fbpx
Advertisements

ബ്രെയിൻ വാഷ് ചെയ്യപ്പെടുന്ന ഹിന്ദുക്കൾ ;ഞെട്ടിക്കുന്ന സത്യങ്ങൾ ചുരുളഴിയുന്നു

എം ബി എ ബിരുദധാരിയായ സധവി ഖോസ്ല നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പഞ്ചാബിലെ മയക്കുമരുന്നു മാഫിയയ്ക്കെതിരായി പോരാട്ടം നടത്തുന്ന ഇവർ ഈ വിഷയത്തിൽ “Fading Glory – Punjab, Hope Not Lost” എന്ന ഒരു ഡോക്യുമെന്ററിയും നിർമ്മിച്ചിട്ടുണ്ട്.

മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

മിസോറാം ന്റെ പ്രേത്യേക പദവി എടുത്ത് കളയാൻ സമരം ചെയ്ത ഉരുക്കു വനിതാ ഈറോം ശർമിള രാജ്യ ദ്രോഹിയും, വിദേശ ഫണ്ട് പറ്റുന്ന ആളും !!! കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം

നാളെ ഡോ.പൂജാ പാണ്ഡെ ആദരിക്കപ്പെടും.

ഗണിത ശാസ്ത്രത്തില്‍ പി.എച്ച്.ഡി ഉണ്ടെന്ന അവകാശപ്പെടുന്ന, അധ്യാപികയായ, ഇവര്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെങ്കില്‍ താന്‍ മോഹന്‍ദാസ് ഗാന്ധിയെ കൊല്ലുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. ഗോഡ്‌സെയാണ് തന്റെ നേതാവ് എന്ന് പല വട്ടം പ്രഖ്യാപിട്ടുള്ള ആള്‍.

ആരുമറിയാത്ത വിമാനക്കഥ

മരുത്ത് -ചിറകൊടിഞ്ഞ ആകാശസ്വപ്നം ഷിബു പ്രസാദിന്റെ (Shibu Prasad )ഫേസ്‌ബുക്ക് പോസ്റ്റ് ആകാശയുദ്ധങ്ങളുടെ വീരകഥകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറയുമ്പോള്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സായുധസേനകളില്‍ ഒന്നായ ഭാരതത്തിനു എന്തുകൊണ്ട്...

സംസ്കാരം പുഴുങ്ങിയാൽ വയർ നിറയില്ല.

കേരളം ഒഴികെ നോക്കിയാൽ ജനങ്ങൾക്ക് നല്ലതുപോലെ വസ്ത്രം ധരിക്കാൻ പോലും അറിയില്ല. മുഷിഞ്ഞു നാറിയ ദരിദ്രനാരായണന്മാർ, റെയിൽവേ ട്രാക്കിൽ അപ്പിയിടുന്ന ജനത. കക്കൂസ്‌ ഇല്ലാത്തതിന്റെ പേരിൽ പറമ്പിൽ കാര്യംസാധിക്കാൻ പോയ പെൺകുട്ടികളെ റേപ്പ് ചെയ്തുകൊന്നു കെട്ടിത്തൂക്കുന്നവരുടെ ഇന്ത്യ

The ഇൻക്രെഡിബിൾ കക്കൂസ്

എത്രയോ കാനോൻ കാമറകളിൽ പതിയേണ്ട അപ്പികളുടെ ഭാഗ്യത്തെ നമ്മൾ നശിപ്പിച്ചു. പക്ഷെ അത്തരം സാംസ്‌കാരിക കക്കൂസുകൾ എന്നെയെന്നും ഭീതിയുടെ മുൾമുനയിൽ ആഴ്ത്തിയിരുന്നു. കോൺക്രീറ്റ് സ്ളാബ് ഒന്നുതകർന്നാൽ അഗാധമായ മലസാഗരത്തിൽ കൈകാലിട്ടടിച്ചു

