fbpx
Advertisements

മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

മിസോറാം ന്റെ പ്രേത്യേക പദവി എടുത്ത് കളയാൻ സമരം ചെയ്ത ഉരുക്കു വനിതാ ഈറോം ശർമിള രാജ്യ ദ്രോഹിയും, വിദേശ ഫണ്ട് പറ്റുന്ന ആളും !!! കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

തെക്കനും വടക്കനും ചില സ്വഭാവവ്യത്യാസങ്ങൾ (നാലുപേരുടെ കാഴ്ചപ്പാടുകൾ)

തെക്കനേം മൂർഖനേം കണ്ടാലാദ്യം തെക്കനെ തല്ലണമെന്നാണ്..""തെക്കൻ തേക്കുമെന്നാണ്" (തേപ്പ് ഒരു ന്യൂജനറേഷൻ വാക്കായത് കൊണ്ട് ന്യൂജനറേഷൻ പഴഞ്ചൊല്ലാണ്) ഇങ്ങനെയൊരോന്നാവും കൂടുതലും തിരികെ കേൾക്കുക. സാധാരണ പ്രതികരിക്കാറില്ല. എന്നാലും ക്ഷമ കെടുമ്പോൾ, അഹ് തെക്കനെ തല്ലുന്ന നേരം കൊണ്ട് മൂർഖൻ നിങ്ങളെ കടിച്ചു റീചാർജ് ചെയ്യുമായിരുക്കുമല്ലേയെന്നോ, കൊടുക്കുന്നതാണ് കൊല്ലത്ത് കിട്ടുന്നതെന്നോ തമാശരൂപേണ പറഞ്ഞൊഴിവാക്കാറുണ്ട്.എന്നാലും, എന്ത് കൊണ്ടാവും ഇങ്ങനെയൊരു അഭിപ്രായമെന്ന് കൊറേയേറെ അന്വേഷിക്കുകയും, ചിന്തിക്കുകയും, വായിക്കാൻ ശ്രമിക്കുകയുമൊ‌ക്കെ ചെയ്തു.അതിലൊന്നാണ് ഭൂപ്രകൃതിയിലുള്ള വ്യത്യാസം. (ഒരു കുന്നകുളം റിപ്പോർട്ടാണ്) പൊതുവെ മലയും കാടുമായിരുന്ന തെക്കൻ പ്രദേശത്തുള്ളവർ അവയൊക്കെ വെട്ടിയൊതുകി ജീവിതം തുടങ്ങിയവരായത് കൊണ്ട് അരസികരായി മാറിയെന്നൊരു തൃശൂരുകാരി പറഞ്ഞു. ഇതിനോട് പൂർണമായും യോജിക്കാനാവുന്നതല്ലയെങ്കിലും ഒരു പരിധി വരെ സാറ്റിസ്ഫയിങായി തോന്നി.

മഹാത്മാഗാന്ധിയുടെ ഞെട്ടിക്കുന്ന ബന്ധങ്ങളും ചില അസംബന്ധങ്ങളും

"ലോകപ്രസിദ്ധ ചരിത്രകാരി റോമില ഥാപ്പർ അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കനുമായി നടത്തിയ അഭിമുഖത്തിൽ, ഗാന്ധിജിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ ഉണ്ട്.

നട്ടെല്ലുവളഞ്ഞ രാജഭക്തന്മാരേ രാജകുടുംബം ഉണ്ടാക്കിയതല്ല തിരുവനന്തപുരം

തിരുവനന്തപുരം മൊത്തം രാജകുടുംബം ഉണ്ടാക്കിയതാണെന്നും ജനായത്ത ഭരണം വന്നപ്പോൾ അവഗണന മാത്രമാണ് എന്നും പറഞ്ഞൊരു തള്ളു വാട്സാപ്പിലും ഫേസ്ബുക്കിലും ചരിത്രം എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്ന് പോലും അറിയാത്ത ചില വിവരദോഷികൾ അജ്ഞത കൊണ്ടും ചിലര് പ്രോപഗണ്ടയുടെ ഭാഗമായും പ്രചരിപ്പിക്കുന്നുണ്ട്.

