Advertisements

നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസ് വിട്ടിരുന്നില്ല; ഗോഡ്‌സെയുടെ സഹോദരന്റെ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടെയും അതിന്റെ പേരിലുള്ള കോടതി നടപടിയോടെയുമാണ് ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് എന്ന വിഷയം വീണ്ടും ചര്‍ച്ചയായത്.

സൗദി അറേബ്യയിലേക്ക് പോകുന്ന നേഴ്സിംഗ് ഉദ്യോഗാർത്ഥികൾ അറിയാൻ

ഒന്നില്‍ കൂടുതൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്യേണ്ടതില്ല. അവസാനത്തേത് മാത്രം ചെയ്താല്‍ മതിയാകും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്തില്ലെങ്കില്‍ ഇന്റര്‍വ്യൂവിൽ പറഞ്ഞ സാലറി കിട്ടില്ല എന്നൊരു തെറ്റിധാരണയുണ്ട്. ഡാറ്റഫ്ലോ വെരിഫിക്കേഷന്‍ ചെയ്യുന്നത് സൗദി കൗണ്‍സിലിന്റെ നഴ്സിംഗ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടി മാത്രമാണെന്നോര്‍ക്കുക, ഡാറ്റാഫ്ലോ എന്നത് ചിലവേറിയ ഒരു പ്രോസസ്സ് കൂടിയാണ്. അതുകൊണ്ട് തന്നെ ഒന്നില്‍ കൂടൂതൽ ഹോസ്പിറ്റലുകളിൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാം സര്‍ട്ടിഫിക്കറ്റും വെരിഫിക്കേഷന് കൊടുത്താല്‍ അത്രയധികം സാമ്പത്തിക ഭാരം വഹിക്കേണ്ടതായും വരും.

മനുഷ്യപക്ഷം വ്യക്തമാക്കി രാജേഷ് ശിവ.

വ്യക്‌തിപരമായി ഞാനെപ്പോഴും നൂറുശതമാനവും ഇരകളോടൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. എന്റെ രചനകളോടൊപ്പം കടന്നുപോകുമ്പോഴും ഇരകളോടൊപ്പം തന്നെയാണെന്ന് മനസിലാകും. രാഷ്ട്രീയപക്ഷം ഇല്ലെന്നു പറയുന്നത് ഇക്കാലത്തൊരു അശ്ലീലമാണ്. കുടിക്കുന്ന വെള്ളത്തിൽ പോലും രാഷ്ട്രീയമുണ്ട്.

ഇന്റര്‍വ്യുവില്‍ ശ്രദ്ധിക്കേണ്ട 7 ശരീരഭാഷകള്‍

ഇത് വായിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ശരീരഭാഷ ഇന്റര്‍വ്യൂകളില്‍ നിങ്ങളെ ചതിക്കും. ശരീരഭാഷ ചില്ലറക്കാര്യമാണെന്ന് കരുതല്ലേ, കാരണം ഉദ്യോഗം ലഭിക്കുന്നതില്‍ പോലും ശരീരഭാഷയ്ക്ക് ഏറെ പങ്കുണ്ട്.

ജയിലില്‍ വെച്ച് താന്‍ കരയാറുണ്ടായിരുന്നു: അറ്റ്‌ലസ് രാമചന്ദ്രന്‍

ജയിലില്‍ ഏകാന്തനായി താന്‍ കിടക്കവേ ഇടക്ക് വിഷമം വന്നു കരയാറുണ്ടായിരുന്നു എന്ന് അദ്ദേഹം അഭിമുഖം നടത്തിയ ജോണ്‍ ബ്രിട്ടാസിനോട് വെളിപ്പെടുത്തുന്നു.

ഒരു എഴുത്തുകാരന്‍ അനുഭവത്തിന്റെ പൊരുള്‍ കണ്ടെത്തുന്നു

  -എം.കെ. ഹരികുമാറുമായി ശൈലേഷ് നായര്‍ നടത്തിയ അഭിമുഖം. പുതിയൊരു ദര്‍ശനവും നോവല്‍ രൂപവും സൃഷ്ടിച്ച എഴുത്തുകാരനാണ് എം.കെ. ഹരികുമാര്‍. നവാദ്വൈതമാണ് ഹരികുമാറിന്റെ ദര്‍ശനം. ജലഛായ, ശ്രീനാരായണായ എന്നീ നോവലുകളാണ് അദ്ദേഹത്തിന്റെ സാഹിത്യദര്‍ശനത്തിന്റെ പരീക്ഷണവും വെളിപാടുമായി...

