fbpx
Advertisements

നിങ്ങളോർക്കുന്നില്ലേ സ്നേഹത്തിന്റെ ഈ മാലാഖമാരെ ?

മുഖപരിചയംപോലുമില്ലാത്ത രണ്ടു മനുഷ്യരെ രക്ഷിക്കാനായി മരണത്തിന്റെ മാന്ഹോളിലേക്കിറങ്ങിപ്പോയ, കോഴിക്കോട്ടെ സാധാരണക്കാരനായ ഓട്ടോറിക്ഷാഡ്രൈവറായിരുന്ന നൗഷാദിനെ

അമേരിക്ക ‘മാൻ ഓഫ് ദി മില്ലെനിയം’ആയി ആദരിച്ച ഇന്ത്യക്കാരനെ പക്ഷെ നമുക്കറിയില്ല !

അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ ! പക്ഷേ നമ്മിൽ പലർക്കും ഇങ്ങനൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല.

പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 സെന്റ് സ്ഥലം മനസ്സറിഞ്ഞ് മാറ്റിവച്ച മഹാമനസ്കത

പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 സെന്റ് സ്ഥലം മനസ്സറിഞ്ഞ് മാറ്റിവച്ച തന്റെ സഹപാഠിയായ ജിജിയുടെ മഹാമനസ്കതയെ കുറിച്ച് റൂബി സജ്‌ന എഴുതുന്നു

മനുഷ്യപക്ഷത്ത് നിന്ന ദൈവാലയങ്ങൾ

എല്ലാ ആരാധനാലയങ്ങളും മനുഷ്യന്‍ നിര്‍മ്മിച്ചതോ കണ്ടെത്തിയതോ ആണ്. പ്രകൃതി ദുരന്തങ്ങള്‍ ആരാധനാലയങ്ങളെ വെറുതെ വിട്ടില്ല. പ്രളയത്തിനു വിവേചനമില്ല.

ഒരു ജനതയെ വീതിച്ചെടുത്തു നിർമിച്ച മതിലിനെ 1989 ൽ മനുഷ്യന്റെ അടങ്ങാത്ത സ്വാതന്ത്ര്യം, സ്നേഹം എന്നി വികാരങ്ങൾ തകർത്തെറിഞ്ഞു

ബെർലിൻ വോൾ എന്ന മനുഷ്യത്ത ഹീനമായ മതിൽ വീണതിന്റെ വാർഷികമാണിന്ന്. ദൂരദർശൻ മാത്രമുള്ള യുഗത്തിൽ ഞാൻ കണ്ട ചില കാഴ്ചകൾ മൂന്ന് ദശാബ്ദം കഴിഞ്ഞിട്ടും എനിക്ക് രോമാഞ്ചം ഉണ്ടാക്കുന്നു.

പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവ്, ഈ നന്മയെ വായിക്കണം

ആസ്പത്രി വരാന്തയിലോ കടത്തിണ്ണയിലോ കിടന്നുറങ്ങി നേരം വെളുപ്പിക്കുമ്പോള്‍ പിറ്റേന്ന് പാവങ്ങളായ രോഗികള്‍ക്ക് ഭക്ഷണത്തിനുള്ള വക എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയില്‍ സിബിന്‍റെ മനസ്സ് വേവാറുണ്ട്.

മതത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യാനാണ് ഉദ്ദേശമെങ്കിൽ ദാ ഇങ്ങനെ കരുതലോടെ ചേർത്ത് നിർത്താനാണ് തീരുമാനം

ഒപ്പമുള്ളത് മുസ്ലീമാണ്, നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന കുട്ടികളും മുസ്ലീങ്ങളാണ്, 71 ലെ യുദ്ധത്തിന് മുൻപ് പാകിസ്ഥാനിലായിരുന്നവരാണ്. ബന്ധു ജനങ്ങൾ ഇപ്പോഴും പാകിസ്ഥാനിലാണ്. ഒറ്റപ്പെട്ടുപോയവരല്ല

നാല്പത് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എറണാകുളത്തെ തെരുവുകളിൽ പ്രസംഗിക്കുകയാണ്