ഒരിക്കലും നന്നാവില്ലെന്ന് എല്ലാവരും വിധിച്ച ഒരു കുട്ടിയെ നന്നാക്കാൻ അദ്ധ്യാപിക ചെയ്തത് !

സ്കൂളില്‍ അല്ലെങ്കില്‍ കോളേജിൽ നമ്മെ ‍ പഠിപ്പിച്ച അധ്യാപകരെ വെറുതേ ഒന്നോര്‍ത്തു നോക്കൂ, ചില മുഖങ്ങള്‍ നമുക്കു ഓര്‍മ്മ വരികയേ ഇല്ല.ചിലരെ ഓര്‍മ്മ വരും, എങ്കിലും അവരെ ഓര്‍ക്കാന്‍ പോലും നമ്മള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.പക്ഷേ ഇതിലൊന്നും പെടാത്ത ചിലരുണ്ടാവും. നമ്മുടെ മനസ്സിനെ തൊട്ടവര്‍. ഹൃദയത്തെ ചുംബിച്ചവര്‍. നമ്മുടെ ചിന്തകളെ അവിസ്മരണീയമാം വിധം വഴിതിരിച്ചു വിട്ടവര്‍.Nicholas Kristof (CreditDamon Winter/The New York Times) എഴുതിയ ഒരു സംഭവ കഥ വായിച്ചു നോക്കൂ.കറുത്ത വംശജനായ വളരെ മോശമായ പെരുമാറ്റം കൈമുതലായുള്ള ഒരു കുട്ടിയായിരുന്നു ഒല്ലി നീൽ . പതിമൂന്നു മക്കളില്‍ ഒരുവന്‍. കറണ്ടോ വെളിച്ചമോ ഇല്ലാത്ത വീട്ടില്‍ വളര്‍ന്ന, വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത കര്‍ഷകനായ അച്ഛന്റെ മകന്‍.

അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.

ഏതാനും മാസങ്ങൾക്കു മുൻപാണ് ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്നും ഇരുപതു ടണ്ണിലേറെ ഭാരമുള്ള കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച ഒരു ശവപ്പെട്ടി കണ്ടുകിട്ടിയത് . കിട്ടിയപ്പോൾ തന്നെ അത് 2300 വര്ഷം മുൻപ് മരണപ്പെട്ട അലക്സാൻഡർ ചക്രവർത്തിയുടെ മൃതദേഹം അടക്കം ചെയ്യപ്പെട്ട ശവപ്പെട്ടിയാണെ ന്ന അഭ്യൂഹങ്ങൾ പരന്നു.

ജാലിയൻ വാലാബാഗ്: ആ കണക്ക് ഞങ്ങൾ തീർത്തിട്ട് 79 വർഷമായി; മാപ്പ് നിങ്ങളുടെ കൈയിൽ വച്ചോളു.

ജാലിയൻ വാലാബാഗ്: ആ കണക്ക് ഞങ്ങൾ തീർത്തിട്ട് 79 വർഷമായി. മാപ്പ് നിങ്ങളുടെ കൈയിൽ വച്ചോളു.. 1919 ഏപ്രിൽ 13-നാണ് പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കേൽ ഒ ഡ്വയർ (Michael O'Dwyer) ആണ് ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലക്ക് നിർദേശം നൽകിയത്. ബ്രിഗേഡിയർ ജനറായിരുന്ന റെജിനാൾഡ് ഡയറിനായിരുന്നു പട്ടാളത്തിന്റെ ചുമതല. ഒരു മുന്നറിയിപ്പ് പോലും നൽക്കാതെ നടത്തിയ വെടിവെപ്പിൽ സമാധാനപരമായി പ്രതിഷേധം നടത്തിയിരുന്ന 1800 പ്രക്ഷോഭകർ കൊല്ലപ്പെട്ടു. 1200 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുഴുവനാളുകളെയും കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ആ വെടിവെപ്പിന് ലഫ്റ്റനൻറ് ഗവർണർ നിർദേശം നൽകിയത്.

