Advertisements

മൂക രക്തസാക്ഷി – ധ്യാനകേന്ദ്രത്തില്‍ പോകാനിറങ്ങിയവന്‍ രക്തസാക്ഷി ആയ കഥ

അന്നൊരു വിദ്യഭ്യാസ ബന്ദായിരുന്നു സാശ്രയ സമരം കൊണ്ട് പിടിച്ചു നടക്കുന്ന സമയം. സാധാരണ സമരം ഉണ്ടെന്നു അറിഞ്ഞാല്‍ കോളജില്‍ പോകതിരിക്കുകയാണ് പതിവ് പക്ഷെ അന്നൊരു ആദ്യ വെള്ളിയായിരുന്നു. സമരം ആണെങ്കില്‍ നീ ഐ എം എസ് ധ്യാനഭാവനില്‍ പോയി ആരാധന കൂടെടാ എന്നാ അമ്മച്ചിയുടെ സ്‌നേഹ പൂര്‍വ്വം ഉള്ള ഉപദേശം മാനിച്ചാണ് ഒരുങ്ങി കെട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ആലപ്പുഴ ഇരട്ടകുളങ്ങര ബസ് ഇപ്പോഴും തന്നെ തിരക്കാണ് പക്ഷെ ഇന്ന് ഒരു തിരക്കും ഇല്ല. എസ് എഫ് ഐ വിദ്യാഭ്യസ ബന്ദു നടത്തുന്നത് കൊണ്ട് തന്നെ ആവും ആരും കോളജില്‍ പോകാന്‍ മിനക്കെടാത്തത്. കണ്ട്രോള്‍ റൂമിന് മുന്‍വശം പാര്‍ക്ക് ചെയ്ത കെ എം എസ് ബസില്‍ കയറി പിന്‍ സീറ്റില്‍ ഇരുന്നു ബസ് രണ്ടു മിനിട്ട് അവിടെ നിര്‍ത്തിയിടും.

ആദ്യാനുരാഗം

എന്‍റെ വീട്ടിലെ പടിഞ്ഞാറു വശത്ത് നിക്കണ ഒരു നെല്ലി മരമുണ്ട് .രാജമ്മ ആന്റി എവിടുന്നോ കൊണ്ട് വന്നു നട്ടതാണ് .ഓര്‍മ വെച്ച കാലം മുതല്‍ ഞങ്ങള്‍ അതില്‍ നോക്കുമായിരുന്നു .ഇത്തവണ സ്കൂള്‍ അടക്കുമ്പോള്‍ ഇതു പൂക്കും,പിന്നെ കായിക്കും എന്ന് കരുതി .എസ്ഡി കോളേജിന്റെ ലേഡിസ് സ്റ്റലില്‍ ഒരു നെല്ലി മരം കണ്ടിട്ടുണ്ട് ,അതില്‍ എപ്പോളും നെല്ലിക്ക ഉണ്ടാകും .പക്ഷെ അതിനുള്ളില്‍ കേറാന്‍ പറ്റില്ലല്ലോ? സ്കൂളിന്റെ തൊട്ടടുതെന്നു പറഞ്ഞിട്ട് കാര്യമില്ല ,ആ ഗേറ്റിന്റെ അടുത്തെങ്ങാനും ചെന്നാല്‍ ആ കൊമ്പന്‍ മീശക്കാരന്‍ വാച്ചര്‍ കണ്ണ് ഉരുട്ടി പേടിപ്പിക്കും .അന്നേ ഒരു മോഹാണ് വീട്ടിലെ നെല്ലി ഒന്ന് പൂത്തു കാണണമെന്ന് !! 21 വര്‍ഷം കാത്ത്തിരിന്നിടും അത് കായ്ച്ചില്ല ,പൂതതുമില്ല ,അത് പോലെ തന്നെ എന്‍റെ ആദ്യനുരാഗവും.എന്‍റെ മോഹത്തിന്റെ,ആഗ്രഹങ്ങളുടെ വെള്ളമൊഴിച്ച് ഞാന്‍ കാത്തിരുന്നു ഈ കണ്ട കാലവും,അതും പൂത്തില്ല,കായ്ച്ചില്ല.

മാപീ ഡിസ്കൌണ്ട്..

