fbpx
Advertisements

ഒരു വൈറസ് വിചാരിച്ചാലൊന്നും മനുഷ്യകുലത്തെ ഒടുക്കാനാവില്ല

ഒരു വൈറസ് വിചാരിച്ചാലൊന്നും മനുഷ്യകുലത്തെ ഒടുക്കാനാവില്ല. നിലവിലെ സാഹചര്യത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ സുഖപ്പെടുന്നത് കാണാതെയാണോ ഈ പോസ്റ്റ്.

കോവിഡ് 19 വൈറസ് പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രഹരശേഷിയേറിയ അനേകം കോടി വൈറസുകൾ ഈ ഗോളത്തിൽ പലയിടത്തുമായി ബൂട്ട്...

പ്രപഞ്ചത്തിന്റെ മൊത്തം പ്രായത്തിന്റെ മൂന്നിലൊന്ന് സമയത്തിലാണ് നമ്മുടെ ഭൂമിയുടെ ജനനം.. അതായത് ഭൂമി എന്ന ഗോളം ജനിച്ചിട്ട് 450 കോടി വർഷമായി.ഈ ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടായിട്ട് 350 കോടി വർഷമായി.അങ്ങനെയുള്ള ജീവിവർഗ്ഗങ്ങളിൽ നിന്നും

കോവിഡ് 19 ഉയർത്തുന്ന ധാർമ്മിക പ്രതിസന്ധികൾ.

കൊറോണ വൈറസിന് ചികിത്സ ആവശ്യമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിടാൻ ലോകമെമ്പാടുമുള്ള ആശുപത്രികൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. ചൈന താൽക്കാലിക ആശുപത്രികൾ സൃഷ്ടിക്കുകയും കൊറോണ വൈറസ് പരിചരണം ആവശ്യമില്ലാത്തവർക്ക് ചികിത്സ നിഷേധിക്കുകയും ചെയ്തു

സയൻസിന്റെ കണ്ടുപിടിത്തങ്ങളെ ബഹുമാനിക്കൂ, നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും

മനുഷ്യ ചരിത്രത്തിൽ ഇന്നേവരെ ആയിരക്കണക്കിന് പകർച്ചവ്യാധികൾ മൂലം ഒരുപാട് ജീവിവർഗ്ഗങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. മനുഷ്യൻ ഉരുവം കൊണ്ട രണ്ടുലക്ഷം വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഹിമയുഗം മുതൽ സ്പാനിഷ് ഫ്ളൂ വരെ അന്നുണ്ടായിരുന്ന

ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂർ ആവും

ഇപ്പോൾ ഉള്ള കണക്കു പ്രകാരം 20 കോടി വർഷംകൊണ്ട് വേഗത കുറഞ്ഞു കുറഞ്ഞു ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂർ ആവും . ദിനോസറുകൾ നാമാവശേഷമായതു ഏതാണ്ട് 6 കോടി വർഷം മുന്നേ ആണ്.

എല്‍.ഇ.ഡി. ബള്‍ബുകളേക്കാള്‍ പത്തുശതമാനം വൈദ്യുതി കുറവും ആയുസുമുള്ള ഗ്രാഫീന്‍ ബള്‍ബുകള്‍.

എല്‍.ഇ.ഡി. ബള്‍ബുകളേക്കാള്‍ പത്തുശതമാനം കുറവ് വൈദ്യുതി ഉപയോഗിക്കുന്നവയാണ് ഗ്രാഫീന്‍ കോട്ടിംഗ് ഫിലമെന്റുള്ള ബള്‍ബുകള്‍. ഇവയുടെ ആയുസ് എല്‍.ഇ.ഡി. ബള്‍ബുകളേക്കാള്‍ ഏറെ കൂടുതലും നിര്‍മ്മാണച്ചലവ് കുറവുമാണ്.

ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?

എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്ര കുടുംബങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍ ഇവിടെ ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ? അതോ മറ്റേതെങ്കിലും ഒരു ഗ്രഹത്തിലിരുന്നു കൊണ്ട്‌ ഏതെങ്കിലുമൊരു അന്യഗ്രഹ ജീവി നമ്മെ നിരീക്ഷിക്കുന്നുണ്ടോ?