ഈ തെരഞ്ഞെടുപ്പിൽ ബി ജെ പി ജയിച്ചാൽ ഇനി രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്നാണ് അവരുടെ നേതാവ് സാക്ഷി മഹാരാജ് പറയുന്നത്. അത് ഏതാണ്ട് സത്യമാകുമോ എന്ന ഭയം എനിക്കുണ്ട്40 വർഷം മുമ്പുള്ള തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് ജീവൻ മരണ പോരാട്ടമായിരുന്നു. കോൺഗ്രസുകാർ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയുടെ മുന്നിൽ മരണം കാത്തിരുന്നു. അന്ന് ഇന്ദിരയും സജ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്കോൺഗ്രസ്സിൻറെ സ്ഥാനത്ത് ഇന്ന് ബിജെപിയായിരിക്കുന്നു

മറ്റേതൊരു മഹാനടനെക്കാളും ജോസഫ് വിജയ് മികച്ച മനുഷ്യനാകുന്നതിന്റെ കാരണങ്ങൾ

സിദ്ദിഖ് പറഞ്ഞത് പോലെ സൂപ്പർ താരങ്ങൾ എല്ലാം മികച്ച നടൻമാർ ആകണമെന്നില്ല.അതുപോലെ മികച്ച നടൻമാർ എല്ലാം മികച്ച മനുഷ്യരും, പൗരൻമാരും ആകണമെന്നുമില്ല.അവിടെയാണ് ജോസഫ് വിജയ് ( പേര് അങ്ങനെ തന്നെ പറയണം) അയാൾ സ്ക്രീനിന് പുറത്ത് ഒരു മികച്ച മനുഷ്യനായി അനുഭവപ്പെടുന്നതും...

മമ്മൂട്ടി എന്ന മഹാനടന്റെ മനുഷ്യസ്‌നേഹത്തിന്റെ പുസ്തകത്തിൽ ഒരു അദ്ധ്യായം കൂടി

മമ്മൂട്ടി എന്ന മഹാനടന്റെ മനുഷ്യസ്‌നേഹത്തിന്റെ പുസ്തകത്തിൽ ഒരു അദ്ധ്യായം കൂടി ചേർക്കപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗ ബാധ മൂലം കഷ്ടപ്പെടുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സാ ചെലവുകൾ മമ്മൂട്ടി ഏറ്റെടുത്തു

വെള്ളക്കാരന്റെ ഭൂഖണ്ഡാന്തര മിസൈലും ഇന്ത്യക്കാരന്റെ ഉലക്കയുടെ മൂടും

വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാർ ,തീവണ്ടി കണ്ട് പിടിച്ചത് വെള്ളക്കാർ ,ന്യൂക്ലിയർ ബോംബ് മുതൽ നാടൻതോക്ക് വരെ കണ്ട് പിടിച്ചത് വെള്ളക്കാർ ,വിമാനം മുതൽ വടിക്കാനുള്ള അത്യാധുനികഷേവിങ് ബ്ലേഡ് വരെ നിർമ്മിച്ചത് അവർ .കപ്പൽ മുതൽ ടൂത്ത് ബ്രഷ് വരെ ,

മനുഷ്യത്വം പ്രകടിപ്പിച്ചതിനെ പേരിൽ ആട്ടിയോടിക്കുന്നതിനും, നാടുകടത്തുന്നതിനും മുൻപ് ഗാന്ധിയുടെ മണ്ണിൽ നിന്നും അവൻ പോയി

ഏറെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. നിലപാടുകളുടെ പേരിൽ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ഇറേയായ ജേക്കബ് ജന്മദേശമായ ജർമ്മനിയിലേക്ക് മടങ്ങിയ വാർത്ത ഏറെ സങ്കടപ്പെടുത്തുന്നു..

കൊച്ചിയിലെ റാലിയിൽ, എല്ലാരും പറയണപോലെ ഒരെല്ല് കൂടുതലാണെന്ന് രഞ്ജിനി തെളിയിച്ചു

കൊച്ചിയിലെ റാലിയില്‍ പല പ്രമുഖരോടും ചാനലുകാര്‍ അഭിപ്രായമറിയാന്‍ മൈക്കുമായി ചെല്ലുന്നു. പലരും ഒഴിഞ്ഞു മാറുന്നു.. ചാനലുകാരന്‍ മലയാളം കൊരച്ചു കൊരച്ചു പറയുമെന്ന് നമ്മള്‍ കളിയാക്കുന്ന രഞ്ജിനി ഹരിദാസിനെ കാണുമ്പോള്‍ ചോദിക്കുന്നു

