Advertisements

കുഞ്ഞിന്‍റെ ജഡവും തോളിലേറ്റി അച്ഛനെ ആശുപത്രി അധികൃതര്‍ നടത്തിച്ചത് മണിക്കൂറുകള്‍

കുഞ്ഞിന്‍റെ ജഡവും തോളിലേറ്റി അച്ഛനെ ആശുപത്രി അധികൃതര്‍ നടത്തിച്ചത് മണിക്കൂറുകള്‍. സർക്കാർ സംവിധാനങ്ങൾക്ക് പലപ്പോഴും മനുഷ്യന്റെ നിസ്സഹായതകളോട് തികഞ്ഞ നിസ്സംഗതയാണ് ഉണ്ടാവാറ്.

കുഞ്ഞുലക്ഷ്മിയോട് പറയാനുള്ളത്

എനിക്കും പാറൂനും കൂടി ഒരു മകനാണുള്ളത്. കുറച്ച് നാൾക്ക് മുന്പ്, കൃത്യമായി പറഞ്ഞാൽ പാർലമെന്റ് ഇലക്ഷന്റെ റിസൽട്ട് വരുന്നതിന്റെ തൊട്ട് തലേന്ന് പെട്ടെന്ന് പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെയാണ് അവൻ പറഞ്ഞ് വച്ചത്.

220,000,000 കി.മി ചൊവ്വയിലേക്കു റോക്കറ്റു വിട്ട ഡിജിറ്റൽ രാജ്യത്ത് 88 അടി താഴ്ചയിലുള്ള കുഞ്ഞിന് ജീവനുണ്ടോ എന്നുപോലും പരിശോധിക്കാൻ...

220,000,000 കിലോമീറ്ററുകൾക്കപ്പുറം ചൊവ്വയിലേക്കുവരെ റോക്കറ്റുകൾ വിട്ട് ജീവന്റെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്ന ഡിജിറ്റൽ രാജ്യത്ത് 88 അടി താഴ്ചയിലുള്ള

കോഴിക്കോട് ഫറോക്കിൽ (കോളജിന് സമീപം) നിന്നും ഒരു ട്രാൻസ്ജെന്റർ കദനകഥ

അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായ Kiran Vylassery എന്ന ട്രാൻസ് മെൻ (സ്ത്രീ ശരീരത്തിൽ കുരുങ്ങികിടന്ന തന്റെ സ്വത്വം തിരിച്ചറിഞ്ഞ് പുരുഷനായി മാറിയ വ്യക്തി) സ്വന്തം ജ്യേഷ്ഠസഹോദരനിൽ നിന്ന് നേരിടുന്നത് അങ്ങേയറ്റം മൃഗീയമായ പീഢനങ്ങളാണ്.

മാതാപിതാക്കളുടെ ഏകസന്താനത്തെയാണ് സംഘാടകരേ നിങ്ങളുടെ അശ്രദ്ധയാൽ ഇല്ലാതാക്കിയത്

ഹാമറോളം അപകടമില്ലാത്ത ജാവലിൻ ത്രോ മത്സരവും ഒരേ സമയം സംഘടിപ്പിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നും ഉള്ള തികഞ്ഞ അലംഭാവം ആണ്. അശ്രദ്ധയാൽ നിങ്ങൾ 16 വയസ്സുള്ള ഒരു ആൺകുട്ടിയെ കുരുതികൊടുത്തു.

കാൻസർ വന്ന് എന്റെ കാലുമുറിച്ചപ്പോൾ ഞാൻ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവൾ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി !

ക്യാൻസർ വന്നത് കാരണം 27 വർഷം എന്നെ കൊണ്ട് നടന്ന എന്റെ കാലുപോയി.കാലുപോയത് കാരണം കരളു പങ്കിട്ടു സ്നേഹിച്ച പെണ്ണും പോയി.

‘ഇന്ന് രാത്രി നിനക്ക് ഡ്യൂട്ടിയ്ക്ക് പോകാതിരുന്നൂടേ..?

പുറത്തുപോയി ഡിന്നർ കഴിച്ച് വരുന്നവഴി അവനെന്നോട് ചോദിച്ചു. ഹൗസ് സർജൻസി കഴിഞ്ഞ് നിക്കുന്ന സമയമാണ്. ഇനി പലപ്പോഴായി ലീവെടുത്തതിന്റെ എക്സ്റ്റൻഷൻ കൂടിയേയുള്ളു. എക്സ്റ്റൻഷനില്ലാതെ കംപ്ലീറ്റ് ചെയ്തവരെല്ലാം പല വഴിക്ക് പിരിഞ്ഞു തുടങ്ങിയിരുന്നു.