മലയാളികളെ പോലെ തോളില്‍ കയറി ചെവി തിന്നുന്നവരല്ല ഫിലിപ്പീനികള്‍ . ബംഗാളികളെ പോലെ അണ്ണാക്കില്‍ കയറി കസേരയിട്ട് സംസാരിക്കുന്ന ശീലവുമില്ല, അനാവശ്യമായി തര്‍ക്കിക്കാറുമില്ല.

കത്തുകളുടെ പൂക്കാലം

എന്നാൽ കാലം കഴിയവേ ഇടക്കെവിടെയോ.. എഴുത്തിനെ തല്ലി വീഴ്ത്തി സെൽഫോൺ വന്നു. പോസ്റ്റ്മാനും തപാൽ സ്റ്റാമ്പും പടിയിറങ്ങി.

ഫേസ്ബുക്ക്, വാലന്‍ന്റൈന്‍, പിന്നെ ശശിയും – ജോഷി കുര്യന്‍

'ശശീ, ഡാ ഒരു ഹണ്‍ട്രെഡ് റുപീസ് താടാ, ജസ്റ്റ് റീച്ഡഡ് ബൈ ടുഡേസ് കൊച്ചുവേളി. ഓട്ടോയ്ക്ക് കൊടുക്കാനാ... ബൈ ദി ബൈ, ഐ സോ ഹേര്‍ ലാസ്റ്റ് വീക്ക് അറ്റ് പുഷ്പഗിരി വൈല്‍ ഐ വാസ് ഇന് കേരള...'

ഉറക്കം മുടക്കികള്‍…(അനുഭവം)

കോഴിക്കോട് ഹോസ്പിറ്റലില്‍ നിന്നും മടങ്ങി വരവേ വഴിയോരക്കാഴ്ചകള്‍ കണ്ടു കണ്ടങ്ങിനെ ബസിലിരുന്ന് ചെറുതായൊന്ന് മയങ്ങി. കോഴിക്കോട് ജില്ല കഴിഞ്ഞാണ് ഉറക്കം തുടങ്ങിയത്.ആളുകള്‍ കയറിയിറങ്ങുന്നതും കണ്ടക്ടര്‍ കമ്പിയില്‍ തൂങ്ങി നടക്കുന്നതും ഞാന്‍ അറിയുന്നേയില്ല.ഇങ്ങനെ സുഖകരമായി ഉറങ്ങുമ്പോഴായിരുന്നു ഒരു കിളവന്‍ വന്ന് അടുത്തിരുന്നത്. ഈ മഹാന്‍ എന്‍റടുത്ത് വന്നിരുന്നതൊന്നും ഞാന്‍ അറിഞ്ഞില്ല. അദ്ദേഹത്തെ ഗൌനിക്കാതെ ഉറങ്ങുന്നത് കണ്ടിട്ടാണോ എന്തോ അദ്ദേഹം എന്നെ ഒന്ന് തോണ്ടി. ഞാന്‍ ഞെട്ടിയുണര്‍ന്നു.'എന്തെ' എന്ന എന്‍റെ കടുത്ത ചോദ്യം അയാളെ ഒന്ന് ഞെട്ടിച്ചു.

പാഠങ്ങള്‍

ഗാന്ധിജി രാമനിലേക്കെത്താന്‍ കുനിഞ്ഞിരുന്ന് നൂല്‍ നൂല്‍ക്കുകയായിരുന്നു.കവിത മുരടനക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു.സംസ്‌കൃതം ഉപേക്ഷിച്ച് വയലിലേക്ക് ചെല്ലാന്‍.കവിത ഒരു വിത്തായി വയലിലെത്തി കര്‍ഷകന്റെ വരവും കാത്ത് കിടപ്പായി.
crying man

നക്ഷത്രങ്ങളുടെ രാജകുമാരി

പിന്നെ ഒരു ദിവസം വന്ന ഫോണ്‍ കോളില്‍ കണ്ണന്റെ ശബ്ദത്തിന് എന്തോ പന്തികേട് പോലെ. ‘എന്ത് പറ്റി മോളേ?’ ഒരു വിങ്ങിക്കരച്ചില്‍ ആയിരുന്നു മറുപടി! സ്തബ്ധനായി നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു, ‘ഏട്ടാ ഞാന്‍ മെയില്‍ ചെയ്യാം’. പൊടുന്നനെ കണ്ണന്‍ ഫോണ്‍ വച്ചു!

