Advertisements

‘രണ്ടു വർഷത്തോളമായി ഞാൻ ബലാത്സംഗത്തിന് ഇരയാണ് ‘ രേണുക പറഞ്ഞു

അഞ്ചു വർഷം പിന്നിട്ട വൈവാഹിക ജീവിതം. രേണുകയുടെ ഭർത്താവ് അഭിലാഷ് പെരുമാറ്റത്തിൽ മാന്യനാണ്.അയാൾക്ക്‌ അവളോട് ഭയങ്കര പ്രണയമാണ്.പക്ഷെ അവൾക്ക് മോഹമില്ല. ലൈംഗിക ഇഷ്ടം രണ്ടു വർഷങ്ങൾക്ക് മുൻപേ നഷ്ടപ്പെട്ടിരുന്നു.

ബലാല്‍സംഗ ചിന്തകള്‍ : സത്യവും മിഥ്യയും

നമ്മുടെ നാട്ടില്‍ നടക്കുന്ന ബലാല്‍ക്കാരങ്ങളുടെ വളരെ കുറഞ്ഞ ഒരു ശതമാനം മാത്രമേ പരാതികളായി പുറത്തു വരാറുള്ളു.

ഭയം

ഭയം എന്ന വികാരം മനുഷ്യനെ വേട്ടയാടുന്നത് വിവിധ തരത്തിലാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവന്റെ നിലനില്പിന് വേണ്ടിയുള്ള മനസ്സിന്റെ ആദ്യ പ്രതിരോധ നടപടിയാണ് അത്. മനശാസ്ത്രപരമായി എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണഭയം ആണ്.  ഏതു ചെറിയ...

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല.

ശരീര ശാസ്ത്ര പരമായി നോക്കിയാൽ , തൊലിയിലുള്ള എണ്ണ സ്രവിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഒരു വക ഭേദം ആണ് തൊലിയുടെ തൊട്ട് അടിയിൽ ഉള്ള മുല യിലെ പാൽ സ്രവിപ്പിക്കുന്ന ഗ്രന്ഥികൾ .

ബ്ലഡ് പ്രഷർ ഒരു സൈലന്റ് കില്ലർ: പ്രതിരോധ മാർഗ്ഗങ്ങൾ ഇങ്ങിനെ..

സിസ്റ്റോളിക് രക്തസമ്മർദ്ദത്തിനും ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിനും നോർമലായ ഒരു പരിധി നമ്മൾ നിശ്ചയിച്ചിട്ടുണ്ട്. മുതിർന്ന ആളുകളിൽ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിന്റെ പരിധി 100 മുതൽ 130 മില്ലിമീറ്റർ മെർക്കുറി വരെയാണെങ്കിൽ ഡയസ്റ്റോളിക് 60 മുതൽ 80 വരെ യാണ് നിജപ്പെടുത്തിയിരിക്കുന്നത്.

നിങ്ങള്‍ക്കും ജേതാവാകാം: ആത്മവിശ്വാസം വളര്‍ത്താന്‍ 6 വഴികള്‍

മോഹന്‍ലാലിനോട് ഒരു അഭിമുഖത്തില്‍ ഒരാള്‍ ഒരു ചോദ്യം ചോദിച്ചു."ഇപ്പോഴും എങ്ങനെയാണ് ഇത്ര ഊര്‍ജത്തോടെ അഭിനയിക്കാന്‍ പറ്റുന്നത്?" എന്നായിരുന്നു ആ ചോദ്യം. അതിനു നമ്മുടെ അദ്ദേഹം പറഞ്ഞ മറുപടി വളരെ പ്രസക്തമാണ്."എന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ ഷോട്ടിനുവേണ്ടി ക്യാമറയ്ക്ക് മുന്നില്‍ നിന്ന അതേ പരിഭ്രമത്തോടും അത്ഭുതത്തോടും അഭിനയത്തോടുള്ള ആവേശത്തോടും കൂടിത്തന്നെയാണ് ഞാന്‍ ഇപ്പോഴും അഭിനയിക്കുന്നത്. അതാണ്‌ എന്റെ വിജയരഹസ്യം". അതെ, പാതിവഴിയില്‍ തളര്‍ന്നു ഇരിക്കുന്നവര്‍ക്ക് വിജയികള്‍ ആവാന്‍ പറ്റില്ല. സ്ഥിരമായി അധ്വാനിക്കാനുള്ള മനസും അതിനുള്ള തന്റേടവും വേണം. നാളെ നാളെ നീളെ നീളെ എന്ന് കേട്ടിട്ടില്ലേ. ഇന്ന് ചെയ്യാനുള്ളത് ഇന്ന് ചെയ്യുക. ഒന്നും നാളേയ്ക്കു മാറ്റിവയ്ക്കാതിരിക്കുക. വിജയം നിങ്ങളെ തേടിയെത്തും.

