fbpx
Advertisements

ഭഗത്‌സിംഗ് അച്ഛനയച്ച കത്ത്

പ്രത്യേക കോടതിയംഗങ്ങളുടെ സമക്ഷം എനിക്കുവേണ്ടി അങ്ങ് ദയാഹർജി സമർപ്പിച്ചു എന്ന വാർത്ത എന്നെ സ്തബ്ധനാക്കി. ഈ അതിബുദ്ധി കനത്തൊരു അടിയായിപ്പോയെങ്കിലും അക്ഷോഭ്യനായി ഞാൻ നേരിടേണ്ടിയിരിക്കുന്നു. എന്റെ സമനിലയാകെ തെറ്റിക്കാൻപോന്ന വാർത്തയാണത്. ഈയൊരു ഘട്ടത്തിൽ, ഇത്തരമൊരു പരിതഃസ്ഥിതിയിൽ, ഇങ്ങിനെയൊരു അപേക്ഷ സമർപ്പിക്കുവാൻ അങ്ങേയ്ക്ക് എങ്ങനെ തോന്നിയെന്നത് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. ഒരച്ഛന്റെ വികാരങ്ങളും മാനസികാവസ്ഥയും മാറ്റിവെച്ചാൽ എന്നോടാലോചിക്കാതെ ഇത്തരമൊരു നീക്കം നടത്താൻ അങ്ങയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ രംഗത്തും നാം തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നത് അങ്ങേക്കറിയാമല്ലോ. എന്നും സ്വതന്ത്രമായാണ് ഞാൻ പ്രവർത്തിച്ചുപോന്നിട്ടുള്ളത്. അങ്ങയുടെ അംഗീകാരമോ എതിർപ്പോ ഞാൻ പരിഗണിച്ചിരുന്നില്ല.

പാട്ടജന്മങ്ങള്‍

യാചകനോ ഭ്രാന്തനോ എന്ന് തിരിച്ചറിയുവാന്‍ കഴിയാത്ത രൂപത്തില്‍ അലയുന്ന മനുഷ്യ ജന്മങ്ങള്‍ നമുക്കഭിമുഖമായി നിത്യേന കടന്നു പോകുന്നു . അവരെ സമൂഹം ഭയക്കുന്നു അല്ലെങ്കില്‍ വെറുക്കുന്നു .ഒരു നിമിഷം അവനെ തടഞ്ഞു നിര്‍ത്തി എന്താണ് നിനക്ക് സംഭവിച്ചതെന്ന് ഒരല്‍പം കാരുണ്യത്തോടെ,സഹാനുഭൂതിയോടെ ചോദിച്ചാല്‍ ...അവരില്‍ ഓരോരുത്തര്‍ക്കും പറയുവാന്‍ ഒരു കഥ കാണും .ഇന്നോളം ആരും എഴുതാത്തത്രയും വികാരപരമായ ഒരു കഥ .

പുകവലി സൗഹൃദം – കുഞ്ഞിക്കണ്ണന്‍

ഹോട്ടല്‍ മുറിയിലെ നോട്ട് പാഡില്‍ യങ്ങ്ഫാന്‍ മൊബൈല്‍ നമ്പര്‍ കുറിച്ചു. ഹോട്ടലില്‍ ഇംഗ്ലീഷ്‌ അറിയുന്നവര്‍ അപൂര്‍വ്വമാണ്;

പരപ്രേരണകള്‍

സിനിമാ പോസ്റ്ററുകളില്‍ പരിചയമുള്ള ആരുമില്ല. ഇതിലൊക്കെ ആരാണ് നോക്കുന്നത്. അപരിചിതരുടെ പടം എന്തിനാണ് നമ്മള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. നമ്മള്‍ നമ്മുടെ പടമല്ലേ കാണേണ്ടത്?

