fbpx
Advertisements

വെളിവില്ലാത്ത ഹിന്ദുത്വ വാദങ്ങൾക്കുള്ള വേദിയാകരുത് സയൻസ് കോൺഫറൻസുകൾ

നിരവധി വിഡ്ഢിത്തരങ്ങൾ പറഞ്ഞിട്ടുള്ള ജഗ്ഗി വാസുദേവിനെ പോലെ ഒരാളെ ഒരു സയൻസ് കോൺഫറൻസിൽ പങ്കെടുപ്പിക്കുന്നത് എന്തിനാണ് എന്നുള്ളതാണ് ഒരു ചോദ്യം.

യക്ഷിയെയും മറുതയെയും ദൈവത്തെയും നേരിട്ട് കണ്ടവര്‍

എന്റെ ബാല്യകാലത്ത്‌ നാട്ടിലെ ഒരു സ്ത്രീ ബ്രഹ്മരക്ഷസ്സിനെ കണ്ട് ഭയന്ന് മാനസികനില തെറ്റി ഏറെക്കാലം ചികില്‍സയിലായിരുന്നു. ആ ബ്രഹ്മരക്ഷസ്സ് ഇപ്പോള്‍ എന്റെ വീടിന്റെ തൊട്ടുപിന്നിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ കൂടിയാണ്.! ഇല്ലത്തിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ബ്രാഹ്മണസ്ത്രീയായിരുന്നു ബ്രഹ്മരക്ഷസ്. അതുപോലെ ഈയിടെ അപകടത്തില്‍ പെട്ട് മരണാസന്നനായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന യുവാവ്‌ യേശുകൃസ്തുവിനെ കണ്ട കാര്യം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. വ്യക്തിയുടെ അറിവിന്റെ യോഗ്യതയനുസരിച്ച് ദൈവാനുഭവങ്ങളില്‍ വരെ വ്യത്യാസങ്ങളുണ്ടാവുന്നതും കാണാം. എന്തുകൊണ്ട്?

ഇഷ – വ്യത്യസ്തമായൊരു യാത്രാനുഭവം

നിങ്ങൾക്ക്‌ യോഗ ഇഷ്ടമാണോ ? എങ്കിൽ ഇഷയോഗ സെന്ററിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം. അവിടെയിരുന്നു നിങ്ങൾ പഠിച്ച യോഗ ചെയ്യണം. ജീവിതത്തിലെ ഏറ്റവും മഹനീയമായൊരു അനുഭവമാകും അത്. 'ഇഷ' എന്ന വാക്കിനർത്ഥം 'രൂപമില്ലാത്ത...

ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’

സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.

ആക്ടിവിസം അപരാധമാണെന്ന ചിന്ത കേരളത്തിൽ പടരുന്നു.

സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളെ ആത്മീയമോ ഭരണഘടനാപരമോ ആയ വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെടുത്താൻ വർഗീയകക്ഷികൾക്ക് താൽപ്പര്യമുണ്ടാകാത്തതിന്റെ കാരണം വോട്ടുരാഷ്ട്രീയമാണ്. എന്നാൽ, ശബരിമല വിഷയത്തിൽ ഈയിനം വിലകുറഞ്ഞ രാഷ്ട്രീയം പൊളിഞ്ഞുപോയത് മലയാളിയുടെ താരതമ്യേന മെച്ചപ്പെട്ട രാഷ്ട്രീയബോധംകൊണ്ടും ഭരണഘടനാബോധംകൊണ്ടും മാത്രമാണ്

ഓഷോ വചനങ്ങൾ

വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്.

മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെ ?

പ്രതിമയെ ആരാധിക്കരുതെന്നു ആശുപത്രി സൂപ്രണ്ടിന് ബോർഡ് വയ്‌ക്കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞവർഷം മന്ത്രി ശൈലജ ഇടപെട്ടു നിരോധിച്ച ഈ ആരാധന ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ നടക്കുന്നു. ആശുപത്രിക്കാർ ഇപ്പോൾ വിലക്കാറില്ലത്രേ. ആൾക്കൂട്ടവും പ്രാർത്ഥനയും അതിനുമുന്നിൽ പതിവായിരിക്കുന്നു. ഇനി കാലംകുറച്ചു കഴിയുമ്പോൾ...

