Advertisements

നമ്മുടെ പെണ്‍കുട്ടികൾക്ക് സംഭവിക്കാൻ പാടില്ലാത്ത ചിലകാര്യങ്ങൾ ഞാൻ അനുഭവിച്ചതിൽ നിന്നുകൊണ്ട് …

ജനിച്ചത് പെൺകുട്ടിയാണേൽ ആരാനുള്ളതാണെന്നു പറഞ്ഞു മുഖം വാട്ടുകയും ആൺകുട്ടിയാണേൽ അവനവനുള്ളതാണെന്നു പറഞ്ഞു അഹങ്കരിക്കുകയും ചെയ്യുന്നവരുടെ തലമുറയിൽ നിന്നും അഭിമാനത്തോടെ പെണ്മക്കളെ ചേർത്ത് നിർത്തുന്ന തലമുറയിൽ എത്തിനിൽക്കുമ്പോൾ

സമരത്തിന്റെ ലക്ഷ്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവസരസമത്വം എന്ന ജനാധിപത്യ അവകാശസ്ഥാപനം

തൊഴിൽ നേടുന്നതിനായി നടത്തുന്ന പരീക്ഷകളിൽ ജനിച്ചു വളർന്ന നാടിന്റെ മാതൃഭാഷ മാധ്യമമായി തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുക എന്നത് ഒരു ന്യായീകരണങ്ങളും അർഹിക്കാത്ത അനീതിയാണ്

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയ്ക്ക് മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ ഒരു പ്രേമലേഖനം പോലും എഴുതാനറിയില്ല

വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയുടെ കാര്യം പറഞ്ഞപ്പോള്‍ തൃശൂരിലെ ഒരു സ്കൂളില്‍ പ്രധാന അദ്ധ്യാപിക പറഞ്ഞ ഒരു രസകരമായ കാര്യം ഓര്‍മ്മ വന്നു. കഴിഞ്ഞ വര്ഷം നടന്ന കാര്യമാണ്

അമ്മയുടെ വിവാഹമായിരുന്നു

തനിക്കു വേണ്ടി മാത്രം ജീവിച്ച അമ്മയുടെ വിവാഹദിനത്തിൽ വിവാഹാശംസ അറിയിച്ചുകൊണ്ടുള്ള മകന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ ആറാംനിലയിയിൽ നിന്ന് ചാടിയാലോ എന്നാലോചിച്ചു

ഞാനൊരു നല്ല അമ്മയല്ലേ എന്ന ചോദ്യം എന്നോട് തന്നെ ചോദിച്ച് ‘അല്ല’ എന്ന് നിർദാക്ഷിണ്യം ഉത്തരം കൊടുത്ത് വിഷാദത്തിലേയ്ക്ക് ഞാനെത്ര വട്ടം കൂപ്പു കുത്തിയിട്ടുണ്ടെന്നറിയാമോ ?? 

അമ്മ എന്നത് നിങ്ങൾക്ക് “ഈസി”യായി കൈകാര്യം ചെയ്ത് പോകാൻ പറ്റുന്ന ഒന്നല്ല

ഉറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനെ കൊന്നുകളയാനുള്ളതല്ല.അതിനെ ഉറക്കാൻ ശ്രമിക്കുമ്പോൾ ,ഉറക്കി കിടത്തുമ്പോഴാണ് "അമ്മയാവുക " അല്ലാതെ ഏതമ്മയാണ് മക്കളിൽ നിറഞ്ഞ് നില്ക്കുന്ന അമ്മയാവുക!

മനുഷ്യത്വത്തിന്റെ അപചയലക്ഷണങ്ങളുടെ സൂചകങ്ങൾ സ്ത്രീയിൽ ആദ്യം എടുത്തു കാണിക്കുന്നു

ക്രൂരത എന്ന വാക്ക് പുതിയ രൂപവും ഭാവവും ഉൾക്കൊണ്ട് ഓരോ നിമിഷവും അക്ഷരങ്ങളായും ചിത്രങ്ങളായും വീഡിയോകളായും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. തീയിലെരിക്കപ്പെട്ട സ്ത്രീകൾ, മുലപ്പാൽ മണമുള്ള ചുണ്ടിൽ മദ്യം കലർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുഞ്ഞുങ്ങൾ, റെയിൽവേ ട്രാക്കിലും ബസിലും എന്തിന് സ്വന്തം വീട്ടിൽ പോലും ആന്തരികാവയവങ്ങൾ വരെ തകർന്ന് ജീവൻ പൊലിഞ്ഞ യുവതികൾ

ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഒരമ്മ മകൾക്കുനൽകുന്ന 10 നിർദ്ദേശങ്ങൾ

പത്തു വയസ്സാവുമ്പോഴേക്കും കല്യാണം,കെട്ട്യോന്‍, കുട്ടികള്‍, ആണ് ഒരു പെണ്ണിന്റെ ജീവിത ലക്‌ഷ്യം എന്നും കല്ലാനാലും കണവന്‍, പുല്ലാനാലും പുരുഷന്‍ എന്നൊക്കെയുള്ള ആപ്തവചനങ്ങള് മനപാഠമാവുന്ന വരെ ചൊല്ലിക്കൊടുക്കുകയും, ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്ന് പറയുമ്പോള്‍‍, അവളുടെ വാക്ക് വിശ്വസിക്കുന്നതിന് പകരം അയാള്‍ ആവശ്യപ്പെടുന്ന ദ്രവ്യങ്ങള്‍ കൊടുത്ത് മകളെ അറവുശാലയിലേക്ക് തിരിച്ചയക്കുന്നതിലും നല്ലത് വയറ്റില്‍ വച്ചോ , ജനിക്കുമ്പോള്‍ തന്നെയോ കൊന്നു കളയുന്നതല്ലേ?

ഇവിടെനിന്ന് എന്റെ നാടിനെ നോക്കുമ്പോൾ മനസ് പൊള്ളുന്നു

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പതിമൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ വീട്ടിൽ, ഒറ്റയ്ക്കാക്കി മാതാപിതാക്കൾ പകൽ പോലും പുറത്തു പോകുന്നത് കുറ്റകരമാണ്. അത്ര മാത്രം കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന രാജ്യമാണിത്.അങ്ങനെയുള്ള രാജ്യത്തിരുന്ന് എന്റെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുമ്പോഴും മനസ്സ് പൊള്ളിപ്പോകുന്നുണ്ട്. അങ്ങ് ദൂരെ എന്റെ നാട്ടിൽ, പാതിരാത്രിയിൽ ഏഴും നാലും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങൾ തനിച്ചായിപ്പോയ ഒരു ഭീകരരാത്രിയെ ഓർത്ത്. അവരെ ഒറ്റയ്ക്കാക്കി പോയ അവരുടെ അമ്മയെ ഓർത്ത്, നമ്മുടെ നാട്ടിലെ ദുർബലമായ നിയമങ്ങളെ ഓർത്ത് .നേരിട്ടറിഞ്ഞിട്ടില്ലെങ്കിൽ പോലും ആ കുഞ്ഞിന്റെ ഓമനത്തമുള്ള പുഞ്ചിരി മനസ്സിൽ നിന്നും മായുന്നതേയില്ല.

നിങ്ങൾ കരുതുന്നപോലെ കുഞ്ഞുങ്ങളെ തൊട്ടുനോവിക്കാത്തവരല്ല ഞങ്ങൾ അമ്മമാർ

"ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല...അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ...?എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ....?തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ....?ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ....?എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ...ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്....കുട്ടികൾക്ക് ഞങ്ങൾ നല്ല സുന്ദരൻ തല്ലുകൊടുക്കും,ഭർത്താവ് കുടിച്ചിട്ട് വന്നിട്ടുള്ള സമയത്തോ മറ്റെന്തെങ്കിലും ടെൻഷനിൽ ഇരിക്കുന്ന സമയത്തോ ആണെങ്കിൽ രണ്ട്‌ തല്ല് കൂടുതൽ കിട്ടുകയും ചെയ്യും

ഈ അമ്മയെ കാണാൻ ഒരു രസോമില്ല !

അവൾ പ്രതികരിക്കുന്നത് വല്ലപ്പോഴും മാത്രം. അതും അവൾക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി…കുട്ടികൾ എന്നെ എതിർത്തു സംസാരിക്കുമ്പൊ മാത്രം “അച്ഛനോടങ്ങനെ പറഞ്ഞുകൂട” എന്നു പറഞ്ഞവൾ ശാസിക്കും. അതല്ലെങ്കിലും അങ്ങനെയാണ്.. അവൾക്കു വേണ്ടി അവളൊന്നും ചെയ്യാറില്ല.. അന്നും ഇന്നും. അവൾ അമ്പലത്തിൽ പോയാൽ അവളുടെ പേരിൽ വഴിപാടു കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല…
Advertisements

Recent Posts