‘മഹാത്മാഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഹിന്ദുവാണ്’ ഈ ഹെഡിങ്ങിനു ഒരു കാരണമുണ്ടായിരുന്നു

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. കാരണം എന്തെന്നോ?

സ്ത്രീകൾ പ്രധാന ദൗർബല്യമായ രാജാവ് ഭൂപീന്ദർസിങ്ങിന്റെ ലീലാവിലാസങ്ങൾ

മഹാ പ്രഭാവൻ പട്യാലയിലെ ഏഴാമത്തെ മഹാരാജാവ് രാജാക്കന്മാരുടെ ചേംബറിൽ ചാൻസലറായ രാജാവിന്റെ പിതാവ് രണ്ടു മഹായുദ്ധങ്ങൾക്ക് ഇടയിലുള്ള കാലത്ത് ഇന്ത്യൻ രാജാക്കന്മാരുടെ യഥാർത്ഥ പ്രതീകം ആയിരുന്നു

ഭരണഘടനയും ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധി

രാജ്യത്തു ബലപ്പെടുന്ന അസഹിഷ്ണുതയുടെയും അതിനെ ഇല്ലായ്മ ചെയ്യേണ്ടത് എന്തുകൊണ്ട് എന്നതിനെ സംബന്ധിച്ച് രാജ്യത്താകമാനം നടന്ന, പാർലമെന്റുസമ്മേളനത്തിലേതുമുൾപ്പെടെയുള്ള ചർച്ചകളിലും ബ്രാഹ്മണാധിപത്യത്തിനെതിരായ സമരമുഖങ്ങളിലും ഏറ്റവും ഉയർന്നു കേട്ട രണ്ടു വാക്കുകളാണ് ഇന്ത്യൻ ഭരണഘടനയും ഡോ.ബാബാസാഹേബ് അംബേദ്കറും. ജനാധിപത്യവും സമത്വവും സാഹോദര്യവും തുല്യനീതിയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മൂല്യമേറിയ സംഭാവന എന്ന നിലക്ക് ഭരണഘടനയും അതു നമുക്ക് സമ്മാനിച്ച അതുല്യപ്രതിഭ ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധിയായി മാറുന്നത് സമീപകാല സംഭവങ്ങളിലൂടെ നാം അറിഞ്ഞും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു.

വേലുത്തമ്പി വീരനായകനോ വില്ലനോ?

കേരളചരിത്രത്തില്‍ എന്നല്ല ലോകചരിത്രത്തില്‍ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരികളിലൊരാളാണ് വേലുത്തമ്പി ദളവ. ഒരു മനുഷ്യജീവിയുടെ (കൃഷ്ണപിള്ള) ഇരുകാലുകളിലും ചങ്ങലയിട്ട് ബന്ധിച്ച് രണ്ടു കൊമ്പനാനകളെ കൊണ്ട് ഇരുവശത്തു നിന്നും വലിച്ചു കീറി അയാളെ കൊന്ന ഒരു ഭരണാധികാരി ലോകചരിത്രത്തില്‍ എവിടെയെങ്കിലും കാണാന്‍ കഴിയുമോ?

സത്യാനന്തരം, സവർക്കർ (ആരായിരുന്നു സവർക്കർ ?)

സവർക്കർക്ക് ഭാരതരത്നം കൊടുക്കുന്നതിന് ബി.ജെ.പി- ശിവസേനാ സഖ്യം മുതൽ അണ്ണാ ഹസാരേ വരെ കൊണ്ട് പിടിച്ച് പരിശ്രമിക്കുന്ന കാലത്ത് ആരായിരുന്നു സവർക്കർ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ലേഖനം

”ഇത്രയും കാലം എവിടെയായിരുന്നു?”

'ഇന്ത്യൻ റുപ്പി' എന്ന സിനിമയിൽ പൃഥ്വിരാജ് തിലകനോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നുണ്ട്.രശ്മിത രാമചന്ദ്രൻ എന്ന സുപ്രീം കോടതി അഭിഭാഷകയുടെ ഇപ്പോഴത്തെ ചാനൽ ചർച്ചകൾ കാണുന്ന മലയാളികളും അതേ ചോദ്യം ഉന്നയിക്കുകയാണ്.'തേച്ചൊട്ടിക്കുക' എന്ന പ്രയോഗം വളരെ പോപ്പുലറാണ്.പക്ഷേ അതിന് പൂർണ്ണതയുണ്ടാവുന്നത് രശ്മിതയെപ്പോലുള്ളവർ വരുമ്പോഴാണ്.

