fbpx
Advertisements

കൊറോണ ലോകം മുഴുവനും പടർന്നു പിടിച്ചു ആളുകളെ ഭീതിയിലാഴ്ത്തുന്ന സമയം പ്രതീക്ഷയുടെ ചില ശബ്ദങ്ങളും നമ്മൾ കേട്ട് തുടങ്ങി

കൊറോണ ലോകം മുഴുവനും പടർന്നു പിടിച്ചു ആളുകളെ ഭീതിയിലാഴ്ത്തുന്ന സമയം പ്രതീക്ഷയുടെ ചില ശബ്ദങ്ങളും നമ്മൾ കേട്ട് തുടങ്ങി. ആദ്യം തന്നെ സംസാരിച്ചു തുടങ്ങിയത് ബിൽ ഗേറ്റ്സ് ആണ്. ഒരുപക്ഷേ ഇങ്ങനെയൊരു എപിഡെമിക് പടരുന്നതിനും മുൻപേ ബില് ആൻഡ് മെലിന്ഡ ഗേറ്റ്സ് ഫൗണ്ടേഷൻ ആരോഗ്യമേഖലയിയിൽ

വെറും 60 ലക്ഷം ജനങ്ങൾ മാത്രമുള്ള ഡെൻമാർക്ക് പ്രഖ്യാപിച്ചത് ഏകദേശം 3.75 ലക്ഷം കോടി രൂപ, 130 കോടി...

പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത് കേൾക്കുകയായിരുന്നു. പറഞ്ഞതെല്ലാം അംഗീകരിക്കുന്നു. അക്ഷരംപ്രതി. പക്ഷേ പറയാതെ പോയത് ഞെട്ടിച്ചു. അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായി. 21 ദിവസം പുറത്തിറങ്ങാൻ കഴിയാത്തവർ

യുദ്ധത്തിൽ കൂടെ കൂടുന്നോ ? ആയിരം ഡോക്ടർമാരെ വേണം

കേരളത്തിൽ ഹോം ക്വാറെന്റീനിൽ കഴിയുന്ന രോഗികളുമായി വീഡിയോ കോൺഫറൻസിങ് നടത്തി അവർക്കുള്ള സംശയ ദൂരീകരണവും ,കൂടാതെ അത്യാവശ്യം ചികിത്സ നിർദ്ദേശങ്ങളും നൽകുന്നതിനുള്ള ടെലി മെഡിസിൻ പദ്ധതിയിൽ ചേരുന്നതിനു ആയിരം ഡോക്ടർമാരെ ആവശ്യമുണ്ട് .

നമ്മളൊന്നും കുറച്ചു നാൾ പുറത്തേക്കിറങ്ങിയില്ലെങ്കിൽ ഈ ഭൂമിയിൽ ഒന്നും നശിച്ചു പോകില്ല.

ചിരിക്കുന്നവരും ട്രോളുന്നവരും ഒന്ന് മനസ്സിലാക്കുക...പറയുന്നത് ആരായാലും അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല.ഒട്ടനവധി സയന്റിസ്റ്റുകളും ആരോഗ്യരംഗത്തെ വിദഗ്ദ്ധരും മറ്റനേകം അറിവുള്ളവരും വിശദമായ ചർച്ചകളിലൂടെയും

ഇന്ത്യയിൽ സ്വന്തമായി ഒരു വീട് ഇല്ലാത്ത 2 കോടിയോളം ജനങ്ങൾ ഉണ്ട് അവരെന്ത് ചെയ്യും ? ഒരു ദിവസം...

അടുത്ത 21 ദിവസങ്ങൾ വീട്ടിന്റെ വെളിയിൽ ഇറങ്ങാതെ ഇന്ത്യയിലെ ജനങ്ങൾ കഴിയണമെന്നു പ്രധാനമന്ത്രി അറിയിച്ചു, കോവിഡ്-19യിന്റെ രോഗവ്യാപനം തടയാൻ അനിവാര്യമായ സമ്പൂർണ്ണ ലോക്ഡൗണെന്നു തത്വത്തിൽ അംഗീകരിക്കുന്നു

അപ്രതീക്ഷിതമായി ജീവിതം സ്തംഭിച്ചുപോയ പാവങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് എന്തെങ്കിലും ആശ്വാസം പ്രതീക്ഷിച്ചത് വെറുതെയായി.

