fbpx
Advertisements

ആനന്ദവല്ലിക്ക് പ്രണാമം

ഗീതയുടെയും സുമലതയുടെയും മുഖത്തു നിന്നു നമ്മൾ എന്നും കേട്ട ശബ്ദം.മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണിമ ജയറാം,, 'നായിക'യിൽ ശാരദയും പത്മപ്രിയയും, ഭരതത്തിൽ ലക്ഷ്മി, പിന്നെ എത്രയോ ചിത്രങ്ങളിൽ അംബിക, ഉർവശി, മേനക, ചിത്ര, ഇനിയും എത്ര നടിമാർ കന്മദത്തിലെ മുത്തശ്ശിയമ്മ വരെ.. വളരെ വ്യത്യസ്തമായ ശബ്ദവും ഭാവവും.. വ്യത്യസ്തതയുള്ള ഒട്ടേറെ നായികമാരുടെ ശബ്ദമായിരുന്നെങ്കിലുംതൊഴിലിനു പുറത്തവർ താരതമ്യേന നിശ്ശബ്ദയായിരുന്നു.

സൗരയൂഥത്തിന് പേരിടല്‍

സൗരയൂഥത്തിന്റെ വിദൂര മേഖലകളില്‍, പ്ളൂട്ടോയ്ക്കും അപ്പുറം, സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന അനേക കോടി (10,000 കോടിയോളം) ഗോളങ്ങള്‍ , അവയ്ക്കൊക്കെ വെറുതെ ഒരു പേരിട്ട് കളയാം എന്ന് കരുതി തുടങ്ങിയപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്.

പാത്തുവും ഞാനും ബിരിയാണിയും

'ഇങ്ങളെവിടെയിരുന്നു? പള്ളി കഴിഞാ നേര ബീട്ടിലേക്ക് പോരാണ്ട് ആ വറീത് മാപ്ലെടെ കടേല് കേരീന്നു ചെക്കന്‍ പറഞ്ഞു. അവിടെന്താ ങ്ങക്ക് ചുറ്റികളി? എത്ര നേരമായി ഞാന്‍ കാത്തിരിക്കന്ന്!''', വീട്ടില് കേറിയപാടെ പാത്തു തുടങ്ങി. അതൊരു വെള്ളിയാഴ്ച ശീലമാണ്. ഉച്ചക്ക് പള്ളി കഴിഞ്ഞു വീടിലേക്ക് വരാന്‍ താമസിച്ചാല്‍ അവള്‍ക്കു പിണക്കം വരും. ഓള്‍ ഇത് പറയണതു കേള്‍ക്കാന്‍ തന്നേ ഞാന്‍ വറീതിന്റെ കടയില്‍ കുതിരിക്കണത്! കൈ കഴുകി കസേര വലിച്ചിട്ടിരുന്നു. ബിരിയാണിയുടെ മണം വരുന്നുണ്ട്. ഇതും ഒരു ശീലമാണ്, വെള്ളിയാഴ്ച മാത്രമല്ലെ. പക്ഷെ വെള്ളിയാഴ്ച്ച ബിരിയാണി പാത്തുവിന്റെ അവകാശമാണ്.

വൈശാഖപൌര്‍ണ്ണമി(കഥ) – സുനില്‍ എം എസ് (ഭാഗം 4)

ഭാരിച്ച ചെലവുള്ള കാര്യങ്ങളാണിതെല്ലാം. തടസ്സങ്ങള്‍ പലതുമുണ്ട്. പലരും കനിയുകയും വേണം. സാധാരണ മരണമായിരുന്നെങ്കില്‍ ഈ ചെലവുകളൊക്കെ ചെയ്യാനും കാര്യങ്ങള്‍ ഏറ്റെടുത്തു നിര്‍വ്വഹിയ്ക്കാനും പലരും മുന്നോട്ടു വന്നേനേ. പക്ഷേ, ആത്മഹത്യയാണെങ്കില്‍ ഇതിനൊക്കെ ആരെങ്കിലും മുന്നോട്ടു വരുമോ എന്നു കണ്ടറിയുക തന്നെ വേണം.