ചാവേറും അശാന്തിയും

കാലംമാറി ചാവേറുകളുംമാറി. ആക്രമണതന്ത്രങ്ങളും ആയുധങ്ങളുംമാറി. ഭീകരസംഘടനകൾ മുതൽ രാഷ്ട്രങ്ങൾ വരെ ചാവേറുകളെ യഥേഷ്ടം ഉപയോഗിക്കുന്നു.വൻസുരക്ഷകൾ തീർക്കുന്ന ചക്രവ്യൂഹങ്ങളെ അനായാസം ഭേദിക്കുന്നു. തീഗോളങ്ങളാകുന്നു

ജാലിയൻ വാലാബാഗ്: ആ കണക്ക് ഞങ്ങൾ തീർത്തിട്ട് 79 വർഷമായി; മാപ്പ് നിങ്ങളുടെ കൈയിൽ വച്ചോളു.

ജാലിയൻ വാലാബാഗ്: ആ കണക്ക് ഞങ്ങൾ തീർത്തിട്ട് 79 വർഷമായി. മാപ്പ് നിങ്ങളുടെ കൈയിൽ വച്ചോളു.. 1919 ഏപ്രിൽ 13-നാണ് പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കേൽ ഒ ഡ്വയർ (Michael O'Dwyer) ആണ് ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലക്ക് നിർദേശം നൽകിയത്. ബ്രിഗേഡിയർ ജനറായിരുന്ന റെജിനാൾഡ് ഡയറിനായിരുന്നു പട്ടാളത്തിന്റെ ചുമതല. ഒരു മുന്നറിയിപ്പ് പോലും നൽക്കാതെ നടത്തിയ വെടിവെപ്പിൽ സമാധാനപരമായി പ്രതിഷേധം നടത്തിയിരുന്ന 1800 പ്രക്ഷോഭകർ കൊല്ലപ്പെട്ടു. 1200 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുഴുവനാളുകളെയും കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ആ വെടിവെപ്പിന് ലഫ്റ്റനൻറ് ഗവർണർ നിർദേശം നൽകിയത്.

1971 ന് മുമ്പ് തങ്ങളുടെ പൂർവികരുൾപ്പെട്ട രേഖയന്വേഷിച്ച് ദശലക്ഷം മനുഷ്യർ എങ്ങോട്ട് സഞ്ചരിക്കും?

തങ്ങൾ ആസാമിലെ ടീ ട്രൈബിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ നിലവിൽ ഈ വിഭാഗത്തിൽപ്പെട്ട എത്ര പേർക്ക് സാധിക്കും?1971 ന് മുമ്പ് തങ്ങളുടെ പൂർവികരുൾപ്പെട്ട രേഖയന്വേഷിച്ച് ദശലക്ഷം മനുഷ്യർ എങ്ങോട്ട് സഞ്ചരിക്കും?

വിവരമില്ലാത്ത ഭരണാധികാരികളാൽ ഭരിക്കപ്പെടണം എന്നതും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണോ?

മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തിൽ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.

എന്തുകൊണ്ട് ഇന്ത്യയിൽ മതേതരത്വം നിലനിൽക്കണം ?

ഒരു ശില്പി പ്രതിമയെ വാർത്തെടുക്കുന്നതുപോലെയാണ് ഇന്ത്യൻ ജനാധിപത്യം. എന്തെന്നാൽ പ്രതിമ പൂർത്തിയായി വിഗ്രഹം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കയറിയാൽ ശില്പിക്ക് അതിൽ തൊടാനുള്ള അവകാശം നഷ്ടമാകുന്നു.

ബലാല്‍‌സംഗം ചെയ്യപ്പെട്ടു എന്ന കാരണത്താല്‍ തന്റെ ഭാര്യയെ പോലും ഉപേക്ഷിക്കുന്ന കാ‍ലത്താണു ഈ ചെറുപ്പക്കാരന്‍ വ്യത്യസ്തനാകുന്നത്.