ബ്രിട്ടീഷ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾ

1930 -32 ൽ 22 ബ്രിട്ടീഷ് ഓഫീസർമാരേയും 220 ഓളം ബ്രിട്ടീഷ് അനുകൂലികളേയും കൊന്നുതള്ളിയ ധീര പോരാട്ടം.

കേരളത്തിലെ പഴയ ശിക്ഷാ രീതികൾ

കേരളത്തിലെ പല പഴയ ശിക്ഷാ രീതികൾ കേരളം സന്ദർശിച്ച സഞ്ചാരികളും, മിഷനറിമാരും രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതിൻറ്റെ ഒക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോലുമുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ശിക്ഷാ രീതികളാണ് പലതും. സ്വാതി തിരുനാൾ മഹാരാജാവിൻറ്റെ ഭരണ പരിഷ്കാരങ്ങൾ മാത്രം പഠിച്ചാൽ മതി കേരളത്തിൽ നില നിന്നിരുന്ന ശിക്ഷാ രീതികൾ മനസിലാക്കാൻ. തൂക്കിക്കൊല്ലപ്പെടുന്നവൻറ്റെ കുതികാൽ വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി ഇംഗ്ലീഷ് വർഷം1863-ന് ശേഷമാണ് നിർത്തലാക്കിയത്.

ഛത്രപതി ശിവാജിയുടെ അച്ഛന്റെപേര് ഷഹാജി, ചിറ്റപ്പന്റെ പേര് ഷരീഫ്ജി

ദേശീയത മതവുമായി കൂടിക്കലര്‍ന്നിട്ട് ഒരു നൂറ് വര്‍ഷം ആയിക്കാണും. ഹിന്ദുത്വത്തിന് വര്‍ഗ്ഗീയ സ്വഭാവം വരുന്നത് ദേശീയതയുമായികൂടിക്കലരുമ്പോഴാണ്. പാശ്ചാത്യ സ്വഭാവമുള്ള ദേശീയത ഇന്ത്യയിലെ പഴയ മതവുമായി കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന വിഷയമാണത്.

ഡോ.ഭീംറാവു അംബേദ്ക്കർ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ്

1920 കളോടെ ഇന്ത്യൻ നവോത്ഥാന - രാഷ്ട്രീയ ഭൂമികയിലേക്ക് ബാബാസാഹേബ് കടന്നു വരുമ്പോൾ ജനാധിപത്യമെന്ന വാക്ക് പോലും ഇന്ത്യക്കന്യവും അജ്ഞാതവുമായിരുന്നു. ജാതിയിൽ ജനിച്ച്, ജാതിയിൽ ജീവിച്ച്, ജാതിയിൽ മരിക്കുന്നവരുടെ രാജ്യത്ത് എന്ത് ജനാധിപത്യം? പ്രാകൃത ജാത്യാചാരചങ്ങലകളിലും അയിത്തത്തിലും കുരുങ്ങിക്കിടന്ന സമൂഹം.നിയമവാഴ്ച്ച എന്നത് ഒരു വിദൂര സ്വപനം പോലുമായിരുന്നില്ല ! അവിടേയ്ക്കാണ് നീതിയുടേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങളുമായി ബാബാസാഹേബ് കടന്നു വരുന്നത്.

മുല ചരിത്രം: മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

ഏതൊരു മനുഷ്യ സ്ത്രീക്കും അല്ലലില്ലാതെ എവിടെയും മുല കൊടുക്കാനുള്ള സൗകര്യം ഉണ്ടാവണം . അതിനു യാതൊരു സംശയവും ഇല്ല . അവരെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള നോട്ടങ്ങൾ പോലും ഒരു തരം അശ്ലീലമാണ് .