ബേബി പൗഡർ നിങ്ങളുടെ കുഞ്ഞിന് അപകടകരം

എന്റെ മൂത്ത മകൾ, അവൾ ഞങ്ങളുടെ രണ്ടു കുടുംബത്തിലെയും ആദ്യത്തെ കുട്ടിയാണ്. ഈ നാട്ടിൽ തന്നെ അവൾ ജനിക്കണമെന്ന് ഞങ്ങൾക്കു ആഗ്രഹം ഉള്ളതുകൊണ്ടുതന്നെ അദ്ദേഹം വിദേശത്തേക്ക് പോയപ്പോൾ ഗർഭിണിയായ ഞാൻ നാട്ടിൽ തന്നെ തുടരുവാൻ തീരുമാനിച്ചു.അവൾ വന്നു കഴിഞ്ഞപ്പോൾ ആദ്യത്തെ ചെറുമകളെ ലാളിക്കുവാനും ഒരുക്കുവാനും രണ്ടു വീട്ടിലും പരസ്പരം മത്സരം ആയിരുന്നു. വീട് മുഴുവനും പച്ചമരുന്നിന്റെയും ബേബി പൌഡർ ന്റെയും മണം കൊണ്ട് നിറഞ്ഞിരുന്നു. കുഞ്ഞിനെ കാണുവാൻ വരുന്നവരുടെ ഉച്ചത്തിലുള്ള സംസാരവും പ്രസവനന്തരമുള്ള ഭക്ഷണ പഥ്യത്തിനെതിരെയുള്ള എന്റെ വാക്പോരുകളും ഒക്കെയായി വീടിനുള്ളിൽ എല്ലാ നേരങ്ങളിലും ശബ്ദകോലാഹലങ്ങൾ തന്നെ. എങ്കിലും അയൽവാസികൾ ചോദിക്കും

മനുഷ്യരുടെ ശരാശരി ആയുസ് 120 വര്‍ഷമായി ഉയര്‍ത്തുന്ന മരുന്ന് റഷ്യ വികസിപ്പിച്ചതായി സൂചന !

കഴിഞ്ഞ കുറച്ചു മാസങ്ങളായിറഷ്യന്‍ ശാസ്ത്രജ്ഞര്‍ ഒരു ഗുളികഎലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും പരീക്ഷിച്ചു വരികയാണ്. ഈ ഗുളിക മനുഷ്യരുടെ ശരാശരി ആയുസ്സ് 120 വര്‍ഷം വരെ ആക്കി വര്‍ധിപ്പിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

അമ്മമാരുറങ്ങാത്ത വീടുകള്‍

കുടക് മലയുടെ താഴ്‌വാരമിറങ്ങുമ്പോള്‍ ആ പെണ്‍കുട്ടിയും ആഹ്ലാദവതിയായിരുന്നു. പ്രതീക്ഷാ നിര്‍ഭരമായ ഒരു ഭാവി സ്വപ്നം കണ്ടല്ലെങ്കിലും മൂന്ന് നേരം വയറ് നിറക്കാനാവുമല്ലോ എന്ന ആശ്വാസമായിരിക്കാം ആ പതിമൂന്ന്കാരിയെ അപ്പോള്‍ നയിച്ചിട്ടുണ്ടാകുക. പട്ടിണിപൂക്കുന്ന ചെറുവീടുകളില്‍ നിന്ന് നാണം മറക്കാനുള്ള തുണിയും മൂന്ന് നേരം വിശപ്പുമാറ്റാനുള്ള വഴിയും പ്രതീക്ഷിച്ച് അവള്‍ക്കു മുമ്പേ ചുരമിറങ്ങിയ പെണ്‍കിടാങ്ങളെല്ലാം സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടെന്ന വിവരമായിരുന്നു അവള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ടായിരുന്നത്.

