Advertisements

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ പഠിപ്പിക്കുന്ന ജീവിതം.

രണ്ടു ദിവസത്തെ അവധിയിൽ കഴിഞ്ഞ ദിവസം എറണാകുളത്തെ വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. അതിരാവിലെ അമ്മ ഒരു ബക്കറ്റ് നിറയെ മുഷിഞ്ഞ വസ്ത്രങ്ങളുമായി അലക്കാൻ പോകുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു

ചൈനയിൽ ഒരു വൈറസ് കാലത്ത് !

ചൈനയിലെ കൊറോണ വൈറസ് ബാധയാണല്ലോ ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. പത്തു വർഷം മുൻപ് ഇതുപോലൊരു വൈറസ് ബാധക്കാലത്ത് ചൈനയിൽ പെട്ടുപോയ ഒരു കഥ പറയാം. രണ്ടായിരത്തി ഒമ്പതിൽ ഔദ്യോഗിക ആവശ്യങ്ങൾക്കയായിട്ടാണ് ചൈനയിലേക്ക് പോയത്.

കേന്ദ്രവും കേരളവും തമ്മിൽ ഇപ്പോൾ എത്തി നിൽക്കുന്നത് അവസ്ഥ, രണ്ടു സുഹൃത്തുക്കൾ തമ്മിലുണ്ടായ കഥ

പണ്ട് ഗൾഫിൽ ജോലി ഒന്നും ഇല്ലാതെ നടക്കുമ്പോൾ എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. അവൻ ജോലി കഴിഞ്ഞുവന്നാൽ വൈകുന്നേരങ്ങളിൽ ഒരുമിച്ച് കറങ്ങാനും ഇന്ത്യൻ അസോസിയേഷനിൽ പോയി ഷട്ടിൽ ബാഡ്മിന്റൺ കളിക്കാനുമൊക്കെ എന്റെ കൂടെയുണ്ടാകുമായിരുന്നു.

ഹിന്ദു മതത്തിൽ ജനനം നായരായിട്ടാണത്രെ, തിന്നതും കുടിച്ചതും മാപ്പളയുടേയും ക്രിസ്ത്യാനിയുടേയുമൊക്കെ പാത്രത്തിലാ എനിക്കിവിടെ പൗരത്വമുണ്ടോ?

ഞാൻ ആദ്യമായി ശമ്പളം വാങ്ങിയത് കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരുള്ള മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ്. തികച്ചും മുസ്ലീം മേനേജ് മെന്റ് സ്കൂൾ. അന്ന് ആ വിദ്യാലയത്തിന്റെ ബിൽഡിംങ് വർക്ക് നടക്കുകയായിരുന്നു.

മരണച്ചുഴികളിൽ നിന്നു തിരിച്ചു കയറി വന്നതുകൊണ്ട് ജീവിതത്തോട്, ലോകത്തോട് വല്ലാത്ത സ്നേഹമുണ്ട്

ആദർശങ്ങളെക്കാൾ അനുഭവങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ക്രിയാത്മകമായി സമൂഹത്തിൽ ഇടപെടുന്ന ഒരു ദളിത് ആക്ടിവിസ്റ്റ് ആകാൻ വിനീതയ്ക്കു ആ അനുഭവങ്ങൾ വേണ്ടുവോളമുണ്ട്. എരിവും കയ്പ്പും ഉള്ള സദ്യ വിളമ്പിയ ഭൂതകാലത്തിന്റെ ക്രൂരതകളിൽ

കൊച്ചിയിൽ രാത്രി ഒറ്റയ്ക്ക് നടക്കാനിറങ്ങിയ യുവതിക്ക് ഫ്രീക്കനിൽ നിന്നുണ്ടായ അനുഭവം

കുറച്ചു നാൾ മുന്പ് ഉണ്ടായ അനുഭവം ആണ്. കൊച്ചിയിൽ വെച്ച് ഒരു രാത്രി ഏകദേശം പതിനൊന്നു മണിയോടെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി നടക്കാൻ തീരുമാനിച്ചു. മാനസികമായി ആകെ തകർന്ന അവസ്ഥയിലായിരുന്നു.

