കൊമോഡോ ഡ്രാഗൺ എന്ന ഭീകരൻ
കൊമോഡോ ഡ്രാഗൺആ പേര് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നുണ്ടോ..? പേടിക്കണം. കാരണം ഇവൻ അത്ര പാവം അല്ല. ഇരകളെ വേട്ടയാടി പിടിക്കുന്ന, സ്വന്തം കുഞ്ഞുങ്ങളെ പോലും തിന്നുന്ന മൂന്നു മീറ്റർ നീളവും നൂറ്റി അൻപതിൽ അധികം കിലോ ഭാരവുമുള്ള ഒരു ഭീകരനായ പല്ലിയാണ് ഇവൻ. കൂടാതെ പ്രെകൃതിയിലെ 7 അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്ന ഒന്നാണ് കൊമോഡോ ഡ്രാഗണുകൾ.ഇവനെ കാണാൻ പോയ കഥയ്ക്ക് മുന്നേ കൊമോഡോ ഡ്രാഗൺ എന്നതിനെപ്പറ്റി ഒന്ന് പറയാംഇൻഡോനേഷ്യയിലെ കൊമോഡോ ദ്വീപിലാണ് ഇവനെ ധാരാളമായി ഇപ്പോൾ കാണുന്നത്. അങ്ങനെ വന്ന പേരാണ് കൊമോഡോ ഡ്രാഗൺ.. എന്നാൽ ഒരുകാലത്തു കിഴക്കൻ ഏഷ്യയിലെ പലഭാഗങ്ങളിലും ഇവൻ അടക്കി വാണിരുന്നു എന്നും പറയപ്പെടുന്നു.