എങ്ങനെയെങ്കിലും നാട്ടിലെത്തുക എന്നതായിരുന്നു പിന്നെ ലക്ഷ്യം. അതിനും സ്പോണ്സര് തന്നെ കനിയണം. വിസ ക്യാന്‍സല്‍ ചെയ്തത്കൊണ്ട് എയര്‍പോര്‍ട്ട ്വഴി കയറിപ്പോകാനാവില്ല. ജയില്‍വഴി വളരെ പെട്ടെന്ന് കയറ്റിവിടാം എന്ന് സമ്മതിച്ചത് സ്പോണ്സര് തന്നെയാണ്.
പ്രവാസ ജീവിതത്തിനിടക്ക് കിട്ടുന്ന ആറുമാസത്തെ അവധിക്കാലം അത് ഞാനൊരിക്കലും പാഴാക്കാറില്ല.
പടച്ചവന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന "ഗള്‍ഫില്‍" സുഖമായെത്തി,
വിരസമായ മറ്റൊരു വാരാന്ത്യം. പാര്‍ക്കിലെ ആളൊഴിഞ്ഞ കോണില്‍ തനിച്ചിരുന്നു എന്തെക്കെയൊ ഓര്‍ത്തിരിക്കുമ്പോഴാണ്, ‘സാറേ, കപ്പലണ്ടി വേണോ?’ ചിന്തകളെ മുറിച്ചതിന്റെ ഈര്‍ഷ്യയോടെ തലയുയുര്‍ത്തി നോക്കുമ്പോള്‍ മുന്നില്‍ മെലിഞ്ഞുണങ്ങിയ പ്രായമുള്ള ഒരാള്‍.
നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന് ഉറക്കമായിട്ടുണ്ടായിരിക്കും.
നീ ഒരു കാര്യം മനസ്സിലാക്കണം. ഇവിടെ സുഖവാസത്തിനു വന്നേക്കുന്നതല്ല. ദിവസവും രാവിലെ നാലര അഞ്ചു മണിക്ക് എഴുന്നെറ്റു കഴുതകളെ പോലെ ഞങ്ങള്‍ ഒരു പറ്റം മനുഷ്യര്‍ ഓഫീസില്‍ പോയി വൈകീട്ട് ആറു മണിയോളം പണിയെടുത്ത് ക്ഷീണിച്ചാണ്...
നടത്തത്തിനിടെ വഴിയരികില്‍ സിമന്റ് ഷീറ്റ് മേഞ്ഞ ഒരു ഷെഡ് കണ്ടു . അതിനു മുന്നില്‍ മഞ്ഞ നിറത്തിലുള്ള പല്മോലിന് ഡബ്ബ പോലുള്ള ഡബ്ബകള്‍ പിടിച്ചു വരിയായി നില്ക്കുന്ന കുറെ ആളുകള്‍ . സംശയ രൂപേണ ഞാന്‍...
അടുത്തതായി ഞാനും സുമേഷും പോയത് ബോംബെക്ക് ആയിരുന്നു. ദുബായ് ഇന്റര്‍വ്യൂ ആയിരുന്നു. രണ്ടു അറബികളും ഒരു ഇന്ത്യക്കാരനും ആയിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍. "നാടോടിക്കാറ്റ്" ഒരുപാട് തവണ കണ്ടത് കൊണ്ട് അറബികളോട് ഞാന്‍ സലാമു അലൈക്കും, വലൈക്കും...
നാട്ടില്‍ തേരാ പാരാ നടന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍ വന്നു കഴിഞ്ഞാല്‍ പരമ സുഖം ആണെന്നാണ് എല്ലാരുടെം വിചാരം.
കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്. മുനവരിന്റെ ലീവ് സാലറിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു.