Advertisements

വീട് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ

വീട് വളരെ വൃത്തിയോടെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് .

ശാസ്ത്രം ഇത്ര വികസിച്ചു കഴിഞ്ഞിട്ടും ജീവൻ ഉള്ള ഒരു ജീവിയെ ഉണ്ടാക്കാൻ കഴിഞ്ഞോ എന്ന് ചോദിക്കുന്നവരോട്

കുറെ വർഷങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് " ശാസ്ത്രം ഇത്ര വികസിച്ചു കഴിഞ്ഞിട്ടും ജീവൻ ഉള്ള ഒരു ജീവിയെ ഉണ്ടാക്കാൻ കഴിഞ്ഞോ" എന്നത്

താങ്ങും ത്രിത്വം (പ്രതിസന്ധിയെ നേരിടേണ്ടി വന്നാൽ അതിനെ അതിജീവിക്കാൻ ടീനേജുകാർക്ക് സഹായകമാകുന്ന മൂന്നു ഘടകങ്ങൾ )

അടുത്ത കാലത്ത് ഒരുപാടു പേരെ കണ്ടുമുട്ടി, തനിക്ക് വിഷാദരോഗമുണ്ടെന്നു തിരിച്ചറിയുകയും അതിനു പരിഹാരം തേടുകയും ചെയ്തവരെ. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.

വീടിനകത്ത് മറഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവരെ കണ്ടിട്ടുണ്ടോ നിങ്ങൾ ?

കണ്ടിട്ടുണ്ടോ നിങ്ങൾ ??? വീടിന്നകത്ത് മറഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവരെ ,വെളിയിലിറങ്ങുമ്പോൾ തലകുനിച്ച് വെച്ച് വേഗതയിൽ നടന്ന് പോകുന്നവരെ കാലിന്റെയാ വേഗതയിലും അവരുടെ കണ്ണുകൾ കഴുകനെ പോലെ വട്ടം ചുറ്റുന്നത് കാണാറുണ്ടോ

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയാമോ?

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയാമോ? ജനിക്കാൻ പറ്റി അല്ലെങ്കിൽ ജീവിക്കാൻ പറ്റി എന്നുള്ളതാണ്. നമ്മൾ ജനിക്കാൻ ഉള്ള സാധ്യതകളെ പ്പറ്റി ആലോചിച്ചിട്ടുണ്ടോ?

ഇത് അബൂട്ടിക്കയുടെ കഥ

2010 മുതൽ ഇയാളെ ട്രയിനിൽ വച്ച് പതിവായ് കാണാറുണ്ടായാരുന്നു ... (നിങ്ങളിൽ പലരും കണ്ടിരിക്കും പല തവണ ) യാത്രക്കാരോടെല്ലാം ചിരപരിചിതനെപ്പോലെ ചിരിച്ചും ലോഹ്യം പറഞ്ഞും വാച്ചുകളും ,കുട്ടികളുടെ കളിപ്പാട്ടങ്ങളുമൊക്കെ ചുറുചുറുക്കോടെ വിറ്റുനടന്നിരുന്ന ഇയാളുടെ പെരുമാറ്റം അന്നേ ശ്രദ്ധിച്ചിരുന്നു .

പ്രണയലേഖനം എങ്ങിനെ എഴുതണം…

സംഭവം ഞാൻ ഫേസ്ബുക്കിൽ കുറെ എഴുതിയിട്ടുണ്ടെങ്കിലും വീട്ടിൽ എൻ്റെ റൊമാൻസ് ഒക്കെ കണക്കാണ്. പ്രണയം പ്രകടിപ്പിക്കാൻ മസിലു പിടിക്കുന്ന ശരാശരി ഒരു മലയാളി പുരുഷൻ മാത്രമാണ് ഞാൻ, എന്നാൽ ജീവിതത്തിൽ എപ്പോഴും പ്രണയത്തിൽ കുളിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെയാണ് എനിക്ക് പങ്കാളിയായി കിട്ടിയിരിക്കുന്നത്.