നമ്മൾ നാളെ മരിച്ച് പോയേക്കാം, ഈ മണ്ണ് മൊത്തം ഒലിച്ച് പോയേക്കാം അപ്പോഴും നാം നിലനിൽക്കുക നമ്മുടെ ഭാഷയായ...

പി എസ് സിയുടെ ചോദ്യാവലി മലയാളത്തിൽ കൂടി ഉണ്ടാവണം എന്ന ആവശ്യത്തെ ധാർഷ്ട്യത്തോടെയോ ഒത്ത് തീർപ്പ് കരാർ എന്ന നിലയ്‌ക്കോ അല്ല തികച്ചും റൊമാന്റിക് ആയി പി എസ് സി ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ട്.

പിരിവിനെത്തുന്നവരെ തല്ലിയോടിക്കും പ്രവാസികള്‍ !!

തമ്പ്രാക്കന്മാര്‍ എഴുന്നള്ളത്ത് തുടങ്ങിയിരിക്കുന്നു. ഇക്കാമ പുതുക്കാന്‍ വെച്ചതും പെങ്ങളുടെ കല്ല്യാണത്തിനു സ്വര്‍ണ്ണം വാങ്ങാന്‍ ഒരുക്കു കൂട്ടിയതും പുരപ്പണിക്ക് എടുത്ത ബാങ്ക് ലോണ്‍ അടക്കാനുള്ളതും കൂട്ടുകാരന്റെ കൈയില്‍ നിന്നും കടം വാങ്ങിയതും ഓവര്‍ടൈം എടുത്തതും കാറ് കഴുകി ഉണ്ടാക്കിയതും അങ്ങനെയുണ്ടാക്കിയതും ഇങ്ങനെയുണ്ടാക്കിയതും ഒക്കെ ഇങ്ങ് പോരട്ടെ.

വൈവിധ്യം ശരിക്കും!

ഒരു സായാഹ്നത്തില്‍ കടല്ക്കര നോക്കിയിരിക്കുമ്പോള്‍ അവള്‍ പറഞ്ഞിട്ടുണ്ട്.....'കൊലു മുടിയുള്ള ഒരു വെളുത്ത സുന്ദരന്‍ എന്നെയും കൊണ്ട് മാനത്തേക്ക് പറക്കും...അവിടെ ഞാന്‍ അവന്റെ മുടി തലോടി പറയും ഞാന്‍ എത്ര ഭാഗ്യവതി എന്ന്! ആ ഒരു ഭാഗ്യവതിയുടെ ഒരു കൂട്ടുകാരന്‍ ആയതില്‍ നീ എത്ര ഭാഗ്യവാന്‍!!' ഞാന്‍ പറയാറുണ്ട് 'ആ ഭാഗ്യം എനിക്ക് വേണ്ടായേ!' അത് കേള്‍ക്കുമ്പോള്‍ അവളെന്നെ അവിടം മുഴുവന്‍ ഓടിക്കും...എന്നിട്ട് ഒരു കുത്ത് വെച്ച് തന്നിട്ട് പറയും...'എനിക്കും കിട്ടും' എന്നിട്ട് ഒരു ചിരിയാണ് ! കൂടെ ഞാന്‍ ചിരിക്കും! അത് ഒരു കാലം..