പലരും ആരോപിക്കുന്നതുപോലെ ഞാൻ ഒരു നിർമതനോ നിരീശ്വരവാദിയോ അല്ല.

പിന്നെ ഞാൻ യുക്തിവാദികളുടെ പക്ഷം ചേർന്ന് ദൈവ നിഷേധവും നിർമതത്വവും പറഞ്ഞ് നടക്കുന്നതെന്തുകൊണ്ടെന്ന് ചോദിച്ചാൽ അതും ദൈവം മുമ്പേ തന്നെ എന്റെ തലയിൽ എഴുതി വച്ചിരിക്കുന്നതാണ്.

പൌരോഹിത്യ പാരമ്പര്യ കുത്തക നിരോധന നിയമം

നമുക്കറിയാം, നമ്മുടെ ആരാധനാലയങ്ങളെയും ഭക്തജനങ്ങളെയും ദൈവത്തിന്‍റെ പ്രതിപുരുഷനായി നിന്ന് നിയന്ത്രിക്കുന്നവര്‍ ആധുനിക ജനാധിപത്യ സമൂഹത്തിനു ചേരാത്ത മന്ത്രവാദികളും, കപടവിദ്യകളിലൂടെയും കെട്ടി ചമച്ച പുരാണങ്ങളിലൂടെയും ഉപജാപ സ്വര്‍ണ്ണ പ്രശ്ന തട്ടിപ്പുകളിലൂടെയും ജനങ്ങളെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ ശേഷിയുള്ളവരാണ്.

ജ്യോത്സ്യന്‍ ത്രികാലജ്ഞാനി ആവുന്നത് എങ്ങനെ?

ജ്യോതിഷഗ്രന്ഥങ്ങള്‍ ജ്യോതിഷി ഒരു 'ഊഹാപോഹപടു' ആയിരിക്കണം എന്ന് പറയുന്നുണ്ട്. ഊഹാപോഹം എന്നാല്‍ ഇംഗ്ലീഷില്‍ Guess work.

തളർന്നുവീണ ഒരമ്മയും കിഴക്കേക്കോട്ടയിലെ കപടഭക്തരും

നമ്മുടെ കർമ്മങ്ങൾ ഒരു റബ്ബർ പന്തുപോലെ കാലത്തിന്റെ ചുവരിലേക്കു പായുന്നതേയുള്ളൂ. ഒന്ന് ക്ഷമിക്കുക. തിരിച്ചു വരുന്നത് പൂക്കളായിട്ടാണോ കല്ലുകളായിട്ടാണോ എന്നറിയാൻ. ആ അമ്മയുടെ തടിമാടന്മാരായ മക്കളുടെ കാര്യത്തിലും ഭക്തവേതാളങ്ങളുടെ കാര്യത്തിലും അതുതന്നെ. ഈ പറയുന്ന ഞാനും ആരും അതിൽ നിന്നും രക്ഷപെടുന്നില്ല.

വർഗ്ഗീയവാദികളെ തിരിച്ചറിയാൻ ചില വഴികൾ

മറ്റുമതത്തിലെ നവോത്ഥാനാവിഷയങ്ങൾ വരുമ്പോൾ പുരോഗമനപരമായ നിലപാടുകൾ കൈക്കൊള്ളുകയും തങ്ങളുടെ വിശ്വാസത്തിൽ പുരോഗമനം വേണ്ട വിഷയങ്ങൾ വരുമ്പോൾ ഉടനെ തന്നെ ചുവടുമാറുകയും ചെയ്യും. മതപ്രമാണങ്ങൾ നിരത്തി അതിനെതിരായി വാദിക്കും. മറ്റുമതങ്ങളെ പോലെയല്ല, തങ്ങളുടെ മതത്തിലെ ഓരോ പ്രമാണവും കൃത്യമായി എഴുതിയതാണെന്ന് ഇത്തരക്കാർ വദിച്ചുകളയും.

പൊതുവെ സമാധാന പ്രിയരായ ജനങ്ങളാണ് ഹിന്ദുക്കൾ.