ഭാരം നഷ്ടപ്പെടുന്നവര്‍

മേഘക്കീറുകള്‍ക്കിടയിലൂടെ വെയില്‍നാളങ്ങള്‍ തിരി നീട്ടുന്നുണ്ട്. ദിവസങ്ങളായി മാനം തോരാതെ കണ്ണീരുപൊഴിച്ചു നില്ക്കുകയായിരുന്നു. ഇന്നിത്തിരി തെളിഞ്ഞിരിയ്ക്കുന്നു. കള്ളക്കര്‍ക്കിടകമാണ്. കര്‍ക്കിടകത്തില്‍ പത്ത് വെയിലെന്നാണ്. “അച്ഛനും മക്കളുമായിട്ടിതെങ്ങോട്ടാ........” അമ്മയുടെ പിന്‍വിളി കേള്‍ക്കാതെന്നവണ്ണം കുട്ടികള്‍ നടന്നു. നീന്തല്‍ പഠിപ്പിയ്ക്കാമെന്ന് അച്ഛന്‍ വാക്കുകൊടുത്തതില്‍പ്പിന്നെ അവര്‍ വലിയ ആവേശത്തിലായിരുന്നു. മഴയൊന്നു തോര്‍ന്നു കിട്ടാന്‍ കുട്ടികള്‍ ആവത് പ്രാര്‍ത്ഥിച്ചിരുന്നു.

ചെറു കഥ – ബ്രേക്കിംഗ് ന്യൂസ്

നേരം പാതിരായായി.. ഇന്നും പതിവുപോലെ സുകേഷ് വീട്ടിലെത്തിയപ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞു. ചാനലിലെ ന്യൂസ് ഹവര്‍ എന്നത്തേയും പോലെ ഇന്നും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വേദിയായി. എന്തായാലും പീടനകാലം തുടങ്ങിയതിനു ശേഷം വിഷയ ദാരിദ്ര്യമില്ല!കുറേക്കാലം ചീപ്പ് വിഴുപ്പലക്കലിന്റ്‌റ്റെ കലാപരിപാടി ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പത്തിലായി. അങ്ങേരു മിണ്ടാ മഠത്തില്‍ ചേര്‍ന്നെന്നു തോന്നുന്നു. തന്നെ നികൃഷ്ട്ട ജീവി എന്നു വിളിച്ച പൂഞ്ജാട്ടീലെ പാവം 'ഗ്രാമീണന്‍ ' വാ മൂടികെട്ടി കഴിയുകയാണെങ്കിലും സുകെഷിന്റ്‌റെ രക്ഷക്കായി പീഡനകഥകള്‍ ഒന്നൊന്നായി ദിവസവും എത്തികൊണ്ടിരുന്നു .ആരെ കൊന്നിട്ടാനെങ്കിലും ചാനലിനു റേറ്റിങ്ങ്കൂട്ടണം .പലപ്പോഴും ചെയ്യുന്നത് മാധ്യമ വ്യഭിചാരം ആണെന്ന് അറിയാമെങ്കിലും ചാനലുകള്‍ തമ്മില്‍ ഉള്ള ആരോഗ്യകരമല്ലാത്ത കിടമത്സരം സുകെഷിനെ പോലുള്ളവരെ വാര്‍ത്തയ്ക്ക് വേണ്ടി എന്തും ചെയ്യിക്കാന്‍ പ്രേരിതരാക്കുന്നു.

പ്രായം കൂടിയ അപ്പൂപ്പനും, അമ്മൂമ്മയും – “മെയിഡ് ഇന്‍ ജപ്പാന്‍”

ചുരുക്കി പറഞ്ഞാല്‍ ആയുസിന്റെ കാര്യത്തില്‍ "മെയിഡ് ഇന്‍ ജപ്പാനെ" വെല്ലാന്‍ ലോകത്ത് മറ്റൊരു രാജ്യക്കാരും ഇല്ല..!!!

ബ്ലാക്ക് മെയില്‍

ഇവിടെ നിന്ന് നോക്കിയാല്‍ ഗീതുവിന് എല്ലാം കാണാം. എല്ലാമെന്നാല്‍ ഈ ചെറിയ കിളി വാതിലിലൂടെ കാണാവുന്നവയത്രയും. ഒരു കീറ് ആകാശം, അതിലേക്ക് പടര്‍ന്ന് കിടക്കുന്ന വൃക്ഷത്തലപ്പുകള്‍, രാവിലെ പറന്നകലുകയും വൈകുന്നേരം കൂടണയുകയും ചെയ്യുന്ന പക്ഷിക്കൂട്ടങ്ങള്‍.

ഒരു പിറന്നാള്‍ ഓര്‍മ..!!

സുകന്യ .അതാണ് അവളുടെ പേര്. വലിയ ആടംഭരങ്ങളില്‍ ഒന്നും വിശ്വാസമില്ലാത്ത ,സാധാരണ ജീവിതം നയിക്കുന്ന ഒരു വീട്ടമ്മ. കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ വലിയ സന്തോഷം കണ്ടെതുന്നവള്‍.ചെറിയ നഷ്ട്ടങ്ങള്‍ അവളെ ഒരുപാടു നൊമ്പരപെടുത്തുന്നു. അന്ന് അവളുടെ പിറന്നാള്‍ ആയിരുന്നു.രാവിലെ പതിവുപോലെ അവള്‍ ഉണര്‍ന്നു. സന്തോഷമോ,സങ്കടമോ? അവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല..

