ആഡംബരത്തിന്റെ പറുദീസ – ദുബായ്..

ചിലര്‍ക്ക് പണവും സൗകര്യങ്ങളും കൂടി പോയാല്‍ പിന്നെ അവര്‍ ചെയുന്നത് എന്ത് എന്ന് അവര്‍ തന്നെ അറിയില്ല..!!!

ഭയപ്പെടുത്തുന്ന കൗമാരക്കാഴ്‌ചകള്‍

ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ... കലികാലത്തെ കൗമാരങ്ങള്‍ എന്ന പുസ്‌തകം വായിച്ചു തീരുമ്പോള്‍ ഓരോ വായനക്കാരനും പറഞ്ഞു പോകും. കാരണം ഈ പുസ്‌തകം വിചാരണചെയ്യുന്നത്‌ നമ്മെ തന്നെയാണ്‌. ഈ കുളിമുറിയില്‍ നമ്മളെല്ലാവരും...

മനസ്സിന് സന്തോഷം തരുന്ന 10 കാര്യങ്ങള്‍

ചിലപ്പോള്‍ നിങ്ങള്ക്ക് ഒരു കാര്യവും സന്തോഷം തരില്ല. അങ്ങിനെയുള്ള അവസ്ഥയില്‍ എന്ത് ചെയ്യും? മനസ്സ് വിഷമിച്ചിരിക്കുന്നവര്‍ക്ക് സന്തോഷം ഉണ്ടാകുവാന്‍ എളുപ്പത്തില്‍ സ്വന്തം വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന പത്ത് കാര്യങ്ങള്‍ പറയട്ടെ.

അമിതവണ്ണം – വെളിച്ചെണ്ണയിലൂടെ പരിഹാരം

അമിതവണ്ണം നിയന്ത്രിക്കുന്നതിന് വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന ചില ഔഷധക്കൂട്ടുകള്‍ക്ക് സാധിക്കുമെന്നത് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്തയാണ്. കോയമ്പത്തൂര്‍ ആര്യവൈദ്യശാലയാണ് പൊണ്ണത്തടിയന്മാര്‍ക്ക് ആശ്വാസമേകുന്ന ഗവേഷണഫലങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ആയുര്‍വേദത്തില്‍ വെളിച്ചെണ്ണയുടെ മൂല്യവര്‍ദ്ധനവ് എന്ന വിഷയം ആസ്പദമാക്കി കോയമ്പത്തൂര്‍ ആര്യവൈദ്യശാല നാളികേരവികസന ബോര്‍ഡിന്റെ ടെക്‌നോളജി മിഷന്‍ പദ്ധതിയുടെ ധനസഹായത്തോടെ നടത്തിയ പ്രോജക്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി.

72% വരുന്ന മഹാ ഭൂരിപക്ഷം സ്ത്രീകളും രാജ്യത്തിന്റെ കണക്കിൽ ഉത്പാദനപരമായി പൂജ്യം ആണ്

വീട്ടമ്മ എന്ന പദത്തിന് വളരെ വിശാലമായ അർത്ഥതലങ്ങൾ ഉണ്ട്.  വീട്ടമ്മ കുടുംബത്തിന്റെ നിറദീപം തന്നെയാണ്. സംശയമില്ല.  പലർക്കും പല ജീവിത സാഹചര്യങ്ങൾ ആയിരിക്കും.

സ്ത്രീകളും പ്രതികരണശേഷിയും !!!!

ദിവസവും ബസ്സില്‍ യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ബസ്സിലെ പല മോശവും അപലപനീയമായ സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ദുഖവും ദേഷ്യവും തോന്നിയ ഒന്ന് ഇവിടെ പറയുന്നു. ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്,അന്ന് ഞാന്‍ സ്‌കൂളില്‍ പോകുന്നത് െ്രെപവറ്റ് ബസ്സില്‍ ആണ്. രാവിലെ വളരെ തിരക്കുള്ള സമയത്താണ്ഞാന്‍ പോകുന്നത്. അന്നും നിറഞ്ഞു കവിഞ്ഞ ബസ്സാണ് കിട്ടിയത്. ഞാന്‍ കണ്ടുനില്‍ക്കുമ്പോള്‍ ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന ബസ്സ് കണ്ടക്ടര്‍ എന്റെ അടുത്ത് നില്‍ക്കുന്ന ചേച്ചിയെ വളരെ മോശമായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയാണ്. ഭയവും അസ്വസ്ഥതയും കൊണ്ട് ആ ചേച്ചിയുടെ മുഖം വിളറി ഇരിക്കുന്നു പക്ഷെ ആ ചേച്ചി ഒന്നും മിണ്ടുന്നില്ല, പ്രതികരിക്കുന്നില്ല!!.