ബ്രാഹ്മണ പൗരോഹിത്യത്തിനെതിരെ വിമർശനാത്മകമായി സമൂഹത്തിൽ ധീരമായ നിലപാടെടുക്കുന്നവർ ശക്തരാണെങ്കിൽ, അവരുടെ അതേ സമുദായത്തിൽ നിന്നോ സമാന സമുദായങ്ങളിൽ നിന്നും വാടക കൊലയാളികളെ വിലക്കെടുത്ത് 'ഒടിയൻ' യുദ്ധം നടത്തുന്ന യഥേഷ്ടം ഉദാഹരണങ്ങളും ചരിത്രത്തിൽ കാണാനാകും.

ദൈവത്തെ പറ്റിച്ച കവി.

കവി ചിന്തിച്ചു. പ്രകൃതിക്ഷോഭങ്ങൾ, യുദ്ധം, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, പീഡനങ്ങൾ, ചൂഷണങ്ങൾ, അപചയങ്ങൾ,മൂല്യച്യുതികൾ, വഞ്ചന, പ്രണയനൈരാശ്യം... ഇങ്ങനെ ഒരായിരം വിഷയങ്ങൾക്കെതിരെ താനെഴുതിയിട്ടുണ്ട്.

പണ്ട് കേരളത്തിലുണ്ടായിരുന്ന ചില വിചിത്രങ്ങളായ നികുതികൾ.

മുലയ്ക്ക് മാത്രമല്ല, മീശയ്ക്കും അലക്കുകല്ലിനും തെങ്ങില്‍ കയറുന്ന തളപ്പിനും ഏണിക്കും വരെ നികുതി പിരിച്ചിരുന്നു രാജാക്കന്മാര്‍. ഒരു ജോലിയും ചെയ്യാന്‍വയ്യാത്ത ബലഹീനരില്‍ നിന്നു ‘ഏഴ’ എന്ന പേരിലുള്ള നികുതി ഈടാക്കിയിരുന്നു.

ടെസ്റ്റ് ട്യൂബ് ശിശുക്കളും ദശഗ്രീവന്റെ വിമാനങ്ങളും

സൂര്യൻ, യമധർമ്മൻ, വായുദേവൻ, ഇന്ദ്രൻ എന്നീ കാമുകന്മാർക്കൊപ്പം ഡേറ്റിങ്ങിനു പോയ കുന്തി അവരിൽ നിന്നെല്ലാം ഇതിനോടകം ഓരോ പുത്രന്മാരെ സമ്പാദിച്ചിരുന്നു. മാദ്രി അശ്വനീദേവന്മാർക്കൊപ്പം ആയിരുന്നു ഡേറ്റിങ്ങിനു പോയത്.

ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍…

ഇത്രയുമായിക്കഴിയുമ്പോള്‍ ഡല്‍ഹി ബ്യൂറോകള്‍ ഉണരും സംസ്ഥാന ഘടകത്തിന്റെ അഴകൊഴമ്പന്‍ നിലപാടുകള്‍ക്കെതിരെയുള്ള കേന്ദ്ര നേതൃത്വത്തിന്റെ അസ്വസ്ഥതകള്‍ അവര്‍ ബ്രേക്കിങ്ങ് ന്യൂസുകളായി കൊടുക്കും . കേരളത്തില്‍ നിന്ന് പിബിക്കുള്ള കത്തുകള്‍ ഡല്‍ഹി ലേഖകര്‍ ജനങ്ങളെ അറിയിക്കും .

ആർക്കൊപ്പം നിൽക്കും നിങ്ങൾ?

സോഷ്യൽ എഞ്ചിനീയറിംഗ്‌ എന്ന് പറയും. പുസ്തകം നോക്കി പഠിച്ചവനോ ടാലന്റ്‌ ഹണ്ടിലൂടെ നേതാവായവനോ ഫേസ്ബുക്കിൽ മാത്രം രാഷ്ട്രീയം പറയുന്നവനോ മനസിലാവില്ല. സെമിനാർ ഹാളിൽ മാത്രം ഫാസിസത്തെ തടയുന്നവർക്കും, ഫ്രീതിങ്കന്മാർക്കും തിരിയില്ല.

ചില ശുദ്ധിചിന്തകൾ.

