Advertisements

വിദേശത്തു ജോലിചെയ്യുന്ന ചില ചക്കരകൾ ഓടി വന്നു പെണ്ണുകെട്ടി ആ പെങ്കൊച്ചിനെ നാട്ടിൽ നിർത്തിപോകുന്ന ആചാരം നിർത്തലാക്കേണ്ടതുണ്ട്

പെണ്മക്കളുടെ ദിനമാണ്. പെൺകുട്ടികളെ കെട്ടിച്ചു മറ്റൊരു വീട്ടിലേയ്ക്ക് വിടൽ എന്ന ആചാരമേ നിർത്തണം എന്ന Chintha TK യുടെ പോസ്റ്റ് കണ്ടു.

ടിപ്പിക്കൽ ഭർത്താക്കൻമാരോടാണ്…

ജോലി കഴിഞ്ഞ് മടുത്ത് വീട്ടിൽ വരുമ്പോൾ, കുളിച്ച് സുന്ദരിയായി നിങ്ങളെയും കാത്ത് വാതിൽ പടിയിൽ നിൽക്കുന്ന ഭാര്യമാരെ നിങ്ങൾ ആഗ്രഹിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഇതൊന്ന് വായിക്കണം...

‘സമ്മതമല്ല…’ എന്നൊരു സ്ത്രീ ശബ്ദം കേട്ട് പള്ളിമേട ഞെട്ടി വിറച്ചു ! (video)

സമ്മതം എന്ന ഒറ്റ ചോയിസുള്ള മനസമ്മതത്തിനു അങ്ങനെയാദ്യമായി പൂർത്തീകരണം സംഭവിച്ചു. സമ്മതമല്ല എന്നൊരു ശബ്ദം കേട്ട് പള്ളിമേട ഞെട്ടി വിറച്ചു.

വെള്ളം ചേർക്കാത്ത പ്രണയം പീനൽക്കോഡിന്‌ വഴങ്ങില്ല 

ചരിത്രാതീതകാലം മുതൽ ജീവനെടുത്തും,കളഞ്ഞും,ജീവിതം കൊടുത്തും തുടരുന്നതു തന്നെയാണ് പ്രണയം.ചരിത്രത്തിലുണ്ടായ ഒട്ടുമിക്ക യുദ്ധങ്ങളും മണ്ണിനും പെണ്ണിനും വേണ്ടിയുള്ളതാണ്‌

മോള്ടെ അഭിപ്രായെന്താ സ്വവര്‍ഗ വിവാഹത്തെക്കുറിച്ച്..?

നിയമം പഠിക്കുന്നതിനെപ്പറ്റിയും നിയമപഠനം കഴിഞ്ഞുള്ള ജോലി സാധ്യതകളേയും കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ചും തുടങ്ങി വെച്ച ചര്‍ച്ച പുതിയതായി വന്ന നിയമങ്ങളിലേക്കെത്തിയപ്പോള്‍ (സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന് പറഞ്ഞത്) മുതിര്‍ന്ന ഒരു ബന്ധു എന്നോട് ചോദിച്ചതാണിത്.

വിവാഹം ജൂതൻമാർക്കിടയിൽ

എല്ലാ മതത്തിലും ഉള്ള പോലെ വിവാഹം എന്ന ആചാരം അതു ജൂതമതത്തിലും ഉണ്ട്. എല്ലാവരും നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു കർമ്മമായാണ് ജൂതർ കരുതുന്നത് .വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുന്ന രീതിയാണ്‌ ജൂതർക്കിടയിലുള്ളത് .

സ്ത്രീകള്‍ക്ക് വിവാഹത്തെ കുറിച്ച് എന്താണു പറയാനുള്ളതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?

വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ കുടുംബജീവിതത്തെ കുറിച്ചു പ്രചരിക്കുന്ന ധാരാളം നേരംപോക്കുകളുണ്ട്. വിവാഹത്തോടെ സ്വാതന്ത്ര്യങ്ങള്‍ (മതിവരുവോളം മദ്യപിക്കാനും കൂട്ടുകൂടി ഉത്തരവാദിത്തങ്ങള്‍ക്കു നേരെ കണ്ണടച്ച്

പ്രണയലേഖനം എങ്ങിനെ എഴുതണം…

സംഭവം ഞാൻ ഫേസ്ബുക്കിൽ കുറെ എഴുതിയിട്ടുണ്ടെങ്കിലും വീട്ടിൽ എൻ്റെ റൊമാൻസ് ഒക്കെ കണക്കാണ്. പ്രണയം പ്രകടിപ്പിക്കാൻ മസിലു പിടിക്കുന്ന ശരാശരി ഒരു മലയാളി പുരുഷൻ മാത്രമാണ് ഞാൻ, എന്നാൽ ജീവിതത്തിൽ എപ്പോഴും പ്രണയത്തിൽ കുളിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെയാണ് എനിക്ക് പങ്കാളിയായി കിട്ടിയിരിക്കുന്നത്.

”മോളതങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി”- സത്യം അത്രേ ഇവിടെ നടന്നുള്ളൂ! (video)

ഒരു ക്രിസ്തീയ വിവാഹ മനസമ്മത ചടങ്ങിൽ, വിവാഹത്തിന് സമ്മതമല്ല എന്ന് പെൺകുട്ടി പരസ്യമായി പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ഗോവിന്ദന്മാരുണ്ടാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും പെണ്ണുങ്ങളേ വഴിമാറി നടക്കുക

നിങ്ങൾക്കറിയാമോ "എനിക്കൊന്ന് ശ്വാസം വിടണം" എന്ന് പറഞ്ഞ് പ്രണയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന പല്ലവിയുടെ ജീവിതം പോലേയോ, അവൾക്ക് നേരിടേണ്ടി വരുന്ന വയലൻസോ, അതിജീവനമോ പോലേയല്ല പല യാഥാർത്ഥ്യങ്ങളും.

സ്ത്രീകൾ ഭർതൃവീട്ടിലെ അഭയാർത്ഥികളാണോ ?

സ്വന്തം വീട്ടിൽ നിന്നും വിവാഹത്തോടെ ഭർതൃ വീട്ടിലേക്ക് താമസം മാറേണ്ടി വരുന്ന സ്ത്രീകൾ ഒരർത്ഥത്തിൽ അഭയാർത്ഥികളാണ്. ചെന്നുകേറുന്ന വീട്‌ സ്വന്തം പോലെ കരുതണം എന്ന് ചെറുപ്പം മുതൽ കണ്ടിഷൻ ചെയ്യപ്പെടുന്നവരാണ് സ്ത്രീകൾ. പക്ഷെ പ്രായോഗികമായി എത്രമാത്രം സാധ്യമാണിത് ?ഒത്തൊരുമയോടെ അങ്ങ് കഴിഞ്ഞു പോയാൽ പോരെ എന്ന് കാരണവർ ചമയുന്നവരാണാധികവും. വീടെന്നാൽ ചാരുകസേരയും ചായക്കോപ്പയും ആണെന്ന് ധരിച്ചുവെച്ചവർക്ക് അങ്ങിനെ പറയാം.

ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏതു സ്വഭാവക്കാരെ സൂക്ഷിക്കണം ?

ബന്ധങ്ങളിൽ പങ്കാളികൾ തമ്മിൽ വേണ്ടത് എന്താണ്? എൻ്റെ അഭിപ്രായത്തിൽ കൂടെയുള്ള വ്യക്തിക്ക് ആവശ്യമായ ഇടവും ആ പങ്കാളിയുടെ വ്യക്തിത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും മാനിക്കാനുള്ള മനസ്സുമാണ് വേണ്ടത്.

കല്യാണമൊക്കെ കഴിച്ച് മക്കളൊക്കെയുണ്ടായി അതുങ്ങള് വളർന്ന് കഴിഞ്ഞാ പിന്നെ നമുക്കിടയിൽ റൊമാൻസും സെക്സും ഒന്നും പാടില്ലെന്നാണോ

"ഞാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ. നമ്മൾ കല്യാണമൊക്കെ കഴിച്ച് മക്കളൊക്കെയുണ്ടായി അതുങ്ങള് വളർന്ന് കഴിഞ്ഞാ പിന്നെ നമുക്കിടയിൽ റൊമാൻസും സെക്സും ഒന്നും പാടില്ലെന്നാണോ നീ പറേന്നത്." ഒരു വളച്ചുകെട്ടു

വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്ത്

മറ്റന്നാളെ രാജശ്രീയുടെയും വിഹാൻറെയും വിവാഹമാണ്. ഇരുകുടുംബങ്ങളും വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. ചെറുതെങ്കിലും മനുഷ്യവർഗത്തിലുൾപ്പെട്ട എല്ലാത്തരം മനുഷ്യരും സംഗമിക്കുന്ന വേദിയിൽ വച്ചാണ് ഞങ്ങളുടെ മക്കൾ വിവാഹിതരാകുന്നത് - പല ജാതി-മതക്കാർ, , രാഷ്ട്രീയാഭിപ്രായം ഉള്ളവർ, അതില്ലാത്തവർ, പ്രശസ്തർ, പ്രശസ്തരല്ലാത്തവർ,സിസ്-ലിംഗമനുഷ്യർ, ട്രാൻസ്-ലിംഗമനുഷ്യർ, പല തരം ലൈംഗികസ്വത്വങ്ങളുള്ള മനുഷ്യർ, ബുദ്ധി കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, ശരീരം കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, സ്വദേശവാസികൾ, വിദേശവാസികൾ, മലയാളികൾ, അല്ലാത്തവർ, മലയാളികളാണെങ്കിലും മലയാളം കാര്യമായി പറയാത്തവർ ... അങ്ങനെയങ്ങനെ.

അതിരുകടക്കുന്ന വിവാഹ”റാഗിംഗ്”

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” "റാഗിംഗു"മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്.

അമ്മയുടെ വിവാഹമായിരുന്നു

തനിക്കു വേണ്ടി മാത്രം ജീവിച്ച അമ്മയുടെ വിവാഹദിനത്തിൽ വിവാഹാശംസ അറിയിച്ചുകൊണ്ടുള്ള മകന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ഒടുവിൽ വന്നു പ്രണയരാജമല്ലികയുടെ സ്വന്തം വസന്തസേനൻ

ഒടുവിൽ വന്നു പ്രണയരാജമല്ലികയുടെ സ്വന്തം വസന്തസേനൻ. കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ കവയിത്രി വിജയരാജമല്ലിക വിവാഹിതയായി . കവിതകളിലൂടെയും സാമൂഹികവിഷയങ്ങളുമായി സംവാദങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിജയരാജമല്ലികയും തൃശൂർ മണ്ണുത്തി സ്വദേശി ജാഷിമും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഒന്നായത്.

മറ്റൊരു ലെസ്ബിയൻ കപ്പിൾ കൂടെ അവരുടെ പ്രണയം തുറന്നുപറഞ്ഞപ്പോൾ കുറേ പാഴുകൾക്ക്‌ പതിവ്‌ പോലെ ബുദ്ധിമുട്ട്‌ തുടങ്ങി

റബ്ബർ ഉപയോഗിക്കുമായിരിക്കും" "ജോണി സിംസിനെ പോലുള്ളവർക്ക്‌ ഒരു ചാൻസ്‌ കിട്ടും" "ഹൗ ക്യാൻ ദെ സെക്സ്‌" (ഗ്രാമ്മർ ക്ഷമി.ഉദ്ധേശിച്ചത്‌ മനസ്സിലായല്ലോ)

ആദ്യം വരുന്ന ആലോചനകൾ

എന്റെ ജോർജ്ജ് സാറേ മോന്റെ കല്യാണക്കാര്യം ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ, ആദ്യം വന്ന ആ പ്രൊപ്പോസൽ എല്ലാം കൊണ്ടും വളരെ നല്ലതായിരുന്നു, വേറെ വല്ലതും കൂടി വരുമോ എന്നറിയാൻ വെറുതെ വെച്ച് താമസിപ്പിച്ചതാ പറ്റിപ്പോയത്.

മക്കളെ കെട്ടിക്കലാണോ മാതാപിതാക്കളുടെ അന്തിമ ലക്ഷ്യം ?

അറുപത്തേഴു വയസ്സായ ഒരു വിധവയാണ് ഞാന്‍. രണ്ട് മക്കളുണ്ട്. മൂത്തത് മകനാണ് മുപ്പത് വയസ്സായി. ഇളയത് മകള്‍, ഇരുപത്തെട്ടു വയസ്സ്.

വേറൊരു മതത്തിലോ ജാതിയിലോ സംസ്കാരത്തിന്റെ നിന്ന് വിവാഹം കഴിക്കുമ്പോൾ തുറക്കുന്നത് അസാധാരണ ജീവിതാനുഭവങ്ങളാണ്

"ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ നമ്മൾ ഓരോരോരുത്തരും നമ്മൾ താഴ്ന്നത് എന്ന് കരുതുന്ന ജാതിയിൽ നിന്ന് കല്യാണം കഴിച്ചാൽ പോരെ? "

കന്യാസ്ത്രീ യുവതി ഹിന്ദു മതം സ്വീകരിച്ചു കൊണ്ട് ഹിന്ദു യുവാവിനെ വിവാഹം ചെയ്തു, ഇതും ലവ് ജിഹാദ് ആണോ...

രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ തെരുവിൽ സമരത്തിലാണ്. ബിജെപിയെയും ആർ എസ് എസിനെയും ജനങ്ങൾ തെരുവിൽ ബഹിഷ്ക്കരിക്കുന്നു. ഈ സമയത്താണ് കേരളത്തിൽ ക്രിസ്ത്യൻ സീറോമലബാർ സഭ മുസ്ലിം സമുദായത്തെ

ഡേറ്റിംഗിനെപ്പറ്റിത്തന്നെ !