ഒരച്ചന്‍ തന്റെ മകള്‍ക്ക് വേണ്ടി ഉണ്ടാക്കിക്കൊടുത്ത മരം കൊണ്ടുള്ള വെസ്പ സ്കൂട്ടര്‍

പോര്‍ച്ചുഗല്‍ സ്വദേശിയായ കാര്‍പ്പെന്റര്‍ കാര്‍ലോസ് ആല്‍ ബെര്‍ട്ടോ തന്റെ മകള്‍ക്ക് സമ്മാനിച്ച ഗിഫ്റ്റ് കാണണോ? മുഴുവനായും മരം കൊണ്ട് നിര്‍മ്മിച്ച ഒരു വെസ്പ സ്കൂട്ടര്‍ ആണ് ഈ സ്നേഹനിധിയായ അച്ചന്‍ മകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്

പൂവാലനെ മുട്ടുകുത്തി നിര്‍ത്തി ചവിട്ടുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു !

പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണമെന്ന് യുവാക്കള്‍ വരെ കമന്റ് ചെയ്യാന്‍ തുടങ്ങി. കാരണം അത്തരത്തില്‍ ഒരു പണിയാണ് ബാംഗ്ലൂര്‍കാരിയായ ഈ യുവതി, വീണ ആഷിയ ചിന്ദ്ലൂര്‍ തന്റെ നോക്കി അശ്ലീല കമന്റടിച്ച യുവാവിനിട്ട് യുവതി നല്‍കിയത്.

ഫേസ്ബുക്കില്‍ കയറിയിരിക്കുന്ന ഭര്‍ത്താക്കന്മാരെ, ഭാര്യമാര്‍ ഇഷ്ട്ടപ്പെടുന്നില്ല..

ഫേസ് ബുക്ക്‌ എന്നത് ഇരു തല മൂര്‍ച്ചയുള്ള ഒരു വാളാണ്..അതിനോട് കളിക്കുമ്പോള്‍ സുക്ഷിക്കണം...!!!

ബലാല്‍സംഗക്കാരന്റെ മന:ശാസ്ത്രം

ബലാല്‍സംഗത്തിന്റെ താത്വികമായ ഒരു അവലോകനമാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ ബുദ്ധിജീവികള്‍ ഉദ്ദേശിക്കുന്നത്. ബലാത്സംഗവീരന്മാരും അല്പ്പവസ്ത്രധാരിണികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവരെ സ്റ്റാറ്റസ് അപ്‌ഡേറ്റ്കളിലൂടെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ സംഭവങ്ങള്‍ വീക്ഷിച്ചാല്‍ 'ഒരു ഡീസന്റ് പാര്‍ട്ടിയെ തരത്തിന് കിട്ടിയാല്‍' ഒന്ന് റേപ്പ് ചെയ്തുകളയാം എന്നതാണ് പുതിയ ട്രെന്‍ഡ് എന്ന് തോന്നുന്നു. ഇനി അത് നടന്നില്ലെങ്കില്‍ ഫേസ്ബുക്കില്‍ ഒരു റേപ്പ് അവലോകന സ്റ്റാറ്റസ് അപ്‌ഡേറ്റ് എങ്കിലും നിര്‍ബന്ധമാണ്. ഫേസ്ബുക്ക് പൊട്ടക്കുളങ്ങളിലെ ഫണീന്ദ്രന്‍മാരായ പുളവന്മാര്‍ക്കിടയില്‍ ഒരു ഉറുമ്പിനെപ്പോലും റേപ്പ് ചെയ്യുന്ന കാര്യം മനസ്സില്‍ പോലും ചിന്തിക്കാത്തവന്‍ മുതല്‍, അല്പവസ്ത്രധാരിണിയായ പെണ്ണിനെ എവിടെക്കണ്ടാലും റേപ്പ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നവന്‍വരെ ആന്റിറേപ്പ് പ്രൊറേപ്പ് ആക്റ്റിവിസ്റ്റ് മോഡില്‍ വിലസുകയും സ്വന്തം പ്രൊഫൈലിനു റേപ്പ് അപ്‌ഡേറ്റ് വഴി പരമാവധി മൈലേജ് കൂട്ടുകയും ചെയ്യുമ്പോള്‍ 'നാടോടുമ്പോള്‍ നടുവേ ഓടണം' എന്നും 'ചേരയെ തിന്നുന്ന നാട്ടിലെത്തുമ്പോള്‍ അതിന്റെ നടുമുറി തിന്നണം' എന്നുമുള്ള പ്രമാണങ്ങള്‍ അനുസരിച്ചു ബലാത്സംഗത്തിന്റെ മനശാസ്ത്രം താത്വികമായിത്തന്നെ തന്നെ നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