ബന്ധുക്കൾക്ക് വേണ്ടി അബുബക്കർ പ്രവാസിയായി, നാട്ടിലെത്തിയപ്പോൾ തെരുവിലുമായി

ഇന്നലെ കണ്ട ഒരു വാര്‍ത്തയാണിത്. പാലക്കാടാണ് സംഭവം. മുപ്പതു വര്‍ഷം കുടുംബത്തിനു വേണ്ടി പ്രവാസിയായ അബൂബക്കറിന് ഇപ്പോള്‍ തണലായിരിക്കുന്നത് ചാലിശ്ശേരി ജനമൈത്രി പോലീസാണ്.

ഇനിയും എത്ര ലിറ്റർ മനുഷ്യ രക്തം റോഡുകളിൽ ഒഴുക്കണം ഉദ്യോഗസ്ഥർക്ക് ബോധം വരാൻ ?

ജസ്റ്റിസ് എൻ ശേഷസായിയാണ് അഡ്വക്കേറ്റ് ജനറലിനോട് പൊട്ടിത്തെറിച്ചത്. "ഇനിയും എത്ര ജീവനുകൾ ബലികൊടുക്കണം, എത്ര രക്തം വേണം നിങ്ങൾക്ക് റോഡുകളിൽ തേച്ചുപിടിപ്പിക്കാൻ " ജസ്റ്റിസ് രോഷംകൊണ്ടു.

മണിയന്റെ വിയോഗം അവനെ അറിയാവുന്ന ഓരോരുത്തരെയും സങ്കടത്തിലാക്കുന്നു

ചെതലയം വെള്ളച്ചാട്ടത്തിനു സമീപത്തു വെച്ച് മറ്റ് കാട്ടാനകളുടെ ആക്രമണത്തിൽ ആണ് മണിയൻ കൊല്ലപ്പെട്ടത്. വയറിൽ കൊമ്പ് ആഴ്ന്നിറങ്ങി കുടൽ പുറത്തു വന്ന നിലയിലായിരുന്നു.കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.

ഇവൻ ശിവരാമൻ നാട്ടുകാരുടെ സച്ചി, താങ്കളെയോർത്ത് അഭിമാനിക്കുന്നു ഒരു നാട് മുഴുവൻ

ധനിജക്ക് ഇങ്ങനൊരാളെ ഭർത്താവായി ലഭിച്ചതിലും സഞ്ജയ്‌ സച്ചിനും സായൂജ് സച്ചിനും ഇങ്ങനൊരു പിതാവിന്റെ മക്കളായി ജനിക്കാൻ സൗഭാഗ്യം ലഭിച്ചതിലും ചേർത്തു പിടിച്ച് അഭിമാനിക്കാം.

ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ നെല്ലീ വംശഹത്യ

നെല്ലീ വംശഹത്യ എന്ന് നമുക്ക് സുപരിതമായ ഒന്നേയല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ്. ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മുസ്ലീങ്ങളെ കൊന്നു തള്ളിയ വംശഹത്യ.

എന്നെ കടന്നു പിടിച്ചത് എന്റെ കാമുകന്റെ അച്ഛനായിരുന്നു

എട്ടാം തരത്തിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധം..  വീട്ടില് അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യം ഞാൻ ഏറെ ഉപയോഗിച്ചു. ഒൻപതാം ക്ലാസ്സിലെ അവധി കാലത്ത് എന്റെ കന്യകാത്വം നഷ്‌ടമായി

കലിയഞ്ചങ്ക്രാന്തി; എൺപതുകളിലെ ഒരു ഉരുൾപൊട്ടൽ കാലത്തിന്റെ ഓർമ

ഒരുനാളൊരു മുഴുരാത്രിയുടെ പാതിയിൽ, നട്ടെല്ലിനെ തണുപ്പാൽ പൊള്ളിച്ച തോരാപ്പെയ്ത്തിന്റെ കീഴിലൂടെ, ഒരുകൂട്ടമാളുകൾ കത്തിച്ചുയർത്തിയ ചൂട്ടുവെട്ടത്തണല് പറ്റി, വെറിപിടിച്ച് തല്ലിയലയ്ക്കുന്ന ഒഴുക്കിന്റെ കുരുക്കിനെയും

ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ

തന്നെ ബലാത്സംഗം ചെയ്ത ആളെ കുത്തിക്കൊന്നതിന്റെ പേരിൽ ഇറാനിയൻ ഭരണകൂടം വധശിക്ഷ വിധിച്ചു തൂക്കിലേറ്റിയ റെയ്ഹാൻ ജബ്ബാരി തടവറയ്ക്കുള്ളിൽ വച്ച് അവസാനമായി മാതാവിന് എഴുതിയ കത്തിന്റെ പൂർണരൂപം

വാർത്തകളില്ലാത്ത ലോകത്തേക്ക് ഞാൻ മടങ്ങിപ്പോയപ്പോൾ അനാഥരായി എന്റെ പൊന്ന് ജന്നയും അസ്മിയും

നമ്മളൊരിക്കൽ കണ്ട് മുട്ടിയത് ഓർക്കുന്നുണ്ടോ? ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കലിനിടെ സബ് കളക്ടറായിരുന്ന ശ്രീറാമിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞപ്പോഴായിരുന്നു അത്.