നമ്മുടെ ദക്ഷിണായന സൂര്യന്‍ – ഇന്ദു മേനോന്‍

ആ അരിവെയില്‍ പ്രേമരശ്മികളില്‍ രണ്ടു സര്‍പ്പങ്ങളെ നാം പുനര്‍ജീവിപ്പിക്കയില്ലേ? രാജയും റാണിയുമായ രണ്ടു പ്രേമ സര്‍പ്പങ്ങള്‍? വെമ്പാലയുടെ ക്രൌര്യമുള്ള സീല്‍ക്കാരികളായ രണ്ടുഗ്രസര്‍പ്പങ്ങള്‍? നിന്റെ ശ്വാസവായുവിനു വിഷപ്പുകയില്‍ നീറുന്ന പുകയിലയുടെ ഗന്ധമായിരിക്കും എന്റേതിനു ആദിമമായ പ്രേമ ഗന്ധവും തൊലിയുടെ മീതേ പ്രേമത്തിന്റെ വഴുക്കുന്ന സ്‌നിഗ്ധകവുമായി നാം മഞ്ഞു വീണു കിടക്കുന്ന ഭൂച്ചെരുവില്‍ അനന്തകാലത്തോളം പുണര്‍ന്നു കിടക്കും..

സ്നേഹ നിലാവ്

നിലാവ് ചോരിയുന്ന തണുപ്പുള്ള രാത്രി.അവര്‍ സംസാരിക്കുകയാണ്.സമയം ഏറെയായി.താഴത്തെ മുറിയില്‍ മുറിയില്‍ അവളുടെ അമ്മ ബൈബിള്‍ വായിച്ചു കൊണ്ടിരിക്കുന്നു . മുകളിലത്തെ നിലയില്‍,ഒരു മെഴുകുതിരി വെളിച്ചത്തിന്റെ ശോഭയില്‍ കുളിച്ചു നില്‍കുന്ന മുറിയിലിരുന്ന് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.അവളുടെ മുഖത്ത് ഏറെ സന്തോഷമുണ്ട്;പക്ഷേ മനസ്സില്‍...അയാള്‍ നളരെ സന്തോഷവാനാണെന്ന് തോന്നുന്നു.

ഒരു ഡ്യൂപ്ലിക്കേറ്റ്‌ നഗരത്തിന്റെ സദാചാരപോരാട്ടങ്ങളും ഞങ്ങളുടെ കോളേജ്‌ ജീവിതവും.

എന്ത്‌ തിരക്കുകളുണ്ടെങ്കിലും ആഴ്‌ച്ചയിലൊരിക്കല്‍ വികേകാനന്ദ ബോയ്‌സ്‌ താഴെക്കാവ്‌ സന്ദര്‍ശിച്ചിരിക്കും. അതും കോളേജില്‍ നിന്ന്‌ ആഘോഷമായി പ്രകടനം പോലെയാണ്‌ യാത്ര. ഒളിച്ചും പതുങ്ങിയും ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ഉച്ചപ്പടം കാണാനെത്തുന്ന മറ്റ്‌ കോളേജ്‌ കുമാരന്‍മാര്‍ ഞങ്ങളെ അസൂയയോടെ നോക്കും. താഴെക്കാവില്‍ ഇടവേള വരെ ടിക്കറ്റ്‌ കൊടുക്കും. ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ യഥാര്‍ത്ഥ പടം. അര മണിക്കൂറോളം പിന്നെ ദ്രുതതാളത്തിലുള്ള സംഗീതമാണ്‌ തിയ്യറ്ററില്‍ നിന്ന്‌ കേള്‍ക്കുക. പുറത്ത്‌ റോഡിലൂടെ പോകുന്ന നാട്ടുകാര്‍ക്കറിയാം ഉള്ളില്‍ എന്താണ്‌ നടക്കുന്നതെന്ന്‌.