സകല മാലിന്യങ്ങളും കളഞ്ഞ് നന്നായി കുളിച്ചിട്ട് വരികയാണെങ്കിലും, നമസ്കരിക്കാൻ പോകുന്നവൻ വുളു എടുക്കണമെന്നും, ആ ശുദ്ധി ചെയ്യലിന്നു ചില ക്രമങ്ങളുണ്ടെന്നും അറിയുമ്പോൾ, വുളു ഉണ്ടാക്കുന്ന ശുദ്ധിയെ പരിഗണിച്ചിരിക്കുന്നത് ബാഹ്യമായ വൃത്തി വരുത്തലായിട്ടല്ല എന്നു മനസ്സിലാകുന്നില്ലേ?.

അയിത്തത്തിന്റെ ഏത് രൂപവും ഈ രാജ്യത്ത് നിരോധിച്ചിരിക്കുന്നു.

ചുരുക്കത്തിൽ, യുവതികളെ ശബരിമലയിൽ തടയുകയോ തടയാൻ കൂട്ടു നിൽക്കുകയോ അതിനു പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ മാത്രമല്ല, ചരിത്രപരമോ താത്വികമോ, മതപരമോ ആചാരപരമോ ആയ കാരണങ്ങൾ പറഞ്ഞു യുവതീപ്രവേശത്തെ എതിർക്കുകയോ മറ്റോ ചെയ്യുന്നതും ഒരു മാസം മുതൽ ആറു മാസം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്

നവോത്ഥാനം എത്രയും വേഗം വിജയിപ്പിക്കേണ്ടതുണ്ട്.

എന്നാൽപ്പിന്നെ ഉറപ്പു കുറഞ്ഞ സിമന്റും മൂർച്ചയില്ലാത്ത വഴുവഴുക്കൻ മെറ്റലും ഒറ്റ ചവിട്ടിനു പൊട്ടുന്ന ബ്രിക്‌സും പല വലിപ്പത്തിലെ തരികളുള്ള മണലും കൊണ്ട് മതിലിന്റെ പണി തുടരൂ.

ചൊവ്വാദോഷത്തില്‍ എന്താണ് ദോഷം?

ഒരു ആവറേജ് മലയാളി കേട്ടാല്‍ പേടിക്കുന്ന ഒരു വാക്കാണ് ചൊവ്വാദോഷം. ഇത് കാരണം സമയത്ത് പെണ്ണ് കെട്ടാന്‍ കഴിയാത്ത പുരുഷന്മാരും കെട്ടാച്ചരക്കുകള്‍ എന്ന ലേബലില്‍ പുരയും പറമ്പും പഞ്ചായത്തും വരെ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളും അനവധിയാണ്.

മതമില്ലാത്ത ബിരിയാണികള്‍…!

കോഴിക്കും പോത്തിനും ആടിനും താറാവിനും ഒക്കെ സ്വന്തമായി മതവുമില്ലല്ലൊ! പിന്നെ പടവലങ്ങക്കാണോ മതം?

യേശുവിന്റെ മാതാവിന്റെ പേരിലുള്ള മുസ്ലിം പള്ളി ശ്രദ്ധ പിടിച്ചു പറ്റുന്നു

ഈസാ നബി അഥവാ യേശുവിൻറെ നാമം ഖുർആനിൽ 25 തവണവരുന്നുണ്ട്‌.

സ്പേസ് സ്റ്റേഷനില്‍ നിന്നും റെക്കോര്‍ഡ്‌ ചെയ്ത ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു

ജ്വുവല്‍ ഇന്‍ ദി നൈറ്റ്‌ എന്ന പേരില്‍ ച രിത്രത്തില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും റെക്കോര്‍ഡ്‌ ചെയ്ത ക്രിസ്മസ് കരോള്‍ ഗാനം ജനശ്രദ്ധയാകര്ഷിക്കുന്നു. ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെ കമാണ്ടര്‍ ആയ കേണല്‍ ക്രിസ് ഹാട്ഫീല്‍ഡ്‌ ആണ് ഈ കൃത്യം നിര്‍വഹിച്ചത്. അദ്ദേഹത്തിനെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ കൃത്യമായി അദ്ദേഹം അപ്ഡേറ്റ് ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

സ്വർഗ്ഗവും നരകവും അല്ലാത്ത ദൈവം..!