അപ്രതീക്ഷിതമായി ജീവിതം സ്തംഭിച്ചുപോയ പാവങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് എന്തെങ്കിലും ആശ്വാസം പ്രതീക്ഷിച്ചത് വെറുതെയായി. മൂന്നാഴ്ചക്കാലം ഒരു ജോലിയ്ക്കും പോകാനാവാതെ വീട്ടിൽ തളച്ചിടപ്പെട്ട കോടിക്കണക്കിന് ദിവസക്കൂലിക്കാർക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഒരു ദയയുമില്ല. അവരെങ്ങനെ ഭക്ഷണം കഴിക്കുമെന്നോ ജീവിതം നിലനിർത്തുമെന്നോ ഒരു വേവലാതിയും കേന്ദ്രം ഭരിക്കുന്നവർക്കില്ല

ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രമെഴുതുന്ന പോസ്റ്റ്

രോഗം വന്നാൽ ചികിത്സിച്ചു കൊള്ളാം എന്നു പറയുന്നവർ ഒന്ന് ആലോചിക്കുക ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ചിന്തിക്കുക, അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക, ശാരീരിക അകലം... സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.

ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം

കൊറോണ കേസുകൾ നൂറോടടുത്തതിനാൽ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി കേരളത്തിലൊന്നാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചല്ലോ. ലോകത്തിലെ നൂറ്റി എൺപത്തഞ്ചോളം രാജ്യങ്ങളിൽ ഇപ്പോൾ കൊറോണ എത്തി ചേർന്നല്ലോ. ഇതിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഇപ്പോൾ കൊറോണയുടെ വളർച്ചയുടെ കാലമാണ്

യുവാവിന് വേണ്ടി വെന്റിലേറ്റര്‍ വേണ്ടെന്നുവെച്ച് മരണത്തെ പുല്‍കിയ ഇറ്റാലിയന്‍ വൈദികന്‍ ഫാ. ഡോണ്‍ ജൂസപ്പെ ബെരാദേല്ലി

ജീവന്‍ കൊടുത്തു അപരനെ സ്നേഹിച്ച എഴുപത്തിരണ്ടുകാരനായ ഇറ്റാലിയന്‍ വൈദികന്റെ ത്യാഗത്തില്‍ ശിരസ്സ് നമിച്ച് ലോകം. ഇറ്റലിയിലെ ലോവ്റെയിലെ ആശുപത്രിയില്‍ കോവിഡ് 19 രോഗബാധിതനായി കഴിയുകയായിരിന്ന ഫാ. ഡോണ്‍ ജൂസപ്പെ ബെരാദേല്ലി എന്ന വൈദികനാണ്

ഒരു കുടുംബത്തിനെയെങ്കിലും എടുക്കുക !

മരണം വരെ ഖദറിട്ടിരുന്ന ഒരു നല്ല കോൺഗ്രസുകാരൻറെ മകനാണ് ഞാൻ. വേഷത്തിലെ ഖദർ മാത്രമല്ല. 2012 ജൂലൈയിൽ മരിക്കുന്നതു വരെ അച്ഛൻറെ കൈയിൽ ഒരു പേഴ്‌സ് ഇല്ലായിരുന്നു. എൻറെ ഓർമ്മയിൽ അച്ഛൻ ഒരു അലമാരയോ മേശയോ

നൂറു പണക്കാർ ദേശീയ വരുമാനത്തിന്റെ 18% ത്തോളം കൈവശപ്പെടുത്തിയ ഇന്ത്യയിലിരുന്നു ഫിദലിന്റെ വീക്ഷണം നോക്കി നെടുവീർപ്പിടുകയെ നമുക്ക് നിവൃത്തിയുള്ളൂ

2005ൽ ലാറ്റിൻ അമേരിക്കൻ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നും പാസായ ആദ്യ ബാച്ച് ഡോക്റ്റർമാരുടെ ബിരുദ ദാന ചടങ്ങിൽ ക്യൂബയുടെ അന്നത്തെ പ്രസിഡന്റ് ഫിദൽ കാസ്ട്രോ ഇങ്ങിനെ പറഞ്ഞു -

കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ പത്രസമ്മേളനം ബാക്കിപത്രം നിരാശയും നിർവികാരതയും മാത്രമാണ്

രാജ്യം കടന്നുപോകുന്ന അസാധാരണ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കേന്ദ്രസർക്കാർ. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ പത്രസമ്മേളനം ബാക്കിപത്രം നിരാശയും നിർവികാരതയും മാത്രമാണ്. എന്താണവർ ആകെ ചെയ്തത്? ആദായ നികുതി റിട്ടേണടയ്ക്കാനുള്ള തീയതി നീട്ടി.