ഫെയ്ക്കുകള്‍ കഥ പറയുന്നു…

സോഷ്യല്‍ നെറ്റ് വര്ക്ക് ഉള്ളിടത്തോളം ഫൈക്കുകളും ഉണ്ടായിരിക്കും. ഫൈക്കുകളെ വെച്ച് കളിച്ചു കയറുന്നവര്‍ കുറച്ചൊന്നുമല്ല. സത്യത്തില്‍ എന്തിനാണ് ഫൈക്കുകള്‍. ചുമ്മാ ഒരു രസത്തിന്. കാല്‍ കാശ് ചിലവില്ലാത്ത ലൈക്കും ഷെയറും കമന്റുകളും നിധി പോലെ കാത്തു സൂക്ഷിക്കുന്ന പിശുക്കന്മാരായ യുസര്മാ രുടെ ഇടയില്‍ കേറിക്കളിക്കാന്‍ പറ്റിയ ഒരായുധം.

ക്രാഷ്‌ ലാന്റ്‌ 1- പ്രേതവിമാനം: ഹീലിയോസ് എയര്‍വെയ്സ് ഫ്ലൈറ്റ് 522

2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു.

കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും അഥവാ കുട്ട്യേമ്മു, ദി ഗ്രേറ്റ്

ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ (മുംബെയില്‍))), മട്ക്കയും പ്രത്യേകരൂപത്തിലുള്ള ഒരു കയിലും കണ്ടു. അപ്പോള്‍, സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ കുട്ട്യേമ്മുവിന്റെ കുണ്ട്‌ളിയും കുണ്ടുകയിലും ഓര്‍മ്മവന്നു. മട്ക്കവെള്ളംതന്നെയാണ് ഫ്രിഡ്ജില്‍ വെച്ച വെള്ളത്തേക്കാള്‍ അഭികാമ്യം. അതിനെ വെല്ലുന്നതായിരുന്ന കുട്ട്യേമ്മുവിന്റെ കുണ്ട്‌ളിയുടെ കാര്യം എഴുതാതെ വയ്യ.

നാളെ ഡോ.പൂജാ പാണ്ഡെ ആദരിക്കപ്പെടും.

ഗണിത ശാസ്ത്രത്തില്‍ പി.എച്ച്.ഡി ഉണ്ടെന്ന അവകാശപ്പെടുന്ന, അധ്യാപികയായ, ഇവര്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെങ്കില്‍ താന്‍ മോഹന്‍ദാസ് ഗാന്ധിയെ കൊല്ലുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. ഗോഡ്‌സെയാണ് തന്റെ നേതാവ് എന്ന് പല വട്ടം പ്രഖ്യാപിട്ടുള്ള ആള്‍.

മരുപ്പച്ച തേടുന്നവര്‍ – കദനകഥ

വയറിനു മുകളില്‍ വെച്ചയാള്‍ ആ മുഷിഞ്ഞ പാസ്സ്‌പോര്‍ട്ടില്‍ എന്തോ പരതുന്നുണ്ടായിരുന്നു. അന്വേഷിച്ചത് കണ്ടുകിട്ടാത്ത നിരാശയെന്നപോലെ പാസ്സ്‌പോര്‍ട്ടിലെ പേരു വായിച്ചു, 'ലക്ഷ്മി വെങ്കിട്ട മൂര്‍ത്തി'.

“കത്തെഴുതലും കത്തുവായനയും” – അത് കാത്തിരിപ്പിന്റെ കാലം..

സ്മാർട്ട് ഫോണുകളുടേയും ഇന്റർനെറ്റിന്റെയും കന്നുവരവും, ഫേസ്ബുക്കും മെസഞ്ചറും വാട്സാപ്പും സർവ്വ സാധാരണമാകുകയും ചെയ്തതോടെ കത്തുകൾ എഴുതാനും വായിക്കാനും നമുക്ക് അവസരങ്ങളില്ലാതായി, കൂടെ സമയവും