അദ്ധ്യാപകർ സിലബസുണ്ടാക്കുമ്പോൾ അവരെ മഹത്ത്വ വല്കരിക്കുന്ന കഥകൾക്കേ ഇടം കൊടുത്തിട്ടുള്ളൂ

ജീവിതാവസ്ഥകളെയും തൊഴിലിനെയുമൊക്കെ അമിതമായി ആദർശവല്കരിക്കുന്ന രോഗത്തിന്റെ അടിമകളാണ് മലയാളികൾ.അതിൽ മാതൃത്വം മുതൽ മാടമ്പിത്തരം വരെയും അദ്ധ്യാപനം മുതൽ അടിപിടി വരെയും പെടും.

ഇത്തരം സംഭവങ്ങൾക്ക് ആരെയും പേരെടുത്ത് പഴിപറയുന്നതിൽ വലിയ അർത്ഥമില്ല, ഇത് മൊത്തത്തിലുള്ള സമൂഹത്തിന്റെ അപചയമാണ്

പതിവില്ലാതെ അന്ന് ഞാൻ സ്കൂളിൽ അൽപ്പം നേരത്തെ എത്തി. അധികം കുട്ടികൾ ഇല്ല. തുറക്കാത്ത ക്ലാസ് റൂമിന്റെ പടിക്കെട്ടിൽ കുറച്ചു നേരമിരുന്ന് ബോറടിച്ചപ്പോഴാണ് "ഒന്നി"ന് പോകാൻ ആശങ്കയുമായി പ്രകൃതിയുടെ വിളി വന്നത്.

ഉയർന്ന സ്ഥാനത്തിരിക്കുന്ന നിങ്ങൾ, കൂടെപഠിച്ച എങ്ങും എത്താത്തവരെ കാണുമ്പൊൾ ഓടിച്ചെന്നു മിണ്ടാറുണ്ടോ ?

ഉയർന്ന സ്ഥാനത്തു ഇരിക്കുന്ന കൂട്ടുകാരെ കാണുമ്പോൾ ഓടിച്ചെന്നു മിണ്ടുന്ന അതേ താല്പര്യത്തോടെ കേബിൾ പൈസ പിരിക്കാൻ വരുന്ന പഴയ കൂട്ടുകാരെ കാണുമ്പോൾ ഒന്നിറങ്ങി ചെല്ലാനും, പെട്രോൾ പമ്പിൽ നില്കുന്നവനെ കാണുമ്പോൾ ഗ്ലാസ് താഴ്ത്തി ഒന്ന് മിണ്ടാനും

വേശ്യ ആയതില്‍ ഞാന്‍ സന്തോഷിക്കുന്നു

ധാരയെ ഓർമ്മ വരുന്നു… മുബൈയിൽ നിന്നുള്ള സുഹൃത്തുകളെ കാണുമ്പോഴും അവിടെക്കുള്ള എയർ റൂട്ട് ഫ്ലെറ്റ് ഓപ്പറേഷനിലിരുന്ന് ഷെഡ്യൂൾ ചെയ്യുമ്പോഴും ഇടയ്ക്ക് വെറുതെയെങ്കിലും ഞാൻ ധാരയെ ഓർക്കാറുണ്ട്…. അവർ ഇപ്പോൾ എവിടെയായിരിക്കും? വെളുത്ത മെലിഞ്ഞ 26ക്കാരിയുടെ ശരീരം ഇപ്പോൾ തടിച്ച് ഇപ്പോൾ വലിയൊരു സ്ത്രി ആയിരിക്കുമോ?

ഐ ഐ ടി ബിരുദമല്ല, ജീവിതമാണ് പ്രധാനമെന്ന് നമ്മൾ എല്ലാവരും എപ്പോഴും ഓർക്കണം

ഐ ഐ ടി കാൺപൂരിൽ ജോയിൻ ചെയ്ത ദിവസം തന്നെ ആത്മഹത്യയുടെ ഒരു ഓർമ്മപ്പെടുത്തലുണ്ടായി. അഞ്ചാമത്തെ ഹോസ്റ്റലിൽ G ബ്ലോക്കിൽ 313 എന്ന മുറിയാണ് എനിക്ക് കിട്ടിയത്. കൂടെ സുഹൃത്ത് ഗോപാലകൃഷ്ണൻ, 310 ൽ ജിമ്മി, 312 ൽ തോമസ്, 316 ൽ ബീഹാറിൽ നിന്നുള്ള ഒരാൾ. 315 കാലിയാണ്.