മക്കളുറങ്ങി എന്ന് ധരിക്കുന്ന മാതാപിതാക്കളെ നിങ്ങളീ ഷോര്‍ട്ട് ഫിലിം ഒന്ന് കാണണം !

സ്വന്തം മക്കളെ എന്നും ആ രണ്ടു വയസ്സുകാരിയും കാരനുമായി കരുതുന്ന മാതാപിതാക്കള്‍ക്ക് കാണാനുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം. അതായത് മക്കളുറങ്ങി എന്ന് ധരിച്ച മാതാപിതാക്കള്‍ക്കുള്ളത്.

സ്ത്രീകളുടെ സ്വകാര്യതയും അന്തസും നിയമം

ബോധപൂര്‍വം അപമര്യാദയോടുള്ള പെരുമാറ്റവും സ്ത്രീയുടെ അന്തസ്സിന് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയും പീഡനമായി കണക്കാക്കി അതിനു ഇടയാക്കുന്ന പുരുഷനെതിരെ ഈ നിയമം പ്രകാരം കേസ് എടുക്കാം. വാക്കുകളിലൂടെയോ രേഖാമൂലമോ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ മുഖേനെയോ നടത്തുന്ന ചേഷ്ടകളും ആംഗ്യങ്ങളും പദപ്രയോഗങ്ങളും ഇനി പീഡനമായി കണക്കിലെടുക്കും. അപമാനിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടെയും സ്ത്രീയുടെ ശരീര ഭാഗങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുക, എസ്.എം.എസ്, ഫോണ്‍കാള്‍, വീഡിയോഗ്രാഫ്, തുടങ്ങിയവയിലൂടെ ശബ്ദമോ ചിത്രമോ പകര്‍ത്തുക, ചിത്രങ്ങളോ ശബ്ദരേഖയോ ശേഖരിക്കുകയും വിതരണം നടത്തുകയും മോര്‍ഫിങ്ങ് ഭ നടത്തുകയോ ചെയ്യുക തുടങ്ങിയവയും സ്വാകാര്യതയില്‍ കടന്നു കയറുന്നതായും പീഡനമായും കണക്കിലെടുക്കപ്പെടും. അപകീര്‍ത്തി പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുക, ലൈംഗികമായി ചൂഷണം ചെയ്യുക, തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ക്യാമറ, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇതര ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയില്‍ സ്ത്രീകളുടെ സഭ്യമല്ലാത്ത ഫോട്ടോഗ്രാഫുകളുടെ ക്ലിപ്പിംഗുകളോ ചിത്രങ്ങളോ ശബ്ദരേഖയോ വീഡിയോകളോ അവരെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചതോ അല്ലെങ്കില്‍ ഉപയോഗിക്കാനുള്ള ഉദ്ദേശത്തോടെ കൈവശം വെച്ചതായോ കണ്ടെത്തിയാല്‍ ഈ നിയമ പ്രകാരം കുറ്റകരവും കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവോ 25000രൂപാ പിഴയോ അല്ലെങ്കില്‍ പിഴയും തടവും കൂടിയോ പ്രതിയെ ശിക്ഷിക്കാം.

ന്യൂജനറേഷന്‍ യുവതികള്‍ പുരുഷത്വത്തിന്‍റെ ലക്ഷണമായി മദ്യപാനത്തെ കാണുന്നുവോ?