ഖനനം.. ഷാജഹാന്‍ നന്മണ്ടന്‍

സൈമണ്‍ നടന്നു തീര്‍ത്ത വ്യത്യസ്ത വഴികളെക്കുറിച്ചാണ് ഞാന്‍ ആശ്ച്ചര്യപ്പെടാറുള്ളത്.പ്രവൃത്തിയിലും മനസ്സിലും കൂടാതെ സംസാരത്തിലും എന്തിനേറെ ജീവിതത്തില്‍ പോലും ഒരു നിഗൂഡത അവന്‍ സൂക്ഷിച്ചു. ചരിത്രം ഗവേഷക വിഷയമാക്കി ചരിത്രാവശിഷ്ടങ്ങള്‍ ഖനനം ചെയ്തെടുക്കുന്ന യുറോപ്യന്‍ കമ്പനിയുടെ തൊഴിലാളികളില്‍ ഒരാളായിരുന്നു സൈമണ്‍ .അതേ കമ്പനിയിലെ മറ്റൊരു ജീവനക്കാരനായിരുന്നു ഞാനും. ഇത്തവണ കാറ്റിനെ പ്രതിരോധിക്കാന്‍ പിരമിഡുകളില്ലാത്ത മരുഭൂമിയിലെ ഒരു പ്രാന്തപ്രദേശമായിരുന്നു ഖനനം ചെയ്യാന്‍ തിരഞ്ഞെടുത്തത്.

ഈ സൂര്യകാന്തി

പ്രഭാതത്തിന്റെ നിര്‍മാല്യം വിടര്‍ന്നു വരുന്നു , സൂര്യന്റെ ശോഭയാല്‍ സിന്തുര തിലകം അണിഞ്ഞു നില്കുന്നു , പ്രകൃതിയുടെ സൗന്ദര്യം പരകോടിയില്‍ എത്തി നില്കുന്നു , പൂവിലും പുല്ലിലും ഉണര്‍വിന്റെ അംശം തെളിഞ്ഞു വരുന്നു. ഒരു ചെറിയ പച്ച കുപ്പായം അണിഞ്ഞു , പച്ച ചെല അണിഞ്ഞു കൊണ്ട് മുറ്റത്തൊരു കുഞ്ഞു സൂര്യകാന്തി , ബാല്യത്തിന്റെ കുസൃതിയും കുറുമ്പും തുളുമ്പുന്ന കാന്തി , തനിക്കു അരികില്‍ , മുല്ല , ഓര്‍ക്കുട്ട് ,റോസേ തുടങ്ങി നിരവതി അലങ്കാര ചെടികളുണ്ട്

അവശ കൃസ്ത്യാനി

ക്രിസ്തുവിനോടുള്ള വിശ്വാസമോ സ്‌നേഹമോ ഒന്നുമല്ല മറിച്ചു ചൊക്കന്‍പുലയന്‍ എന്ന വിളിയും സമൂഹത്തിലെ അവഗണനയും കടുത്തപ്പോഴാണ് ചൊക്കന്‍ മാര്‍ഗം കൂടി കൃസ്തിയാനി ആകാന്‍ തീരുമാനിച്ചത്. തന്നെക്കാള്‍ പൈമിക്കും കുട്ടികള്‍ക്കുമാണ് മതം മാറാന്‍ താല്പര്യം പണ്ട് മുതലേ പൈമി പള്ളിയിലെ പുറം പണിക്കാരിയാണ് പൈമി ചോക്കനോട് പറയും ഈ കൃസ്ത്യാനികളില്‍ ജാതിയൊന്നും ഇല്ല എല്ലാവരും ഒരു പോലെയാ മാത്രമല്ല മഴ തുടങ്ങിയാല്‍ പെരമേയാനും, പുള്ളകള്‍ക്ക് പഠിക്കാന്‍ പുസ്തകോം ബാഗും എന്ന് വേണ്ട ഉപ്പുമാവ് ഉണ്ടാക്കുന്ന ചോളപൊടി വരെ പള്ളിയില്‍ നിന്നും കിട്ടും .നമ്മുടെ ജാതിയില്‍ എന്താ കിട്ടുക കുറെ ആട്ടും തുപ്പും അവഗണനയും പെലയന്‍ എന്ന വിളിയും മാത്രം .പൈമിയുടെ പ്രലോഭനവും മതം മാറിയാല്‍ കിട്ടുന്ന സമ്മാനങ്ങളും ഉള്ളിലെ അപകര്‍ഷതയും ചോക്കനെ വേഗം ആ തീരുമാനത്തില്‍ എത്തിച്ചു.