ആര്‍ത്തവമെന്ന വാക്ക് സങ്കോചം കൂടാതെ സംസാരിക്കാന്‍ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകേണ്ടിവന്നു

എഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം. ക്ലാസിലെ പെൺകുട്ടികൾ ചില ദിവസങ്ങളില്‍ ഇടയ്ക്കിടെ ടീച്ചറോട് എന്തോ രഹസ്യം പറയുന്നു, കൂട്ടുകാരിയോടൊപ്പം പുറത്തു പോകുന്നു.

അല്ല, ഒരു പേരിലൊക്കെ എന്തിരിക്കുന്നു, അല്ലെ?

അവരുടെ പേര് എനിക്കറിയില്ല. ഒരിക്കലും അറിയേണ്ടി വന്നിട്ടില്ല. റോഡിലൊക്കെ കാണുമ്പോള്‍ മുറുക്കാന്‍ കറയുള്ള “ഒരു ചിരിയില്‍” അവരെന്നെ വിളിച്ചിരുന്നു. ഒരു മറുചിരിയില്‍ ഞാന്‍ അവരുടെ വിളി അന്ന് കേട്ടിരുന്നു.

ലേബർ റൂമിന്റെ മുന്നിൽ വാലിൽ തീകൊളുത്തിയ ഭർത്താവിന്റെ അനുഭവം

രാവിലെ ആറു മണി മുതൽ ലേബർ റൂമിന്റെ മുന്നിലെ കാത്തിരിപ്പുസ്ഥലം കാലുകൊണ്ട് അളക്കാൻ തുടങ്ങിയതാണ്. ഒരു ചെരുപ്പ് തേഞ്ഞ് തേഞ്ഞ് തീരാറായി.

ലൈംഗിക അതിക്രമത്തിന് ഇരയായ പരാതിക്കാരിയോടൊപ്പം പോലീസ് കമ്മീഷണറിനെ കാണാൻ പോയ അഭിഭാഷകയുടെ അനുഭവം

പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന വൈഷമ്യങ്ങളെ കുറിച്ച് ഞാനുൾപ്പടെ പലരും എഴുതാറുണ്ട്. പക്ഷെ അവരുടെ ഭാഗത്ത്‌ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായ , സത്യത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞ, പോസിറ്റീവ് പ്രതികരണം എഴുതണമെന്നു തോന്നി.

അമിതമായ മൊബൈൽ ഫോൺ ഉപയോഗം വരുത്തിവയ്ക്കും ‘സെർവിക്കൽ നേർവ് കമ്പ്രഷൻ’

2015 കാലയളവിൽ ഞാൻ അനുഭവിച്ച സെർവിക്കൽ നേർവ് കമ്പ്രഷൻ എന്ന വളരെ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തെക്കുറിച്ചാണ് ഈ പോസ്റ്റ്.

1967ലെ അബുദാബി എയർപോർട്ട് (അനുഭവം)

ഫോട്ടോ 1 - അബുദാബി എയർപോർട്ട് 1967 ജൂലൈ. ഫോട്ടോ 2 - അബുദാബി എയർപോർട്ടിൽ 1967ല്‍ ഒരു ഫ്ലൈറ്റ് ഇറങ്ങുന്നു. ഇത്തരം ഫോട്ടോകൾ അടങ്ങിയ ചരിത്രത്തിന്റെ വലിയൊരു ബുക്ക് എനിക്ക് തന്ന എന്റെ ബോസ് H.E. ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹിയാന്‌ എന്റെ നന്ദി, കൂടെ പ്രാർത്ഥനയും. അള്ളാഹ് തവീൽ ഉമ്രുക്ക് യാ അബൂശാബ്.