കരളലിഞ്ഞവരിൽ ഒന്നാമൻ‍

ഇത് അന്‍ഷാദ് ഗുരുവായൂര്‍. (യു. എ. ഇ യിലെ ) കുതിരപന്തയങ്ങളുടെ ഫോട്ടോഗ്രാഫര്‍. ഇന്ത്യയിലും ഇന്ത്യക്കുപുറത്തുള്ള അറബിരാജ്യങ്ങളിലും തന്റെ കേമറ ചലിപ്പിച്ചു ഉപജീവിതം നയിക്കുന്ന ചെറുപ്പക്കാരൻ തന്റെ ബന്തുവായ പെണ്‍കുട്ടിയ്ക്ക് ഹോസ്പിറ്റൽ വെച്ച് എഴുപതു ശതമാനം കരള്‍ പകുത്തു നല്‍കിയ നിശബ്ദ കാരുണ്യ പ്രവര്‍ത്തകന്‍

നിശ്ചയിച്ചുറപ്പിച്ച കല്യാണം വേണ്ടെന്നു വെച്ചു Phd ചെയ്യാൻ വണ്ടികയറിയ സച്ചു ആയിഷയുടെ കഥ

ഇങ്ങനെയൊരു ഫോട്ടോ ജീവിതത്തിലാദ്യായിട്ടാണ്. ഈ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു ഇത്രയും കാലം ജീവിച്ചിരുന്നതെന്നു പറഞ്ഞാൽ പോലും അതിശയോക്തി ആവില്ല. കാരണം അത്രയേറെ ആഗ്രഹിച്ചും അനുഭവിച്ചും തന്നെയാണ് ഇവിടം വരെ എത്തിയത്.

മരിക്കാൻ കിടക്കുമ്പോൾ നമ്മുടെ തലമുറയിൽ എത്രപേർക്ക് ഒരു തുള്ളി വെള്ളമെങ്കിലുംകിട്ടും ?

ത്രാണിയില്ലാത്ത കാലമാണ് വാർദ്ധക്യം..ഒന്ന് തുപ്പാൻ പോലും ചുണ്ടുകൾ നിങ്ങൾക്ക് വഴങ്ങി തരാത്ത കാലം..ചുമക്കുമ്പോഴും അല്ലാത്തപ്പോഴും അറിയാതെ മലവും മൂത്രവും പോകുന്ന കാലം..ദിവസത്തിൽ രണ്ടോ മൂന്നോ തവണ പരസഹായത്തോടെ വസ്ത്രം മാറേണ്ട കാലം...

വയസ്സായവരെ എന്തു ചെയ്യണം?

വയസ്സായവരെ എന്തു ചെയ്യണം? ചോദ്യം കേട്ട് നെറ്റി ചുളിക്കാൻ വരട്ടെ. കഴിഞ്ഞ 100 വർഷം കൊണ്ട് മനുഷ്യന്റെ ആയുർദൈർഘ്യം ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിലെ മുതിർന്ന പൗരൻമാരുടെ ശതമാനം 13 അടുത്താണ്. അത് പോകെപ്പോകെ കൂടിവരികയേ ഉളളൂ. പ്രായമായവർ വീടിന്റെ ഐശ്വര്യമാണ് എന്നത്രേ പ്രമാണം. പറഞ്ഞു വരുമ്പോൾ ശരിയാണ് "മുടിയിൽ നരചൂടാൻ കാലം കഴിയുക തന്നെ വേണം" - രാവണൻ (ലങ്കാലക്ഷ്മി - ശ്രീകണ്ഠൻ നായർ) ''ഭൂമിയിൽ ദീർഘകാലത്തോളം ജീവിച്ചിരിക്കാൻ നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിപ്പിൻ " - ബൈബിൾ മഹദ്വചനങ്ങൾ എത്രയെങ്കിലുമുണ്ട് വൃദ്ധപൂജയുമായി ബന്ധപ്പെട്ട് ഉദ്ധരിക്കാൻ.

ഡോ.ഭീംറാവു അംബേദ്ക്കർ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ്

1920 കളോടെ ഇന്ത്യൻ നവോത്ഥാന - രാഷ്ട്രീയ ഭൂമികയിലേക്ക് ബാബാസാഹേബ് കടന്നു വരുമ്പോൾ ജനാധിപത്യമെന്ന വാക്ക് പോലും ഇന്ത്യക്കന്യവും അജ്ഞാതവുമായിരുന്നു. ജാതിയിൽ ജനിച്ച്, ജാതിയിൽ ജീവിച്ച്, ജാതിയിൽ മരിക്കുന്നവരുടെ രാജ്യത്ത് എന്ത് ജനാധിപത്യം? പ്രാകൃത ജാത്യാചാരചങ്ങലകളിലും അയിത്തത്തിലും കുരുങ്ങിക്കിടന്ന സമൂഹം.നിയമവാഴ്ച്ച എന്നത് ഒരു വിദൂര സ്വപനം പോലുമായിരുന്നില്ല ! അവിടേയ്ക്കാണ് നീതിയുടേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങളുമായി ബാബാസാഹേബ് കടന്നു വരുന്നത്.