പ്രമുഖമായ ഒരു മലയാളം പത്രത്തില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് അവരുടെ ഒരു ദ്വൈവാരികയ്ക്ക് വേണ്ടി നടത്തിയ ഒരു സര്‍വേയില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തു വന്നിരിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇതൊരു യാഥാര്‍ത്യമാണ്. അതെ നമ്മുടെ ന്യൂജനറേഷന്‍ യുവതികള്‍ മദ്യപാനത്തെ പുരുഷത്വത്തിന്റെ ലക്ഷണമായി കണ്ടു തുടങ്ങിയിരിക്കുന്നു. ഇരുപതു വര്‍ഷം മുമ്പ് ശ്രിനിവാസന്‍ വടക്കുനോക്കിയന്ത്രം എന്ന പടത്തില്‍ തമാശക്ക് വേണ്ടി ചേര്‍ത്ത കാര്യം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു.

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ബലാല്‍സംഗം: പ്രധാന വാര്‍ത്തകള്‍

ഡല്‍ഹി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് രാജ്യത്ത് ആസകലം ഉണ്ടായ ശക്തമായ പ്രതിഷേധത്തിനും നിയമ നടപടികള്‍ക്കും ശേഷം പുറത്ത് വന്ന മലയാള ദിന പത്ര താളുകളിലെ ബലാത്സംഗ റിപ്പോര്‍ട്ടുകളാണു ചുവടെ ചേര്‍ക്കുന്നത് ( മലയാള മനോരമ, മാതൃഭൂമി, മാധ്യമം ദേശാഭിമാനി എന്നീ പത്രങ്ങളെ ഈ വാര്‍ത്തകള്‍ക്കായി ആശ്രയിച്ചിട്ടുണ്ട്.:)

എവിടെയാണാ രേഖ? സഭ്യവും അസഭ്യവും വേര്‍തിരിക്കുന്ന രേഖ!

എന്റെ ഒരു സ്‌നേഹിതന്‍ ഒരു തമാശയായി കണ്ടുകൊണ്ടു സഹപാടിയായ ഒരു പെണ്‍കുട്ടിയോട് ഈയടുത്ത് ഇറങ്ഗിയ പ്രശസ്തമായ ഒരു സിനിമയിലെ ഡയലോഗ് അനുഗരിച്ചു.

ഇന്ത്യന്‍ സമൂഹത്തിന്റെ കാപട്യം തുറന്നു കാട്ടുന്ന 11 പോസ്റ്ററുകള്‍ 

ഇവിടെ നമ്മള്‍ 11 പോസ്റ്ററുകള്‍ പരിചയപ്പെടുത്തുകയാണ്. ഈ ചിത്രങ്ങള്‍ കണ്ട ശേഷം നിങ്ങള്‍ പറയൂ, ഇന്ത്യക്കാര്‍ കാപട്യം ഉള്ളവരാണോ അല്ലെയോ എന്ന്.

സ്റ്റാര്‍ റാഗ്ഗിംഗ്: വിവരമില്ലായ്മ ഒരു ഫാഷനോ ?

സത്യം പറഞ്ഞാല്‍ ഇത് കണ്ടിട്ട് വിഷമം അല്ല സഹതാപം ആണ് തോന്നിപ്പോയത്. വിവരമില്ലായ്മ ഇപ്പോളത്തെ ഒരു ഫാഷന്‍ ആയി മാറിക്കഴിഞ്ഞു. കാവ്യ മാധവന്‍ "നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ " നടത്തിയ പ്രകടനം നമ്മള്‍ കണ്ടതല്ലേ? മലയാളം സംസാരിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു നാം എല്ലാരും രഞ്ജിനിയെ ഒക്കെ ഒത്തിരി അപഹസിച്ച്‌ കുറ്റം പറഞ്ഞു. ഇംഗ്ലീഷ് കൂടുതല്‍ സംസാരിച്ചു എന്ന് പറഞ്ഞു പ്രിഥ്വിരാജിനെ അപമാനിച്ചു. അവരെയൊക്കെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത് ??