ഒന്നും വേണ്ടായിരുന്നു അല്ലേ.?

ഇവറ്റകള്‍ ഇന്നുറങ്ങാന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. കരിഞ്ഞുണങ്ങിയ മണലില്‍ ഒരു തുള്ളിമഴ പെയ്തപ്പൊഴേക്കും തുടങ്ങിയില്ലെ മൂളിപ്പാട്ടും പാടി ഈ അഹങ്കാരം. ഹരി തിരിഞ്ഞും മറിഞ്ഞും കിടന്നു.മഴയെ ഒരാവര്‍ത്തി ശപിച്ചു. 'നാശം ഒന്ന് കനത്തു പെയ്തൂടെ ഒന്നു വന്ന് ആളെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുവാ, സ്വതവേ ഉള്ള ചൂടിന്റെ കൂടെ ഇരട്ടി ചൂടും തന്നു. ഇന്നത്തെ ഉറക്കം പോക്കുതന്നെ, നാളെ പഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് സെമിനാറുള്ളതാ ഇന്നുറങ്ങിയില്ലെങ്കില്‍ പിന്നെ നാളത്തെ കാര്യം ഗോവിന്ദ.' തലങ്ങും വിലങ്ങും കൈഇട്ടടിച്ചു എവിടെ കിട്ടാന്‍ പിന്നെയും മൂളല്‍ ബാക്കി കൊതുകു നിവാരണത്തിനു ചിലവഴിച്ച കാശുപൊടിച്ചതു നഷ്ടം എന്നല്ലാതെ ഇവറ്റകള്‍ക്ക് ഒരു കുറവും ഇല്ല ഒരു മഴചാറ്റല്‍ മതി എവിടെന്നില്ലാതെ എത്തിക്കോളും ഉറങ്ങാന്‍ സമ്മതിക്കില്ലെന്നെ.' ഹരിക്ക് കൊതുകിനെ വല്ലാത്ത അലര്‍ജ്ജിയാണ്. കൊതുകു കടിച്ചേടത്ത് ഉണ്ണിയപ്പത്തിന്റെയത്ര വണ്ണത്തി മുഴച്ചു വരും ഒരിക്കല്‍ ഈ മുഴ ഹരീടെ കുറേ കാശ് കളഞ്ഞതാ കെട്ടോ. ഒരു ദിവസം കാലത്തെഴുന്നേറ്റപ്പൊ കഴുത്തിനു താഴെ ഒരു മുഴ വീട്ടുകാരെല്ലാവരും ഭയന്നു അന്നു സുലുവിനെ കല്ല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല ക്ഷയരോഗത്തിന്റെ ലക്ഷണമാണെന്നു കരുതി മെഡിക്കല്‍ കോളേജില്‍ പോയി സകല ടെസ്റ്റും എടുക്കേണ്ടി വന്നു ഒടുവിലാ കളി ഗായകന്റെതാണെന്നു (മൂളിപ്പാട്ടുകാരന്റെ)മനസ്സിലായത്.

കുഞ്ഞിക്കഥ 2012 വേര്‍ഷന്‍

മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയി. വഴിയില്‍ വെച്ച് കാറ്റ് വീശിയപ്പോള്‍ കരിയില പാറിപോവാതിരിക്കാനായി മണ്ണാങ്കട്ട കരിയിലയുടെ മുകളില്‍ കയറിയിരുന്നു. ഇതു കണ്ട ഒരു സദാചാരവാദി, അനാശാസ്യം നടത്തിയെന്നു പറഞ്ഞ് മണ്ണാങ്കട്ടയെയും കരിയിലയെയും തല്ലികൊന്നു!