ഇന്ത്യ-പാക് യുദ്ധകാലത്തു ഇന്ത്യയുടെ പ്രതിരോധ നിധിയിലേക്ക് 5000 കിലോ സ്വർണം നൽകിയ ഒരാളുണ്ടായിരുന്നു

പാക്കിസ്ഥാനുമായി യുദ്ധത്തിലായിരുന്ന ഇന്ത്യയുടെ പ്രതിരോധ നിധിയിലേക്ക് 5000 kg സ്വർണം നൽകിയ ഒരാൾ ഇന്ത്യയിലുണ്ടായിരുന്നു. . ഇന്ന് വരെ മറ്റൊരിന്ത്യൻ പൗരനും മാതൃ രാജ്യത്തെ സർക്കാരിന് നൽകാൻ പറ്റാത്തത്ര തുക നൽകിയതാരാണെന്നറിയാമോ?

ഹീലിയോഡോറസ് പില്ലർ – സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള ഒരു ഗ്രീക്കുകാരന്റെ നേർച്ച

ഭോപ്പാലിനടുത്ത വിദിശയിൽ (മധ്യപ്രദേശിൽ ) രണ്ടു സഹസ്രാബ്ദങ്ങൾക്കുമുന്പ് ഒരു കൃഷ്ണ ഭക്തനായ ഒരു ഗ്രീക്കുകാരൻ സ്ഥാപിച്ച സ്തൂപമാണ് ഇപ്പോൾ ഹീലിയോഡോറസ് പില്ലർ എന്നറിയപ്പെടുന്ന സ്തൂപം

ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച് 

"ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ പരപ്രേരണ കൂടാതെ അദ്ദേഹത്തെ മരണത്തിൽ അനുഗമിക്കാം എന്ന് തീരുമാനിച്ചാൽ അതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കും. കാരണം ഭാര്യക്ക് പിന്മാറാൻ പഴുതുകളൊന്നും ബാക്കിയില്ല.

ടൈറ്റാനിക് തകരാന്‍ കാരണം മഞ്ഞുമലയല്ല ? ഒരു അറിയാക്കഥ !

ഒരിക്കലും മുങ്ങില്ലെന്ന അവകാശവാദത്തോടെ നിര്‍മ്മിക്കപ്പെട്ട ആഡംബരക്കപ്പല്‍ ടൈറ്റാനികിന് സംഭവിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്.

കേരളത്തിലെ ‘നായർ മേധാവിത്വത്തിൻറ്റെ പതനം’

മംഗലശേരി തറവാടും, പച്ചാഴി തറവാടും തമ്മിൽ നാട്ടിൽ മേൽക്കോയ്മയ്ക്ക് വേണ്ടി നടത്തിയ ശീതയുദ്ധമാണ് പി. കേശവദേവിൻറ്റെ പ്രസിദ്ധമായ 'അയൽക്കാർ' എന്ന നോവലിൻറ്റെ പ്രമേയം. ക്ഷേത്രത്തിലെ ഉൽസവ പറമ്പിലും

ഭാരതീയ എന്ന ആശയത്തിന്റെ നാശം

ഭാരതീയ ആത്മീയ ആശയങ്ങള്‍ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാകുകയും വിലകുറഞ്ഞരീതിയില്‍ ഉപയോഗപ്പെടുത്തപ്പെടുകയും അതിന്റെ അന്തസ്സത്തതന്നെ കപടമാണോ എന്ന സന്ദേഹം തോന്നുന്ന തരത്തില്‍ അത് ഉച്ചരിക്കപ്പെടുകയും ചെയ്ത അഞ്ചു വര്‍ഷങ്ങളാണ് കടന്നു പോയത്.

വാസ്തവത്തിൽ ഇന്ത്യാ ചരിത്രത്തിൻറെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്ത്യയിലുള്ളൂ

ഭൂരിഭാഗം ഇന്ത്യക്കാർക്കും ഇന്ത്യാചരിത്രം പോലും അറിയണമെന്നില്ല. വാസ്തവത്തിൽ ഇന്ത്യാ ചരിത്രത്തിൻറെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്ത്യയിലുള്ളൂ. കാരണം ചരിത്രത്തിലുള്ള അജ്ഞതയെയാണ് ചിലർ കാലാകാലമായി ബ്രെയിൻ വാഷിങിനായി ഉപയോഗിക്കുന്നത്.

