പ്രായം കുറയ്ക്കാന്‍ നായയെ വളര്‍ത്തിയാല്‍ മതി..!!!

നിങ്ങള്‍ക്ക് പ്രായമായി തുടങ്ങിയെന്നു വിഷമമുണ്ടോ ? പഴയപോലെ ശരീരവും മനസ്സുമോന്നും പ്രവര്‍ത്തിക്കുന്നില്ലയെന്നു തോന്നുണ്ടോ..?

വ്യായാമത്തിലൂടെ ആരോഗ്യം.

പ്രായമാവുന്നതോടെ നമ്മുടെ പേശീബലം കുറയുകയും, കായികക്ഷമത കുറഞ്ഞുവരികയും ചെയ്യും. അതിനാല്‍ തന്നെ കഠിനമായ വ്യായാമ മുറകള്‍ പ്രായമായവര്‍ക്ക് യോജിച്ചതല്ല. ദിവസവുമുള്ള നടത്തം തന്നെ നല്ലൊരു വ്യായാമ ശീലമാണ്. വ്യയാമത്തിലൂടെ നമ്മുടെ ശരീര കോശങ്ങള്‍ ശുദ്ധവായു പ്രവാഹത്താല്‍ ഉത്തേജിപ്പിക്കപ്പെടുകയും നമുക്ക് ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.

കൂടുന്ന വയസ്സും മാറുന്ന മനസ്സും

പ്രായം കൂടുന്നതനുസരിച്ച് ആളുകളുടെ ചിന്താഗതികള്‍ക്ക് മാറ്റം വന്നു തുടങ്ങും. മനുഷ്യരുടെ മനസ്സ് കുറച്ചുകൂടി തുറന്ന രീതിയിലേക്ക് തന്നെ മാറും എന്ന് പറയേണ്ടിവരും. രാഷ്ട്രീയ ചിന്താഗതി , മതങ്ങളോടുള്ള സമീപനം, ജാതി മത ചിന്തകള്‍, സെക്സിനോടുള്ള സമീപനം തുടങ്ങിയവയെല്ലാം പ്രായം കൂടുന്നതനുസരിച്ച് മാറി എന്ന് വരാം.