ചെമ്പകപൂകള്‍ ചുവന്നപ്പോള്‍

മറന്നുവോ നീ എന്നെ വിടര്‍ന്നു നില്‍ക്കുന്ന ആ ചെമ്പകപൂക്കള്‍ എത്ര ഞാന്‍ നിനക്കു പറിച്ചു നല്‍കിയിട്ടുണ്ട് . ഇന്നും ചെമ്പകം നിറയെ പൂകളാണ് പക്ഷെ ഇന്ന് നീ എന്റെ അരികലില്ലല്ലോ. മഞ്ഞുതുള്ളികള്‍ വീണു...

നാരായണേട്ടന്‍

കോട്ടയത്തെ ഞങ്ങളുടെ കോളേജ് ഹോസ്ടലിലെ കുക്ക് ആയിരുന്നു നാരായണേട്ടന്‍. പട്ടാളത്തിലായിരുന്നു നേരത്തെ. ഹോസ്റ്റല്‍ പണിയുന്നതിനു മുന്‍പ് ഞങ്ങള്‍ വീടുകള്‍ വടക്കെടുതാണ് താമസ്സിച്ചിരുന്നത്. കോളേജ് ന്‍റെ തന്നെ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഹോസ്റ്റലില്‍ നിന്നാണ് നാരായണേട്ടന്‍ ഞങ്ങളുടെ വീട്ടിലേക്കു വരുന്നത്.

ഡോ. ബാബു പോൾ ഇനിയില്ല എന്നു വിശ്വസിക്കാൻ പ്രയാസം

പ്രായമേറുന്തോറും കൂടുതൽ കൂടുതൽ കർമ്മമണ്ഡലങ്ങളിൽ ഊർജസ്വലനായി അദ്ദേഹം വ്യാപൃതനായിരുന്നു. ഏറ്റവും ഒടുവിൽ അദ്ദേഹം ഏറ്റെടുത്ത നൂതനദൌത്യങ്ങളിലൊന്ന് കിഫ്ബി ഡയറക്ടർ ബോർഡ് അംഗത്വമാണ്. ഇത്തരമൊരു സംരംഭത്തിൽ പങ്കാളിയാകുന്നതിന് അദ്ദേഹത്തെ ഡോ. എബ്രഹാമും ഞാനും കൂടി ഒരു ദിവസം രാത്രി വീട്ടിൽ ചെന്നു കണ്ട സന്ദർഭം ഇപ്പോഴും ഓർക്കുന്നു. കിഫ്ബിയുടെ ഓരോ വിശദാംശവും ചോദിച്ചറിഞ്ഞു. എല്ലാ സംശയങ്ങളും വിശദമായി ആരാഞ്ഞു. പിന്നെ തീരുമാനത്തിന് അധികനേരം വേണ്ടിവന്നില്ല. കിഫ്ബിയിലെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിക്കാൻ സമ്മതം മൂളി.

സുഹൃത്തിന്റെ തിരോധാനം

ബിജു ഓടുകയാണ്, അതിവേഗത്തില്‍. ശ്വാസം നിലച്ചു പോകുമെന്നു തോന്നുന്നുണ്ടവന്. എവിടെയെങ്കിലും ഒന്നിരിക്കണം. ഒന്നണയ്ക്കണം. നെഞ്ച് ശ്വാസം കിട്ടാതെ പിടയുന്നു. എന്നാല്‍ അതിനവന് ആവുമായിരുന്നില്ല.