കടലിന്റെ ആഴത്തിൽ ഓക്സിജൻ വളരെ കുറവാണ്, തുരുമ്പ് പിടിക്കാൻ ഓക്സിജൻ വേണം, എന്നിട്ടും ടൈറ്റാനിക്കിൽ കാണുന്നത് എന്താണ് ?

ആഴമുള്ള കടലിലേക്ക് ഒരു ഇരുമ്പു ബോൾ ഇട്ടാൽ അതിനു എന്ത് സംഭവിക്കും? വെള്ളത്തിൽ വീണ ഇരുമ്പു ബോൾ സാവകാശം താഴുന്നു. പിന്നെപ്പിന്നെ വേഗത കൂടിക്കൂടി മണിക്കൂറിൽ 110 കിലോമീറ്റർ ടെർമിനൽ വേഗതയിൽ എത്തും

ഒരു സയന്റിസ്റ്റ് അല്ലെങ്കിലും ശാസ്ത്ര ഗവേഷണ രംഗത്ത് വിലമതിക്കാനാകാത്ത സംഭാവന നൽകിക്കൊണ്ടിരിക്കുന്ന ഒരു വനിതാ രത്നം

ഇത്തവണത്തെ ദേശീയ ശാസ്ത്ര ദിനത്തിന്റെ വിഷയം ‘ശാസ്ത്രത്തിലെ സ്ത്രീകൾ’ എന്നതായിരുന്നല്ലോ. പലരും ശാസ്ത്ര രംഗത്ത് സമഗ്രമായ സംഭാവനകൾ നൽകിയ വനിതാ രത്നങ്ങളെ ലേഖനങ്ങളിലൂടെ പരിചയപ്പെടുത്തുകയുണ്ടായി.

സമയം ഒരു ദിശയിലേക്ക് മാത്രമാണോ ഒഴുകുന്നത് ?

ഘടികാരങ്ങൾ ക്ളോക്ക്‌വൈസ് ദിശയിൽ ടിക്ക് ചെയ്യുന്നു; ആളുകൾ ജനിക്കുന്നു, അവർ വൃദ്ധരായി, ഒടുവിൽ മരിക്കുന്നു; സൂര്യൻ കിഴക്കു ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് “മുന്നോട്ട്” എന്ന് നാം നിശ്ചയിക്കുന്ന ഒരു ദിശയിലേക്ക് സമയം നീങ്ങുന്നു എന്നാണ്.

പുനർജന്മത്തിലേക്ക് ഒരു ചവിട്ടുപടി, ക്രയോണിക്‌സ്(Cryonics)

ഭാവിയിൽ ശാസ്ത്രം വളർന്ന് മനുഷ്യ ശരീരം പുനർജ്ജീവിപ്പിക്കുവാൻ  സാദ്ധ്യമാകുന്നതുവരെ മൃതശരീരങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന സാങ്കേതിക മാർഗ്ഗമാണ് ക്രയോണിക്സ്. ഇന്ന് ചില സസ്യങ്ങൾ, ചെറു ജീവികളുടെ അവയവങ്ങൾ തുടങ്ങിയവ ലിക്വിഡ് നൈട്രജനിൽ -320 ഡിഗ്രി ഫാരൻഹീറ്റിൽ സൂക്ഷിച്ചു വച്ചിട്ട് വീണ്ടും പുനർ ജീവിപ്പിക്കുവാൻ ,വളർത്തിയെടുക്കാൻ സാധിക്കുന്നുണ്ട്.

കഴിഞ്ഞമാസം ഭൂമിക്ക് സമാനമായ അന്യഗ്രഹം കണ്ടെത്തി.

ഇതുകേൾക്കുമ്പോൾ പലരും വിചാരിക്കും... പിന്നെ.. ഈ ഭൂമിയിലെത്തന്നെ പല കാര്യങ്ങളും നമുക്കറിയില്ല. അപ്പോഴാ കോടിക്കണക്കിനു ദൂരേകിടക്കുന്ന ഗ്രഹത്തിന്റെ കാര്യം..ന്നു അല്ലെ ശരിക്കു പറഞ്ഞാൽ

ഒരു ആമ എത്രമാത്രം വലിപ്പം വയ്ക്കുമെന്ന് നിങ്ങള്‍ക്കു ഊഹിക്കാന്‍ സാധിക്കും ?