ഇത് അബൂട്ടിക്കയുടെ കഥ

2010 മുതൽ ഇയാളെ ട്രയിനിൽ വച്ച് പതിവായ് കാണാറുണ്ടായാരുന്നു ... (നിങ്ങളിൽ പലരും കണ്ടിരിക്കും പല തവണ ) യാത്രക്കാരോടെല്ലാം ചിരപരിചിതനെപ്പോലെ ചിരിച്ചും ലോഹ്യം പറഞ്ഞും വാച്ചുകളും ,കുട്ടികളുടെ കളിപ്പാട്ടങ്ങളുമൊക്കെ ചുറുചുറുക്കോടെ വിറ്റുനടന്നിരുന്ന ഇയാളുടെ പെരുമാറ്റം അന്നേ ശ്രദ്ധിച്ചിരുന്നു .

ജീവിതം പൊരുതിനേടാൻ ഇങ്ങനെയൊരു ഭാര്യയുണ്ടെങ്കിൽ സാധിക്കും

കാൻസർ രോഗത്തോട് ശക്തമായി പൊരുതുന്ന Lalson Pullu വിന്റെ വാർത്തകൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു. അദ്ദേഹത്തിനായി പലരും സഹായഹസ്തവുമായി മുന്നോട്ടു വരുന്നുമുണ്ട്. എന്നാൽ ലാൽസന്റെ ഭാര്യ സ്റ്റെഫിയുടെ സ്‌നേഹനിർഭരമായ പരിചരണമാണ് അദ്ദേഹത്തിന്റെ ശക്തി.

ട്വിങ്കിൾ ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് ഇന്ത്യ മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്

ണ്ടര വയസുകാരി ട്വിങ്കിൾ ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് ഇന്ത്യ മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്.... ഒരു കൊച്ചു കുഞ്ഞിനോട് കാണിച്ചുകൂട്ടിയ ക്രൂരതകൾ എന്തൊക്കെയാണെന്നറിഞ്ഞാൽ നമ്മൾ ഞെട്ടിതെറിച്ചു പോകും

നിങ്ങളെന്തിനാണ് ആ കുരുന്നിനെ മരുഭൂമിയിൽ നിർത്തുന്നത്…?

ബാലഭാസ്കറിന്റെ മരണത്തെ ചൊല്ലി വിവാദം കത്തിപ്പടരുകയാണ്. കുടുംബാംഗമായ പെൺകുട്ടി പുറത്തുവിട്ട വിവരങ്ങളുടെ പേരിൽ ഇരുപക്ഷത്തു നിന്നും പോരടിക്കുന്നവർ. എനിക്ക് ദുഖം ബാലുവിനെ ഓർത്തു മാത്രമാണ്.

റഫീഖ് ബാക്കിവച്ചത് കടലോളം ഓർമ്മകൾ

നല്ലൊരു മുങ്ങല്‍ വിദഗ്ദനാണെങ്കിലും കടലിനടിയില്‍ മുങ്ങിക്കളിക്കുമ്പോഴും കടലിനടിയിലെ പാറക്കല്ലുകളില്‍ നിന്ന് കല്ലുമ്മക്കായ പറിച്ചെടുക്കുമ്പോഴും ഒരിക്കല്‍പോലും അപകടത്തില്‍ പെടാത്ത ഞാന്‍ അന്ന് അപകടത്തില്‍ പെട്ടത് മരണത്തെ മുഖാമുഖം കണ്ടാണ്

തായ്‌ലന്റിൽ നടന്ന സംഭവം നമുക്കൊരു പാഠമാകട്ടെ

എക്കാലവും ഒപ്പം പിടിച്ചു നിർത്താൻ കഴിയില്ലെന്ന തിരിച്ചിറിവിലും മറ്റൊരാളെ അഗാധമായി സ്നേഹിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ...!