ആരോഗ്യമേഖലയിൽ ഇറ്റലി രണ്ടാം സ്ഥാനത്താണ്, അവർക്കു പോലും കൊറോണയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല, അപ്പോഴാണ് ഇന്ത്യയിലെ ആളുകൾ തമാശ കാണിക്കുന്നത്

ഞാൻ ചന്ദ്രശേഖർ ആസാദ്, വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നിങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നു. രാജ്യത്ത് ഇന്ന് കളിതമാശകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊറോണ ഒരു തമാശയല്ല, അതൊരു മഹാവ്യാധിയാണ്. ലോകം കൊറോണയുടെ കൈപ്പിടിയിലാണ്, അതിന്റെ ഭീതിയിലാണ്. ലോകം നിസഹായാവസ്ഥയിലാണ്

ജീവന്റെ ഭൂപടത്തിൽ നിന്ന് ഒരു ഡോക്ടർ കൂടി നമ്മെ വിട്ടു പോയി

ഒസാമ റിയാസ്- കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മരിക്കുന്ന ആദ്യത്തെ പാക്കിസ്ഥാനി യുവ ഡോക്ടർ. ഇറാനിൽ നിന്നും ഇറാക്കിൽ നിന്നും സ്വന്തം ദേശത്തേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന പ്രവാസികളെയും തീർത്ഥാടകരെയും തന്റെ ജീവൻപോലും

അയിത്തവും കോവിഡും

അയിത്തവും തീണ്ടലും തൊടീലും ഒക്കെ ശാസ്ത്രീയമായി ശരിയായിരുന്നു എന്നൊരു സംഘിണി കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. (പോസ്റ്റ് ലിങ്ക് > കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം )മുൻപും വിവരക്കേടുകൾ വിളിച്ചുപായുന്ന ആളായതുകൊണ്ട് അത്ഭുതമൊന്നും ഇല്ല. എങ്കിലും ഈ കൊറോണക്കാലത്ത് ഇമ്മാതിരി ടീമുകളൊക്കെ അസഹനീയമാണ് മലയാളികൾക്ക്

ഫിലിപ്പീൻസ്‌ ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ ഒരു പോസ്‌റ്റർ വ്യാപകമായി പ്രചരിക്കുന്നു, ദയവായി അത് വിശ്വസിക്കരുത്

'കോവിഡ്‌ 19 രോഗം ലക്ഷണങ്ങൾ നോക്കി കൊണ്ട്‌ സ്വയം നിരീക്ഷിച്ച്‌ ചികിത്സ തേടണോ വേണ്ടയോ എന്ന്‌ തീരുമാനിക്കാൻ സഹായിക്കുന്നത്‌' എന്ന പേരിൽ ഫിലിപ്പീൻസ്‌ ആരോഗ്യമന്ത്രാലയത്തിന്റെ ഒരു പോസ്‌റ്റർ വ്യാപകമായി പ്രചരിക്കുന്നത്‌ കണ്ടു. മെഡിക്കൽ വിദ്യാർത്‌ഥികൾ പോലും ഇത്‌ ഏറെ വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്‌.

വീട്ടിൽ കുത്തിയിരിക്കുമ്പോൾ നാം ഓരോരുത്തരും ഓർക്കണം, ഓർത്തേ മതിയാകൂ

കുറച്ചു സമയത്തേക്ക് ഞാൻ എന്നെയും എന്റെ വർഗ്ഗത്തെയും ഉപേക്ഷിച്ച് പ്രകൃതിയുടെ മറുപക്ഷത്തേക്ക് ഒന്ന് എത്തി നോക്കി. മതങ്ങളായ മതങ്ങളും ചിന്തകളായ ചിന്തകളുമെല്ലാം മനുഷ്യൻ എന്ന ജീവിയെ ചുറ്റിപ്പറ്റി കറങ്ങുകയാണല്ലോ. പ്രപഞ്ചം തന്നെ പടച്ചതമ്പുരാൻ സൃഷ്ടിച്ചത് മ്മക്ക് വേണ്ടിയാണെന്ന ധാർഷ്ട്യത്തിലാണല്ലോ