ഒരു ആമ എത്രമാത്രം വലിപ്പം വയ്ക്കുമെന്ന് നിങ്ങള്‍ക്കു ഊഹിക്കാന്‍ സാധിക്കും ? ഒരു ശരാശരി മനുഷ്യനെക്കാളും രണ്ടു അടിയോളം നീളം കൂടുതലുള്ള, ഒരു കാറിന്റെ അത്രയും വലിപ്പമുള്ള ആമകളുടെ ശേഷിപ്പുകള്‍ വെനസ്വേലയില്‍ നിന്നും കണ്ടെതിട്ടുണ്ട്,

ശാസ്ത്രവും കൗതുകവാർത്തകളും

ഉത്സവപ്പറമ്പില്‍ ആന ഇടഞ്ഞ വാര്‍ത്തയും ശാസ്ത്രലേഖനങ്ങളുടെ തര്‍ജ്ജമയും ശാസ്ത്രരംഗത്തെ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങും ഒരേ അച്ചില്‍ വാര്‍ക്കാനുള്ളതല്ല. ഒരേ ലാഘവത്തോടെ വയിക്കാനുള്ളതും അല്ല. ശാസ്ത്രവാര്‍ത്തകള്‍ എഴുതുമ്പോഴും വായിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

ഇന്ന് സന്ദേശങ്ങൾ കൈമാറുന്നത് വളരെ എളുപ്പമാണ്. ഒരു ഐപോഡുകൊണ്ടോ ഇ-മെയിൽ കൊണ്ടോ ടെലഫോൺ കൊണ്ടോ എന്തിന് ഒരു പുഞ്ചിരികൊണ്ടും നമുക്കത് സാധ്യമാണ്. എന്നാൽ ഇന്നത്തേപ്പോലെ അത്ര എളുപ്പമായിരുന്നില്ല ഇന്നലെകൾ. രാജാവിന്റെ സന്ദേശവാഹകരായ ഭൂതൻമാരും അഞ്ചലോട്ടക്കാരും പെരുമ്പറ മുഴക്കുന്നവരുമെല്ലാം

എന്നാണൊരു ഭൗമേതര ജീവിയെ നമുക്ക് നേരില്‍ കാണാന്‍ കഴിയുക? എന്നാണ് ആദ്യ സമാഗമം?

കഥയും കാല്പിനികതയും മിത്തും യാഥാര്ഥ്യിവുമെല്ലാം ചേര്ന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സങ്കീര്ണ് ചിത്രമാണ് ഭൗമേതര ജീവന്‍ നമുക്കു മുന്നില്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയതു മുതല്‍ ഭൗമേതര ജീവനും പിറവിയെടുത്തു.

ചന്ദ്രനിൽ ഒരു സ്വിമ്മിങ് പൂൾ ഉണ്ടാക്കിയാലോ ?പൂൾ അവിടെ നിലനിൽക്കുമോ ? ഇവിടത്തെപ്പോലെ അവിടെ നീന്തുവാൻ സാധിക്കുമോ ?

എന്തായാലും അത് രസമുള്ള ഒരു അനുഭവം ആയിരിക്കും. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതിനാൽ വായു മർദം ഇല്ല. അതുകൊണ്ടുതന്നെ വെള്ളം അവിടത്തെ ശൂന്യതയിലേക്ക് വേഗം ബാഷ്പീകരിച്ചു പോവും. നിമിഷനേരംകൊണ്ട് വെള്ളമില്ലാത്ത കുളം ആവും ബാക്കി. ഇനി വായു പുറത്തേക്കു പോകാത്ത ഒരു കൂടാരം ഉണ്ടാക്കി അതിൽ ഇവിടത്തെപ്പോലെ വായു നിറച്ചാലോ ?

നമുക്ക് ആത്മാവ് ഉണ്ടോ ? മരിച്ചതിനു ശേഷം നമ്മുടെ ശരീരത്തിന് അല്ലെങ്കിൽ ശരീരത്തിലെ ആറ്റങ്ങൾക്കു എന്തു സംഭവിക്കുന്നു ?