ഡിയർ സിന്ദഗി ( Dear Zindagi )എന്ന ചലച്ചിത്രത്തിൽ ഷാരൂഖ് അവതരിപ്പിക്കുന്ന മനോരോഗ വിദഗ്ദ്ധൻ അലിയഭട്ടിന്റെ കഥാപാത്രത്തോട് പറയുന്ന ഒരു സംഗതിയുണ്ട്.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ട രണ്ടുപേര്‍ മതംമാറാതെ ഒന്നിച്ച് ജീവിക്കുമ്പോൾ അവരുടെ സ്വസ്ഥത ഇല്ലാതാക്കുന്നതെന്തിനാണ് ?

"ഓള് ഒളിച്ചോടിപ്പോയി മതം മാറി കല്ല്യാണം കഴിച്ചത്രേ.ഇപ്പോ ഇന്ന മതമാണ്.വെറുതെ വീട്ടുകാരെ നാണം കെടുത്താന്‍.ഓളൊക്കെ അനുഭവിച്ച് ചാവും"

പരാതികൾ – എന്തുകൊണ്ട് ?

''വിവാഹ ജീവിതത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളും പറയാത്ത ഒരു മനുഷ്യനെപ്പോലും ഞാനിതുവരെ കണ്ടിട്ടില്ല, എങ്കിൽ പിന്നെ എന്തിനാ കല്യാണം കഴിക്കുന്നത്.

എന്റെ അമ്മയ്ക്കുവേണ്ടി യോഗ്യനായ ഒരു ജീവിതപങ്കാളിയെത്തേടുകയാണ് ഞാൻ- ഗൗരവ് ആധികാരിയെന്ന എൻജിനിയറുടെ പോസ്റ്റ്

എന്റെ അമ്മയുടെ പേര് ഡോള അധികാരി എന്നാണ്. എന്റെ അച്ഛൻ 5 വർഷം മുൻപ് മരിച്ചുപോയി. ജോലി സംബന്ധമായി ഞാൻ മിക്കപ്പോഴും വീടിനുപുറത്തായിരിക്കും. അതിനാൽ അമ്മ ഒറ്റയ്ക്കാണ് വീട്ടിൽ കഴിയുന്നത്

ഒരു പുരുഷന് മറ്റൊരു പുരുഷനോട് തോന്നുന്ന പ്രണയം അത് അവരുടെ സ്വകാര്യതയാണ്‌

നികേഷും സോനുവും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ട് നാളുകളേറേയായി.,രണ്ടു ദിവസം കൊണ്ട് വീണ്ടും വിവാഹമെന്ന കാരണത്താല്‍ ഇവരെ സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി.

5 വർഷം കൊണ്ട് സമ്പൂർണ സ്ത്രീധന നിർമ്മാർജനമാണ് ലക്ഷ്യം, അതത്ര എളുപ്പമൊന്നുമല്ലാ

കല്യാണത്തലേന്ന് രാത്രിയിൽ, പറഞ്ഞു വച്ച സ്വർണം വാങ്ങാൻ അച്ഛന് കഴിഞ്ഞില്ലാന്നറിയുന്ന ഒരു പെൺകുട്ടി ജീവിതം അവിടെ അവസാനിച്ചെന്ന വ്യഥയോടെ കുറേനേരമിരുന്ന് കരയുന്നു.

ഇവരുടെ വിവാഹമാണ്, നെറ്റിച്ചുളിക്കാന്‍ വരട്ടെ, ഈ കഥയൊന്ന് അറിയണം !

വൃദ്ധസദനത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരുടെ വിവാഹക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. വൃദ്ധസദനത്തിലെ താമസക്കാരായ 67 വയസുള്ള കൊച്ചനിയന്‍ മേനോന്‍ 66 വയസായ ലക്ഷ്മി അമ്മാളുവിന്റെയുമാണ് വിവാഹം.

ഇവർക്കെല്ലാം പറയാനുള്ളത് ഒരേ കാര്യമാണ്, ഞങ്ങൾ എന്താണെന്നു നിങ്ങൾക്ക് മനസിലാവുന്നില്ല

ഇവരെ വായിക്കുകയും കേൾക്കുകയും ആയിരുന്നു. കേരളത്തിലെ ആദ്യത്തെ ഗേ ദമ്പതികളായ നികേഷും സോനുവും രണ്ടാമത്തെ ദമ്പതിമാർ ആകാൻ പോകുന്ന നിവേദും റഹീമും. ഇവർക്കെല്ലാം പറയാനുള്ളത് ഒരേ കാര്യമാണ്. ഞങ്ങൾ എന്താണെന്നു നിങ്ങൾക്ക് മനസിലാവുന്നില്ല, നികേഷ് പറയുന്ന ഒരു അനുഭവമുണ്ട്.
Advertisements

Recent Posts