പാരന്റിംഗ് അഥവാ രക്ഷാകർതൃത്വത്തെ കുറിച്ച് നിങ്ങൾ നിർബന്ധമായി അറിയേണ്ടത്

പാരന്റിംഗ് എന്നു തുടങ്ങണം , എന്നു നിങ്ങൾക്കൊരു രക്ഷിതാവ് ആവണം എന്നുള്ളത് , അത് സ്ത്രീ ആയാലും പുരുഷൻ ആയാലും നിങ്ങളുടെ മാത്രം ചോയിസും തീരുമാനവും ആണെന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക . പാരന്റിംഗ് എന്നുള്ളത് വലിയൊരു ഉത്തരവാദിത്തവും , കടമയുമാണ് . അതിൽ നാട്ടുനടപ്പിനോ , ബന്ധുക്കളുടെ ചോദ്യങ്ങൾക്കോ അല്ല പ്രാധാന്യം കൊടുക്കേണ്ടത് . മറിച്ച് , മാനസികവും , ശാരീരികവുമായ നിങ്ങളുടെ തയ്യാറെടുപ്പിനാണ് സ്ഥാനമുള്ളത് . കുഞ്ഞു ഗര്ഭപാത്രത്തിനു ഉള്ളിരിക്കുമ്പോൾ തന്നെ പാരന്റിംഗ് ആരംഭിക്കാം . അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല . നല്ല മാനസികാന്തരീക്ഷം , പോഷകാഹാരം , ആവശ്യമുള്ള വൈദ്യ സഹായം എന്നിവ പങ്കാളിക്ക് ഒരുക്കിക്കൊടുക്കുക എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്

മുടി കൊഴിച്ചിൽ ഉള്ളവർ ഓടി വരൂ ഒരൂട്ടം പറയാനുണ്ട്

1- ആര്യവേപ്പില കുറച്ചു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ തണുത്തു അരിച്ചെടുത്തു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ചേർത്ത് മസ്സാജ്... 2-ഇഞ്ചി നീരിൽ വെളിച്ചെണ്ണ or വിറ്റാമിൻ ഇ ക്യാപ്സ്യൂൾ 3-ചെറിയ ഉള്ളിനീരിൽ വെളിച്ചെണ്ണ ചേർത്ത്. (വട്ടത്തിൽ കൊഴിഞ്ഞതു പോലും വരും )

സിക്‌സ് പായ്ക്ക് വേണോ? എങ്കിലിത് വായിക്കൂ..

ഹൃതിക് രോഷന്റെയും സല്‍മാന്‍ ഖാന്റെയും പ്രിഥ്വിരാജിന്റെയും ഒക്കെ ബോഡി കണ്ടിട്ട് അസൂയപ്പെടാതെ താഴെ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി നോക്കൂ.

ഡോക്ടര്‍മാരുടെ തട്ടിപ്പുകള്‍ – ഒരു ഡോക്ടര്‍ തന്നെ പറയുമ്പോള്‍

ആരോഗ്യ രംഗത്ത് നടക്കുന്ന പുത്തന്‍ ചൂഷണങ്ങള്‍ എങ്ങനെ തടയാം എന്ന ചിന്തയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു ലേഖനം എഴുതുന്നത്.

ആവശ്യമില്ലാത്ത ഭാഗങ്ങള്‍, മനുഷ്യശരീരത്തിലും..!!

ആവശ്യമില്ലാത്ത ഭാഗങ്ങള്‍, മനുഷ്യശരീരത്തിലും..!!

ടിഷ്യു പേപ്പർ അത്ര ഭീകരനല്ല

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധി മുട്ടുകള്‍ അവതരിപ്പിക്കുന്ന അനുഭവക്കുറിപ്പ് കണ്ടു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, ആര്‍ത്തവം സധാരണ ജൈവീക പ്രക്രിയ ആണെന്ന് ഉള്‍ക്കൊള്ളുന്നതും, അത് സംബന്ധിച്ച തെറ്റിധാരണകള്‍ /അവജ്ഞ ഒക്കെ നീക്കം ചെയ്യപ്പെടുന്നതും ശ്ലാഘനീയം തന്നെ. ആ അര്‍ത്ഥത്തില്‍ കുറിപ്പ് സ്വീകാര്യത നേടിയതില്‍ സന്തോഷം ഉണ്ട്, എന്നാല്‍ ഒടുവിലെ ഭാഗത്ത് പറയുന്ന മെഡിക്കല്‍ കാര്യങ്ങളില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ട്.

ഭക്ഷണത്തിലെ കൊഴുപ്പല്ല, കാർബോഹൈഡ്രേറ്റ് ആണ് വില്ലനെന്ന സത്യം ഇപ്പോഴും മറച്ചുവെക്കുന്നു

‎Radhakrishnan Kalathil‎  "നാം പാരമ്പര്യ ഭക്ഷണരീതിയിൽ നിന്നും വ്യതിചലിച്ചതും പാശ്ചാത്യ ഭക്ഷ്യവിഭവങ്ങളുടെ പിറകെപ്പോയതും ആണ് ഇന്ന് കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ വർദ്ധിക്കാൻ കാരണമായത്". ഏറെക്കുറെ നമ്മുടെ എല്ലാ ആരോഗ്യവിദഗ്ധരും പ്രസംഗികരും പൊതുവേദികളിൽ വച്ച് അവർത്തിച്ചു കൊണ്ടിരിക്കാറുള്ള...