മൈ എക്സ്പീരിയന്‍സസ് വിത്ത്‌ പെണ്ണുകാണല്‍

മഹാത്മാ ഗാന്ധിയുടെ സത്യാന്വേഷണങ്ങള്‍ക്ക് ശേഷം വളരെ കാലം കഴിഞ്ഞിട്ടാണ് ഞാന്‍ പെണ്ണ് അന്വേഷണങ്ങള്‍ക്ക് ഇറങ്ങിയതെങ്ങിലും

ശാപ ജന്മങ്ങള്‍

ഇരുള്‍ മൂടിത്തുടങ്ങുന്ന ആകാശത്തിനു മഴ മേഘങ്ങള്‍ ഇണകളായി എത്തിതുടങ്ങുന്നതും നോക്കി ഇരിക്കാന്‍ നല്ല രസമാണ് ദൂരെ നിന്ന് അമ്പലത്തിലെ കീര്‍ത്തനങ്ങള്‍ കേള്‍കാം പള്ളികളില്‍ നിന്ന് ബാങ്ക് വിളിയും മണി നാദങ്ങളും ഉയരുന്നുണ്ട് പാര്‍പ്പിടങ്ങളില്‍ വിളക്ക് തെളിയുമ്പോള്‍ തന്നെ ആകാശത്ത് കൊള്ളിയാന്‍ മിന്നിമറയുന്നതും പ്രകൃതി നടുങ്ങുന്നതും കാണാം പതിയെ തുടങ്ങി ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ സീല്‍കാരങ്ങള്‍ കേട്ട് കൊണ്ട് സന്ധ്യാ നേരത്ത് "ജാനുവമ്മ" ഉമ്മറത്തിരിക്കുന്നത് ഞന്‍ പലവട്ടം കണ്ടിട്ടുണ്ട് നായ്കളുടെ കുരയും കുറുനരികളുടെ ഓരിയിടലും കേട്ടുകൊണ്ട് ഞങ്ങള്‍ തിണ്ണയിലിരുന്നു കഥകള്‍ പറയും

ഒരു വരള്‍ച്ചക്കാലത്ത്

കൊടും വെയിലത്ത് ഒരു മരച്ചുവട്ടിലിട്ട കസേരയില്‍ തളര്ന്നിരുന്ന എനിക്കു പന നൊങ്കു കൊണ്ടുവന്നുതന്ന ഒരു എണ്ണക്കറുമ്പിയുടെ മുഖം ഓര്‍മ്മയിലുണ്ട്.

വിശപ്പിന്‍റെ വിളി ….

ഇതെഴുതുമ്പോളും അവളുടെ മുഖം എന്‍റെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല, ആ ഷോക്കില്‍ നിന്ന് ഇപ്പോഴും ഞാന്‍ മുക്തനായിട്ടില്ല..... ഇപ്പോഴും ഹൃദയത്തില്‍ എവിടെയോ ഒരു നൊമ്പരം....!! ഡല്‍ഹിയില്‍ രോഹിണി സെക്ടര്‍ അഞ്ചില്‍ , ഫുട്പാത്തിലുള്ള തട്ടുകടയില്‍ നിന്നും ചിക്കന്‍ കബാബ് കഴിച്ചു കൊണ്ട് നിന്ന ഒരു വൈകുന്നേരം. കസ്റ്റമെഴ്‌സ് അലക്ഷ്യമായി വലിച്ചെറിയുന്ന ചിക്കന്‍റെ എല്ലുകള്‍ക്ക് വേണ്ടി കടിപിടി കൂടുന്ന നായ്ക്കള്‍; അവറ്റകളുടെ ബഹളം സഹിക്കാതാവുമ്പോള്‍ അവിടെ വച്ചിരിക്കുന്ന ഒരു വടി എടുത്തു അവയെ ആട്ടിയോടിക്കുന്ന കടക്കാരന്‍.

