Advertisements

സൂറാബിയുടെ ദുബായി കത്ത് !!

പ്രിയത്തില്‍ ഇക്കാക്ക വായിക്കുന്നതിനായി സൂറാബി എഴുത്ത് . ഇക്കാക്ക് അവിടേ സുഖം തന്നെ എന്ന് കരുതുന്നു ,പടച്ചോന്‍ സഹായിച്ചു ഈ അല്ലംപ്ര കുന്നില്‍ ഞമ്മള്‍ക്കും അങ്ങിനെ തന്നെ !!

സ്കേറ്റ് ബോര്‍ഡില്‍ സഞ്ചരിക്കവേ ഒരു കൂട്ടം പശുക്കള്‍ മുന്നില്‍ വന്നാല്‍ – പിന്നെ ഗോവിന്ദ !

ഒരു സംഘം യുവതികള്‍ കാലിയായ റോഡിലൂടെ സ്കേറ്റിംഗ് നടത്തുകയാണ്. കുറെ ദൂരം സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.

ലോക്കപ്പിലേക്ക് !

ഗാന്ധിജിയും ബാലഗംഗാധരതിലകനും സുഭാഷ്‌ ചന്ദ്രബോസുമൊക്കെ കാണിച്ചു തന്ന വഴി. അത്തരം ഒരു കർത്തവ്യം സുധൈര്യം ഏറ്റെടുക്കാനുള്ള ഭാഗ്യം എനിക്കും ഒരിക്കൽ ഉണ്ടായിട്ടുണ്ട്‌.

തെങ്ങിന്റെ മണ്ടയിലെ ത്രെഡ് – രഘുനാഥന്‍ കഥകള്‍

ദേണ്ടെ മനുഷ്യാ നിങ്ങള്‍ നേരം വെളുത്തപ്പോള്‍ മുതല്‍ മുറിക്കകത്ത് കേറി കതകടച്ചിരുന്നു എന്തോ ചെയ്യുവാന്നു എനിക്കിപ്പോ അറിയണം

കള്ളു നിരോധിക്കണമോ ?

കള്ളു നിരോധിക്കണം കള്ളു നിരോധിക്കണം എന്ന കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അല്ലാ ഒന്ന് ചോദിച്ചോട്ടെ എന്തിനാ ഈ കള്ളുമാത്രം നിരോധിക്കണം എന്ന് പറയുന്നത് ? എന്താ അതിന്റെ ഒരു യുക്തി മദ്യം നിരോധിക്കണം എന്ന് പറയൂ, അപ്പോള്‍ കേള്‍ക്കാന്‍ ഒരു രസമുണ്ട്. കാരണം ഇന്ന് മലയാളികളുടെ കുടുംബത്തിലെ ഒരു ശാപമാണ് മദ്യം. അപ്പോള്‍ പിന്നെ കള്ളു മാത്രം നിരോധിക്കണം എന്ന് പറയുന്നതിന്റെ കാരണം എന്താ വിദേശം മദ്യം നല്ലതായത്‌ കൊണ്ടാണോ ? അലെങ്കില്‍ അത് പോട്ടെ ചാരായം നിരോധിച്ചിട്ടെന്തായി മലയാളികള്‍ എല്ലാം കുടി നിര്‍ത്തിയോ ? ഇല്ല പകരം ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനും വിദേശ മാഫിയക്കും കൊള്ളലാഭം ഉണ്ടാക്കികൊടുക്കന്ന ഒരു ബിസിനസ് ആയി മാറി. അപ്പോള്‍ കള്ളും കൂടെ നിരോധിച്ചാല്‍ എന്തായിരിക്കും അവസ്ഥ? ലാഭം കൂട്ടാം, കൂട്ടത്തില്‍ ഈ മേഘലയില്‍ ജോലി ചെയ്യുന്ന കുറെ പേരുടെ കഞ്ഞി കുടിയും മുട്ടിക്കാം. പിന്നെ മദ്യം അതായതു കള്ള് നിരോധിചെന്നും പറഞ്ഞു സര്‍ക്കാരിനു ചെണ്ട കൊട്ടി നടന്നു വോട്ടും ചോദിക്കാം.. ഹായ് ഒരു വെടിക്ക് അഞ്ചാറ് പക്ഷികള്‍ .