കൗമാരക്കാരികളുടെ മാതാപിതാക്കളുടെ ശ്രദ്ധക്ക്

കൗമാരക്കാരികളുടെ മാതാപിതാക്കളുടെ ശ്രദ്ധക്ക്, നിങ്ങൾക്ക് പതിനാലിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള ഒരു മകൾ ഉണ്ടെന്നിരിക്കട്ടെ. അവൾ കാണാൻ തരക്കേടില്ലാത്താവളും അത്യാവശ്യം ശരീരവളർച്ചയുള്ളവളും ആണെന്നു വയ്ക്കുക . ഒരുപക്ഷെ വേറെയും ഒന്നോ രണ്ടോ മക്കൾ ഉണ്ടാവാം നിങ്ങൾക്ക് . ഒരു ദിവസം രാത്രി യാദൃച്ഛികമായി അവളുടെ കിടപ്പുമുറിയിൽ പ്രവേശിച്ച നിങ്ങൾ അവളോടൊപ്പം ഒരു ആൺ സുഹൃത്തിനെക്കണ്ടു എന്നിരിക്കട്ടെ. എന്താവും നിങ്ങളുടെ പ്രതികരണം? 1, എടീ എന്ന് ഒരലർച്ച കയ്യിൽ കിട്ടുന്നതുകൊണ്ടോ കൈകൊണ്ടു തന്നെയോ അവളെ തലങ്ങും വിലങ്ങും അടിക്കുക, മുടിക്കുകുത്തിപ്പിടിച്ചു നിലത്തിട്ടു ചവിട്ടുക, നിങ്ങൾ പുരുഷനാണെങ്കിൽ ആ പയ്യനെ നിങ്ങളുടെ ആരോഗ്യം അനുവദിക്കുന്ന തരത്തിൽ മർദ്ദിച്ചവശനാക്കുക,

ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ; സെന്തിലിന്റെ കഥ !

ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ! ഇത് എന്റെ സൃഷ്ടിയല്ല, കഴിഞ്ഞ എട്ടു വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായൊരു മനുഷ്യന്റെ അനുഭവം. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെ അവഗണിച്ചവരെ വെറുക്കാൻ കഴിയാതെപോയ ആ മനുഷ്യനെ ഞാൻ ഇവിടെ സെന്തിൽ എന്ന് പേരിട്ടു വിളിക്കുന്നു (അദ്ദേഹത്തിന്റെയും, കുടുംബത്തിന്റെയും യഥാർത്ഥ പേര് വിവരങ്ങൾ ഇവിടെ എഴുതുന്നില്ല) പൊടിപ്പും തൊങ്ങലും വച്ച് അത് വിവരിക്കാനും എനിക്കറിയില്ല.

ജോസഫ് മാഷിന്റെ കവിതയിൽ ഞാൻ കണ്ട പ്രകാശേട്ടൻ

ജോസഫ് മാഷിന്റെ കവിതയിൽ ഞാൻ കണ്ടത് പി.കെ.പ്രകാശ് എന്ന പ്രകാശേട്ടനെയാണ്.. എഴുതിയതുമദ്ദേഹത്തെ തന്നെയെന്നാണ് കരുതുന്നത്. നിങ്ങളും കണ്ടിരിക്കാം.കൊച്ചിയിൽ എവിടെ വച്ചെങ്കിലും ,എണ്ണ തിളങ്ങുന്ന കഷണ്ടിയുള്ള കഴുത്തിലൊരു വെള്ളത്തോർത്തു വട്ടമിട്ട, ചുമലിലൊരു കറുത്ത ബാഗു തൂക്കിയ, അധികമുയരമില്ലാത്ത, പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു ലോട്ടറി ക്കച്ചവടക്കാരനെ