ഗള്‍ഫ് വിധവകള്‍ക്കും ചിലത് പറയാനുണ്ട് – വേഴാമ്പലുകളുടെ നിലവിളികള്‍

ഓരോ വീട്ടിലും ഓരോ(ഗള്‍ഫ് വിധവ)യെങ്കിലും ഇന്നുണ്ട്. 2003ല്‍ കെ സി സക്കറിയയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നത് ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞു കഴിയാന്‍ വിധിക്കപ്പെട്ട 10 ലക്ഷത്തോളം ഗള്‍ഫ് വിധവകള്‍ കേരളത്തിലുണ്ടെന്നാണ്.

മരണത്തിന്റ നിശബ്ദത സംസാരിക്കുന്നു….

ചില മരണങ്ങള്‍ അങ്ങനെയാണ്, അവ വാചലമാകും. മരണം എന്നത് നിശബ്ദതയാണ് എന്തോക്കയോ പറയാന്‍ ബാക്കിവച്ച് എന്നെന്നുക്കുമായി നിശബ്ദമാകുന്ന അവസ്ഥ. അത്തരം ഒരു അവസ്ഥയിലേക്ക് ആ പെണ്‍കുട്ടിയും പോയി. ഇഷ്ടത്തോടെ ആയിരിക്കില്ല, എടുത്തെറിയപ്പെടുകുയായിരുന്നു. ചിലപ്പോള്‍ ഒരു മനുഷ്യജന്മത്തില്‍ ഒരു പെണ്‍കുട്ടിക്ക് തിന്നുതീര്‍ക്കാന്‍ സാധിക്കാത്ത വേദന അവള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ വേദനയില്‍ നിന്നും തിരിച്ചുവരുവാന്‍ കഴിയുമെന്ന വിശ്വാസമാണ് അവളുടെ ജീവന്‍ 13ദിവസത്തോളം നിലനിര്‍ത്തിയതെന്ന് തീര്‍ച്ചയാണ്. ഇന്നും ഇന്നലെയുമല്ല മരണങ്ങള്‍ അഴിച്ചുവിടുന്ന കൊടുംങ്കാറ്റ് ഒരു സാമൂഹിക മാറ്റത്തിനു തന്നെയാണ് തുടക്കം കുറിക്കാറുള്ളത്. ടൂണിഷ്യയില്‍ ഒരു തെരുവുകച്ചവടക്കാരന്റെ മരണമാണ് ഒരു മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ടത്, ബീന ബേബി എന്ന നേഴ്‌സിന്റെ മരണം നേഴ്‌സുമമാരുടെ അവകാശപോരാട്ടത്തിനും തുടക്കമിട്ടു (ഈ പോരാട്ടങ്ങള്‍ ലക്ഷ്യങ്ങളിലെത്തിയോ എന്നതിനുള്ള മറുപടി ഒരു ചോദ്യചിഹ്നത്തില്‍ നിര്‍ത്തി ഈ എഴുത്തു തുടരുന്നു) ജ്വാലയെന്നും, നിര്‍ഭയയെന്നും വിളിക്കപ്പെടുന്ന ആ പെണ്‍കുട്ടിയുടെ മരണവും ഉയര്‍ത്തിവിടുന്നത് ഒരു മാറ്റത്തിനുള്ള ആഹ്വാനമാണെന്നതില്‍ യാതോരു തര്‍ക്കവുമില്ല. പക്ഷെ സ്ഥിരം ചര്‍ച്ചകള്‍ക്കപ്പുറം എന്താണ് നാം പ്രതീക്ഷിക്കുന്നത് ഒരു മാറ്റമാണ്. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഗൌരവമായ ഒരുചിന്ത ജനിപ്പിക്കുന്നതായിരിക്കാം ഇത്.

പാട്ടിനനുസരിച്ച് കണ്ണ് പുറത്തേക്ക് തള്ളുന്ന മനുഷ്യന്‍ യൂട്യൂബ് താരമായി !

ജോണ്‍ ഡോയില്‍ എന്ന 30 കാരന്‍ ഇപ്പോള്‍ യൂട്യൂബില്‍ താരമാണ്. ലോകത്ത് ഒരു പക്ഷെ ഇയാളെ പോലുള്ള ചിലര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു പ്രവര്‍ത്തിയാണ് നിങ്ങള്‍ ഈ വീഡിയോയില്‍ കാണുക. നേത്ര ഗോളം പുറത്തേക്ക് തള്ളുന്ന അത്ഭുതകരമായ കഴിവാണ് ഇദ്ദേഹത്തിനു ഉള്ളത്. ഇദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബില്‍ ഇതിനകം തന്നെ 500,000 തവണയാണ് പ്ലേ ചെയ്യപ്പെട്ടത്.