ഇന്നു വയലാറിന്റെ ജന്മദിനം

ഇന്നു വയലാറിന്റെ ജന്മദിനം വയലാർ കവിയോ?ഗാനരചയിതാവോ? ഒബി ശ്രീദേവി (Ob Sreedevi)എഴുതുന്നു  ഈ ചോദ്യത്തിന് എനിക്കൊരുത്തരമേയുള്ളു.നവംനവങ്ങളായ ഗാന പീയൂഷ നിർത്സരിയാൽ കവിത വിരിയിക്കുന്ന ഗാനചക്രവർത്തി. കവിതയെഴുത്തു നിർത്തി,പൂർണ്ണമായും തന്റെ ശ്രദ്ധ ഗാനങ്ങളിലേക്ക് അദ്ദേഹം വ്യാപരിപ്പിച്ചപ്പോൾ കവിതക്ക്...

ദൈവത്തിന്റെ കൈ

ഇരുപതോളം വര്‍ഷങ്ങള്‍ക്കു മുന്പ്. ചാളയടുക്കിയപോലെ ആളെ കുത്തിനിറച്ച ഒരു സിറ്റി ബസില്‍ തോളില്‍ തോക്കിയിട്ട പുസ്തകഭാരവുമായി ഞാന്‍ ഫുട് ബോര്‍ഡില്‍ തൂങ്ങി. പരീക്ഷാഭവന്‍ സ്‌റ്റൊപ്പില്‍നിന്നു കരമനയ്ക്ക് രണ്ട് കിലോമീട്ടരെ വരൂ. അതിനിടയില്‍ കുഞാലുംമൂട് എന്നൊരു സ്‌റ്റോപ്പ് ഉണ്ട് താനും. വലതുകാലിന്റെ പെരുവിരല്‍ മാത്രം ഫുട്‌ബോര്‍ഡില്‍ തൊടീച്ചു ഒരു കൈകൊണ്ടു കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന ആത്മവിശ്വാസം കുഞാലുംമൂട് ബസ് സ്‌റ്റോപ്പ് ആയിരുന്നു. അവിടെ വണ്ടി നിര്‍ത്തുമ്പോള്‍ താഴെയിറങ്ങി കൈയ്യൊന്ന് കുടഞ്ഞു ഉഷാറായാല്‍ കരമന വരെ വീണ്ടും തൂങ്ങാം. പക്ഷെ, എന്റെ കണക്കുകൂട്ടലുകള്‍ തെറ്റി ആ സ്‌റ്റോപ്പില്‍ വണ്ടി നിറുത്തിയില്ല. കൈ വേദനിച്ചു തുടങ്ങി

കിണറ്റില്‍ മുട്ടയിടുന്ന പൊന്മാന്‍

എന്‍റെ കൂടെ താമസിച്ചിരുന്ന പാലക്കാട്കാരനായ ഒരു തോമസ്‌ ഉണ്ടായിരുന്നു. ഒരു കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു തോമസ്‌. തോമസിന്റെ കമ്പനിയില്‍ ഒരിക്കല്‍ ഒരു സീനിയര്‍ അകൌണ്ടന്റിന്റെ ഒഴിവുവന്നു. തോമസ്‌ എന്നോട് പറഞ്ഞു "എന്‍റെ ഭാര്യയുടെ സഹോദരന്‍ അഥവ എന്റൊരളിയന്‍ CA ക്കാരനാണ്. സ്റ്റെഫിന്‍‍ എന്നാണു അവന്‍റെ പേര്. നാട്ടില്‍ ഒരു കമ്പനിയില്‍ സീനിയര്‍ അകൌണ്ടാന്റ്റ് ആയി ജോലി ചെയ്യുകയാണ്. അവന്‍റെ CV എന്‍റെ കയ്യില്‍ ഉണ്ട്. ഞാന്‍ നേരിട്ട് അത് ഓഫിസില്‍ കൊടുത്താല്‍ മേനേജര്‍ വലിയ പരിഗണന കൊടുക്കില്ല, അതുകൊണ്ട് നീയൊന്നു കൊണ്ടുപോയി എന്‍റെ ഓഫിസില്‍ അതൊന്നു കൊടുക്കണം. നിന്‍റെ തന്നെ കോണ്ടാക്റ്റ് നമ്പറും വെചാല്‍മതി അതില്‍''. ഞാന്‍ സമ്മതിച്ചു.