എന്തിനു ജീവിക്കുന്നു?

കഠിനാദ്ധ്വാനത്തിലൂടെ വിജയാശ്വത്തെ മെരുക്കിയിണക്കി ലക്ഷ്യത്തിലേക്ക് കുതിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകള്‍ വെറും വാക്കുകളാവുന്നതെങ്ങനെ?

ഇന്ത്യന്‍ മുസ്ലിംകള്‍ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍; എന്റെ വാക്കുകള്‍ വളച്ചൊടിച്ചത് ഒരു മാധ്യമം !

തന്റെ വാക്കുകള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം വളച്ചൊടിച്ചാണ് പ്രസിദ്ധീകരിച്ചതെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ ആണെന്നും പറഞ്ഞു കൊണ്ട് പ്രമുഖ സംവിധായകനും ഈയടുത്ത് ഹിന്ദു കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് വിവാദ നായകനായും മാറിയ മേജര്‍ രവി വ്യക്തമാക്കി.

കീരിക്കാടന്‍ ജോസ് ഇപ്പോള്‍ എവിടെ ?

മധുരയിലെ ഹൈവേകളില്‍ കുഴല്‍പ്പണക്കാരെ പിടിക്കാന്‍ നേതൃത്വം നല്‍കുന്ന എന്‍ഫോഴ്‌സ്‌മെന്റ് അസി.കമ്മീഷണറെ ഏതൊരു കള്ളനും ഭയമാണ്. മലയാളിയായ ആ ഉദ്യോഗസ്ഥനെ മറ്റൊരു മലയാളി പെട്ടെന്ന് കണ്ടാല്‍ കണ്ടവന്റെ മുട്ട് വിറക്കുമേന്നതും യാഥാര്‍ത്ഥ്യമാണ്.

ശ്വാസകോശം സ്‌പോഞ്ച്‌പോലെയാണ്; ആ ശബ്ദത്തിന്റെ ഉടമയെ കാണണോ ?

മലയാളികളില്‍ ചിലര്‍ ഭയത്തോടെയും മറ്റു ചിലര്‍ ഫോര്‍വേര്‍ഡ് അടിക്കാനുള്ള ഒരു മാര്‍ഗമായും കേട്ട സ്വരം ! ശ്വാസകോശം സ്‌പോഞ്ച്‌ പോലെയാണന്ന ഈ ശബ്ദത്തിന്റെ ഉടമ ആരെന്ന് മലയാളികളില്‍ ആകാശവാണി യുഗത്തില്‍ ജീവിച്ചവര്‍ക്കെ അറിയുവാന്‍ സാധ്യതയുള്ളൂ.

ബൈജു എന്‍ നായര്‍ പ്രാഹില്‍ നിന്നും…

'സോഷ്യല്‍ മീഡിയയുടെ സാധ്യത താങ്കള്‍ യാത്രയില്‍ എത്രമാത്രം ഉപയോഗപ്പെടുത്തി?' 'ഞാന്‍ അത് വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല എന്ന് തന്നെ വേണമെങ്കില പറയാം. ലാലു (ലാല്‍ ജോസ് ) ഒപ്പമുണ്ടായിരുന്നപ്പോള്‍ ലാലുവിന്റെ സോഷ്യല്‍ മീഡിയ ഒരുപാട് മലയാളികളെ കണ്ടെത്തുവാന്‍ സഹായിക്കുകയുണ്ടായി.'

സ്ഫടികം ജോര്‍ജ് ആളാകെ മാറി; ഇപ്പോള്‍ പ്രധാന പണി ബൈബിള്‍ വായനയും സുവിശേഷ പ്രസംഗവും

മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ്‌ സിനിമ സ്ഫടികത്തില്‍ കൊടും വില്ലനായി വിലസിയ ജോര്‍ജിന് സ്ഫടികം ജോര്‍ജെന്ന പേര് വീഴാന്‍ കാരണം തന്നെ അതിലെ വില്ലത്തരത്തിന്റെ ശക്തിയായിരുന്നു. നൂറുകണക്കിന് സിനിമകളില്‍ പിന്നീടു നമ്മള്‍ എ വില്ലനെ കണ്ടെങ്കിലും ആ പേര് ഇപ്പോഴും ജോര്‍ജിന് സ്വന്തമാണ്. ഇനി മുതല്‍ പേരില്‍ മാത്രമേ വില്ലത്തരം കാണൂ എന്നാണ് മലയാളത്തിന്റെ സ്വന്തം വില്ലന്‍ ഇപ്പോള്‍ പറയുന്നത്. അതിനു കാരണം മറ്റൊന്നുമല്ല, അഭിനയം കഴിഞ്ഞാല്‍ പുള്ളിയുടെ മുഖ്യ ജോലിയിപ്പോള്‍ ബൈബിള്‍ വായനയും സുവിശേഷ പ്രസംഗവും ആണത്രേ.

മീറ്റ്‌ ദി ടാലെന്റ്റ്‌ – മനസ്സ് കീഴടക്കാന്‍ ജിനു ജോയ്

ജിനുവിനെ നിങ്ങള്‍ അറിയുമോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും ഈ കലാകാരനെ നിങ്ങള്‍ അറിയണം. ഇന്ന് കലയും സാഹിത്യവും ഒക്കെ പാവപ്പെട്ടവര്‍ക്ക് അന്യമാണ്. ഈ മേഖലകളില്‍ എത്തിച്ചേരുക ഒരു സ്വപ്നമായി മാത്രം സാധാരണക്കാരന് കണക്കാക്കുവാന്‍ കഴിയുന്ന ഈ കാലയളവില്‍ അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ഒരു കഥയാണ് ഭാവിയുടെ പ്രതീക്ഷയായ ഈ കലാകാരന് പറയുവാനുള്ളത്.

മദ്യപാനം നിര്‍ത്തിയതിന് ശേഷം കൂട്ടുകാരില്‍ പലരും ഇപ്പോള്‍ തിരിഞ്ഞു നോക്കാറില്ലെന്ന്‍ സലിം കുമാര്‍

മദ്യം നിര്‍ത്തിയ സന്തോഷം നമ്മോടു പറയുന്നതോടൊപ്പം സലിം കുമാറിന് തന്റെ മനസ്സിലെ ചെറിയ നീറ്റല്‍ കൂടി പറയാനുണ്ട്. പണ്ട് സുഹൃത്തുക്കള്‍ എന്ന് നടിച്ചവരില്‍ പലരും ഇപ്പോള്‍ തിരിഞ്ഞു നോക്കുകയോ ഫോണ്‍ ചെയ്യുകയോ പോലും ചെയ്യാറില്ല എന്നാണ് സലിം കുമാര്‍ പറയുന്നത്. മദ്യത്തിനു വേണ്ടി ആയിരുന്നുവോ അവര്‍ തന്നെ സ്നേഹിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ സലിം കുമാര്‍ സ്വയം ചോദിക്കുന്നത്.

കാപ്പിലാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗറുമായി അഭിമുഖം

Q - പ്രിയ കാപ്പിലാന്‍ , ഫേസ്ബുക്കും റ്റ്വിറ്ററും ജനകീയമാകുന്നതിനു മുന്‍പ്, മലയാളം ബ്ലോഗ്ഗില്‍ ഗ്രൂപ്പുകളിയും കുതികാല്‍ വെട്ടും അരങ്ങുവാഴുന്നതിനു മുന്‍പ്, അഞ്ചു വര്‍ഷത്തോളം ഈ മാദ്ധ്യമത്തിനെ ഒറ്റക്കെന്നതുപോലെ ചുമലിലേറ്റി, മലയാളം ബ്ലോഗ്ഗിലെ കിരീടം...

നുണക്കുഴി

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അത് കാണുന്നത്. അത് എനിക്ക് കാണിച്ചു തന്നത് ഷിജു ആയിരുന്നു.ഷിജു എന്‍റെ അയല്‍വാസിയും എന്‍റെ കൂട്ടുകാരനും ആണ്. ഞങ്ങള്‍ ഏഴു വരെ ഒരേ സ്കൂളില്‍ ആണ് പഠിച്ചത്,എട്ടില്‍ ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആയിരുന്നു. പുതിയ സ്കൂളില്‍ ചേര്‍ന്നതിന്‍റെ രണ്ടാം ദിവസം വൈകുന്നേരം വീട്ടില്‍ പോവുമ്പോള്‍ ആണ് ഷിജു ആ സ്വകാര്യം എന്നോട് പറഞ്ഞു തന്നത്.