ബിജെപിയ്ക്കുവേണ്ടി നീരാഹാരം കിടക്കാൻ ആളില്ലെങ്കിൽ ഞാൻ തയ്യാറാണ് . അതിനായി ചില എഗ്രിമെന്റുകൾ

സ്ത്രീകളെ ആക്രമിച്ച സകല സംഘിഗുണ്ടകളും അതാതു സ്ത്രീകളുടെ വീട്ടിൽ ചെന്ന് മാപ്പു പറയണം. ധ്വജപ്രണാമം എന്ന് പറയുന്ന പോലെ അമ്മേ പ്രണാമം എന്ന് പറഞ്ഞായിരിക്കണം മാപ്പുപറച്ചിൽ തുടങ്ങേണ്ടത്. മാപ്പൊരു ശീലമായതിനാൽ അവർക്കതു ബുദ്ധിമുട്ടുണ്ടാകില്ല.

അപ്പനെയാണെനിക്കിഷ്ട്ടം­…..

'എന്റ്റെ ചെക്കാ അവളെ ഇങ്ങനെ ഉപദ്രവിക്കാതടാ'' അന്നമ്മ ചേട്ടത്തി അലറി. ചേട്ടത്തി വന്നു മത്തായിച്ചനെ(മാത്യു അതാണ്‌ അവന്റ്റെ പേര്) പിടിച്ചു മാറ്റുംപോളെക്കും എന്റ്റെ കണ്ണുകള്‍ കുടു കുടാ ഒഴുകാന്‍ തുടങ്ങിയിരുന്നു.കുനിച്ചു നിര്‍ത്തി മുട്ടുകൈ...

ഉറക്കം മുടക്കികള്‍…(അനുഭവം)

കോഴിക്കോട് ഹോസ്പിറ്റലില്‍ നിന്നും മടങ്ങി വരവേ വഴിയോരക്കാഴ്ചകള്‍ കണ്ടു കണ്ടങ്ങിനെ ബസിലിരുന്ന് ചെറുതായൊന്ന് മയങ്ങി. കോഴിക്കോട് ജില്ല കഴിഞ്ഞാണ് ഉറക്കം തുടങ്ങിയത്.ആളുകള്‍ കയറിയിറങ്ങുന്നതും കണ്ടക്ടര്‍ കമ്പിയില്‍ തൂങ്ങി നടക്കുന്നതും ഞാന്‍ അറിയുന്നേയില്ല.ഇങ്ങനെ സുഖകരമായി ഉറങ്ങുമ്പോഴായിരുന്നു ഒരു കിളവന്‍ വന്ന് അടുത്തിരുന്നത്. ഈ മഹാന്‍ എന്‍റടുത്ത് വന്നിരുന്നതൊന്നും ഞാന്‍ അറിഞ്ഞില്ല. അദ്ദേഹത്തെ ഗൌനിക്കാതെ ഉറങ്ങുന്നത് കണ്ടിട്ടാണോ എന്തോ അദ്ദേഹം എന്നെ ഒന്ന് തോണ്ടി. ഞാന്‍ ഞെട്ടിയുണര്‍ന്നു.'എന്തെ' എന്ന എന്‍റെ കടുത്ത ചോദ്യം അയാളെ ഒന്ന് ഞെട്ടിച്ചു.

ഇന്നത്തെ തമാശകള്‍ (25-12-12) – പിസി സനല്‍കുമാര്‍ ഐഎഎസ്

"കാലംപോയോര്പോക്കേ !ഇന്നലെ എന്റെ വീട്ടു ജോലിക്കാരി എന്നോട് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു " "ഞാന്‍ അത് വിശ്വസിക്കുന്നില്ല. സത്യത്തില്‍ എന്താ സംഭവിച്ചത്?" "ഞാന്‍ ഇന്നലെ അടുക്കളയില്‍ വെറുതെ ഒന്ന് കയറി. അവളെ സ്നേഹത്തോടെ 'സുമേ' എന്നൊന്ന് വിളിച്ചു. അപ്പോളവളെന്നോട് പറയുകാ.'സാറേ ദേ ആ വെള്ളം അങ്ങ് വാങ്ങി വച്ചെക്കു 'എന്ന്.