റാഹത്തായ കാര്യങ്ങള് ചെയ്യാൻ നൗഷാദ് ഇക്കയ്ക്ക് എപ്പോഴും കഴിയട്ടെ

ചോദ്യം : ഏതാണ്ട് എത്ര പൈസയുടെ തുണി കൊടുത്തു എന്ന് കണക്കുണ്ടോ താങ്കൾക്ക് കഴിഞ്ഞ ദിവസം...!!! നൗഷാദിന്റെ മറുപടി : ഞാൻ കണക്ക് കൂട്ടിയിട്ട് കൊടുത്തതല്ല അത്, എനിക്ക് എന്റെ മനസ്സിൽ തോന്നി അത് ചെയ്യണം എന്ന് ദൈവം എന്നെക്കൊണ്ട് അത് തോന്നിപ്പിച്ചു...

പിന്തുണയുമായി ദീപിക ജെ.എൻ.യുവിൽ

ദീപിക പദുക്കോണ്‍ ഫിലിം പ്രമോഷനാണ് വന്നതെന്ന് റിപ്പബ്ളിക് അടക്കമുള്ള ചാനലുകള്‍ പറഞ്ഞു കഴിഞ്ഞു. ടൈംസ് നൗ ആവട്ടെ ദീപിക ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ഫോണില്‍ പ്രതികരണം അറിയിക്കാനുള്ള നമ്പര്‍ നല്‍കിയിരിക്കുന്നു. ഐ.ടി സെല്ലും അടിമകളും #boycottchhapaak ട്രെന്‍ഡ് ചെയ്യിക്കുന്നു.

ശ്രീലങ്കൻ കൂട്ടകുരുതി; മുസ്‌ലിം പ്രതികരണങ്ങളിൽ മാനവികതയുടെ വിജയം

കമ്യൂണിസമല്ല മാനവികതയുടെ അവസാന റിസോർട്ട്. ഭൂമിയിൽ കമ്യൂണിസം കൈയൊഴിഞ്ഞ രാജ്യങ്ങളെ ശ്രദ്ധിച്ചാൽ മതി. ഈ പാർട്ടി ഇല്ലാതായതോടെ അവർ സ്റ്റോൺ ഏജിലേക്കു പോയില്ല

കേരളത്തിലെ കമ്മ്യൂണിസ്‌റ്റുകളുടെ ജാതി മേധാവിത്വത്തെ കീഴാള -ന്യൂനപക്ഷ രാഷ്ട്രീയധാര പൊളിച്ചു

ഡോ .അംബേദ്കറെ ആരെങ്കിലും വിമർശിച്ചാൽ ഇത്ര അസഹിഷ്ണത എന്തിന് ?അല്ലെങ്കിൽ അദ്ദേഹത്തെ വിമർശനാതീതനും ദൈവതുല്യനും ആയി കാണുന്നതുകൊണ്ടല്ലേ ഇത്ര പ്രശ്നം എന്നതൊരു ബാലൻസിംഗ് ചോദ്യമാണ് .

മക്കളെ മനുഷ്യരായി വളർത്തിയാലെന്താ?

മത പ്രസംഗ വേദികളിൽ സ്ഥിരമായി കേൾക്കുന്ന ഒരു പല്ലവിയാണ് മക്കളെ മതബോധം ഉള്ളവരായി വളർത്തണമെന്നത്. കേരളത്തിൽ പ്രചാരത്തിലുള്ള മൂന്നു മതക്കാർക്കും ഇതിൽ അഭിപ്രായവ്യത്യാസമില്ല.

എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകൾ ? ഇരുപത് ഡയമണ്ട് വാച്ചുകൾ ?

സെനഗൽ ദേശീയ താരവും ലോക ഫുട്ബോളിൽ വില കൂടിയ താരങ്ങളിൽ ഒരാളുമായ സഡിയോ മാനെ കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ നിന്നും