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഈ ഭരണാധികാരിയെ നോക്കി പഠിക്കട്ടെ !

ഇത് ജോസ് മുജിക. അങ്ങേരുടെ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ കരുതും വല്ല കൃഷിക്കാരനോ മറ്റോ ആണെന്ന്. സത്യത്തില്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും കണ്ടു പഠിക്കേണ്ടുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. ഈ മനുഷ്യനാണ് ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്നറിയപ്പെടുന്ന ഉറുഗ്വേയുടെ ഏറ്റവും ജനപ്രിയനായ പ്രസിഡന്റ് ജോസ് മുജിക

ഈശ്വരനെ വിചാരിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങിക്കൊടുക്കരുതെന്ന് !

പ്രിയപ്പെട്ട അമ്മമാരെ, ഒരൊറ്റ മിസ്ഡ് കോള്‍ മതി നിങ്ങളുടെ പെണ്മക്കളെ നിങ്ങള്‍ക്ക് നഷ്ടമാകുവാന്‍.. അത് കൊണ്ട് ഈശ്വരനെ വിചാരിച്ച് പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുതേ.. ഇങ്ങനെ പറഞ്ഞത് ഏതെങ്കിലും മത പണ്ഡിതനോ ഒന്നുമല്ല.

കമ്പോളം പുരുഷനെ സ്ത്രീയുടെ ആജന്മ ശത്രുവാക്കുന്നു

സ്ത്രീശരീരത്തില്‍ ദുരര്‍ഥത്തോടെ നോക്കുന്നതും ലൈംഗികപീഡനമാണെന്ന് വരണം. സ്ത്രീകളെ മാനിക്കാതെ, അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഡയറക്ടറിയുണ്ടാക്കണം. 'കാമക്കോമരങ്ങള്‍' എന്ന പേരില്‍. ഇവരുടെ ഫോട്ടോ എല്ലാ പോലീസ്സ്റ്റേഷനുകളിലും പതിക്കണം, സുനിത കൃഷ്ണന്‍ ( സോഷ്യല്‍ ആക്റ്റിവിസ്റ്റ് )

മുഖം പൂഴ്ത്തിപ്പറക്കുവാനുള്ള ഇടമാണോ ബ്ലോഗെഴുത്ത് ….? (കഥ)

ഞാന്‍ രൂപ ഓര്‍മയുണ്ടോ ആവോ രൂപ ...? ങ്ഹും ... ഹാപ്പി റ്റു ഹിയെര്‍ വെന്‍ സം വണ്‍ ആസ്‌ക് തോ... ബിക്കോസ് കാളത്തോട് എന്ന കൊച്ചു ഗ്രാമം, കുറച്ചു പേര്‍ അറിയാന്‍ തുടങ്ങിയത് അശ്രഫ്ജിയുടെ പേരുമൂലമാണ്... റിയലി ... നീ ...? എനിക്കിപ്പഴും .... അതെ... ഞാന്‍ രൂപ ... രൂ ...പ രൂപ എവിടെയാണ് ഞാനും സാറിന്റെ നാട്ടുകാരിയാണ് എവിടെ കാളത്തോട് കാളത്തോടോ...?