പാറമടകളിൽ കണ്ണങ്കര കോളനിക്കാരുടെ ജീവിതവും പൊട്ടിച്ചിതറുകയാണ്

പത്തനംതിട്ട ജില്ലയിലെ അടൂർ, ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ കുറുമ്പകര , കണ്ണങ്കര പട്ടിക ജാതി കോളനിയിലെ എഴുപതോളം കുടുംബങ്ങൾ പത്തു ദിവസങ്ങളായി ഈ സമരപ്പന്തലിലാണ്

കഠിന വേദനയോടെ പറയുന്നു “മകളേ മാപ്പ് “

ഏറ്റവും ദുഖകരം ഈ മോളെ വീട്ടുകാരും അധ്യാപകരും ഒന്നും കുറ്റപ്പെടുത്തിയിട്ടില്ല എന്നതാണ്. സ്നേഹസമ്പന്നരായ വീട്ടുകാർ അവർക്കാവും വിധം ആശ്വസിപ്പിക്കുവാൻ ശ്രമിച്ചവരാണ്.

പകയും അസൂയയും ആ പതിനാലുകാരിയെ കൊലപാതകിയാക്കി !

ഒരു തരം മരവിപ്പോടെയാണ് ഞാൻ ഇത് എഴുതുവാൻ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മൾ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്

നസ്രത്ത് ജഹാൻ റാഫി ബംഗ്ലാദേശിന്റെ ‘നിർഭയ’യായി മാറുകയാണ്

കൊല്ലപ്പെടുമ്പോൾ 19 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികൾ കൊന്നത്. അവളുടെ നിലവിളി കേൾക്കാവുന്നത്ര അടുത്ത് സഹോദരൻ ഉണ്ടായിരുന്നു. പക്ഷേ കൊലയാളികൾ അവളുടെ അടുത്തെത്താൻ അയാളെ അനുവദിച്ചില്ല. 80 ശതമാനം പൊള്ളലേറ്റ താൻ വൈകാതെ മരിക്കുമെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. സഹോദരന്റെ മൊബൈൽ ഫോൺ വാങ്ങി അവൾ മരണമൊഴി രേഖപ്പെടുത്തി.

നാടോടികൾ (കഥ)

വെയിൽ മൂത്തു തുടങ്ങിയിട്ടും ഒട്ടും തന്നെ ക്ഷീണമില്ലാതെ ആ കൈവണ്ടി ഉരുണ്ടു നീങ്ങികൊണ്ടിരുന്നു. കാലിലെ കൊലുസ്സിനോടൊപ്പം തന്നെ ഇരുകൈകളിലെയും കുപ്പിവളകളും കൂട്ടിയുരസി പ്രത്യേക ശബ്ദത്തിൽ താളമിട്ടു. വെയിൽ ഏറിവരികയാണ്. വിയർപ്പുതുള്ളികൾ ഇടയ്ക്കിടെ മുത്ത് കൊഴിച്ചുകൊണ്ട് അവളുടെ കുപ്പിവളകളെ ഈറനണിയിച്ചു. ചീകിമിനുക്കി തിളങ്ങിയ ചെമ്പൻ മുടിയെ മന്ദമാരുതൻ അലക്ഷ്യമായി തട്ടിനീക്കി. ഉടഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾക്കും പഴകിയ പത്രത്താളുകൾക്കും തുരുമ്പിച്ച തകരപാട്ടയ്ക്കുമെല്ലാമിടയിൽ ഒരു കൊച്ചു സുന്ദരി..മല്ലി.. അത് അവളുടെ കുഞ്ഞാണ്. 3 വയസ്സ് പ്രായംകാണും. പാറിപ്പറന്ന ചെറിയ മുടികൾ നെറുകയിൽ കൂട്ടി ചേർത്തു കെട്ടിവച്ചിരിക്കുന്നു.

തകരുന്ന ഹൃദയത്തോടെ…കുഞ്ഞേ മാപ്പ്

ഒടുവിൽ ‍ ആ ഏഴുവയസ്സുകാര‍ൻ മരണത്തിന് കീഴടങ്ങി.. ജീവിതത്തിലേയ്ക്ക് പിച്ചവെച്ചു തുടങ്ങിയിട്ടേയുള്ളൂ ഈ കുരുന്ന്...ഒരു ജീവിതം ആയുസ്സറ്റ് മരണത്തിന് കീഴടങ്ങുമ്പോൾ തലകുനിച്ച് നിൽ‍ക്കുകയാണ് നമ്മുടെ സമൂഹം.. ജീവിതത്തിൽ‍ ഏതൊക്കെയോ ഉന്നതിയിലേയ്ക്ക് കുതിച്ചു കയറേണ്ട ഒരു നവമുകുളമാണ് കഴിഞ്ഞ പത്തുദിവസത്തോളമായി ജീവിതത്തിനു വേണ്ടി മല്ലടിച്ചു ഒടുവിൽ കൊഴിഞ്ഞു വീണത്... ആ മരണ വാർത്ത മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുകയാണ്.. അതൊരു വേദനയാണ്. ഒരിക്കലും ഉണങ്ങാത്ത, ഒടുങ്ങാത്ത തീവ്രമായ വേദന.. 
Advertisements

Recent Posts