ഏതെല്ലാം വൈറ്റമിനുകള്‍ നമുക്ക് വേണം?

ഹൃദ്രോഗം , ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാതെ വൈറ്റമിനുകള്‍ നമ്മെ രക്ഷിക്കുന്നു.

ഇരുമ്പൻ പുളി ആദ്യം പുളിക്കും പിന്നെ കയ്ക്കും

പ്രകൃതിദത്തമായത് എന്ന ഒരു വാക്ക് കേട്ടാൽ ഏതു കൊടും വിഷവും മടികൂടാതെ കഴിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് സമൂഹം എത്തി നിൽക്കുന്നത്.

“..മധുരം കഴിച്ചും പ്രമേഹം നിയന്ത്രിക്കാം..” – ഡോ. പ്രസാദ് എം വി

പ്രമേഹരോഗികള്‍ മധുരം തീരെ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നമ്മുടെ ഡോക്ടര്‍മാര്‍ എല്ലാം നിഷ്ക്കര്‍ഷിക്കാറുള്ളത്.

എന്താണ് ഗര്‍ഭാശയം

ബീജ സങ്കലനം മുതല്‍ ശിശു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതുവരെയുള്ള നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാകുന്ന സ്‌ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരാവയവമാണ്‌ ഗര്‍ഭാശയം. ഉദരത്തിന്റെ അടിഭാഗത്തായിട്ട്‌ സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗം വീതികൂടി താഴോട്ട്‌ വരുന്തോറും വീതി കുറഞ്ഞ്‌ ഏറ്റവും കീഴ്‌ഭാഗം ഒരു കുഴലിന്റെ ആകൃതിയില്‍ അല്‍പം നീണ്ടിരിക്കും. ഈ ഭാഗത്തിന്റെ അഗ്രഭാഗത്തുള്ള കവാടം യോനീനാളത്തിന്‌ അഭിമുഖമായിട്ട്‌ സ്ഥിതി ചെയ്യുന്നു. തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയാണ്‌ ഗര്‍ഭാശയത്തിന്റെ ഉള്ളറക്ക്‌. ഈ ത്രികോണാകൃതിയുടെ മുകള്‍ കോണുകളിലേക്ക്‌ ഫലോപ്പിയന്‍ നാളികള്‍ തുറക്കുന്നു. ഈ നാളികള്‍ അണ്ഡാശയങ്ങളിലാണ്‌ ചെന്നെത്തുന്നത്‌. അണ്ഡാശയങ്ങള്‍ ഗര്‍ഭാശയത്തിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. നാരുപോലുള്ള മാംസകലകളാലും രക്തക്കുഴലുകളാലും നാഡീകലകളാലും നിര്‍മിക്കപ്പെട്ടവയാണ്‌ അണ്ഡാശയങ്ങള്‍.

ലൈംഗികമന:ശാസ്ത്ര പഠനങ്ങള്‍(4) – മോഹന്‍ പൂവത്തിങ്കല്‍..

ശരീരമാസകലം വിയര്‍ക്കുന്നു. തളര്‍ച്ചയും, ക്ഷീണവും ഉണ്ടാകുന്നു. ലിംഗത്തിന്റെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുന്നു.

ബയോപ്സി: എന്ത്? എന്തിന്? എങ്ങനെ?

ഡോക്ടർ ബയോപ്സി ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ തന്നെ തനിക്കു കാൻസർ പിടിപെട്ടുവെന്ന് വിശ്വസിച്ചു, പേടിച്ചു നടക്കുന്നവരെ കണ്ടിട്ടുണ്ട്. 'ബയോ' എന്നാൽ ജീവനുള്ളതെന്നും 'ഓപ്സി' എന്നാൽ കാണുകയെന്നുമാണർത്ഥം.

ആ മരവിപ്പിൽ ഇനി ഒരമ്മയും ചെന്നെത്തരുതേ ..