ഇഞ്ചി മിട്ടായി (ചെറുകഥ) – രഞ്ജിത്ത് നീലന്‍..

"..അയാളുടെ കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ നാടോടി പെണ്‍കുട്ടിയുടെ ഒക്കത്തിരുന്ന കുട്ടി കൊടുത്ത രണ്ട് ഇഞ്ചിമുട്ടായി അയാളുടെ കുട്ടിയുടെ കൈയില്‍ ...." ശ്രീ. രഞ്ജിത്ത് നീലന്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കഥ - ഇഞ്ചി മിട്ടായി..

മുറ്റമടിക്കുന്ന വെള്ളമയില്‍…!!

എറണാകുളം Q സിനിമാസില്‍ നിന്നും ഒരു സിനിമയും കഴിഞ്ഞു റെയില്‍വേ സ്റ്റേഷന്‍ വരെ പോകണം. പതിനൊന്നു മണിക്കാണ് ട്രെയിന്‍. വൈറ്റിലയില്‍ നിന്നും ഓട്ടോക്ക് പോകാം എന്നൊരാഗ്രഹവുമായി ഓട്ടോയും കാത്തു നിന്നു. ഒരു ഓട്ടോ വന്നു. കയറാന്‍ വലതു കാല്‍ എടുത്തു ഓട്ടോയുടെ അകത്തു വെച്ചതും ഒരുള്‍വിളി ഗാന രൂപത്തില്‍ വന്നു.

കമന്റ് – കഥ

അപ്പോള്‍ വന്നു വീണ ഒരു പോസ്റ്റിലെ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍.. കീറിപ്പറിഞ്ഞ, ശരീരം മുഴുവനും മറയാത്ത, അഴുക്ക് പുരണ്ട ഒരു കുപ്പായവുമിട്ട് അമ്മയുടെ ഒക്കത്തിരുന്നു നിസംഗതയോടെ നോക്കുന്നു ഒരു പാവം തെരുവ് കുട്ടി.

എന്റെ പ്രണയം

കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. അയല്‍പക്കത്തെ പെണ്‍കുട്ടി രസിയ, ചാച്ചന്‍ ഉടനെ വീട്ടിലേക്കു വരണം എന്ന് ഫോണിലൂടെ പറഞ്ഞതു കേട്ടപ്പോഴേക്കും തളര്‍ന്നു പോയീ. അതും വീട്ടിലെ നമ്പറില്‍ നിന്നും. ഞാന്‍ വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ പോന്നിട്ട് കഷ്ടിച്ച് പതിനഞ്ചു മിനിട്ടേ ആവുന്നുള്ളൂ. ഇതിനിടയ്ക്ക് എന്ത് സംഭവിച്ചു. എന്തിനാ രസിയ വിളിച്ചേ. അപ്പൊ അവള്‍ എവിടെ? എന്താവും അവള്‍ക്കു സംഭവിച്ചിട്ടുണ്ടാവുക? അച്ഛനും അമ്മയ്ക്കും കൂട്ടാവേണ്ട പ്രായത്തില്‍ വിദേശത്ത് പോയ മക്കളെ കുറ്റം പറഞ്ഞതിന് ഒന്ന് വഴക്ക് പറഞ്ഞിരുന്നു. അതിനു വല്ല കടുംകൈ കാണിച്ചിരിക്കുമോ ? ഹേയ് അതാവില്ല, ഇനി ഒരിക്കലും അങ്ങിനെ ചെയ്യില്ല എന്ന് വിവാഹത്തിന് മുന്‍പേ എനിക്ക് ഉറപ്പു തന്നതാണ്. ഇനി നെഞ്ചുവേദന വല്ലതും? പ്രഷറിന്റെ മരുന്ന് രാവിലെ കൊടുത്തതാണല്ലോ.. പിന്നെന്താവും. ഓട്ടത്തിനു വേഗത പോര എന്ന് തോന്നുന്നുണ്ട്. ഈ അറുപത്തി മൂന്നാം വയസ്സില്‍ ഇത്ര വേഗത കിട്ടുകയുല്ലോ ആവോ.