ഒരു കള്ള ടാക്സിക്കാരനും വണ്ടിക്കച്ചവടക്കാരും

മൂട്ടയുടെ കടി കൊണ്ടും സഹ മുറിയന്‍മാരുടെ കൂര്‍ക്കം വലി സഹിച്ചും മൂന്ന് നാല് കൊല്ലത്തിനു ശേഷം കമ്പനിയില്‍ നിന്നും ലീവെടുത്ത് നാട്ടില്‍ പോയി. പെണ്ണ് കെട്ടി ആദ്യരാത്രിയും അവസാന രാത്രിയുമെല്ലാം രണ്ട് മാസത്തിനുള്ളില്‍ തന്നെ അനുഭവിച്ച് വീണ്ടും ജിദ്ദയിലെത്തി ഇരുമ്പ് കട്ടിലിലിട്ട കോസഡിയില്‍ ശവാസനമായി. വിരഹ വേദനയും മടുപ്പും എവിടെയോ കൊളുത്തി വലിക്കുന്നുണ്ട്. ഇനി അടുത്ത അവധിക്കാലത്തേക്ക് ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ്; അത് എത്ര അസഹ്യമാണ്.

ശവംനാറി പൂവ്

കാളിയപ്പനെ തറയില്‍ വിരിച്ച പഴം‌പായയിലേക്ക് ഇറക്കി കിടത്തിയിട്ട് കണ്ണകി നിവര്‍ന്നു നിന്നു. അവള്‍ ഭയങ്കരമായി കിതക്കുന്നുണ്ടായിരുന്നു. മുടിയിഴകളില്‍ നിന്നും വസ്ത്രത്തില്‍ നിന്നും വെള്ളം തറയിലേക്ക് ഒലിച്ചിറങ്ങി. വലിയ വട്ടപ്പൊട്ട് വെളുത്ത കവിളില്‍ രക്തവര്‍ണ്ണമായി പടര്‍ന്നു. അവളുടെ അഴകളവുകളുടെ ആഴങ്ങളിലേക്ക് നനഞ്ഞു കുതിര്‍ന്ന ചുവന്ന പട്ടുപാവട പറ്റിചേര്‍ന്നു. നനവിന്റെ നിറവിലൂടെ അടിയുടുപ്പുകളുടെ സുതാര്യ നിഴലുകളിലേക്ക് ഉഴറി നടന്ന കണ്ണൂകള്‍ക്ക് മുമ്പില്‍ ഒരു ദഹിപ്പിക്കുന്ന നോട്ടത്തോടെ അവള്‍ വാതില്‍ വലിച്ചടച്ചു.

അഭിഭാഷകന്‍റെ വ്യഥകള്‍

വിചാരണക്കോടതികളില്‍ പ്രാക്ടിസ് ചെയ്യുന്ന അഭിഭാഷകര്‍ അനുഭവിക്കുന്ന മനോവ്യഥകള്‍ അനവധിയാണ്. പ്രത്യേകിച്ചും കക്ഷികളുടെ വിഷമങ്ങള്‍ നേരിട്ട് കേള്‍ക്കുക എന്നത്.പല അവസരങ്ങളിലും കാലഹരണം വന്ന ചില നിയമങ്ങളും സംവിധാനങ്ങളും പോലെ മരവിച്ച്, യാതൊന്നും ചെയ്യാന്‍ കഴിയാതെ, നിസഹായരായി ഇരുന്നു പോകുകയാണ് ഞങ്ങള്‍

ഹിന്ദു – മുസ്ലിം കലാപങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമെന്തായിരുന്നു?

700 വർഷത്തിലധികം മുസ്ലീങ്ങൾ ഇന്ത്യ ഭരിച്ചുവെന്നത് ചരിത്ര സത്യമാണ്. അക്കാലമത്രയും ഇന്ത്യൻ സമൂഹത്തിനു മേൽ ബ്രാഹ്മണർക്കുള്ള സ്വാധീനം ഇന്നുള്ളതിനേക്കാൾ ശക്തമായിരുന്നുവെന്നത് വസ്തുതയും.

അങ്ങനെ ഞാനൊരു പണ്ടാരിയായി..

കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്‌ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്‌സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു.
Advertisements

Recent Posts