സ്വർഗ്ഗവും നരകവും ഓർത്തുള്ള ആരാധന അവ്യക്തമാണ്. അപൂർണ്ണവും

ലോ കോസ്റ്റ് ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍സ് ! *Conditions apply

ധനാകര്‍ഷണ യന്ത്രം, ശത്രുദോഷ പരിഹാരം, ജീവിതവിജയം തുടങ്ങി നമ്മള്‍ കാലാകാലങ്ങളായി കേട്ട് വരുന്ന പലതും ആണ് ഓഫറുകള്‍. കൂട്ടത്തിലൊരു വിദ്വാന്‍ പരിഹരിച്ചു തരുമെന്ന് പറയപ്പെടുന്ന പ്രശ്‌നങ്ങളുടെ ലിസ്റ്റില്‍ 'പ്രേമഭംഗം' എന്ന് കണ്ടു

ഗൃഹ നിര്‍മ്മാണത്തിനു മുന്‍പ്

പ്രശ്‌നവശാല്‍ 4-ാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ ആ സ്ഥലം വാങ്ങ രുത്‌. നാലിലേക്ക്‌ പാപന്റെ യോഗമോ ദൃഷ്ടിയോ വന്നാല്‍ ആ സ്ഥലം വാങ്ങരുത്‌. നാലാം ഭാധിപന്‍ 6,8,12 എന്നീ ഭാവങ്ങളില്‍ വരാന്‍ പാടി ല്ല.

ഡോക്ടര്‍ ആറ്റുകാലും ഒരു പാവം ചൊവ്വാ ദോഷകാരിയും

ടീവി കാണാന്‍ താല്പര്യം പണ്ടേ കുറവ്. അത് നമ്മുടെ ഒരു കുറവായി കണക്കില്‍ വച്ച് കൊള്ളാം.'ദുഫായില്‍' വന്ന ശേഷം അത് വീണ്ടും കുറഞ്ഞത് ഒരു സത്യമായത് കൊണ്ട് മാത്രം പറയുകയാണ്. പക്ഷെ കഴിഞ്ഞ ദിവസം ഒരു പരിപാടിയുടെ അല്പ ഭാഗം കണ്ണുകളില്‍ ഉടക്കി പോയി. മര്‍ഡോക്ക് സായിപ്പിന്റെ കയ്യിലിരിപ്പ് ചാനലില്‍ ഡോക്ടര്‍ ആറ്റുകാല്‍ രാധാകൃഷ്‌നവതരിപ്പിക്കും പ്രഭാത കലാപരിപാടി. ജ്യോത്സ്യം ആണ് ഉള്ളടക്കം (സത്യം പറയാമല്ലോ പരിപാടിയുടെ പേരൊന്നും ഞാന്‍ ഇത് വരെ മനസ്സിലാക്കി വച്ചിട്ടില്ല, അതും കുറ്റമെന്ന കള്ളിയില്‍ വരവ് വരവ് വച്ചു ..! )

ഉറുക്ക് കെട്ടിയ കിറുക്കന്മാരേ, വാ‍രഫലം വായിച്ച് വാ പൊളിക്കുന്ന വട്ടന്മാരേ..

മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു കൈപിടിച്ച് കൊണ്ടുവന്ന ആയിരത്തി തൊള്ളായിരത്തി തോണ്ണൂറിലെ ഇന്ത്യയുടെ സാമ്പത്തിക മന്ത്രിയായ, വിഭജനത്തിനു മുമ്പുള്ള പാക്കിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച, ഇപ്പോഴത്തെ 'വില കൂടിയ' പ്രധാനമന്ത്രി ശ്രീമാന്‍ മന്മോഹന്‍ സിഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയാവുമെന്ന് ലോകത്തിലെ ഒരു കുട്ടിക്കും ഉറപ്പുണ്ടായിരുന്നില്ല!! ഉറപ്പ് പോയിട്ട് ഒട്ടുമിക്കവര്‍ക്കും അറിയാത്ത അന്നത്തെ സാഹചര്യത്തിനുസരിച്ച് 'ഒരു വിലയുമില്ലാത്ത' എന്നാല്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും 'വിലകൂടിയ' സാക്ഷാല്‍ മന്മോഹന്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് ചന്ദ്ര, ശുക്ര, സൂര്യ ചലനങ്ങളേയും തകിടം മറിച്ച് കൊണ്ടാണ്.
Advertisements

Recent Posts