വസന്തകാലത്തിന്റെ ചില താളുകള്‍

കുട്ടിക്കാലം.. ആ വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരുടെയും മനസില്‍ ഓടിയെത്തും പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത ആ വസന്തകാലത്തിന്റെ ഓര്‍മ്മകള്‍.ജീവിതത്തില്‍ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്നാല്‍ ജീവന്റെ ഓരോ തുടിപ്പിലും ജീവനുള്ള ഓര്‍മകളായി തങ്ങി നില്‍കുന്ന എന്റെ ആ കുട്ടിക്കാലത്തിന്റെ ചില താളുകള്‍ ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ തുറക്കുന്നു.

മരണവഴിയിലെ ആ മരക്കുരിശ്(മരണത്തെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് ന.3)

ആദ്യമായി ഒരു പുരുഷനാല്‍ ചുണ്ടുകളില്‍ ചുംബിക്കപ്പെടുമ്പോള്‍ എനിക്ക് 22 വയസ്സായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. മഴയുള്ള മണ്‍സൂണ്‍ തണുപ്പുള്ള ഒരു തീവണ്ടിവരാന്തയുടെ കടകട ശബ്ദത്തില്‍ എനിക്ക് ചെവി നൊന്തിരുന്നു

ഡോക്ടര്‍ അകത്തുണ്ട്….

അങ്ങനെ മനശാസ്ത്രന്ജനെ തേടി ഞങ്ങള്‍ ഒരു ദിവസം രാവിലെ തളിപ്പറമ്പ സഹകരണ ആശുപത്രിയിലേക്ക്.. ഡോക്ടറുടെ റൂമിന് മുന്നില്‍ ഒരു പൂരത്തിനുള്ള തിരക്ക്.. അറ്റെന്‍ടറെ കണ്ടു കാര്യം പറഞ്ഞപോള്‍ എല്ലാവരും കഴിഞ്ഞതിനു ശേഷം മാത്രമേ കയറാന്‍ പാടുള്ളൂ എന്ന് മുന്നറിയിപ്പ്.. അങ്ങനെ ഞങ്ങള്‍ മൂന്നു പേരും ഒഴിഞ്ഞ കസേരയില്‍ ഇരുന്നു..പിന്നെ ചുറ്റിലും നോക്കി.. പല ആള്‍ക്കാര്‍, ചിലര്‍ ചിരിക്കുന്നു,ചിലര്‍ കരയുന്നു,ചിലര്‍ സംസാരിക്കുന്നു...അതിനിടയില്‍ ചിലര്‍ ഞങ്ങളെ മാത്രം നോക്കുന്നു..

അഡ്ജസ്റ്റ്‌മെന്റ് വിഷുക്കണിയും സ്‌കൈപ് വിഷുക്കണിയും

ബ്രിട്ടനില്‍ ആണെങ്കിലും എല്ലാ വര്‍ഷത്തെപ്പോലെയും ഇത്തവണയും വിഷുക്കണി ഒരുക്കുന്നുണ്ട്. ലോക്കല്‍ ഇന്ത്യന്‍ ഷോപ്പില്‍ ഇത്തവണ വെള്ളരിക്ക കിട്ടിയില്ല. എങ്കിലും ഏതാണ്ട് അതിനോട് സാമ്യമുള്ള ഒരു ഫലം കിട്ടി. തേങ്ങയും മാങ്ങയും കിട്ടി. കൊന്നപ്പൂ ഒഴിച്ച് വിഷുക്കണിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങള്‍ ഒക്കെ റെഡി.

അച്ഛനാവാന്‍ കഴിയാതെ പോകുന്ന അച്ഛന്മാര്‍: ഒരു പ്രവാസി കദനകഥ !

നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും.