ഈ വിഷമഘട്ടത്തിലെല്ലാം തന്റെ മാതാപിതാക്കള്‍ തന്നോടൊപ്പം നിന്നെന്ന് ജിതേന്ദര്‍പറയുന്നു. മാതാപിതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നെങ്കില്‍ ഹരിയാനയിലെ സ്ഥിതിയില്‍താന്‍ ഒറ്റപ്പെടുമായിരുന്നു. തന്നെയുമല്ല, തന്റെ പിതാവുമായുള്ള വര്‍ഷങ്ങളുടെ അടുപ്പം വച്ച് എല്ലാ ഗ്രാമീണരും ഈ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കുമെന്ന തന്റെ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.

ഇന്ത്യ സ്വതന്ത്രമായ വാര്‍ത്ത പത്രങ്ങളില്‍ – 1947 ലേക്ക് ഒരു എത്തിനോട്ടം

ഭാരതം ഇന്നതിന്റെ സ്വാതന്ത്ര്യത്തിന്റെ അറുപത്തിയെട്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 1947 ആഗസ്റ്റ്‌ 15 ന് ഇറങ്ങിയ പത്രങ്ങളുടെ തലക്കെട്ടുകള്‍ മാന്യ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണിവിടെ.

രാഹുൽ, പ്രിയങ്ക എന്നെല്ലാം പറഞ്ഞ് ഒരു പാട് തള്ളി മറിച്ചിടരുത്…

ഇലക്ഷൻ നടക്കുന്ന സംസ്ഥാനത്ത് കർഷക ലോൺ എഴുതിതള്ളുമെന്ന് പറയുകയും അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ കർഷകരെ വഞ്ചിക്കുകയും ചെയ്യുന്ന കാപട്യം കോൺഗ്രസ് മാറ്റുമോ? കോർപ്പറേറ്റ് ലോൺ പോലെ, രാജ്യത്തെ എല്ലാ കാർഷിക ലോണുകളും എഴുതി തള്ളുമോ?

ഭരണഘടനയും ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധി

രാജ്യത്തു ബലപ്പെടുന്ന അസഹിഷ്ണുതയുടെയും അതിനെ ഇല്ലായ്മ ചെയ്യേണ്ടത് എന്തുകൊണ്ട് എന്നതിനെ സംബന്ധിച്ച് രാജ്യത്താകമാനം നടന്ന, പാർലമെന്റുസമ്മേളനത്തിലേതുമുൾപ്പെടെയുള്ള ചർച്ചകളിലും ബ്രാഹ്മണാധിപത്യത്തിനെതിരായ സമരമുഖങ്ങളിലും ഏറ്റവും ഉയർന്നു കേട്ട രണ്ടു വാക്കുകളാണ് ഇന്ത്യൻ ഭരണഘടനയും ഡോ.ബാബാസാഹേബ് അംബേദ്കറും. ജനാധിപത്യവും സമത്വവും സാഹോദര്യവും തുല്യനീതിയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മൂല്യമേറിയ സംഭാവന എന്ന നിലക്ക് ഭരണഘടനയും അതു നമുക്ക് സമ്മാനിച്ച അതുല്യപ്രതിഭ ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധിയായി മാറുന്നത് സമീപകാല സംഭവങ്ങളിലൂടെ നാം അറിഞ്ഞും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു.

പാർലിമെന്റിലെ കന്നിപ്രസംഗം, മഹുവ മൊയ്ത്ര കസറി

നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാർലിമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേൾക്കാൻ തയ്യാറാവണമെന്ന് പറഞ്ഞു കൊണ്ടാണ് മഹുവ പ്രസംഗം തുടങ്ങിയത്..

മതാത്മക ദേശീയതയുടെ ഈ രണ്ടാം വരവ്, പ്രതീക്ഷിച്ചതിലും ഗംഭീരം.