പഴയ ഗ്രാമക്കാഴ്ച്ചകൾ (അനുഭവം)

ഇതാണ് 1950 - 1960കളിലൊക്കെ ഗ്രാമാന്തരങ്ങളിലെ പാതകളിൽ കണ്ടിരുന്ന കാളവണ്ടി. സുഖമായ യാത്രക്ക് ഈ വണ്ടിയുടെ ചക്രങ്ങളിൽ ഇരുമ്പു പട്ട ഇടുമായിരുന്നു. എന്തിനേറെ, കാളകൾക്കു കാലിന്മേൽ ലാടം അടിച്ചു കേറ്റുമായിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിൽ സജിയെ ചേർത്ത് പിടിച്ച ഡോക്ടർ പലരുടേയും സ്വപ്നമാണ്

അല്ലെങ്കിലും തന്റെ മനസ്സ് കയ്യീന്നു പോവുകയാണെന്ന് നമ്മളോളം മറ്റാർക്കാണ് തിരിച്ചറിയുവാൻ കഴിയുക. പക്ഷെ ആ തിരിച്ചറിവ് ലഭിക്കുന്ന നിമിഷം തളരുന്ന നിമിഷം നീട്ടിപ്പിടിച്ചൊരു കൈ അവർക്കില്ലാതെ പറ്റില്ല. ഒരു കൈത്താങ്ങില്ലാതെ അവർക്ക് ഒരു നിമിഷം പോലും ചലിക്കാൻ കഴിയില്ല. സജി ചെയ്തതും അതാണ്.

“ബാലകൃഷ്ണാ ,കൊച്ചുകള്ളാ ഓണം ഉണ്ണാൻ നീ വാ”

എൻ്റെയും ബാലകൃഷ്ണൻ്റെയും ആദ്യത്തെ ഓണത്തിൻ്റെ കഥയാണ് ഇത് . എൻ്റെ ഓർമ്മയിൽ ഞാൻ ഓണം ആദ്യമായി ആഘോഷിക്കുന്നത് മൂന്നാംക്‌ളാസ്സിൽ പഠിക്കുമ്പോഴാണ്.അന്ന് എനിക്ക് എട്ടു വയസ്സ് പ്രായം.

1970-ലെ ഗൾഫിനെ ഓർക്കാം (അനുഭവം)

ഗൾഫിന്റെ ശൈശവം, ബാല്യം, കൌമാരം, യൗവ്വനം (നിത്യയൗവ്വനമാണല്ലോ) നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ അവ വായനക്കാരിലേക്ക് പങ്ക് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

കരകാണാ കടലല മേലെ മോഹപ്പൂങ്കുരുവി പറന്നേ…

അക്കരക്ക്‌ - പേർഷ്യക്ക് (ഗൾഫ്‌) പോകാൻ ചെറുപ്പക്കാരും അവരെ പറഞ്ഞയക്കാൻ അവരുടെ പിതാക്കളും ശ്രമിക്കുന്ന കാലം. അന്നൊക്കെ അതിന് അക്കരെ പോകാൻ എന്നാണ് പറയാറ്.

കലിയഞ്ചങ്ക്രാന്തി; എൺപതുകളിലെ ഒരു ഉരുൾപൊട്ടൽ കാലത്തിന്റെ ഓർമ

ഒരുനാളൊരു മുഴുരാത്രിയുടെ പാതിയിൽ, നട്ടെല്ലിനെ തണുപ്പാൽ പൊള്ളിച്ച തോരാപ്പെയ്ത്തിന്റെ കീഴിലൂടെ, ഒരുകൂട്ടമാളുകൾ കത്തിച്ചുയർത്തിയ ചൂട്ടുവെട്ടത്തണല് പറ്റി, വെറിപിടിച്ച് തല്ലിയലയ്ക്കുന്ന ഒഴുക്കിന്റെ കുരുക്കിനെയും

കാറ് കേടായപ്പോൾ അവർ ‘ജാക്കി’ ചോദിച്ചു, ചില ബസ് യാത്രകളിലേ ആ പേര് കേട്ടിട്ടുണ്ടായിരുന്നുള്ളൂ

പത്തിരുപത്തഞ്ചു വര്ഷമായി കാറോടിച്ചു തുടങ്ങിയിട്ട്. എങ്കിലും പെട്രോൾ, സ്റ്റിയറിംഗ്, ആക്സിലേറ്റർ, ബ്രേക്ക്, ക്ലച് ഇതല്ലാതെ മറ്റൊന്നിനെപ്പറ്റിയും എനിക്കറിയില്ല. അറിയാൻ ശ്രമിച്ചിട്ടുമില്ല.