ബഷീറിനെക്കുറിച്ചു പറഞ്ഞു കേട്ടത്

മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് ചെന്നപ്പോഴും അദ്ദേഹം വൈദ്യർക്ക് മുന്നിൽ വച്ച ഒരേയൊരു പിടിവാശി തനിക്കു പൂന്തോട്ടം വച്ചുപിടിപ്പിക്കാൻ ഇത്തിരി മണ്ണുവേണം എന്നായിരുന്നു. ഇതേ ബഷീറിനെ നമുക്ക് മതിലുകളിലും കാണാം. ആകാശത്തിനു കീഴിലെ ഏതുമണ്ണും ഒരു പൂന്തോട്ടക്കാരന് സമമാണ്. ജയിലിനുള്ളിൽ ആവട്ടെ, ഭ്രാന്താശുപത്രിയിൽ ആവട്ടെ, ജീവിതത്തിന്റെ എല്ലാ പുറമ്പോക്കുകളിലും ചെടികൾ വച്ചുപിടിപ്പിക്കണമെന്നും, അവിടെയെല്ലാം പൂക്കൾ വിടരണമെന്നും വാശിപിടിക്കുന്ന മനുഷ്യർ വസന്തങ്ങളല്ലാത്ത മറ്റെന്താണ്?

കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോൾ തലയടിച്ച് മരിക്കണമെന്ന് തോന്നി !

2015ൽ വിവാഹം കഴിക്കുമ്പോൾ 19 വയസ് മാത്രമാണ്. അത്ര നേരത്തെ എന്തിനു വിവാഹം ചെയ്തുവെന്ന് പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം. പെട്ടെന്നു കിട്ടിയ സ്നേഹത്തിലും പരിഗണനയിലും മതിമറന്ന് പോയി എന്നതാണ് സത്യം. വർഷങ്ങൾക്ക് മുൻപ് എനിക്ക് നഷ്ടമായ സ്നേഹബന്ധങ്ങൾ എന്റെ വിവാഹ ആലോചനയോടെയാണ് തിരിച്ച് കിട്ടാൻ തുടങ്ങിയത്. പുതിയ ഉടുപ്പായും ആഭരണങ്ങളായും പുതുക്കപ്പെട്ട രക്തബന്ധങ്ങളിൽ ഉന്മാദിയായി തീരുകയായിരുന്നു. എല്ലാത്തിലുമുപരി എനിക്ക് എന്ത് വേണം, എന്താണ് ഇഷ്ടം എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചതും അപ്പോൾ തന്നെയാകും.

ആണുങ്ങളെ വളർത്തി വഷളാക്കുന്ന സ്ത്രീകൾ

ചില അമ്മമാരുണ്ട്;മക്കളെ ഒരിക്കലും വലുതാവാൻ അനുവദിക്കാത്തവർ.രണ്ടു വയസ്സോ അതിൽ താഴെയോ ഉള്ള കുഞ്ഞിനെ പരിചരിക്കുന്ന പോലെ 25 വയസ്സായ മകനെ (പെൺമക്കളെ അത്രയ്ക്കില്ല) പരിചരിക്കുന്നവർ. രാവിലെ ബദാം പൗഡർ കലക്കിയ പാൽ മുതൽ പ്രത്യേകം തയാറാക്കിയ പ്രഭാത ഭക്ഷണം, കറികൾ എന്നിങ്ങനെ അവർക്ക് സവിശേഷമായ മെനു ആണ്. രാവിലെ വീട്ടിൽ എല്ലാവർക്കുമായി പുട്ടും കടലയും ആയിരിക്കും.മകന് അതിനോട് തെല്ലൊരു ഇഷ്ടക്കുറവ് കണ്ടേക്കാം; എന്നു വച്ച് അയാൾ അത് കഴിക്കാതിരിക്കുകയൊന്നുമില്ല. പക്ഷെ അമ്മ അവനു വേണ്ടി ഏത്തപ്പഴം നെയ്യിൽ പൊരിച്ചതും ബുൾസ് ഐ യും ഉണ്ടാക്കിക്കൊടുത്തിരിക്കും. ചിലപ്പോൾ അവൻ അതൊന്നു തിരിഞ്ഞു നോക്കുക പോലുമില്ലാതെ ചടപടാന്ന് ഇറങ്ങിപ്പോയെന്നുമിരിക്കും.