മൈ എക്സ്പീരിയന്‍സസ് വിത്ത്‌ പെണ്ണുകാണല്‍

മഹാത്മാ ഗാന്ധിയുടെ സത്യാന്വേഷണങ്ങള്‍ക്ക് ശേഷം വളരെ കാലം കഴിഞ്ഞിട്ടാണ് ഞാന്‍ പെണ്ണ് അന്വേഷണങ്ങള്‍ക്ക് ഇറങ്ങിയതെങ്ങിലും

സചിനായി ജനിക്കാത്തത് നിങ്ങടെ കുറ്റമല്ല, ബട്ട് സചിനായി മാറാത്തത് നിങ്ങടെ മാത്രം കുറ്റമാണ്‌

പതിനാലാം നൂറ്റാണ്ടില്‍ ഉടലെടുത്ത ഒരു വല്ലാത്ത കളിയാകുന്നു ക്രിക്കറ്റ് .. ഇംഗ്ലണ്ട്കാരാകു്ന്നു ഈ മഹാസംഭവം കണ്ട്പിടിച്ചത്.. മൂന്ന് സുപ്രധാന വകഭേദങ്ങളാകുന്നു ക്രിക്കറ്റിനുള്ളത്.. ടെസ്റ്റ്,ഏകദിനം,ട്വന്റ്ി20......

ഇന്നത്തെ ലോകാവസാനം പ്രചരിപ്പിച്ച 1,000 പേരെ ചൈന അറസ്റ്റ്‌ ചെയ്തു നീക്കി

മായന്‍ കലണ്ടര്‍ പ്രകാരമുള്ള ഇന്നത്തെ ലോകാവസാനം പ്രചരിപ്പിച്ച 1,000 ത്തോളം പേരെ ചൈന അറസ്റ്റ്‌ ചെയ്തു നീക്കി. ഇന്നത്തെ ലോകാവസാനം തങ്ങളുടെ വിശ്വാസമായി കൊണ്ട് നടക്കുന്ന ഒരു യാഥാസ്തിക ക്രിസ്ത്യന്‍ സംഘടനയില്‍ പെട്ടവരാണ് ഇതില്‍ ഭൂരിഭാഗവും. ആള്‍മൈറ്റി ഗോഡ്‌ എന്ന ഈ സംഘടന 1990 ല്‍ ആണ് സ്ഥപിതമാവുന്നത്. അന്ന് മുതലേ ചൈനയില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ കണ്ണിലെ കരടാണ് ഈ സംഘടനയിലെ അംഗങ്ങള്‍

പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം

പണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈയിടെയായി പല 'പരിഹാരങ്ങളും' ഉണ്ടായിട്ടുണ്ട്. വ്യാപകമായി കണ്ടു വരുന്ന അതിലൊരു പരിഹാരമാണ് ഒരു അനുഭവകഥ ആസ്പദമാക്കി ഇവിടെ പറയുന്നത്.

ഞാനും ചിറ്റപ്പനും മോനും വിത് അയ്യപ്പനീശോ.

"ചിറ്റപ്പാ...അപ്പാ അപ്പാ ന്നു വിളിച്ചപ്പഴാ,മല കയറി തിരിച്ചിറങ്ങുമ്പോള്‍ എനിക്ക് അപ്പോം മൊട്ടറോസ്റ്റും മതി.ചിറ്റപ്പനോ?"...

കോലം പോയ ലോകം – ഫൈസല്‍ ബാബു

ഫ്‌ലെകിസിന് പുറമേ ഫോട്ടോഷോപ്പു വിദ്വാന്‍മാര്‍ക്കും കഷ്ടകാലം !! പ്രൊഫൈല്‍ ഫോട്ടോകളില്‍ ഇടാനായി തയ്യാറാക്കിവെച്ചിരുന്ന ' ഹെന്റെ കൊച്ചു മുതലാളീ' ദിങ്ങനെ നിന്നാല്‍ നന്നായിരുന്നു ' ഏതോ വല്യ സാറാന്നാ വിചാരം'

ഞങ്ങളെ ഇങ്ങനെ ക്രൂശിക്കരുതെ

മാധ്യമങ്ങള്‍ എന്തിനാണ് ഇത്രയ്ക്ക് ക്രൂരത കാണിക്കുന്നത് എന്ന് മനസിലാകുന്നില്ല. വെറും ഒരു കൊലപാതകത്തിന്റെ പേരില്‍ ഒരു മഹത്തായ പ്രസ്ഥാനത്തിനെ ഇല്ലാതാക്കാനുള്ള മാധ്യമ ഭീകരതെയെ നിങ്ങള്‍ മനസിലാക്കണം. ഞങ്ങളുടെ സഖാക്കള്‍ ഇതിനു മുന്പ് ഇവിടെ കൊല്ലപ്പെട്ടു വീണിട്ടില്ലേ?.