“നന്ദിയില്ലാത്ത നായ”

പഴയ മണാലി ടൗണും ക്ഷേത്രവും ഗ്രാമീണരുടെ വീടുകളും ജീവിതവും കണ്ടു അലസമായി നടന്നു ഒരു ഹോട്ടലിനു സൈഡിൽ വിശ്രമിക്കാൻ നിൽക്കവേ ആണ് ആ രണ്ടു പട്ടികൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്

ഗൾഫിൽ മുന്നൂറു കിലോമീറ്റർ വണ്ടിയോടിച്ചു ‘സുകുമാരക്കുറുപ്പിനെ’ കണ്ട കഥ

''നിനക്ക് സുകുമാരക്കുറുപ്പിനെ കാണണോ വേണ്ടേ..''അവസാനത്തെ സിഗരറ്റും ഊരിയെടുത്ത് കൂട് വലിച്ചെറിയുന്നതിനിടെ അവൻ ചോദിച്ചു. അവന്റെ ദേഷ്യത്തിന്റെ ഊക്കേറ്റ് സിഗരറ്റ് കൂട് ചുക്കിച്ചുളിഞ്ഞു.

ഡോക്ടറായിട്ടും വലിയ കാര്യോന്നും ഇല്ല മക്കളേ

ഭക്ഷണം വാങ്ങാനാകാതെ പട്ടിണി കിടന്നതോ, തല ചായ്ക്കാൻ ഇടമില്ലാതെ മഴ കൊണ്ടതോ ഒന്നുമില്ല എഴുതാൻ. പക്ഷേ നിറപ്പകിട്ടുള്ള ജീവിതം മാത്രം സ്വപ്നം കണ്ട് ഇൗ വഴി തിരഞ്ഞെടുക്കുന്നവർക്ക് ഒരു സൂചന തന്നു എന്ന് മാത്രം

സ്വപ്നങ്ങളെ സ്വന്തമാക്കാൻ ഫുൾ എ പ്ലസ് ഒരു മാനദണ്ഡമേ അല്ല

ഒമ്പത് കൊല്ലം മുൻപ് ഇതു പോലൊരു ദിവസം എന്റെയും റിസൾട്ട് വരുമ്പോൾ അത് വരെ ഉണ്ടായിരുന്ന എന്റെ ചിരി പവർ കട്ട് വന്ന പോലെ ഒറ്റ സെക്കന്റിൽ കെട്ട്‌ പോയിരുന്നു

നിങ്ങള്‍ സമ്പന്നരാകാം, പക്ഷേ വിഭവശേഷി സമൂഹത്തിന്റേത് കൂടിയാണ്

ടാറ്റയുടെ തലവനായിരുന്ന കാലത്ത് മി.രത്തൻ ടാറ്റ, ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി... ഈയിടെഓണ്‍ലൈനില്‍ വായിച്ചതാണ്

ഈ ടീച്ചർ പങ്കുവയ്ക്കുന്ന സ്‌കൂളനുഭവം വായിക്കുക,നിങ്ങൾ ഞെട്ടിയേക്കും

ജോർജ് അഞ്ചാമനെ ( ജോർജ് V) ജോർജ് " വി " എന്ന് ഒരു ടീച്ചർ വായിക്കുന്നത് കേട്ട് തറഞ്ഞു നിന്ന് പോയിട്ടുണ്ട്. "ദിസ്‌ പോയം ഈസ്‌ റിട്ടൺ ബൈ അനോണിമസ്, ഹി ഈസ്‌ എ ഫേമസ് പോയെറ്റ് " എന്ന് പറഞ്ഞു കൊടുക്കുന്നത് കേട്ട് സങ്കടം തോന്നി
Advertisements

Recent Posts