ബൈക്കിൽ കയറിയ കുട്ടി പറഞ്ഞ കണ്ണീര്‍ജീവിതം

"ന്റുമ്മാക്ക്.... പുട്ട് വാങ്ങാൻ പോയതാ"ആ ബാലൻ ബൈക്കിന് പിന്നിൽ കയറി ഇരിക്കുമ്പോൾ പറഞ്ഞു."അതെന്താ വീട്ടിൽ ഒന്നും ഉണ്ടാക്കീട്ടില്ലേ" വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ അയാൾ തമാശ മട്ടിൽ ചോദിച്ചതാണ്. സങ്കടത്തോടെയായിരുന്നു അവന്റെ മറുപടി."ഇല്ല....ഉമ്മാക്ക് സുഖല്ലാതെ കെടക്കാണ്....പുട്ടല്ലാതെ ഒന്നും ഉമ്മാന്റെ വയറ്റിന് പറ്റൂല....ഉമ്മാക്ക് എന്തൊക്കെയോ സൂക്കേടാണ്"ഉപ്പയെ കുറിച്ച് ചോദിച്ചപ്പോൾ അവൻ നിശബ്ദനായി.ആ കുട്ടി കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ മുന്നോട്ട് പോയതായിരുന്നു അയാൾ.കത്തുന്ന വെയിലിൽ നടന്നു തളർന്നു വരുന്ന അവനെ ഓർത്തു പിന്നെയും തിരിച്ചു വന്ന് കയറ്റിയതാണ്.പത്തു മിനിറ്റോളം ദൂരമുള്ള യാത്രക്കിടയിൽ അവൻ ഏറെയൊന്നും

ഭർത്താവിനെ ഇങ്ങനെ സ്നേഹിക്കുന്നൊരു ഭാര്യയുണ്ടോ ?

ഇവളാണ് എന്റെ ഹീറോയിൻ എന്റെ പ്രിയപ്പെട്ട ഭാര്യ. ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന, എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന എന്റെ പ്രിയപ്പെട്ട സ്റ്റെഫി.... രാവിലെ അഞ്ചു മണിക്ക് ട്യൂബിലൂടെ പൊടിച്ച ഗുളിക തന്നു കൊണ്ട് തുടങ്ങുന്ന അവളുടെ ജീവിതം വീണ്ടും ആറു മണി ആവുമ്പോൾ പിന്നെയും ഗുളികയും, ഫീഡും എല്ലാം ശരിയാക്കി ട്യൂബിലൂടെ അവൾ അതു തരും

മിതത്വം – ആരോഗ്യത്തിനും, ആയുസ്സിനും

മിതത്വം എല്ലാ കാര്യങ്ങളിലും നല്ലതാണ്. എല്ലാ പ്രവര്‍ത്തനങ്ങളിലും അത് വളരെ നല്ലതാണ്. "ഒന്നും ഇല്ലാത്തതിലും നല്ലത് എന്തെങ്കിലും ഉള്ളതാണ്" എന്ന് കേട്ടിരിക്കുന്നത് തന്നെ ഈ മിതത്വം ഉദ്ദേശിച്ചാണ്. അങ്ങിനെ നോക്കുമ്പോള്‍ ഒന്നും ചെയ്യാതിരിക്കുകയോ കൂടുതല്‍ ചെയ്യുകയോ ചെയ്തിട്ട് കാര്യമില്ല. വേണ്ടത്, വേണ്ട രീതിയില്‍, ആവശ്യത്തിനു മാത്രം എന്നതായിരിക്കണം ജീവിതവൃതം. ഭക്തിയോ, മോഹമോ, കാമമോ, ക്രോധമോ, മത്സരമോ എന്തുമാകട്ടെ ആവശ്യത്തിനു മാത്രം ചെയ്യുക. മദ്യം പോലും മിതമായി ഉപയോഗിക്കുന്നവര്‍ വളരെക്കാലം ജീവിച്ചിരിക്കുന്നതായി തെളിവുകള്‍ ഉണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ ഇന്ദ്രിയ വികാരങ്ങള്‍ പലരിലും കൂടിയും കുറഞ്ഞും കാണുന്നു. ചിന്തയുടെ കാര്യം എടുക്കുക അതും ആവശ്യത്തില്‍ മാത്രമേ ആകാവൂ. നാം എന്ത് ചിന്തിക്കുന്നുവോ അതാണ്‌ നമ്മുടെ മനസ്സ്, നാം എന്ത് കഴിക്കുന്നുവോ അതാണ്‌ നമ്മുടെ ശരീരം. മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമായ മൂന്നു കാര്യങ്ങളില്‍ ആണ് ശ്രദ്ധ കാണിക്കേണ്ടത്. അതായതു ഭക്ഷണം, ഉറക്കം അല്ലെങ്കില്‍ വിശ്രമം, വ്യായാമം ഇവയാണ്. അതുകൊണ്ട് ഇത് മൂന്നിനെയും കുറിച്ചുള്ള ഒരു ചെറിയ വിവരണം നോക്കുക;