ഇന്നത്തെ തമാശകള്‍ (03-12-12) – പിസി സനല്‍കുമാര്‍ ഐഎഎസ്

പഞ്ചായത്ത് യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍ തോമാചാന്‍ "എനിക്ക് എന്ന്റെ വാര്‍ഡില്‍ ഒരു പാലം എത്രയും വേഗം അനുവദിക്കണം" "അതിനു നിങ്ങളുടെ വാര്‍ഡില്‍ പുഴയോ തോടോ ഇല്ലല്ലോ" "എങ്കിലൊരു പുഴ അടിയന്തിരമായി അനുവദിക്കണം"

ഹര്‍ത്താല്‍ ദിനത്തിലെ ക്രിക്കറ്റ്‌

ക്രിക്കറ്റ് അതെന്റെ ഒരു വീക്‌നെസ് ആണ് ... എന്താണെന്നറിയില്ല എത്ര നിര്‍ബന്ധ മുള്ള ജോലി ആണെങ്കിലും അത് കഴിഞ്ഞേ മറ്റെന്തും ഉള്ളൂ . അത് മാറ്റാന്‍ പരമാവധി ശ്രമിച്ചു പറ്റുന്നില്ല . ഒരു കോഴ വിവാദം വന്നപ്പോള്‍ ഒന്ന് വെറുക്കാന്‍ നോക്കി ഒരു ഏകദിന മത്സരം ഇന്ത്യ ജയിച്ചാല്‍ ആകെ തകിടം മറിയും

ഒരു ബ്ലോഗറുടെ തുറന്നുപറച്ചിലുകള്‍

കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ഉറക്കച്ചടവുള്ള രാത്രികളിലൊന്നില്‍ മനസ്സില്‍ പെട്ടെന്നൊരു പൂതി. ശരിക്കും പറഞ്ഞാല്‍ വല്ലാത്തൊരു പൂതി.. എന്താന്നല്ലേ?? ഓളോട് പറയണം ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്.. ഈ ബൂലോകത്തെ വലിയൊരു സംഭവമാണെന്ന്...!!!

മല്ലൂസ്, വെറുതെ അത്യാഗ്രഹിയാവാതെ…

എന്തൂട്ടാ അച്ചായാ രാവിലെ ലാപ്പിന് മുമ്പില്‍ അന്തംവിട്ടിരിക്ക്ണ്? ഈലോകത്ത് സൂപ്പറായോ? എവടംവരെയെത്തി? എവടെ എത്താന്‍.. ഈലോകം തല കീഴായ് മറിഞ്ഞിരിക്കുന്നു. പാതാളത്തിലുള്ളവര്‍ മുകളിലെത്തി.. വര്‍ഷത്തില്‍ വിസിറ്റിന് പോലും വരാത്ത മാവേലിമാരാ ചന്ദീരന്‍ കുഞ്ഞിനെ പോലെ മുകളില്‍.

ഏമണ്ടി ചെപ്പണ്ടി പോടാ തെണ്ടി..

വൈകിട്ട് ശുകൂര്‍ഭായ്‌ ഡ്യൂട്ടി കഴിഞ്ഞെത്തിയത് ഞെട്ടിക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു! കേട്ടവര്‍ കേട്ടവര്‍ മൂക്കില്‍ വിരലിട്ടു. കേള്‍ക്കാത്തവര്‍ കേട്ടവരുടെ കാതുകള്‍ കടംവാങ്ങി. രാത്രിയിലേക്കുള്ള ചിക്കന്‍കറിയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടി അധികമിട്ട് ഞാനും ഞെട്ടി! അത്താഴത്തിനു ശേഷമുണ്ടാകാറുള്ള പതിവ് വെടിപറച്ചിലില്‍ ആ വാര്‍ത്ത‍യായിരുന്നു മുഖ്യ വിഷയം. ഞെട്ടിഞെട്ടി ആ ഫ്ലാറ്റ് മൊത്തം പൊട്ടിവീഴുമോ എന്ന് ഭയപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു വന്‍ദുരന്തം ഉണ്ടായില്ല!