ആത്മാവ് ഉണ്ടോ ഇല്ലയോ എന്നൊന്നും ഒരു രീതിയിലും ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഉള്ള വഴികളൊന്നും നമുക്കിപ്പോൾ ഇല്ല. എന്നാൽ ചില വസ്തുതകൾ കണക്കിലെടുത്താൽ നമുക്ക് ചില നിഗമനങ്ങളിൽ എത്താം

തണുപ്പു കാലത്ത് കൈ വെറുതെ ഇരുമ്പിൽ തൊട്ടാൽ ചെറിയ ഷോക്ക് അടിക്കുന്ന പോലെ അനുഭവപ്പെടുന്നു, ആർക്കെങ്കിലും ഉണ്ടോ അനുഭവം,...

ഡ്രസ്സ് ഇസ്തരി ഇടുമ്പോൾ രോമം എഴുന്നേറ്റു നോക്കാറുണ്ടോ ? അല്ലെങ്കിൽ.. ബൈക്കിൽ ലോങ്‌ട്രിപ്പ് പോയി നിർത്തുമ്പോൾ നിങ്ങൾക്ക് ചെറുതായി ഷോക്ക് അടിക്കാറുണ്ടോ ? പലർക്കും ഈ അനുഭവം ഉണ്ടാവും.

വൈറസിനെന്തേ മരുന്നില്ലാത്തത് ?

പരിണാമത്തിന്റെ ഒരു അബദ്ധം ആണ് വൈറസ് .ജീവനുണ്ടോ ? ഉണ്ട് .ജീവനില്ലേ ? ഇല്ല .ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകത .ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വെക്കും .കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകും .കക്ഷി ശ്വസിക്കില്ല ,ആഹാരം കഴിക്കില്ല ,വിസർജിക്കില്ല .ഒന്നുമില്ല . ഒരസാധാരണ ജന്മം .

വെളിവില്ലാത്ത ഹിന്ദുത്വ വാദങ്ങൾക്കുള്ള വേദിയാകരുത് സയൻസ് കോൺഫറൻസുകൾ

നിരവധി വിഡ്ഢിത്തരങ്ങൾ പറഞ്ഞിട്ടുള്ള ജഗ്ഗി വാസുദേവിനെ പോലെ ഒരാളെ ഒരു സയൻസ് കോൺഫറൻസിൽ പങ്കെടുപ്പിക്കുന്നത് എന്തിനാണ് എന്നുള്ളതാണ് ഒരു ചോദ്യം.

ചന്ദ്രനിൽ നമുക്ക് ഒരു സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കുമോ ?

ചന്ദ്രനിൽ നമുക്ക് ഒരു സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കുമോ ? ഇല്ല. ചന്ദ്രനിൽ വായു ഇല്ല. അതുകൊണ്ടുതന്നെ വായുമർദവും ഇല്ല. നമുക്ക് സ്ട്രോ ഉപയോഗിച്ച് പാനീയങ്ങൾ കുടിക്കുവാൻ വായു മർദം ആവശ്യമാണ്.

മണല്‍ത്തരിയുടെ വലുപ്പമേയുള്ളൂ ! ലോകത്തിലെ ആദ്യ ജീവനുള്ള റോബോട്ട് യാഥാര്‍ഥ്യമായി

ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാർഥ്യമായി; യുഎസിലെ മാസച്യുസിറ്റ്‌സിലുള്ള ടഫ്സ് യൂണിവേഴ്സ്റ്റിയിലെയും യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ടിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണു ശാസ്ത്രലോകത്തെ

ഉപഗ്രഹങ്ങളുടെ ഘോഷയാത്ര കാണണോ ? എല്ലാവരും കാണുവാൻ ശ്രമിക്കുക

തെക്കേ ഇന്ത്യ മൊത്തം ഉള്ളവർക്ക്, പ്രതേകിച്ചു കേരളത്തിലുള്ളവർക്കു 550 കിലോമീറ്റർ ഉയരത്തിലൂടെയുള്ള സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഘോഷയാത്ര കാണുവാനുള്ള സുവർണാവസരം ഇതാ

വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹത് വചനം നമ്മൾ വലിയ അക്ഷരത്തിൽ എഴുതിവെക്കും, പക്ഷേ വിദ്യ നമ്മളെ സ്പർശിക്കുന്നേയില്ല!