ഓര്‍മകളുടെ ഇടവഴികള്‍

ഓര്‍മകളില്‍ തെളിയുന്ന ഇടവഴികളിലൂടെയായിരുന്നു അന്ന് ഓണത്തിനും പെരുന്നാളിനുമെല്ലാം വിരുന്നുപോയിരുന്നത്. ബാപ്പയുടെ വിരലില്‍ തൂങ്ങി തക്ബീര്‍ ധ്വനികളുയരുന്ന പള്ളിയിലേക്ക് നടന്നുപോയതും മാവേലി വേഷത്തെ മുന്നില്‍ നടത്തി ക്ളബിലെ ചേട്ടന്മാര്‍ പുലികളിച്ചു വന്നതും കരിയില മൂടിയ ഇടവഴികളിലൂടെയായിരുന്നു. ഓലകെട്ടിയ വീട്ടില്‍നിന്ന് ഓടിട്ട തറവാട്ടു വീട്ടിലേക്കുള്ള ആഹ്ളാദയാത്രയായിരുന്നു ഓരോ പെരുന്നാളും. സ്നേഹത്തിന്‍െറ പൂമണം പരക്കുന്ന അയല്‍വീടുകളിലേക്ക് സദ്യയുണ്ണാനും അത്തപൂക്കളത്തിന്‍െറ നടുവില്‍ വെച്ച അരിയടയില്‍ അമ്പെയ്ത് ജയിക്കാനുമുള്ള നടത്തകളായിരുന്നു ഓണം. സ്നേഹച്ചോരയൊഴുകുന്ന ധമനികള്‍ പോലെ ഈ വീടുകളെയെല്ലാം പരസ്പരം ഇണക്കിയിരുന്നത് ഇടവഴികളായിരുന്നു.

ലഹരി തകര്‍ക്കുന്ന ജീവിതം – ഹാഷി മുഹമ്മദ്

'അച്ഛന്‍ ഒരു മാതിരി മറ്റേ പണിയാ കാണിച്ചത് , എന്റെ കള്ളു ഷാപ്പ് പൂട്ടിക്കാന്‍ അച്ഛന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ പോകുന്നു എന്ന് കേട്ടു അത് നേരില്‍ കണ്ടു ചോദിക്കാന്‍ വന്നതാ . അച്ഛനു ഇവിടെ കുര്‍ബാനയും ചൊല്ലി പള്ളിയില്‍ കഴിഞ്ഞാ പോരെ എന്തിനാ മറ്റുള്ളവരുടെ കഞ്ഞിയില്‍ പൂഴി വാരി ഇടുന്നത്'

ഹിറാസ്ട്രീറ്റില്‍ ഒരു വെളുപ്പാന്‍ കാലത്ത്

മുമ്പൊരിക്കല്‍ ഒരുടയര്‍ പഞ്ചറായതാണ്. അന്ന് സ്പയര്‍ ടയര്‍ കൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടു. അതിത് വരെ അടച്ചിട്ടില്ല. ഒരു പുതിയ ടയര്‍ വാങ്ങണമെന്നു കരുതിയിട്ടു കാലം കുറച്ചായി. എല്ലാം നീട്ടി വെക്കുന്ന ഈ ദുശ്ശീലം കൂടപ്പിറപ്പാണ്. എന്നാണാവോ പറ്റെ കുടുങ്ങുക. ഇന്ന് എന്ത് കൊണ്ടോ അങ്ങിനെ ഒരു ചിന്ത അകത്തിരുന്ന് മീശ പിരിച്ച് വല്ലാതെ വിരട്ടുന്നുണ്ട്.

റാഗിംഗ്.. ശത്രുത.. ചില ജീവിത യാഥാര്‍ത്യങ്ങള്‍ !

വീടെന്ന മഹാവിശാലതയുടെ അകത്തളം വെടിഞ്ഞു ഞാന്, വിദ്യ തേടി ബങ്കലൂരുവില്‍ കാലെടുത്തുവച്ച ആദ്യ ദിനം. പരിചയം നടിച്ച അനേകം അപരിചിതരുടെ ഇടയില് ഞാന് ഏകനായി നിന്നു. തനിച്ചാകുന്നു എന്ന തോന്നല് എപ്പോഴും എന്നില് നിറച്ച വിഷാദത്തിന്റെ ആഴക്കടല് അന്നും പതിവ് പോലെ മനസ്സില് അലയടിച്ചിരുന്നു.റാഗിംഗ് എന്ന കലക്ക് ജന്മം കൊടുത്ത് വളം ഇട്ടു വളര്ത്തുന്ന ഒരു വിദ്യാലയത്തിലാണ് ഞാന് എത്തിപ്പെട്ടിരിക്കുന്നത് എന്ന ഭീകര യാഥാര്ത്ഥ്യം ഞാന് അവിടെ കൂടിയ സഹമുറിയന്മാരില് നിന്നും മനസിലാക്കിയപ്പോള്‍ വ്യ്കിയിരുന്നു. വിയര്‍പ്പൊഴുക്കി അച്ഛന്‍ സമ്പാദിച്ച പണം അപ്പോള്‍ ഓഫീസ് ലോക്കെരില്‍ ഭദ്രമായിരുന്നല്ലോ.