ജീവിതത്തിന്റെ വൃക്ഷസിദ്ധാന്തങ്ങൾ   

എവിടെയാണ് പരസ്പരം മടുപ്പനുഭവപ്പെടുന്നത്. എന്തുകൊണ്ടാണ് നാം ചുറ്റുമുള്ളവർക്കു സന്തോഷത്തേക്കാൾ ദുഃഖവും അസ്വസ്ഥതയും പലപ്പോഴും പകർന്നുനൽകുന്നത്. ഒറ്റ ഉത്തരമേയുള്ളൂ, നമുക്കില്ലാത്തത് നാം മറ്റുള്ളവർക്ക് എങ്ങനെ കൊടുക്കും.

ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍.!

മനസമാധാനത്തോടെയുള്ള സംതൃപ്ത ജീവിതമാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം യോജിപ്പും പൊരുത്തവുമുള്ളവരായിരിക്കണം

അമേരിക്കക്കാര്‍ ചെയ്യുന്നതും ഇന്ത്യക്കാര്‍ ചെയ്യാത്തതുമായ 9 കാര്യങ്ങള്‍ .

ഇന്ത്യക്കാരുടെയും അമേരിക്കരുടെയും സ്വഭാവ വ്യത്യാസങ്ങള്‍ ചിത്രങ്ങളിലൂടെ കണ്ടു നോക്കു.

ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും.

ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നതും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചതും പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

‘എന്നോടോ ബാലാ’, എന്ന് മമ്മൂട്ടി ശ്രീനിവാസനോട് ചോദിച്ച പോലെയായിട്ടുണ്ട് കാര്യങ്ങൾ..

അതുപോലെ മിക്കവാറും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിരിന്മേലാകും കൈയാങ്കളികൾ കൂടുതലും. ഉത്തരവാദിത്വത്തോട് കൂടിയുള്ള സ്വാതന്ത്ര്യത്തിനാണ് കൂടുതൽ മധുരം എന്നീ കുട്ടികളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കാമോ..

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)

'അമ്മ മുകളിലേക്കുനോക്കി കൈകൂപ്പിക്കൊണ്ട്   "അങ്ങനെ എല്ലാംപോയി.... " എന്ന് പറഞ്ഞുകൊണ്ട് കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി. താമസം തുടങ്ങിയ സമയത്തു സൗകര്യങ്ങൾ ഒട്ടുംഇല്ലാതിരുന്നതുകൊണ്ടു നമ്മൾ മൂവരും നിലത്തു

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

"പോകുന്നെങ്കിൽ അവൾ പൊക്കോട്ടെ... അവളുടെ നിബന്ധനകൾ അനുസരിച്ചു മാത്രം ജീവിക്കാൻ എങ്കിൽ അവൾ വാടകകൊടുത്തു വീടുടുത്തു താമസിക്കട്ടെ. നിലവിലത്തെ ജീവിതത്തിൽ എനിക്കൊരു രസവും ഇല്ല..എന്റെ ആഗ്രഹങ്ങൾ അടിച്ചമർത്തപ്പെടുന്നു.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 7

പൂജാ ഹോളീഡേസിനിടെയിലുള്ള ഒരു ഞായറാഴ്ച അവൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവിടേയ്ക്കു പോയി. ഗാന്ധിജയന്തി പ്രമാണിച്ചു തിങ്കളും അവധിയായതിനാൽ ക്ലാസ് കഴിഞ്ഞിട്ട് തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അവൾ അവിടെനിന്നും തിരിക്കുന്നത് വേണാട് എക്സ്പ്രസിലാണ്.

”രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ മനുഷ്യൻ പെടുന്ന പാട്..”

പത്താം ക്ലാസിൽ ഒപ്പം പഠിച്ച ഒരു അബ്ദു റഹ്മാൻ ഉണ്ടായിരുന്നു. നീല ട്രൗസറും വെള്ള ഷർട്ടുമായിരുന്നു അന്നത്തെ ഞങ്ങളുടെ സ്‌ക്കൂൾ യൂനിഫോം. ചില ദിവസങ്ങളിൽ ഇറക്കം കുറഞ്ഞ ട്രൗസറും ഇട്ടാണ് അവൻ വരാറ്. അടുത്ത ദിവസം കാൽമുട്ടിനും താഴേക്ക് ഇറങ്ങി ഇടക്കിടെ അയഞ്ഞു വീഴുന്ന ട്രൗസറാവും.
Advertisements

Recent Posts