സ്ത്രീ പീഡനം അന്തര്‍നാടകങ്ങള്‍

ഇന്ത്യകണ്ട ഏറ്റവും വലിയ ഒരു പ്രതിഷേധം അടുത്തിടെ മഹാനഗരം ആയ ഡല്‍ഹിയില്‍ നടക്കുകയുണ്ടായി. സത്യത്തില്‍ എന്താണവിടെ സംഭവിച്ചത്. ഇത് കാണുമ്പോള്‍ സഹതാപത്തോടൊപ്പം ലജ്ജയും തോന്നുന്നു കാരണം ഇന്ത്യയില്‍ അനുദിനം നിരവധി പീഡന കഥകള്‍ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇന്നീ വിഷയം സോഷ്യല്‍ മീഡിയകളിലും പത്ര മാധ്യമങ്ങളിലും ഒരു ചാകരയാണ്. ഇതൊക്കെ കാണുമ്പോള്‍ തോന്നും ഇന്ത്യയില്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ആദ്യമായാണ് പീഡനം നടക്കുന്നത് ഒരു ദിവസം പത്തും ഇരുപതും പീഡന കഥകള്‍ പുറത്തു വരുന്നുണ്ട് ഇന്ത്യയില്‍.. എന്തെ അവരൊന്നും സ്ത്രീകളില്‍ പെട്ടവര്‍ അല്ലെ? ഒരു സാധാരണക്കാരന്റെ സംശയംമാണിത്. നടക്കുന്ന ഇത്തരം ക്രൂരതകള്‍ സത്യത്തില്‍ പലരും പുറത്തുപറയാന്‍ ധൈര്യപ്പെടാറില്ല. കാരണം നാണക്കെട് ഒരു വശത്ത് സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ഭയം. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സ്വഭാവം രാഷ്ട്രീയക്കാരനും ചാനലുകാരനും. പേപ്പറുകാരാണേല്‍ ഇങ്ങനെ പത്തു പീഡനം നടന്നുകിട്ടിയാല്‍ കൊളായി എന്ന ഭാവത്തില്‍ പരക്കം പായുന്നു പൊടിപ്പും തേങ്ങലും വച്ച് വാര്‍ത്തകള്‍ പടച്ചു വിടുന്നു.

‘സദാചാരപ്പനി’ പടരുമ്പോള്‍

കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അപകടകാരിയായ 'സദാചാരപ്പനി' നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ജീവനഷ്ടങ്ങള്‍ കൊണ്ടുവന്നേക്കാം.

ചില ജീവിതങ്ങള്‍ –

പൊട്ടിപ്പൊളിഞ്ഞ താര്‍ റോഡിലൂടെ ഓട്ടോ ആടികുലുങ്ങി പോവുമ്പോള്‍ ആലോചിക്കുകയായിരുന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഇത് വഴി വരുമ്പോള്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന മരങ്ങളുണ്ടായിരുന്നു. 'കശുമാവിന്‍ കാടുകള്‍ ' ഇന്നിവിടം മരങ്ങള്‍ വെട്ടിമാറ്റി ചുടലപ്പറമ്പ് പോലെ വികൃതമായി കിടക്കുന്നു. വര്‍ഷങ്ങള്‍ ഒത്തിരിയായി ഇതുവഴി വന്നിട്ട് നാല്പതു ദിവസത്തെ അവധിക്ക് നാട്ടില്‍ വരുന്നതിന്‍റെ തലേന്നാണ് പഴയ സഹപാഠിയെ കണ്ടുമുട്ടിയത്‌ ജീവിതത്തിന്‍റെ അനുസരണ ഇല്ലാത്ത യാത്രയില്‍ ഓര്‍മ്മകള്‍ മാത്രമായ ചില ബന്ധങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഉണ്ട് ആഗ്രഹങ്ങള്‍ക്മീതെബാധ്യതകള്‍ കൂടിയപ്പോള്‍ ജീവിതവേഷങ്ങള്‍ പലതായി കെട്ടി ആടെണ്ടിവരും അതിനിടെ ചിലരെ മനസ്സറിയാതെ മറന്നുപോകും അത് സ്വാഭാവികം.

ഓള്‍ഡ് ജനറേഷന്‍ Vs. ന്യൂ ജനറേഷന്‍ ; ഒരു കിടിലന്‍ വീഡിയോ

ന്യൂ ജനറേഷനുംഓള്‍ഡ് ജനറേഷനും തമ്മില്‍ അത്രത്തോളം അന്തരവുമുണ്ട്. പല കാര്യങ്ങളിലും പരസ്പരം അംഗീകരിക്കാനോ, അഭിനന്ദിക്കാനോ ഇരു കൂട്ടരും തയ്യാറുമല്ല. എന്തുകൊണ്ടാണത്?

സൂപ്പര്‍ ഹീറോകളുടെ ഇന്ത്യന്‍ രൂപം വൈറലാകുന്നു..!!!

ഹോളിവുഡ് സിനിമകളില്‍ തകര്‍ത്തു ആടുന്ന സുപ്പര്‍ ഹീറോകള്‍ക്ക് ഒരു ഇന്ത്യന്‍ വേര്‍ഷന്‍ നല്‍കിയിരിക്കുകയാണ് അദ്ദേഹം

Recent Posts