എന്റെ മോൾടെ / മോന്റെ ബുദ്ധി ഒന്ന് നോക്കണം എന്ന് പറഞ്ഞു വരുന്ന എത്രയോ മാതാപിതാക്കൾ ..അവരോടൊക്കെ ഞാൻ ചോദിക്കാറുണ്ട് ..IQ' പോലെ EQ' എന്ത് കൊണ്ട് നോക്കുന്നില്ല ?ജീവിക്കാൻ വേണ്ടത് വൈകാരികമായ ഉയർച്ച അല്ലെ ?പ്രായോഗിക ബുദ്ധി അല്ലെ ?എത്രയോ പ്രൊഫഷനലുകളായ ക്രിമിനലുകൾ നമുക്കിടയിൽ ഉണ്ട് ..എത്രയോ പേര് പഠനത്തിൽ മികച്ച ഉയർച്ച കാട്ടി , ഉന്നത ഉദ്യോഗം നേടിയിട്ടും ജീവിതത്തിൽ ഏറ്റവും ദുർബലഹൃദയർ ആകുന്നു .

കൗമാരത്തിലെ ലൈംഗികസ്മൃതികൾ

ആഴ്ചയിൽ ഒരിക്കലൊക്കെ കുളിച്ചിരുന്ന ഞാൻ പിന്നീട് കുളി ദിവസവുമാക്കി. ഒരു ദിവസം തന്നെ രണ്ടു നേരമാക്കി വീട്ടുകാരെ വിസ്മയിപ്പിച്ചു. 'ഇവനെന്താടാ കുളിപ്രാന്താ' എന്നൊക്കെ ചോദിക്കുന്ന അവസ്ഥ വരെയെത്തി.

ലെഡ് – നാം അറിയേണ്ട മറ്റൊരു കൊലയാളി

നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

എന്ത് കൊണ്ടാണ് സ്വന്തം അധോവായുവിന്റെ മണം മാത്രം നമ്മള്‍ ഇഷ്ടപ്പെടുന്നത് ?

എന്ത് കൊണ്ടാണ് നമ്മള്‍ ഓരോരുത്തരും പുറത്ത് വിടുന്ന ആ സ്വന്തം അധോവായുവിന്റെ മണം മാത്രം ഇഷ്ടപ്പെടുന്നത് ?

കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോൾ തലയടിച്ച് മരിക്കണമെന്ന് തോന്നി !

2015ൽ വിവാഹം കഴിക്കുമ്പോൾ 19 വയസ് മാത്രമാണ്. അത്ര നേരത്തെ എന്തിനു വിവാഹം ചെയ്തുവെന്ന് പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം. പെട്ടെന്നു കിട്ടിയ സ്നേഹത്തിലും പരിഗണനയിലും മതിമറന്ന് പോയി എന്നതാണ് സത്യം. വർഷങ്ങൾക്ക് മുൻപ് എനിക്ക് നഷ്ടമായ സ്നേഹബന്ധങ്ങൾ എന്റെ വിവാഹ ആലോചനയോടെയാണ് തിരിച്ച് കിട്ടാൻ തുടങ്ങിയത്. പുതിയ ഉടുപ്പായും ആഭരണങ്ങളായും പുതുക്കപ്പെട്ട രക്തബന്ധങ്ങളിൽ ഉന്മാദിയായി തീരുകയായിരുന്നു. എല്ലാത്തിലുമുപരി എനിക്ക് എന്ത് വേണം, എന്താണ് ഇഷ്ടം എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചതും അപ്പോൾ തന്നെയാകും.

മരണം ഒരു പ്രഹേളിക

നമ്മില്‍ പലരും മരണത്തെ കുറിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം.

എച്.ഐ.വിയെക്കെതിരെ വാക്സിനേഷന്‍ കണ്ടെത്തല്‍

ഇതിന് എതിരെ വളരെ ഫലപ്രമായ പ്രതിരോധം സാധ്യം ആകാവുന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായി.

സ്പ്ലിറ്റ് ബ്രെയിന്‍ സിന്‍ഡ്രോം: പകുതി വിശ്വാസിയും, പകുതി നിരീശ്വരവാദിയും..!!

വിശ്വാസികള്‍ പറയുന്ന പ്രകാരം മരണശേഷം അവിശ്വാസിയുടെ ആത്മാവ് നരകത്തിലും വിശ്വാസിയുടേത് സ്വര്‍ഗത്തിലും എത്തുമെങ്കില്‍ സ്പ്ളിറ്റ് ബ്രെയിന്‍ ഉള്ള ഒരു വ്യക്തിക്ക് എന്ത് സംഭവിക്കാം? സ്വര്‍ഗ്ഗവും നരകവും കൂടാതെ വല്ല സ്വരകമോ മറ്റോ ഉണ്ടോ?"
Advertisements

Recent Posts