരിയാകാൻ”, വെറുതെ, മരങ്ങൾ നട്ടാൽ മതിയോ?

സസ്യങ്ങൾ CO2 എമിഷനു് ഒരു സമ്പൂർണ്ണപരിഹാരമാണെന്നു പറയുന്നതു് അപ്പാടെ 100ശതമാനവും ശരിയല്ല. നാം വെച്ചുപിടിപ്പിക്കുന്ന സസ്യങ്ങളുടെ ജീവദൈർഘ്യവും അതുകഴിഞ്ഞാൽ അവയ്ക്കു സംഭവിക്കുന്ന അനന്തരപരിണതികളും അനുസരിച്ചേ CO2 വമനത്തിനെതിരെ അവ മൂലമുള്ള പ്രതിരോധം എത്രയെന്നു കണക്കാക്കാൻ പറ്റൂ.

മനുഷ്യര്‍ മഴ പെയ്യിക്കുമ്പോള്‍

സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ് സീഡിങ്് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഴ കൃത്രിമമായി പെയ്യിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കൃത്രിമ മഴ ഉണ്ടാക്കുന്നത്.

ഈ ഭൂമിയില്‍ ഇനിയെത്രകാലം?

ഭൂമിയില്‍ മനുഷ്യനുണ്ടായിട്ട് എത്രകാലമായി? ഏതാനും ലക്ഷം വര്‍ഷങ്ങള്‍ മാത്രം. ഇനി നമ്മേപ്പോലെയുള്ള ആധുനീക മനുഷ്യന്റെ(Homosapiens sapiens) കാര്യമാണെങ്കിലോ?

ഭൂമിയിലെങ്ങനെയാണ് ഇക്കണ്ടയത്രയും വ്യത്യസ്ത ജീവിവർഗങ്ങൾ ഉണ്ടായത്?

ഭൂമിയിലെങ്ങനെയാണ് ഇക്കണ്ടയത്രയും വ്യത്യസ്ത ജീവിവർഗങ്ങൾ ഉണ്ടായത്? അല്പസ്വല്പം ശാസ്ത്രം പഠിച്ചവർക്ക് ഉത്തരമുണ്ടാവും- പരിണാമം.

ശാന്തിവനത്തെ സംരക്ഷിക്കുക !

എറണാംകുളം നോർത്ത് പറവൂർ - വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപം ഒരു ശാന്തിവനം ഉണ്ട്. ഒരു വീടിനു ചുറ്റുമായി പടർന്നു പന്തലിച്ച വൻവൃക്ഷങ്ങളും വള്ളിപടർപ്പുകളും അതിനകത്ത് മൂന്ന് കാവുകളും മൂന്ന് കുളങ്ങളും അനേകം കിളികളും ആയിരകണക്കിന് സൂക്ഷ്മ ജീവജാലങ്ങളുമായി കാലാകാലങ്ങളായി ശാന്തഗംഭീരമായി നിലകൊള്ളുന്ന മഹാശാന്തിവനം!!. നിങ്ങളാരെങ്കിലും പോയി കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ എത്രയും പെട്ടന്ന് പോയി കാണണം. കാരണം അത് ഇനി അധികകാലം അങ്ങനെ ഉണ്ടാവില്ല.. KSEB യുടെ ഹെവിലൈൻ അതിനു മുകളിലൂടെയാണത്രെ കൊണ്ട് പോകുന്നത്

അതീവ ജാഗ്രത മുന്നറിയിപ്പ്; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സൂര്യാഘാത സാധ്യത കൂടുതല്‍

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മോഡൽ അനുമാനങ്ങൾ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകൾ പ്രകാരം ഏപ്രിൽ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ചൂട് (താപ സൂചിക) വർധിക്കാനുള്ള സാധ്യത കാണുന്നു. ഈ പശ്ചാത്തലത്തിൽ വരുന്ന ദിവസങ്ങളിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് പകൽ 11 മണി മുതൽ 3 മണി വരെ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 ഏപ്രിൽ 11, 12, 13 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്‌ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു.

ചൂടുകാലത്തൊരു ചൂടു ചോദ്യം; എന്താണ് താപസൂചിക ?