ഇയാളെ അഭിമാനി എന്ന് പറയാന്‍ പറ്റുമോ ?

എന്തായാലും ഒരു മണിക്കൂറിന്റെ യാത്രയുണ്ട്, എന്നാല്‍ ഒന്ന് ഉറങ്ങാമെന്നുവെച്ചാല്‍, വണ്ടിയോടിക്കുന്ന ആള്‍ വിടുന്ന മട്ടില്ല. അയാള്‍ അമ്മയുടെ അടുത്ത് ബെന്‍സ് കാറിന്റെ ഗുണവും അതിന്റെ എഞ്ചിനെയും പറ്റി വിവരിക്കുകയാണ്. ഇപ്പോള്‍ യാത്ര ചെയ്യുന്നത്, ഏതു കാറിലാണ് എന്നുപോലും അറിയാത്ത അമ്മയോടാണ്, ഈ ബെന്‍സ് കഥകള്‍..

അച്ഛന്‍, കാലം മാറ്റി വരച്ച ചിത്രം

അച്ഛന്‍..... എന്നും പരുക്കന്‍ മുഖംമൂടികളില്‍ തളച്ചിടപ്പെട്ട ..അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രം.... എന്‍റെ ബാല്യത്തിന്‍റെ ഓര്‍മ്മപ്പെയ്ത്തുയ്കളില്‍ ,എന്‍റെ മധ്യവേനല്‍ അവധികളില്‍ മാത്രം വിരുന്നു വന്നിരുന്ന ഒരു ട്രങ്ക് പെട്ടിയുടെ ചിലമ്പിച്ച ശബ്ദം ...വൃത്തിയായി മടക്കി വച്ച ഒന്ന് രണ്ടു പട്ടാള യൂനിഫോര്‍മുകള്‍ .... ഏതോ ഹെയര്‍ ഓയിലിന്‍റെ കടുത്ത ഗന്ധം,...എന്‍റെ ബാല്യം എന്‍റെ കൊച്ചു വീടിന്‍റെ ഏതോ കോണുകളില്‍ മാത്രമായി ചുരുങ്ങിയിരുന്ന ദിനങ്ങള്‍......

” ഏത്തായി ഇങ്ങള്‌ടെ ടൂര്‍ണമെന്റ് ? ” – ഷോര്‍ട്ട് സ്റ്റോറി

'' ഇന്റെ കജ്ജില് ഒരു സോപ്പ് പെട്ടി ഇണ്ട് . പെരക്കാര് ഏതോ പെരീക്ക് വിരുന്നു പോയപ്പോ കൊടുക്കാനായി ബൂസ്റ്റ് മാങ്ങ്യെതാ . അപ്പൊ അയ്‌ന്റെ ഒപ്പം ഒരു സോപ്പ് പെട്ടിം കിട്ടി . അത് ഞാന്‍ ഇങ്ങക്ക് തരാ . ബെസ്റ്റ് ഫീല്‍ഡര്‍ സമ്മാനായിട്ട് ആയിട്ട് ഇങ്ങളത് ഇച്ചത് തന്നാ മതി . ''