ക്യൂബ മുകുന്ദന്മാരെയുണ്ടാക്കി ക്യൂബയെ അപമാനിക്കുന്നവരോട് പറയാനുള്ളത്

വമ്പൻ ഹർഷാരവങ്ങൾക്കിടയിലൂടെ ക്യൂബൻ ഡോക്ടർമാർ ഇറ്റലിയിൽ സഹായത്തിനെത്തുന്നത് കണ്ടപ്പോൾ വീണ്ടും ആ ക്യൂബ മുകുന്ദൻ എന്ന ശ്രീനിവാസന്റെ കഥപാത്രത്തെ ഒർമ്മ വന്നു. ഗൾഫിലെത്തിയ മുകുന്ദനോട് "ക്യൂബയിൽ ഇത്തരം അംബരചുംബികളായ കെട്ടിടങ്ങൾ ഉണ്ടോ?

ഇതും കാസർകോട്കാരൻ തന്നെ

ഇന്നലെ കാസർകോട് ചെങ്കള പഞ്ചായത്തിൽ കോവിഡ് - 19 സ്ഥിതികരിച്ച യുവാവ് ചെയ്ത മുൻ കരുതൽ നടപടിയും ദീർഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്. യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ്

രണ്ടു താരങ്ങള്‍; രണ്ടു നിലപാടുകള്‍

മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകള്‍, മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടു പേര്‍, ഇന്നലെയും ഇന്നുമായി അവരുടേതായ രണ്ടു നിലപാടുകള്‍ പറഞ്ഞു.മോഹന്‍ലാല്‍ ഇന്നലെ പറഞ്ഞത്: 'പാത്രങ്ങള്‍ കൂട്ടിയടിക്കുന്നതും

സയൻസിന്റെ കണ്ടുപിടിത്തങ്ങളെ ബഹുമാനിക്കൂ, നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും

മനുഷ്യ ചരിത്രത്തിൽ ഇന്നേവരെ ആയിരക്കണക്കിന് പകർച്ചവ്യാധികൾ മൂലം ഒരുപാട് ജീവിവർഗ്ഗങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. മനുഷ്യൻ ഉരുവം കൊണ്ട രണ്ടുലക്ഷം വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഹിമയുഗം മുതൽ സ്പാനിഷ് ഫ്ളൂ വരെ അന്നുണ്ടായിരുന്ന

കോവിഡ് വന്നാൽ മാറാൻ കുറഞ്ഞത് ആഴ്ചയോളം എടുക്കും. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ ഭേദം ആയവരുടെ നിരക്ക് കുറഞ്ഞു നിൽക്കുന്നത്

COVID-19 വന്നാൽ മാറാൻ കുറഞ്ഞത് രണ്ട് ആഴ്ചയോളം എങ്കിലും എടുക്കും. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ COVID-19 ഭേദം ആയവരുടെ നിരക്ക് (ഫുൾ റിക്കവറി റേറ്റ് ) കുറഞ്ഞു നിൽക്കുന്നത്. അല്ലാതെ COVID-19 വരുന്ന സർവ്വമാന പേരും ചത്തുപോകും അല്ലെങ്കിൽ

അടുത്ത ദിനങ്ങളിൽ താനും തന്റെ കുടുംബവും പട്ടിണിയാകുമെന്നുള്ള കാര്യം ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളിൽ ഉറപ്പായപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്

കാപ്പിറ്റലിസ്റ്റ് സിസ്റ്റം അപ്പാടെയും കണ്മുൻപിൽ. നോക്കിനിൽക്കെ തകർന്നടിയുന്നത് നടന്നുകൊണ്ടിരിക്കുന്നു. കോടാനുകോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിമാറ്റുന്നു.. ലക്ഷം ലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ പിലാത്തോസുമാർ

പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്ന് പിടിച്ച കാലത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്

എബോള പടർന്ന് പിടിച്ച കാലത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്ന് പിടിച്ചപ്പോൾ, മരണം 4000 കടന്നപ്പോൾ ലോകരാജ്യങ്ങൾ എല്ലാം തന്നെ പേടിച്ചുവിറച്ച് സ്വന്തം അതിർത്തികൾ കൊട്ടിയടച്ച് സ്വയം സുരക്ഷ പ്രഖ്യാപിച്ചപ്പോൾ

ഗേറ്റിനു പുറത്തുനിന്ന് തന്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും കണ്ടിട്ട് മരണത്തിലേക്ക് പോയ ഡോ. ഹാഡിയോ അലി

ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്. ഡോ. ഹാഡിയോ അലിയുടെ അവസാന ഫോട്ടോയാണിത് (ജക്കാർത്തയിൽ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച് ഡോക്ടർ അടുത്തിടെ മരിച്ചു)

ശ്രീറാം വെങ്കട്ടരാമനെ കോവിഡ് 19 പ്രതിരോധപ്രവർത്തനത്തിന് നേതൃത്വം നൽകാൻ സർവീസിൽ തിരിച്ചെടുത്ത ഗവർമെന്റ് നടപടി തികച്ചും അനിവാര്യം ആയത്

തർക്കിക്കാനുള്ള അവസരമല്ല ഇത്. ഈ പോസ്റ്റ് നിങ്ങളിൽ പലർക്കും വിയോജിപ്പുണ്ടാകാൻ ഇടയുള്ള ഒന്നാണ്. പക്ഷെ എനിക്ക് മനസിൽ തോന്നിയത് എഴുതണം എന്നു കരുതി. മദ്യപിച്ച് കാറോടിച്ചു ബഷീർ എന്ന സീനിയർ പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിൽ

പക്ഷികൾ പാടട്ടെ, ആകാശം നീലിച്ചു തുടുക്കട്ടെ, മനുഷ്യൻ മനുഷ്യനാകട്ടെ!

ന്യൂസ് ചാനൽ കാണുകയാണ്. കാസർകോട് പൂർണമായും ഷട്ട് ഡൗൺ.മൂന്ന് ജില്ലകളിൽ ഭാഗികമായി ഷട്ട് ഡൗൺ.ബാറുകൾ അടച്ചിടും.ബെവ്കോ ഔട്ട്ലെറ്റുകൾ,കാസർകോട് ഒഴികെ എല്ലായിടത്തും തുറക്കും. പൂർണമായി ഒരു ഷട്ട് ഡൗൺ കൂടാതെ,കേരളത്തിൽ ഈ മഹാമാരിക്ക് ഒരു അറുതി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമുണ്ടോ??ഇപ്പോഴും നിയന്ത്രണങ്ങളും,നിർദ്ദേശങ്ങളും മതിയോ

ഞങ്ങളുടെ പക്കൽ ആണവായുധമില്ല, വലിയ സൈനിക ശേഷിയില്ല, പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ടാകും” ഒരിക്കൽ ഫിദൽ കാസ്ട്രോ പറഞ്ഞിരുന്നു

ക്യൂബയുടെ ജനസംഖ്യ 1.3 കോടി. പട്ടിണിയില്ലാതെ കഴിഞ്ഞു പോകാൻ മാത്രമുള്ള കൃഷി. നാടിനത്യാവശ്യമായ വ്യവസായങ്ങൾ മാത്രം. പക്ഷേ അവർക്ക് ലോക രാജ്യങ്ങളിലേയ്ക്കയയ്ക്കാൻ മാത്രം ഡോക്ടർമാരും പാരാമെഡിക്സുമുണ്ട്. കൊച്ചു ഖത്തറിൽ പോലും വമ്പനൊരു ഹോസ്പിറ്റലവർ നടത്തുന്നു ഖത്തർ സർക്കാരിനു കീഴിൽ

നമ്മൾ വീട്ടിലിരിക്കുമ്പോൾ വീട്ടിലിരിക്കാൻ സാധിക്കാത്ത തൊഴിലാളികളെയും ചേർത്തുപിടിക്കുക

സെൻട്രൽ ദില്ലിയിൽ ആണ്. ഒരു ടെക്കി ടാക്സി വിളിക്കുന്നു. സവാരി കഴിഞ്ഞു ഡ്രൈവർക്കു പണം നൽകിയപ്പോൾ അതുമേടിച്ച അയാൾ പൊട്ടിക്കരയുന്നു.കഴിഞ്ഞ 48 മണിക്കൂറിലെ അയാളുടെ ആദ്യത്തെ ഓട്ടമായിരുന്നു അത്. ഇന്ന് ഉറപ്പായും ഗ്രോസറി വാങ്ങാമെന്നു അയാൾ ഭാര്യക്ക് ഉറപ്പു നൽകിയിരുന്നു

ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ

സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. നേരത്തെ കൊറോണ വൈറസിനെ ചെറുക്കാൻ കൈ കൊട്ടാൻ പറഞ്ഞതാണ് ട്രോൾ ആക്രമണം അതിരു കടന്നതോടെ ലാൽ തിരുത്തിയത്.
Advertisements

Recent Posts