നാഡീ കോശങ്ങളുടെ ട്രാന്‍സ് പ്ലാന്റ് വിജയകരം

ഇഗ്ഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ തളര്‍ വാതം ബാധിച്ച വളര്‍ത്തു നായകളില്‍ നാഡീ കോശങ്ങള്‍ വിജയകരമായി ട്രാന്‍സ് പ്ലാന്റു ചെയ്തു. നട്ടെല്ലിനു ക്ഷതം വന്ന ജാസ്പര്‍ എന്ന വളര്‍ത്തു നായ ഈ ചികിത്സ കഴിഞ്ഞു വിജയകരമായി നടക്കുന്നത് താഴെ കാണുന്ന വീഡിയോയില്‍ കാണാം.

കാലം കഴിയും തോറും മനുഷ്യര്‍ മണ്ടന്മാരായി മാറുന്നുവോ?

കാലം കഴിയുന്നതനുസരിച്ച് മനുഷ്യര്‍ മണ്ടന്മാരായി മാറുന്നുവെന്ന് സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി റിസര്‍ച്ച് ടീം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യന്റെ ബുദ്ധി സ്ഥിരമായി ചോര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നെവെന്നു ഇവര്‍ പറയുന്നു. നമ്മള്‍ ഇന്ന് കാണുന്ന മനുഷ്യ ബുദ്ധിയെല്ലാം ഭാഷ തന്നെ ഉരുത്തിരിയുന്നതിനു മുന്പായി ഉണ്ടായതാണ് എന്ന് ഇവര്‍ കരുതുന്നു.

യേശുവിനെ എങ്ങിനെ ബ്രെഡില്‍ നാം കാണുന്നു?

ഇല്ലാത്ത ഒരു വസ്തുവിനെ കാണുന്നതാണ് ഈ പ്രതിഭാസം. യേശുവിനെ ബ്രഡില്‍ കാണുന്നതും ആളുകളുടെ മുഖം ചന്ദ്രനില്‍ കാണുന്നതും എല്ലാം ഇക്കൂട്ടത്തില്‍ പെടും. കുറെ ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

കേള്‍ക്കേണ്ടത് മാത്രം കേള്‍ക്കുന്ന നമ്മള്‍

മനുഷ്യര്‍ക്ക് എന്തുമാത്രം കഴിവുകള്‍ ആണ് ഉള്ളതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. ഇവിടെ പറയുവാന്‍ പോകുന്ന കാര്യം നിങ്ങളില്‍ പലരും ചിലപ്പോള്‍ അനുഭവിച്ചു കാണണം. വളരെ അധികം ആളുകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങള്ക്ക് പരിചയം ഉള്ള ഒരാളുടെ ശബ്ദം മാത്രം നിങ്ങള്‍ വേറിട്ട് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും അങ്ങിനെ ഒരു സംഭവം നിലവില്‍ ഉണ്ട്. കോക്ക് ടെയില്‍ പാര്‍ട്ടി ഫിനോമിനന്‍ എന്നാണു ശാസ്ത്ര ലോകത്ത് ഇത് അറിയപ്പെടുന്നത്.

നാം അറിയാത്ത സ്വപ്നങ്ങള്‍

എല്ലാവരും കളറില്‍ സ്വപ്നങ്ങള്‍ കാണാറില്ല. ആളുകളുടെ സ്വപ്നങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് സമാനതകളുണ്ട്. ആരെങ്കിലും ഓടിക്കുന്നതായി കാണുക, പറക്കുന്ന സീനുകള്‍ , ഉയരങ്ങളില്‍ നിന്നും താഴേക്കു വീഴുന്നത്, വളരെ പതിയെ ഓടുന്ന രംഗങ്ങള്‍, ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് , പരീക്ഷകളില്‍ തോല്‍ക്കുന്നത് ,വാഹന അപകടങ്ങളില്‍ പെടുന്നത് തുടങ്ങിയവ വളരെ പൊതുവായി ആളുകള്‍ കാണാറുള്ള സ്വപ്നങ്ങള്‍ ആണ്.

മനസിന്റെ ശാന്തതയും മനുഷ്യ മസ്തിഷ്കവും

ശാന്തി എന്ന് പറയുന്നത് എപ്പോഴും എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. മനസിന്റെ ശാന്തിയും നമ്മുടെ തലച്ചോറും തമ്മില്‍ വലിയ ബന്ധമുണ്ട്. പക്ഷെ ഏതു തിരക്കിലും ശാന്തത കൈവരിക്കാന്‍ ‍ എല്ലാവര്ക്കും ആയെന്നു വരില്ല. അതിനാണ് പ്രാര്‍ത്ഥന, ധ്യാനം, യോഗാഭ്യാസം, തപസ് ഇങ്ങിനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഇതിന്റെയൊക്കെ ശാസ്ത്രീയ വശവും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി മനസിന്റെയും തലച്ചോറിന്റെയും ശാന്തതയും അവയുടെ കഴിവ് കൂടലും ആണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും മനസിന്റെ ശാന്തത കൈവെടിയാതെ പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമല്ലേ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിന്റെ വേഗത്തെ പിടിച്ചു കെട്ടണം. അതുകൊണ്ടാണ് “മനസിന്റെ വേഗം കുറഞ്ഞാലേ മനശക്തി കൈവരൂ” എന്ന് യോഗാഭ്യാസത്തില്‍ പറയുന്നത്.