പ്രഖ്യാ സിംഗ് താക്കൂറിനെ പോലുള്ള ഉഗ്ര വിഷങ്ങളെ പോലും ജയിപ്പിച്ചെടുക്കാൻ മാത്രം ഇന്ത്യയുടെ മനസ്സ് മാറ്റാൻ കഴിഞ്ഞെങ്കിൽ മതാത്മക ദേശീയത എത്രമാത്രം ശക്തമായി വേരോടിക്കഴിഞ്ഞു..!! ദശാബ്ദങ്ങൾ നീണ്ടു നിന്ന ആസൂത്രണത്തിൻ്റെയും നിരന്തര പ്രചാരണങ്ങളിലൂടെയും കൈവരിച്ച നേട്ടമാണിതെങ്കിലും, സംഘ പരിവാർ മുന്നോട്ടു വെക്കുന്ന മതാത്മക ദേശീയതയിലേക്കുള്ള അഥവാ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പരിണാമ പ്രക്രിയ ഇപ്പോഴും പൂർത്തിയായിട്ടില്ല.

ലാൽ ബഹദൂർശാസ്ത്രിയുടെ മരണം – ദി താഷ്കന്റ് ഫയൽസ് – ചില നിഗൂഢ അജണ്ടകൾ

ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ദുരൂഹ മരണത്തെക്കുറിച്ച് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് The Thashkent Files. ശാസ്ത്രിയുടെ മരണത്തിനു പുറകിലെ രഹസ്യങ്ങൾ ആദ്യമായി തുറന്നു കാണിക്കുന്നു എ

ജനുവരി 26 നെ കുറിച്ച് എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ജനുവരി 26. നമ്മുടെ റിപബ്ലിക് ദിനം. ഇന്ത്യ "റിപബ്ലിക്" ആയ ദിവസം. പൊതു അവധി.! ഇതിന്റെ അപ്പുറം ഇന്ത്യയുടെ റിപബ്ലിക് ദിനത്തെ കുറിച്ച് നിങ്ങള്‍ക്ക്, അല്ല നമുക്ക് എന്ത് അറിയാം.

‘സർഫ് എക്സൽ’ ഹിന്ദുത്വവാദികളുടെ മുതലെടുപ്പ് തന്ത്രം

ഹൈന്ദവവികാരങ്ങളെ ഏതുവിധേനയും ഉണർത്തിവിടുക ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചില സെല്ലുകൾ രാജ്യത്താകമാനം ഇപ്പോൾ സജീവമാണ്. ക്ഷേത്രത്തിനുള്ളിൽ ഗോമാംസം കൊണ്ടിടാൻ കാണിക്കുന്ന വക്രബുദ്ധിയ്ക്ക് സമാനമായതു ഇവിടെയും ഉണർന്നുപ്രവർത്തിച്ചിട്ടില്ലെന്ന് ഉറപ്പുപറയാൻ പറ്റുമോ? നേട്ടം ഹിന്ദുത്വശക്തികള്ക്കും വിവാദത്തിലൂടെ സർഫ് എക്സലിനും. കോട്ടം കാര്യമറിയാതെ രോഷം തിളപ്പിക്കുന്ന നമുക്കും മറ്റു മതവിശ്വാസികൾക്കും. നമ്മൾപോലുമറിയാതെ ഓരോ ഊരാക്കുടുക്കുകളിൽ

ഇന്ത്യൻ രാഷ്ട്രീയം അപകടത്തിൽ

ഇന്ത്യൻ രാഷ്ട്രീയം അപകടത്തിൽ രണ്ടായിരത്തി പത്തൊൻപത് മാർച്ചോടുകൂടി തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് യുദ്ധ സമാനമായ ഒരു സാഹചര്യം രൂപപ്പെടുമെന്നും അതിലൂടെ ബി ജെ പി തീവ്ര ദേശീയത ആളിക്കത്തിക്കുമെന്നും രണ്ടായിരത്തി പതിനെട്ട് ജൂണിൽ തന്നെ...

മതേതര രാജ്യമായിട്ടും ഇന്ത്യയെ എന്ത് കൊണ്ട് ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നു ?

