fbpx
Advertisements

അയിത്തവും കോവിഡും

അയിത്തവും തീണ്ടലും തൊടീലും ഒക്കെ ശാസ്ത്രീയമായി ശരിയായിരുന്നു എന്നൊരു സംഘിണി കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. (പോസ്റ്റ് ലിങ്ക് > കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം )മുൻപും വിവരക്കേടുകൾ വിളിച്ചുപായുന്ന ആളായതുകൊണ്ട് അത്ഭുതമൊന്നും ഇല്ല. എങ്കിലും ഈ കൊറോണക്കാലത്ത് ഇമ്മാതിരി ടീമുകളൊക്കെ അസഹനീയമാണ് മലയാളികൾക്ക്

ഫാഷിസത്തിനുള്ള തടസ്സങ്ങൾ ഒന്നൊന്നായി നീക്കപ്പെടുകയാണ്

വടക്കുകിഴക്കൻ ദൽഹിയിൽ സംഘപരിവാർ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് ന്യൂസ് ചാനലുകളെ -- ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയും മീഡിയാവൺ ചാനലിനെയും 48 മണിക്കൂർ നേരത്തേക്ക് ബാൻ ചെയ്തു

കേരളത്തിലെ ദളിതരിൽ ഭൂരിഭാഗത്തിനും സംഘപരിവാറിനോട് ആഭിമുഖ്യം ഇല്ലാത്തവരാണ്, ഒരാൾ ചെയ്ത തെറ്റിന് ദളിതരെയും കോളനിവാസികളെയും അടച്ചാക്ഷേപിക്കരുത്

കേരളത്തിൽ ഏതാണ്ട് മുപ്പത്തയ്യായിരത്തോളം ദലിത് കോളനികളുണ്ട്. കേരളത്തിലെ ദലിതരിൽ 99%-വും വസിക്കുന്നത് ഈ കോളനികളിലാണ്. അതിൽ തന്നെ 98%-ലധികവും ഹിന്ദുത്വ രാഷ്ട്രീയത്തോടും സംഘപരിവാർ പ്രസ്ഥാനങ്ങളോടും അകലം പാലിക്കുന്നവരാണ്. അവരെല്ലാം പൗരത്വ ഭേദഗതി ബില്ലിനെ ഒരു തരത്തിലും

വർഗ്ഗവെറി കൊണ്ട് ഉറഞ്ഞുതുള്ളിയ സംഘിയെ വർണ്ണവെറി കൊണ്ട് പരിഹസിക്കുന്നത് നല്ലതാണോ ?

മനുഷ്യനെ കൊല്ലണം എന്നാഹ്വാനം ചെയ്ത സങ്കിയെ പോലീസ് തൂക്കി അകത്തിട്ടു . നല്ലത് . വേണ്ടതാണ് ..മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ആളുകൾ അകത്ത് കിടക്കുന്നതാണ് നല്ലത് . അയാളെ കൊണ്ടുവരുന്ന കണ്ടിട്ട് കാര്യമായി പരിക്കും ഉണ്ടായിട്ടുണ്ട് . മനുഷ്യ ശരീരത്തിന്റെ വേദന എന്താണെന്ന് അറിയുന്നത് നല്ലതാണ്

“ഇന്ത്യന്‍ ക്ലാസ് മുറികളില്‍ എത്രത്തോളം കൂടുതലായി ചരിത്രം പഠിപ്പിക്കുന്നുണ്ടോ അത്രത്തോളം കൂടുതലായി ഇന്ത്യ വര്‍ഗീയമായിക്കൊണ്ടിരിക്കും”

ഫാഷിസം അടിസ്ഥാനപരമായി ചെയ്യുന്നത് മനുഷ്യനെ, മനുഷ്യന്‍ എന്ന സങ്കല്‍പത്തെ, അതിനെ കൂടുതല്‍ കൂടുതല്‍ ചുരുക്കുകയും അങ്ങനെ ചുരുങ്ങിയ മനുഷ്യ സങ്കല്‍പത്തെ കൂടുതല്‍ കൂടുതല്‍ ദൃഢീകരിക്കുകയും അങ്ങനെ വളരെ ബലിഷ്ടവും അയവില്ലാത്തതും ഇടുങ്ങിയതും അപരവിദ്വേഷത്തില്‍ വളരെക്കൂടുതല്‍ അടിയുറച്ചതുമായ ഒരു മനുഷ്യ സങ്കല്‍പനത്തിന്റെ നിര്‍മാണമാണ് വാസ്തവത്തില്‍ ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവം

എന്തിനാണ് ഈ മാതിരി തെറിയെല്ലാം വാങ്ങിക്കൂട്ടി ഇങ്ങോരീ കഷ്ടപ്പെടുന്നതെന്ന് ? അതാണ് അങ്ങോരെ ഏല്‍പിച്ചിട്ടുള്ള ദൗത്യം

"മുന്‍ ഡിജിപി ( അങ്ങനെ തന്നെ വിളിക്കും, കാരണം വഴിയെ പറയാം) ഒരു മണ്ടനോ വിവരദോഷിയോ അല്ല, ചാണകം വിറ്റ് കിട്ടിയ പൈസ കൊണ്ടു വാങ്ങിയതുമല്ല ആ ഡോക്ടറേറ്റ്. കേരളത്തിലെ മറ്റേതൊരു ഐപിഎസ് ഉദ്യോഗസ്ഥനെയും പോലെ പ്രാഗല്‍ഭ്യം ഉള്ളതു കൊണ്ട് കിട്ടിയതാണ് ആ ഐപിഎസ്.

“എനിക്കെന്റെ പെങ്ങന്മാരുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല നസീർ..” എന്ന് പറഞ്ഞവൻ ഒരു ഗ്ലാസ് വിസ്കി ഒന്നും ചേർക്കാതെ കഴിച്ചു.

രാജീവൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ എട്ടുമുതൽ പത്തുവരെ ഒരേക്ലാസ്സിൽ പഠിച്ചവൻ. ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിന്നുവരുന്ന ഒരുവൻ. പത്ത് കഴിഞ്ഞു രണ്ടു കൊല്ലത്തിനു ശേഷം അവനു പട്ടാളത്തിൽ സെലെക്ഷൻ കിട്ടിയപ്പോൾ, മട്ടാഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അവനെ വണ്ടി കയറ്റി വിടാൻ ഞാനും പോയിരുന്നു

വർഗ്ഗീയവാദിയായ ടിടിഇയും മാനവികവാദിയായ ഓട്ടോ ഡ്രൈവറും

പൗരത്വബില്ലിനെ കുറിച്ച്‌ ഒരു റെയിൽവെ ടിടിഇയുടെയും ഓട്ടോക്കാരന്റെയും വീക്ഷണം, ഇന്ത്യയിൽ ഭൂരിഭാഗത്തിനും വിദ്യാഭ്യാസം വേസ്റ്റാണ്
Advertisements

Recent Posts