മീറ്റ് അനിമൽസ് അസംബിൾ – Meat Animals Assemble

മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾ ഒത്തുകൂടിയിരിക്കുകയാണ്. അവർ രൂപീകരിച്ച സംഘടനയുടെ ഭാരവാഹികൾ സംസാരിച്ചു തുടങ്ങി പശു : ക്ഷണം സ്വീകരിച്ചു എത്തിയ കാളക്കും, എരുമയ്ക്കും, പോത്തിനും, ഒട്ടകത്തിനും, കോഴിക്കും നന്ദി. കേട്ടപാടെ മുറുമുറുത്തുകൊണ്ടു പോത്ത് :...

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും

നേരം വെളുക്കാറായപ്പോള്‍ പെയ്ത മഴയുടെ കുളിരില്‍, ബെഡ് ഷീറ്റ് വലിച്ചു തലവഴി മൂടി, കൈകള്‍ രണ്ടും 'ഇട്ടാര്‍സി ജങ്ങ്ഷനില്‍' തിരുകി, മാക്‌സിമം വോളിയത്തില്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങിയിരുന്ന ഞാന്‍ കോളിംഗ് ബെല്ലിന്റെ നിറുത്താതെയുള്ള അലര്‍ച്ച കേട്ടാണ് ഞെട്ടിയുണര്‍ന്നത്.

ധ്യാനിക്കുന്ന പോരാളിയും പോരാടുന്ന ധ്യാനിയും: കവിതയുടെ ധീരസംവാദങ്ങള്‍

  നവകവിതയുടെ ഭാവുകത്വ നിര്‍മ്മിതിയില്‍ പങ്കു വഹിച്ച യുവകവികളുടെ നിരയില്‍ നാം രാജേഷ് ചിത്തിരയെ കാണുന്നു. രാജേഷിന്റെ കവിത വളര്‍ന്നു വന്നത് ഭാഷയോട് പൊരുതിക്കൊണ്ടാണ്. അഗാധമായ ദാര്‍ശനിക ഭാവമുള്ളവയാണ് രാജേഷിന്റെ കവിതകള്‍. പുതിയ കാലത്തെക്കുറിച്ചുള്ള...

മാര്‍ഗരറ്റ് മാഡത്തിന്റെ സത്യാന്വേഷണ പരീക്ഷണം!

എന്റെ പ്രിയ കുട്ടികളെ, നിങ്ങളെ കുട്ടികളായി തന്നെ കാണാനാണു എനിയ്‌ക്കെന്നും ആഗ്രഹം.

പിറകിലെക്കൊഴുകുന്ന നിഴലുകള്‍ – ബൈജു ജോര്‍ജ്ജ്(4)

പിന്നെ ധാരാളം കായല്‍ വാളയും , കല്ലുത്തിയും , മുശുവും ..., ചൂണ്ടയില്‍ കുരുങ്ങും , മുശു കുടുങ്ങിയാല്‍ , വളരെ സുക്ഷിച്ചു വേണം അതിനെ കൊളുത്തില്‍ നിന്നും അടര്‍ത്തി മാറ്റുവാന്‍ ...., ഇല്ലെങ്കില്‍ ; അവന്‍ കൊമ്പു കൊണ്ട് ഒരു കാച്ചു , കാച്ചിയാല്‍ മതി , കടച്ചിലും ...., വേദനയും , എല്ലാം ചേര്‍ന്ന് കുത്ത് കിട്ടുന്നവന്‍ ഞെളിപിരി കൊള്ളും ....!

‘ശ്രീനാരായണായ’ ആത്മീയവിപ്ലവത്തിന്റെ വഴികാട്ടിനക്ഷത്രം

-ശൈലേഷ് നായര്‍ ഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട കൃതികളില്‍ സര്‍ഗാത്മകവും കലാപരവുമായ ചരിത്രസംഭവമാണ് 'ശ്രീനാരായണായ' എന്ന് നോവലിന്റെ പിന്‍കുറിപ്പില്‍ ചേര്‍ത്തത് പൂര്‍ണ്ണമായും ശരിയാണ്. ഈ നോവല്‍ ശ്രീനാരായണ ചിന്തയിലും നോവല്‍ നിര്‍മ്മിതിയിലും ഒരു പുതിയ ഘട്ടം കുറിക്കുകയാണ്....

പാതിരിയും രോഗശാന്തിയും

വെള്ളക്കുപ്പായം അണിഞ്ഞ പാതിരി സ്‌റാന്‍ഡില്‍ കിടന്ന എക്‌സ്‌പ്രെസ്സ് ബസ്സിനുള്ളിലേക്ക് കയറി ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. അത് കണ്ട ഒരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു പാതിരിയുടെ അടുത്തെത്തി ഭക്തി പുരസരം ഇരു കൈകളും കൂപ്പി വന്ദനം അറിയിച്ചു.

അടയ്കാ കുരുവികള്‍ – കഥ

തണുപ്പിന്റെ മേലങ്കി ആര്‍ദ്രമായ ഭൂമിക്കുമേല്‍ സര്‍വാധിപത്യം സ്ഥാപിച്ച ഡിസംബറിലെ ഒരു കുളിരാര്‍ന്ന രാത്രിയിലാണ് അയാള്‍ അവറ്റകളെ ര്‍റൂമില്‍ കൊണ്ടുവന്നത്. കളിക്കാനുള്ള സാഹചര്യങ്ങള്‍ കുറവായതുകൊണ്ട് മക്കള്‍ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. നിരയൊത്ത കമ്പികള്‍ നീണ്ടും കുറുകിയും പാകിയ നീളന്‍ പല്ലക്ക് പോലെ തോന്നിച്ച ഒരു കൂട്ടിലാണ് ഇണകളെന്നു തോന്നിയ കുഞ്ഞിക്കുരുവികളുടെ താമസം. അവളതിനെ അടയ്ക്കാകുരുവികളെന്നു വിളിച്ചു.

എന്തൊരു നാശമാണിത്…ചുറ്റീട്ടും ചുറ്റിട്ടും ഒന്നുമങ്ങോട് ശരിയാകുന്നില്ല …!

ഇതെന്താ ഇവിടെ ചിറകു പോലെ നിൽക്കുന്നെ..ഹോ എന്തൊരു ചൂടാണിത് ..പണ്ടാരം നടക്കാനും പറ്റുന്നില്ല..ഇരിക്കാനും പറ്റുന്നില്ല ഇതെല്ലം വാരിചുറ്റി നടക്കുന്ന അമ്മച്ചിമാരെ (പുച്ഛം ) സമ്മതിക്കണം....

ഡെഡ് മണി – കഥ

കന്നിമൂലയില്‍ നിന്ന് തറ കീറിത്തുടങ്ങുമ്പോള്‍ ജോലിക്കാരോടൊപ്പം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു .

അയല്‍ക്കാര്‍ – ലേഖനം

അവിടെയുള്ള താമസം കൂടുതല്‍ പാകിസ്ഥാനികളെ കാണാനും പരിചയപ്പെടാനും സാധിച്ചു കൂട്ടത്തില്‍ ഏതോ ഓഫീസ്സ് ആവശ്യത്തിനായി xerox എടുക്കാനായി ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന പാകിസ്ഥാനിയുടെ പെരുമാറ്റം.ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു.രൂപഭാവത്തില്‍ ഒരു മലയാളി ആണെന്ന ധാരണയിലായിരുന്നു എന്റെ പെരുമാറ്റം.മലയാളികളെ കൊണ്ട് സമൃദ്ധമായ ആ നാട്ടില്‍ വേറെ ഒരു ഭാഷ ആവശ്യമില്ലെന്ന മട്ടില്‍, മലയാളത്തിലാണ് നാട്ടില്‍ എവിടെയാണ്‍ എന്ന ചോദ്യം ചോദിച്ചത്.

ഗാലക്‌സി

ഗാലക്‌സിയിലെ പുതിയ നക്ഷത്രം.അതായിരുന്നുവേണുവിന്റെ ഇന്നത്തെയും സംസാര വിഷയം. മദ്യം കര്‍മ്മ നിരതനായി എന്നതിന്റെ അടയാളമായിരുന്നു ആ സംഭാഷണത്തിന്റെ തുടക്കം. രണ്ടാഴ്ച്ചയായി ഈ ക്ഷീരപഥം ഒരു സ്ഥിരം സംസാര വിഷയമായി തുടങ്ങിയിട്ട്.

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 1

ഒരു ജീവിതത്തിന്റെ വേദി അവിടെ അനായാസം ഒരുങ്ങുകയായിരുന്നു. അതിനെ തകിടംമറിക്കാൻ പിന്നാലെ വരുന്ന ഒരു കൊടുങ്കാറ്റിനെ ആരും പ്രവചിച്ചില്ല. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ മടങ്ങിപ്പോന്നു. ചാരു തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും.