ഈ ഐ എ എസിന്റെ ദൂരത്തിന് മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നു

ഒന്നാം ക്ലാസ്സിൽ ആദ്യത്തെ ദിവസം തന്നെ ടീച്ചർ ചോദിക്കും ... " സ്കൂളിന്ന് പൈസ കിട്ടുന്ന അരി കിട്ടുന്ന കുട്ടികൾ എഴുന്നേറ്റ് നിന്നേ ന്ന് " ആദ്യത്തെ കൊറച്ച് സമയത്തേക്ക് ആരും എഴുന്നേൽക്കില്ല.... മിക്കവാറും ആദ്യം പൊന്തുക ഞാനായിരിക്കും.... അത് അന്നൊക്കെ പട്ടിക ജാതിക്കാരിയാണെങ്കിലും ഞങ്ങൾക്ക് പൊതുവെയുള്ള കറുത്ത നിറം ചുരുണ്ട പ്രാന്തി തലമുടി (ആ അതെനിക്കുണ്ട് ) ചപ്പാത്തി പരുവ മുള്ള മൂക്ക് ....എല്ലുന്തിയ അപകർഷതാ ബോധം ദാരിദ്ര്യം ,തീരെ പഠിക്കാത്തവർ, ഒന്നിനും കൊള്ളാത്തവർ എന്നീ അളവുകൾക്ക് പുറത്താണ് ഞാൻ എന്ന അഹംഭാവം പോലെ എന്തോ എനിക്കും എന്റെ ചുറ്റുമുള്ളവർക്കും ഉണ്ടായിരുന്നത് കൊണ്ടാണ് തീർച്ച....

എഴുത്തുകാരന്….

ഒരുപാട് നാളത്തെ ആഗ്രഹമാണ് എന്തെങ്കിലും ഒന്നെഴുതണം എന്ന്. ബൂലോകത്തില്‍ കൃതികള് എഴുതാം എന്നറിഞ്ഞപ്പോള് ആ ആഗ്രഹം ഇരട്ടിച്ചു. എനിക്ക് വലിയ എഴുത്തുകാരന് ഒന്നും ആവണ്ട.എങ്കിലും സ്വന്തമായി എന്തെങ്കിലും എഴുതി നിങ്ങളുടെ മുന്നിലൊക്കെ ഒന്നു സ്റ്റാര് ആകണം.ഇതുവരെ ഒന്നും എഴുതിയിട്ടില്ല.പലരുടെയും കോപ്പി അടിക്കുകയാണ് പതിവ്.സ്കൂളില് പോകുന്ന കാലത്ത് തൊട്ടു തുടങ്ങിയതാണ് കോപ്പിയടി. പഠനം നിര്ത്തി യെങ്കിലും കോപ്പിയടി മാത്രം നിര്ത്താന് കഴിഞ്ഞില്ല.ഇന്നെന്തെങ്കിലും ഒന്നെഴുതണം മനസ്സിലുറപ്പിച്ചു പേനയും കാലാസും എടുത്ത് വരാന്തയിലെ ചാരു കസേരയില് മലര്ന്നിരുന്നു ആലോചന തുടങ്ങി.എന്തെഴുതണം?കഥയോ കവിതയോ? ഒരുപാട് നേരം ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. ഭാവന വരുന്നില്ല.

ഇവരെ ഒറ്റപ്പെടുത്തരുതേ ?

സ്വവര്‍ഗ രതി എനിക്ക് ഒരു കുറ്റമായി തോന്നിയിട്ടില്ല. എന്നാല്‍ എനിക്കൊട്ട് അതില്‍ താല്പര്യവുമില്ല. ഈ ലോകത്ത് അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അവര്‍ക്ക് തങ്ങളെപ്പോലുള്ള ആളുകളെ കണ്ടെത്താനുള്ള അവസരങ്ങള്‍ കുറവാണ്.സ്വന്തം വികാരങ്ങളെ വളരെയധികം പണിപ്പെട്ട് ഉള്ളില്‍ ഒതുക്കുന്നവരാണ് ഇങ്ങനെയുള്ളവരില്‍ പലരും.അത്തരം ആളുകളോടൊത്ത് ചിലവഴിച്ച എന്റെ ചില നിമിഷങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വയ്ക്കുകയാണ്. .ഇത്രയും അനുഭവങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായ ശേഷമാണ് ഞാന്‍ ചിന്തിച്ചത്, ഇത്തരം ആളുകളുടെ എണ്ണം എത്ര മാത്രം വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന്. എന്ന് വച്ച് ഇവര്‍ ഒറ്റപ്പെടെണ്ടവര്‍ ഒന്നുമല്ല.(ഹിജടകളെ നാം ഒറ്റപ്പെടുത്തുന്നത് പോലെ)
Advertisements

Recent Posts