ഇന്ത്യ ഒരു മതേതര രാജ്യമായിരുന്നിട്ടു കൂടി ഇന്ത്യയെ എന്ത് കൊണ്ട് ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നെന്ന് ചിലരെങ്കിലും വിമര്‍ശനം ഉന്നയിക്കുന്നത് നാം കാണാറുണ്ട്. ഹിന്ദുക്കളുടെ സ്ഥലം എന്നര്‍ത്ഥം വരുന്ന ഹിന്ദുസ്ഥാന്‍ ഒരു മതേതര രാജ്യത്തിന്‌ ചേര്‍ന്നതല്ലെന്നാണ് അവരുടെ വിമര്‍ശനം.

ആമസോണ്‍ കത്തുന്നതിനെതിരെ പത്തുപേരെങ്കിലും ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിൽ അഭിമാനിക്കുന്നു

ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്നതാണ് ആമസോൺ മഴക്കാടുകൾ. ബ്രസീലിൽ സ്ഥിതിചെയ്യുന്ന കാടുകൾ ഇപ്പോൾ കത്തിയമരുകയാണ്. അവിടെയുള്ള പല സ്ഥലങ്ങളെയും തീനാളങ്ങൾ വിഴുങ്ങുകയാണ്.

ടെസ്റ്റ് ട്യൂബ് ശിശുക്കളും ദശഗ്രീവന്റെ വിമാനങ്ങളും

സൂര്യൻ, യമധർമ്മൻ, വായുദേവൻ, ഇന്ദ്രൻ എന്നീ കാമുകന്മാർക്കൊപ്പം ഡേറ്റിങ്ങിനു പോയ കുന്തി അവരിൽ നിന്നെല്ലാം ഇതിനോടകം ഓരോ പുത്രന്മാരെ സമ്പാദിച്ചിരുന്നു. മാദ്രി അശ്വനീദേവന്മാർക്കൊപ്പം ആയിരുന്നു ഡേറ്റിങ്ങിനു പോയത്.

ഹിജാബിന്റെ കാല്പനികവത്കരണം അഥവാ ഓണത്തിനിടയിലെ പുട്ടുകച്ചവടം

ലോകം ഞെട്ടിത്തെറിച്ച ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡനും അവരുടെ ഭരണകൂടവും സ്വീകരിച്ച നടപടികൾ പരക്കെ പ്രകീർത്തിക്കപ്പെടുകയുണ്ടായി. കേരളത്തിലും അവരുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുകയാണ് ഒരു വിധം എല്ലാവരും. ന്യൂസിലാൻഡ് ജനസംഖ്യയിൽ 1.18% മാത്രമാണ് മുസ്ലിംകൾ. അതിൽത്തന്നെ ഏതാണ്ട് മുഴുക്കെയോ നല്ലൊരു പങ്കോ മറ്റുരാജ്യങ്ങളിൽ നിന്ന് കുടിയേറി പൗരത്വം നേടിയവരാണ്. ആ ന്യൂനാൽ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് നേരെ നിഷ്ഠുരമായ ഭീകരാക്രമണം ഉണ്ടായപ്പോൾ വാക്കുകൾ കൊണ്ടും

ടീ.ജി മോഹൻദാസിനെ ട്രോളി ദീപാനിശാന്ത്

പൂജനീയ മോഹൻദാസ് ജി ട്വിറ്ററിൽ കുറിച്ചിട്ട ഈ വരികൾ സഹൃദയ ലോകത്തെ പരിചയപ്പെടുത്താതിരിക്കാൻ മനസ്സനുവദിക്കുന്നില്ല. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെപ്പറ്റി തിരസ്കൃത പത്നി യശോദബെന്നിന്റെ ആത്മഗതരൂപേണയുള്ള ഈ കവിത ട്വിറ്ററിൽ മാത്രം ഒതുങ്ങേണ്ടുന്ന ഒന്നല്ല.സ്വച്ഛന്ദതയും ശാന്തതയും ശാലീനതയും വഴിഞ്ഞൊഴുകുന്ന ഈ പ്രണയഗീതം ഏവരേയും ഹഠാദാകർഷിക്കാതിരിക്കില്ല!