ഇടയത്താഴങ്ങൾ (കഥ)

ഇടത്തരം തവിയാൽ രണ്ടുവട്ടം കോരിയൂറ്റിയ ഇരുമ്പരിക്കഞ്ഞിയിലേയ്ക്ക്, ഉപ്പിട്ടു പുഴുങ്ങിയ അര കയിൽ വൻപയർ പകർന്ന് മേശപ്പുറങ്ങളിൽ നിരത്തി വച്ചിരുന്ന അനേകം അലുമിനിയ പാത്രങ്ങളിൽ, അവരവരുടേതിലേയ്ക്കുമാത്രം

ഒരു യാത്രാമൊഴി….

കാര്‍മേഘത്തിന്റെ പുതപ്പണിഞ്ഞ് പകല്‍ ചലനമറ്റത്തു പോലെ .....മുറ്റത്ത് ആളുകള്‍ കൂടി കൂടി വരുന്നു...എത്ര പെട്ടെന്നാണ് എല്ലാവരും അറിഞ്ഞത്...ഇവരെല്ലാം ആരെല്ലാമാണ്..?അറിയുന്നതും ...അറിയാത്തതുമായ... ഏറെ മുഖങ്ങള്‍... ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് മാവിന്‍ ചുവട്ടിലേക്ക് മാറി നിന്നപ്പോഴാണു ശ്രദ്ധിച്ചത്...സുജയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു നട്ടു പിടിപ്പിച്ച പനിനീര്‍ച്ചെടി അവിടെ കാണുന്നില്ല..അത് എവിടേക്കു മാറ്റി....ഓ...മുറ്റത്ത് പന്തലിടാന്‍ വന്നവര്‍ അത് പിഴുത് കളഞ്ഞുവൊ...ആശിച്ചു വളര്‍ത്തിയതാണത്...ആ പനിനീര്‍ച്ചെടി ..എന്നും സൌഹൃദത്തിന്റെ നനുത്ത ഓര്‍മ്മകളേകി.. അവളുടെ ഓര്‍മ്മകള്‍ക്ക് പച്ചപ്പു നല്‍കുമായിരുന്നു.......

ചായ മക്കാനി

കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായിരിക്കുന്നുവെങ്കിലും ബീരാനിക്കയുടെ ചായമക്കാനിയില്‍ നല്ല തിരക്കാണ്. നിരക്ഷരനാണെങ്കിലും പ്രമുഖ പത്രങ്ങളെല്ലാം വരുത്തണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധം. തകര്‍ന്നു വീഴാറായ മേല്‍ക്കൂര പുതുക്കി പണിയുന്നതിലൊ അംഗവൈകല്യം വന്ന ഇരിപ്പിടവും ഊണ്‌‍ മേശയും...

കാൻസർ വാർഡിലെ ചിരി : ഇന്നസെന്റ് (വായന :ശ്രീജവാര്യർ )

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ശ്രീ. ഇന്നസെന്റ് എഴുതിയ ഓർമ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിലുള്ളത് . ചിരിയും ചിന്തയും സമാസമം ചാലിച്ചെഴുതിയ ഈ അനുഭവക്കുറിപ്പുകൾ നല്ലൊരു ഉണർവ് നമുക്ക് നൽകുന്നു . പലകാരണങ്ങളാലും മനസ്സുമടുത്ത് തളർന്ന് ജീവിതം ഉന്തിത്തള്ളി നീക്കുന്നവർക്ക് ഇതൊരു ഉത്തേജനമരുന്നാണ് . ' ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള മരുന്നാണ് ' ( ഡോ . വി.പി. ഗംഗാധരൻ ) . ' തനിക്ക് തരാത്തത് ജീവിതത്തിൽനിന്ന് പിടിച്ചുവാങ്ങുമെന്ന് ഇന്നസെന്റ് കാണിച്ചുതന്നു ' ( സാരാ ജോസഫ് ) . ' എഴുതാത്ത ബഷീർ എന്നാണ് ഞാൻ പണ്ട് ഇന്നസെന്റിനെ വിളിച്ചിരുന്നത് .ഇപ്പോൾ അദ്ദേഹം എഴുതുന്ന ബഷീർ ആയി ( സത്യൻ അന്തിക്കാട് ) . ഇവരുടെയൊക്കെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ഈ പുസ്തകം.
Advertisements

Recent Posts