വീണ്ടും ചില തീറ്റക്കാര്യങ്ങള്‍ (ആക്ഷേപ ഹാസ്യം)

അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ. ഈയിടെ ഒട്ടുമിക്ക ചാനലുകളിലും ഇതര മാധ്യമങ്ങളിലും ഭക്ഷണപാനീയങ്ങള്‍ ഏതെല്ലാം രീതിയില്‍ മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു. അതില്‍ പ്രധാനമായിരുന്നു നമ്മുടെ ദേശീയ ഭക്ഷണമായ പൊറാട്ടയെക്കുറിച്ചുള്ള ചര്‍ച്ചകളും.

ആദ്യമായി ഞാന്‍ ക്ലാരയെ കണ്ട ദിവസം

അന്നാണ് ഞാന്‍ അവളെ ആദ്യം കാണുന്നത്, എന്‍റെ ക്ലാരയെ. ( അതിനു മുന്നേ കാണാന്‍ യാതൊരു വഴിയുമില്ല കേട്ടോ എന്നാന്നു വച്ചാ ഞാനെന്ന ഉല്‍ക്ക ഭൂമിയിലേക്ക്‌ വന്നു വീണ ദിവസമാരുന്നു അന്ന് ), എന്നെയും പൊക്കിക്കൊണ്ട് ആരോ എങ്ങോട്ടോ പോകുന്നു. ഹി ഹി ആ നനുനനുത്ത കൈകളുടെ ഉടമ ആരെന്നു അറിയുവാന്‍ ഞാനെന്‍റെ കണ്ണുകള്‍ അന്ന് ആദിയമായി ആക്രാന്തത്തോടെ വലിച്ചു തുറന്നു. ഹോ!!! ഞാന്‍ ഞെട്ടിപ്പോയി.

ഓണം ഐതിഹ്യം- പറയപ്പെടാത്ത കഥ!

ആളു പച്ചക്കറി ആണേലും അസുരന്‍ തന്നെ ആണല്ലോ! കുബുദ്ധിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു. ഭാവി കാര്യങ്ങളെ കുറിച്ച് വീണ്ടും ചിന്തിച്ചപ്പോഴാണ് മഹാബലിക്ക് വേറെ ചില കാര്യങ്ങളെ കുറിച്ച് ബോധം വന്നത്. റിട്ടയര്‍മെന്റ് എന്നാണ് പേരെങ്കിലും ഇതൊരു പിന്മാറ്റമാണ്. ഭരണം മാറി വരുമെങ്കില്‍ ഇനിയത് എത്തി ചേരുക വിമതരുടെ കയ്യില്‍ തന്നെ! അങ്ങനെയെങ്കില്‍ ഇക്കണ്ടകാലം സഹിച്ചതിനെല്ലാംകൂടി കണക്ക് കൂട്ടി പിള്ളേര് പണി തന്നാലോ!! തലയെടുക്കുന്ന രീതിയൊക്കെ അന്ന് പശുവിനെ തീറ്റിക്കും പോലെ എളുപ്പ പണിയല്ലേ! ഇനി അഥവാ നാട് കടത്തിയാലോ? കേരളത്തിന്‌ തൊട്ടടുത്ത്‌ പാണ്ടി ദേശം. ശിഷ്ടകാലം പച്ചരിചോറും സാമ്പാര്‍ സാദവും കഴിച്ചു ജീവിക്കാനോ! അതിലും ഭേദം തലയങ്ങു എടുക്കുന്നത് തന്നെ! ഇനി അതൊക്കെ പോട്ടെ. അതിലും വലിയൊരു സംഗതി വേറെയുണ്ട്! രാജ്യഭാരം വിട്ടുകൊടുത്താല്‍ പിന്നെ തന്നെ ആരാണ് മൈന്‍ഡ് ചെയ്യുക??? ചരിത്രത്തിന്റെ ഏതേലും താളുകളില്‍ ഒട്ടും അറിയപ്പെടാത്ത ഏതേലും കൊശവന്‍ രാജാക്കന്മാരുടെ പേരിനൊപ്പം ചേര്‍ക്കപ്പെടുമായിരിക്കും തന്റെ പേരും! നോ! അതിനുവദിച്ചു കൂടാ! അതിനാണോ