നമ്മൾ പല കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, സ്കൂൾ തലത്തിൽ നാം ഫിസിക്സും സിവിക്സും ജ്യോഗ്രഫിയും ജ്യോമെട്രിയും എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ ഉൾപ്പെട്ട ഒരു പരന്ന അറിവാണ് നേടുന്നത്. അവിടന്ന് ഉന്നതവിദ്യാഭ്യാസത്തിലേയ്ക്ക് വരുമ്പോൾ പരപ്പ് കുറയ്ക്കുകയും ആഴം കൂട്ടുകയും ചെയ്യുക എന്നതാണ് പൊതുവിൽ ലോകമെമ്പാടുമുള്ള രീതി

ഒരു കിലോ ഇരുമ്പിനാണോ അതോ ഒരു കിലോ മരത്തിനാണോ ( wood ) കൂടുതൽ ഭാരം ?

ഇത് പല രൂപത്തിൽ എല്ലാവരും കേട്ട് തഴമ്പിച്ച ചോദ്യമാണ്. ഒരു കിലോ ഇരുബിനാാണു ഭാരം കൂടുതൽ എന്ന് പറഞ്ഞപ്പോൾ ആരെങ്കിലും നിങ്ങളെ കളിയാക്കിയോ ? എന്നാൽ സംഗതി സത്യം ആണ് ഒരു കിലോ ഇരുമ്പും, ഒരു കിലോ മരവും എടുത്ത് തൂക്കി നോക്കിയാൽ

ജനിതക ശാസ്ത്രം തൊട്ടങ്ങോട്ടു മനുഷ്യന്റെ പുതു ചരിത്രം ആരംഭിക്കും, മനുഷ്യൻ അവനെ പുതുക്കി തുടങ്ങിയിരിക്കുന്നു

മനുഷ്യ കുലത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത് മനുഷ്യൻ തന്നെയാണ് . ആദ്യത്തെ അവന്റെ കണ്ടുപിടുത്തം തീയാണ് എപ്പോഴാണത് ?

യഥാർത്ഥ ശാസ്ത്രജ്ഞരും ഫേക്ക് ശാസ്ത്രജ്ഞരും തമ്മിലുള്ള വ്യത്യാസം

അതാണ് ശാസ്ത്രം ! യഥാർത്ഥ ശാസ്ത്രജ്ഞരും ഫേക്ക് ശാസ്ത്രജ്ഞരും തമ്മിലുള്ള വിത്യാസവും അവിടെയാണ് . നോബൽ ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞ ഫ്രാൻസസ് അർണോൾഡ് എൻസൈം വിശ്ലേഷണവുമായി ബന്ധപ്പെട്ട തന്റെ ഏറ്റവും പുതിയ പഠനം ഉപേക്ഷിച്ചുവത്രെ.

ഓരോ പൗരനും ശാസ്ത്രീയ മനോഭാവം വളർത്തണമെന്നാണ് Article 51A(h) യിൽ പറയുന്നത്, സാധിക്കുമോ ഈ അന്ധവിശ്വാസ രാജ്യത്തിൽ ?

ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ ഭരണഘടനയ്ക്കുള്ള പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് Article 51A(h) - ല്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന പൌരന്‍റെ കടമ. ഇതില്‍ പറയുന്നത് ഓരോ പൌരനും ശാസ്ത്രീയ മനോഭാവം, മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും

സൂര്യഗ്രഹണം നോക്കിയാൽ എന്തുകൊണ്ടാണ് കണ്ണുപോകും എന്ന് പറയുന്നതു ?

പകൽ നേരിട്ട് സൂര്യനെ നോക്കുവാൻ നമുക്ക് കഴിയില്ല. കാരണം അത്യുഗ്രമായ പ്രകാശത്തിൽ നമുടെ കണ്ണു ചിമ്മിപ്പോകും. ഇനി നേരിട്ട് നോക്കുവാൻ ശ്രമിച്ചാലും നമ്മുടെ കണ്ണിന്റെ കൃഷ്ണമണി ചുരുങ്ങി വെളിച്ചത്തെ അകത്തേക്കു അധികം കടത്തി വിടില്ല.
Advertisements

Recent Posts