സംവിധായകന്‍ പാമ്പള്ളിയുമായി ബൂലോകം നടത്തുന്ന അഭിമുഖം

കേരളത്തിലെ അറിയപ്പെടുന്ന യുവ സംവിധായകന്‍ ആണ് പാമ്പള്ളി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശ്രീ. സന്ദീപ്‌ പാമ്പള്ളി. മികച്ച സംവിധായകന്‍, മികച്ച ചിത്രം തുടങ്ങീ പല അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് ഈ...

പ്രമുഖ നോവലിസ്റ്റ് സേതുവുമായി അഭിമുഖം

കൃതികളുടെ പ്രമേയങ്ങള്‍ക്ക് എന്നും വൈവിധ്യം നിലനിര്‍ത്തിപ്പോരുന്ന സേതുവിന്റെ ഏറ്റവും പുതിയ നോവലായ 'മറുപിറവി'യും കയ്യിലെടുത്താണ് ഞാനും, ഇ.കെ.സുകുമാരനും, മുമ്പു പറഞ്ഞുറപ്പിച്ചശേഷം നോവലിസ്റ്റിനെ സന്ദര്‍ശിക്കാനെത്തിയത്. ഹൈക്കോടതി ജീവനക്കാരനും, ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമാണ് സുകുമാരന്‍. 'പാണ്ഡവപുര'ത്തിന്റെയും 'മറുപിറവി'യുടേയും പ്രമേയങ്ങള്‍ തമ്മിലുള്ള അന്തരം നിലനിര്‍ത്തുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍, ഏറ്റവും ആനുകാലികമായ പ്രമേയങ്ങളുടെ കര്‍ത്താവെന്ന നിലയില്‍ സേതുവിനുള്ള ശ്രദ്ധേയത എടുത്തുപറയാതെ വയ്യ. 'മുസരിസി'ന്റെ കാലം മുതല്‍ ഗോശ്രീപാലവും, വല്ലാര്‍പാടവുംവരെയുള്ള പൊക്കിള്‍കൊടിബന്ധം ,കാലത്തിന്റെ വിസ്തൃതി, 'മറുപിറവി'യില്‍ വായിച്ചതിന്റെ അത്ഭുതം മനസ്സില്‍ വച്ചാണ് ഞങ്ങളുടെ സംഭാഷണം തുടങ്ങിയത്

ടോക്ക്‌ ഷോ വിത്ത്‌ പണിക്കര്

ബ്രൈറ്റ്: സുനിലേ.. കാണാന്‍ കിട്ടുന്നില്ലല്ലോ? എന്തൊക്കെയാണ്‌ വിശേഷങ്ങള്‍? പണിക്കര്‍ ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ട്‌ മാഷെ. പ്രത്യേകിച്ച്‌ വിശേഷമൊന്നുമില്ല. ജോലിത്തിരക്ക്‌ കൊണ്ട്‌ ബ്ലോഗില്‍ അത്ര സജീവമല്ല എന്നേയുള്ളൂ.. ബ്രൈറ്റ്: തിരക്കു കൂടുന്നതു നല്ലതല്ലേ? ഒരാള്‍ക്കു തിരക്കു കൂടുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും (ഉണ്ടെങ്കില്‍) എന്തൊക്കെയാണെന്നു പറയാമോ?
james-bright

ഡോക്ടറോട് ചോദിക്കാം

മലയാള ബ്ലോഗിന്റെ അഭിമാന പത്രമായ ബൂലോകം പത്രത്തില്‍ ആയിരം പോസ്റ്റുകള്‍ വന്നിരിക്കുന്ന ഈ വേളയില്‍ പത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റുമായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ നടത്തിയ ഒരു അഭിമുഖം ബൂലോകം പങ്ക് വെയ്ക്കുവാന്‍ ഈ സമയം തീരുമാനിച്ചിരിക്കുകയാണ്. ഈ പത്രത്തെ കുറിച്ചും വായനക്കാരെ കുറിച്ചും എഴുത്തുകാരെ കുറിച്ചും അദ്ദേഹത്തിന്റെ ചിന്തകള്‍ നിങ്ങളുമായി പങ്ക് വെയ്ക്കുന്നു. നമുക്ക് ഡോക്ടറോട് ചോദിക്കാം .
Advertisements

Recent Posts