ജാതിയും മതവും പേരും കൂട്ടി ചേർത്തുള്ള പേരുവിളിയുടെ തുടക്കം എവിടെയെന്നറിയാമോ ?

2002 ഗുജറാത്ത് കലാപം. അതായതു ഗുജറാത്ത് "കാർണേജ്". ആയിരങ്ങൾ കൊല്ലപ്പെട്ടു. മൈനോറിറ്റി വിഭാഗത്തിലെ മുസ്‌ലിം ജനത ജീവരക്ഷക്ക് വേണ്ടി പലയിടത്തും പലായനം ചെയ്യുന്നു. മോദിയാണ് മുഖ്യമന്ത്രി. കലാപത്തിന് തൊട്ടു മുൻപ് അവിടെ ബിജെപിയിൽ വിഭാഗീയ കൂടിയപ്പോൾ രണ്ടു മുഖ്യമന്ത്രിമാരെ കേന്ദ്രനേതൃത്വം മാറ്റി. കേശുഭായി പട്ടേലിനെയും ശങ്കർ സിംഗ് വഗേലയും. ആരും പ്രതീക്ഷിക്കാതെ മോദി മുഖ്യനായി വന്നു. എൽ കെ അദ്വാനിയാണ് അതിനു മുൻകൈ എടുത്തത്.

മുതലക്കുളത്തില്‍ ചാടി പന്തെടുത്ത നരേന്ദ്ര മോഡിയുടെ കഥ വന്‍ ഹിറ്റായി മാറുന്നു !

നരേന്ദ്ര മോഡിയുടെ കുട്ടിക്കാലത്തെ 17 ഓളം വീര കഥകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന 'ബാല്‍ നരേന്ദ്ര നരേന്ദ്രമോഡിയുടെ കുട്ടിക്കാല കഥകള്‍' എന്ന കോമിക് പുസ്തകം വന്‍ ഹിറ്റായി മാറുകയാണ്.

തോറ്റു തൊപ്പിയിട്ടിട്ട് തിരിച്ച് തോല്‍പ്പിച്ച ഒരുവൻ !

ജീവിതത്തില്‍ തോറ്റ് പോകുമെന്ന് പേടിയുണ്ടോ എങ്കില്‍ വരൂ തോറ്റു തൊപ്പിയിട്ട് തിരിച്ച് തോല്‍പ്പിച്ച ഒരവനെ കാട്ടിത്തരാം.രാജ മഹേന്ദ്ര പ്രതാപ് ...ആന്ധ്രാപ്രദേശ് സ്വദേശി . ONGC, അഹമ്മദാബാദിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു . ഇനി നിങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോയിൽ ഒന്ന് നോക്കി വരൂ ...നെറ്റി ചുളിയുന്നുണ്ടല്ലേ. എങ്കിൽ ഒന്ന് വായിക്കൂ. അവസാന ഫുൾ സ്റ്റോപ്പിനപ്പുറം നിങ്ങളുടെ വിടർന്ന കണ്ണുകൾ എനിക്ക് കാണാൻ കഴിയും

ഒരു ഇന്ത്യൻ ചെരുപ്പ് സെൽഫി 

വിദ്യാഭ്യാസമായാലും നല്ല ജീവിതസൗകര്യങ്ങൾ ആയാലും ദരിദ്രന്റെ കുട്ടികൾക്കു എല്ലാം അന്യമാണ്. അവർ ചേരികളിലും പൈപ്പിൻകുഴലുകളിലും മാലിന്യക്കൂനകളിലും ബാല്യം ആഘോഷിക്കുന്നു. റോഡരികിലെ കടകളിലെ ടീവിയിൽ ഭ്രമിപ്പിക്കുന്ന പരസ്യങ്ങൾ കണ്ടു അവരും സാങ്കല്പിക ലോകത്തു പ്രവേശിക്കുന്നു.
Advertisements

Recent Posts