പതിനാലാം വയസ്സില്‍ വധശിക്ഷയ്ക്കു വിധേയനായവന്‍

വെളുത്തവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികളുടെ പൈശാചികമായ കൊലപാതകം ആള്‍ക്കോളൂപട്ടണത്തെ ആകെ ഭീതിയിലാഴ്ത്തി. പെണ്‍കുട്ടികളെ‍ അവസാനമായി കണ്ടതും സംസാരിച്ചതുമായ ആളെന്ന നിലയില്‍ ജോര്‍ജ്ജ് സ്റ്റിന്നി ജൂനിയറിനെ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ടൈറ്റാനിക്കിനെ മുക്കിയ മമ്മി

പൗരാണികകാലത്തെ ഈജിപ്തിലെ ഫറവോയായിരുന്ന തൂതിന്റെ ശവപേടകവും നിധിശേഖരവും കണ്ടെടുക്കപ്പെട്ടത് 1922-ലാണ്. നിധിശേഖരത്തിലുണ്ടായിരുന്ന കുഴൽ 1939-ൽ ആദ്യമായി വിളിച്ചതാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് പറഞ്ഞാൽ നിങ്ങൾ എത്ര പേർ വിശ്വസിക്കും?

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ !

ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലിന 1939 മേയ് പതിനാലിനു ആറുപൌണ്ട് തൂക്കമുള്ള തികച്ചും ആരോഗ്യവാനായ ഒരു കുഞ്ഞിനു സിസേറിയനിലൂടെ ജന്മം നല്‍കി. അപ്പോള്‍ ലിനയുടെ പ്രായം അഞ്ചുവയസ്സും ഏഴു മാസവും 21 ദിവസവും മാത്രമായിരുന്നു. അങ്ങിനെ ചരിത്രത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന ബഹുമതി ലിന മെദീനയ്ക്ക് സ്വന്തമായി.ഏറ്റവും വലിയ ആകസ്മികത എന്തായിരുന്നു എന്നുവച്ചാല്‍ അക്കൊല്ലത്തെ മദേര്‍സ് ഡേ ആ ദിവസമായിരുന്നു എന്നതാണ്. കുഞ്ഞുലിനയുടെ ഗര്‍ഭത്തിനുത്തരവാദി അവളുടെ അച്ഛനാണെന്ന സംശയത്താല്‍ പോലീസ് അയാളെ അറസ്റ്റു ചെയ്യുകയും ജയിലടയ്ക്കുകയും ചെയ്തു.

വംശീയ ശുദ്ധീകരണത്തിനു മുമ്പിൽ തലകുനിക്കാതെ ജനങ്ങളെ സ്വന്തം മണ്ണിൽ പിടിച്ചുനിർത്തിയതു ആത്മബന്ധമാണ്

പുരാതന കാലം മുതൽക്കു തന്നെ ഇന്ത്യ അതിർത്തിക്കപ്പുറത്തു നിന്നുള്ള കുടിയേറ്റങ്ങൾക്കും ആക്രമണങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് . ആദ്യ കുടിയേറ്റക്കാരായ ദ്രാവിഡരിൽ നിന്നാണു മുവായിരത്തിലേറെ വർഷം പഴക്കമുള്ള സിന്ധു നദീതട സംസ്കാരം ഉണ്ടായത് .

ജാതികളുടെ എണ്ണം പെരുകിയതെങ്ങനെ ?

ബ്രാഹ്മണസിദ്ധാന്തപ്രകാരം വർണങ്ങൾ നാലേയുള്ളു . എന്നാൽ ജാതി എത്രയുമാകാം . ജനങ്ങൾക്കിടയിൽ പുതിയ വിഭാഗങ്ങളെ കണ്ടെത്തുമ്പോൾ ബ്രാഹ്മണർ അവർക്കൊരു ജാതിപ്പേര് നൽകുന്നു . അങ്ങനെയാണ് ജാതികളുടെ എണ്ണം പെരുകിയത് .
Advertisements

Recent Posts