ആ ഇറ്റലിക്കാരിയായ പെൺകുട്ടിയുടെ ചോദ്യംകേട്ട് ഞാൻ നാടിനെയോർത്തു ലജ്ജിച്ചു

രാത്രി എട്ടു മണിക്ക് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്നും കേട്ടിരിക്കെ,എല്ലാ സ്ത്രീകളും ഇങ്ങനെത്തന്നെയാണോ അവിടെ എന്ന് അവൾ അതിശയത്തോടെ ചോദിച്ചു.മിക്കവാറും ഏകദേശം 70. ശതമാനം ഇങ്ങനെയാണെന്നു എന്റെ മറുപടിയിൽ അവളുടെഅടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു.അപ്പോ നിങ്ങൾ ആദിവാസികൾ ആണോ?ഏയ്‌ അല്ല.. അങ്ങനെയല്ല.. ഞങ്ങൾ പരിഷ്‌കൃതരാണ്.ഞാനൊരു ദുർബലമായ സ്വരത്തിൽ എതിർത്തു.ഭാഗ്യം അപ്പോഴേക്കും അവളുടെ ബോയ് ഫ്രണ്ട് വന്നു.അവൾ അവനെ എനിക്ക് പരിചയപ്പെടുത്തി തന്നുഎന്നോട് അനുവാദം ചോദിച്ചുകൊണ്ട് അവൾ അപ്പുറത്തെ സീറ്റിലേക്ക് പോകാനൊരുങ്ങിപെട്ടെന്ന് ഞാനവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചുനിങ്ങൾ കല്യാണം കഴിക്കുമോ?തീർച്ചയായും.അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു.വീട്ടിൽ എതിർത്തലോ?ഒരു തമാശ കേട്ടപോലെ അവൾ ഉറക്കെ ചിരിച്ചു.ആരും എതിര്ക്കില്ല്ല, ഇത് എന്റെ ജീവിതം, എന്റെ തീരുമാനം.ഇവിടെ അങ്ങനെയാണ്.എന്ന് പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് അവനെ ചുംബിച്ചു.

ഗവർണറുടെ മുന്നിൽ വച്ച് പൗരത്വ ബില്ല് കീറി എറിഞ്ഞ് ഇൻക്വിലാബ് സിന്ദാബ് വിളിച്ച് ഗോൾഡ് മെഡലിസ്റ്റ് (video)

Adv Jessin Irina ഗവർണറുടെ മുന്നിൽ വച്ച് പൗരത്വ ബില്ല് കീറി എറിഞ്ഞ് ഇൻക്വിലാബ് സിന്ദാബ് വിളിച്ച് ഗോൾഡ് മെഡലിസ്റ്റ് ദേബ്സ്മിത ചൗധരി എന്ന വിദ്യാർത്ഥിനി കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റി കൺവെൻഷൻ സെൻററിൽ വച്ചു ,...

നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിളിക്കുന്ന പേരല്ല പ്രകൃതി വിരുദ്ധമെന്നത്

നിങ്ങൾക്കോ നിങ്ങളുടെ മതത്തിനോ ഇഷ്ടപ്പെടാത്ത കാര്യങ്ങളെ വിളിക്കുന്ന പേരല്ല പ്രകൃതി വിരുദ്ധമെന്നത്. നിങ്ങൾക്ക് വിരുദ്ധരെ സൃഷ്ടിച്ചു സ്വയം മേനി നടിക്കുന്ന കാലമൊക്കെ കഴിഞ്ഞിട്ട് നൂറ്റാണ്ടൊന്നു മാറിയെന്ന് അറിഞ്ഞായിരുന്നോ ?

പ്രസവവാർഡിൽ വച്ച് മുസ്ലിംദമ്പതികളുടെയും ബോഡോ ദമ്പതികളുടെയും കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയി, പിന്നെ സംഭവിച്ചത് ഒരു സന്ദേശം തന്നെയായിരുന്നു

പ്രസവവാർഡിൽ വച്ച് മുസ്ലിംദമ്പതികളുടെയും ബോഡോ ദമ്പതികളുടെയും കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയി, പിന്നെ സംഭവിച്ചത് ഒരു സന്ദേശം തന്നെയായിരുന്നു (പത്തുമാസങ്ങൾക്കു മുമ്പ് സംഭവിച്ചത് )

ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ

ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി

സാമൂഹ്യവിഷയങ്ങളിൽ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്ന ബോളിവുഡില്‍ നിന്നും ജെ എന്‍ യുവിലേക്കുള്ള ദീപികയുടെ വരവ് ചെറിയ പ്രതിഫലനമല്ല സമൂഹത്തിലുണ്ടാക്കിയിട്ടുള്ളത്

ഓം ശാന്തി ഓം മുതലുള്ള ദീപിക പദുക്കോണിന്‍െറ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ബോളിവുഡിലെ ഇഷ്ടനടിയുമാണ്. പക്ഷെ അവരോട് ഏറ്റവും ഇഷ്ടം തോന്നിയത് ഇന്നലെയാണ്.

നമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും

നമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ്.

മനുഷ്യന് ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചു കൊല്ലുന്നതാകണോ ജയിലുകൾ ?

തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂരമായ പീഡനമേറ്റു ബാലൻ മരിക്കാനുണ്ടായ സാഹചര്യം ഇപ്പോഴും ദുഃഖത്തോടെയല്ലാതെ ആരും ഓർക്കുന്നുണ്ടാകില്ല. പ്രതിയായ അരുൺ എന്ന നരാധമനെ ജയിലടയ്ക്കുകയുണ്ടായി. ചപ്പാത്തിയും മട്ടനും കഴിച്ചു പ്രതി ജയിലിൽ സസുഖം വാഴുന്നു എന്നുള്ള മാധ്യമറിപ്പോർട്ടുകൾ വായിച്ചു ജനങ്ങൾ രോഷംകൊണ്ടു. തിന്നു ചീർത്തു ക്രിമിനലുകൾ ജയിലിൽ സുഖമായി ഉറങ്ങുമ്പോൾ സ്‌കൂളുകളിൽ കുഞ്ഞുങ്ങൾക്ക് കഞ്ഞിയും പയറും കഴിച്ചു തൃപ്തരാകേണ്ടിവരുന്നു

ഭരണഘടനയും ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധി

രാജ്യത്തു ബലപ്പെടുന്ന അസഹിഷ്ണുതയുടെയും അതിനെ ഇല്ലായ്മ ചെയ്യേണ്ടത് എന്തുകൊണ്ട് എന്നതിനെ സംബന്ധിച്ച് രാജ്യത്താകമാനം നടന്ന, പാർലമെന്റുസമ്മേളനത്തിലേതുമുൾപ്പെടെയുള്ള ചർച്ചകളിലും ബ്രാഹ്മണാധിപത്യത്തിനെതിരായ സമരമുഖങ്ങളിലും ഏറ്റവും ഉയർന്നു കേട്ട രണ്ടു വാക്കുകളാണ് ഇന്ത്യൻ ഭരണഘടനയും ഡോ.ബാബാസാഹേബ് അംബേദ്കറും. ജനാധിപത്യവും സമത്വവും സാഹോദര്യവും തുല്യനീതിയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മൂല്യമേറിയ സംഭാവന എന്ന നിലക്ക് ഭരണഘടനയും അതു നമുക്ക് സമ്മാനിച്ച അതുല്യപ്രതിഭ ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധിയായി മാറുന്നത് സമീപകാല സംഭവങ്ങളിലൂടെ നാം അറിഞ്ഞും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു.

”മേയർ ബ്രോ….! ”തിരുവനന്തപുരം മേയറായ വി.കെ പ്രശാന്ത് ഇപ്പോൾ അങ്ങനെയാണ് അറിയപ്പെടുന്നത്

തിരുവനന്തപുരം മേയറായ വി.കെ പ്രശാന്ത് ഇപ്പോൾ അങ്ങനെയാണ് അറിയപ്പെടുന്നത്.കേരളീയർക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിൻ്റെയും

മനുഷ്യത്വത്തിന്റെ അപചയലക്ഷണങ്ങളുടെ സൂചകങ്ങൾ സ്ത്രീയിൽ ആദ്യം എടുത്തു കാണിക്കുന്നു

ക്രൂരത എന്ന വാക്ക് പുതിയ രൂപവും ഭാവവും ഉൾക്കൊണ്ട് ഓരോ നിമിഷവും അക്ഷരങ്ങളായും ചിത്രങ്ങളായും വീഡിയോകളായും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. തീയിലെരിക്കപ്പെട്ട സ്ത്രീകൾ, മുലപ്പാൽ മണമുള്ള ചുണ്ടിൽ മദ്യം കലർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുഞ്ഞുങ്ങൾ, റെയിൽവേ ട്രാക്കിലും ബസിലും എന്തിന് സ്വന്തം വീട്ടിൽ പോലും ആന്തരികാവയവങ്ങൾ വരെ തകർന്ന് ജീവൻ പൊലിഞ്ഞ യുവതികൾ
Advertisements

Recent Posts