കേരളം ചുട്ടുപൊള്ളുകയാണ്. വാർത്തകളിൽ താപനിലയോടൊപ്പം ഒരു താപസൂചിക കൂടി പറയുന്നത് ശ്രദ്ധിച്ചിരുന്നോ? എന്താണത്? ഒപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്; റേഡിയോയിലോ ടീവിയിലോ അന്തരീക്ഷ താപനില പറയുമ്പോൾ, അത് ഏതാണ്ട് 30 ഡിഗ്രി സെൽസ്യസിനോട് അടുപ്പിച്ചായാൽ പോലും നമുക്കത് 'ചൂടുള്ള' കാലാവസ്ഥയി തോന്നും. പക്ഷേ നമ്മുടെ ശരീരത്തിന്റെ ശരാശരി താപനില 37 ഡിഗ്രിയാണെന്ന് സ്കൂളിൽ പഠിച്ചിട്ടുമുണ്ട്. ശരാശരി 37 ഡിഗ്രി ചൂടുമായി നടക്കുന്ന നമുക്ക് 30 ഡിഗ്രി മാത്രം താപനിലയുള്ള അന്തരീക്ഷത്തിൽ ചൂടനുഭവപ്പെടുന്നത് എങ്ങനെയാണ്?

ഛൗക്കീദാർ സൂര്യേന്ദ്ര ‘മൊട’ !

മലയാളികളെ ഒരു രീതിയിലും മനസമാധാനമായി ജീവിക്കാൻ ഇയാൾ അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇയാളൊരു ഛൗക്കീദാറാണെന്ന ബോധം പോലുമില്ലാതെയാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി നമ്മളെയിങ്ങനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത്. കേരളത്തിലെ സർക്കാർ സംവിധാനങ്ങളെയും സോഷ്യൽ മീഡിയ വഴി ഇയാൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച നൂറായിരം പോരാളികളെയും സഹജമായ പുച്ഛത്തോടെ മാത്രമേ ഇയാളിത്ര നാളും കണ്ടിട്ടുള്ളൂ.

വീണ്ടും വിവാദങ്ങളുടെ അണ തുറക്കുമ്പോൾ…

കേരളത്തിലെ അണക്കെട്ടുകളാണോ പ്രളയമുണ്ടാക്കിയത് എന്ന ചോദ്യം ഇന്ന് വീണ്ടും ചോദിക്കപ്പെടുകയാണ്. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഈ ചോദ്യം വരുന്നത്.ഒന്നാമത് പ്രളയം കഴിഞ്ഞ ഉടൻ, രണ്ടാമത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിന്റെ റിപ്പോർട്ട് വന്നപ്പോൾ, മൂന്നാമത് ഇപ്പോൾ.വിഷയത്തെക്കുറിച്ച് എൻറെ അഭിപ്രായം പലരും ചോദിച്ചിട്ടുണ്ട്. ഒറ്റ വാക്കിൽ ഉത്തരം പറയാവുന്നതോ പറയേണ്ടതോ ആയ ഒന്നല്ല ഇത്. ഇക്കാര്യങ്ങൾ അല്പം സങ്കീർണ്ണമാണെന്ന് ഞാൻ ആദ്യമേ പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിന്റെ റിപ്പോർട്ട് വന്നപ്പോൾ അത് പഠിച്ചിട്ട് പറയാം എന്ന് പറഞ്ഞു.

കൊമോഡോ ഡ്രാഗൺ എന്ന ഭീകരൻ

കൊമോഡോ ഡ്രാഗൺആ പേര് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നുണ്ടോ..? പേടിക്കണം. കാരണം ഇവൻ അത്ര പാവം അല്ല. ഇരകളെ വേട്ടയാടി പിടിക്കുന്ന, സ്വന്തം കുഞ്ഞുങ്ങളെ പോലും തിന്നുന്ന മൂന്നു മീറ്റർ നീളവും നൂറ്റി അൻപതിൽ അധികം കിലോ ഭാരവുമുള്ള ഒരു ഭീകരനായ പല്ലിയാണ് ഇവൻ. കൂടാതെ പ്രെകൃതിയിലെ 7 അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്ന ഒന്നാണ് കൊമോഡോ ഡ്രാഗണുകൾ.ഇവനെ കാണാൻ പോയ കഥയ്ക്ക് മുന്നേ കൊമോഡോ ഡ്രാഗൺ എന്നതിനെപ്പറ്റി ഒന്ന് പറയാംഇൻഡോനേഷ്യയിലെ കൊമോഡോ ദ്വീപിലാണ് ഇവനെ ധാരാളമായി ഇപ്പോൾ കാണുന്നത്. അങ്ങനെ വന്ന പേരാണ് കൊമോഡോ ഡ്രാഗൺ.. എന്നാൽ ഒരുകാലത്തു കിഴക്കൻ ഏഷ്യയിലെ പലഭാഗങ്ങളിലും ഇവൻ അടക്കി വാണിരുന്നു എന്നും പറയപ്പെടുന്നു.

Recent Posts