ഫിലോസഫര്‍

നിങ്ങളിത് കാണുന്നുണ്ടോ മനുഷ്യാ ...''? കിടക്കപ്പായീന്നു ഭാര്യേടെ കാറല് കേട്ടാ കണ്ണു തിരുമ്മി നോക്കിയത് ...! ''ഇന്നെന്ത് മാരണമാണപ്പാ ...'' ഭാര്യ വെളിച്ചപ്പാട് പോലെ ഉറഞ്ഞു തുള്ളി മുന്നില്‍ നില്‍പ്പുണ്ട് .., , കൈയ്യിലൊരു പേപ്പറും പിടിച്ച് ...!

അഴിമതിയപ്പന്‍

ഭരണാധികാരിയുടെ കൈക്കൂലിപ്രേമത്താല്‍ പൊറുതി മുട്ടിയ ഗ്രാമീണര്‍ ദൈവത്തോട്

മലബാര്‍ മാറാപ്പ് – നര്‍മ കഥ

നാട്ടില്‍ പോകണം എന്നാ പൂതി കലശലായപ്പോള്‍ അങ്ങോട്ടുള്ള ഏതു വണ്ടിയാ കാലിയുള്ളതെന്നും കാശ് കുറച്ചു വാങ്ങണതെന്നും തപ്പിനടന്നപ്പോള്‍ എല്ലാ വണ്ടീം ഫുള്‍ ആണ് അപ്പളാണ് വല്ല്യാപ്പാന്റെ ഉപ്പാന്റെ കാലത്തെ ഇമ്മാന്റെ വണ്ടി കാലിയാണെന്ന് കുട്ടികള്‍ പറഞ്ഞത് പിന്നെ നിന്നില്ല ഓടി അങ്ങട്ടക്ക് കോയി കൊട്ടെക്ക് ചീട്ടു കൊടിക്കി ,മുന്നില്‍ െ്രെഡവറിന്റെ അടുത്ത് സീറ്റ് ചോയിച്ചപ്പം കുട്ടികള്‍ അയിനു കായ് കൂടതലാണ് വണ്ടീന്റെ പുറകിലെ സീറ്റൊള്ള് െ്രെഡവറിന്റെ കൂടെ പെട്ടിപ്പോറത്തിരുന്നാല്‍ സ്ഥലം ഒക്കെ കാണാലോ എന്ന പൂതി അങ്ങനെ വേണ്ടാന്നു വച്ച് ,

കാലമാടനെ അടിച്ച മാടന്‍

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ ജോലിയും കൂലിയും ഒന്നുമില്ലാതെ നടക്കുമ്പോള്‍ ഞാനും നീലനും വിനുവും മനീഷും വൈകുന്നേരങ്ങളില്‍ ദാമോദരന്‍ മുതലാളിയുടെ തെങ്ങിന്‍ തോപ്പില്‍ കൂടുക പതിവായിരുന്നു...വൈകുന്നേരം എന്ന് പറയുമ്പോള്‍ പകല്‍ മാന്യന്‍മാരുടെ വൈകുന്നേരം..അതായത്...

വിസ ഓണ്‍ അറൈവല്‍

കോയമ്പത്തൂര്‍ നിന്നും 6:15 ന്‍റെ ഷാര്‍ജ വിമാനം. രണ്ടര മണിക്കൂര്‍ യാത്ര. അങ്ങനെ ആദ്യത്തെ വിമാന യാത്ര കഴിഞ്ഞു. ഭാഗ്യം സെക്യൂരിറ്റി ചെക്കിംഗ് എല്ലാം കുഴപ്പമില്ലാതെ കഴിഞ്ഞു. ലഗ്ഗേജ് വേഗം തന്നെ കിട്ടി. എല്ലാമേ കടവുള്‍ കടാക്ഷം

കൂടെ കിടക്കാന്‍ ഒരുവന്‍ കൂടി

വീട്ടുടമസ്ഥന്‍ എന്നും വീട്ടില്‍ വരും. എന്നിട്ട് ഞങ്ങള്‍ വൃത്തികേടാക്കിയ ചുമരും മറ്റും, ചുരണ്ടിയും മാന്തിയും ഒന്ന് കൂടി വൃത്തികേടാക്കും.
Advertisements

Recent Posts