അനവധി നെഗറ്റിവ് റിവ്യൂകൾക്കിടയിലും സിബിഐ 5 ദ് ബ്രെയിന്‍ (CBI 5) വളരെ നല്ല വിജയമാണ് കൈവരിച്ചിരിക്കുന്നത്. ആദ്യ 9 ദിവസങ്ങൾ കൊണ്ട് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. ചിത്രത്തിന്‍റെ ആഗോള വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് കണക്കുകൾ പുറത്തുവിട്ടത് . ചിത്രത്തെ കുറിച്ച് നെഗറ്റിവ് അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സംവിധായകൻ കെ മധു ഉൾപ്പെടെ രംഗത്തുവന്നിരുന്നു. വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ കെ മധുവിന്റെ വാക്കുകൾ

 

അഞ്ചാംവരവിലെ വിജയമധുരം

“സേതുരാമയ്യർ, വിക്രം , ചാക്കോ ഇവർ ജനിച്ചത് ജയിക്കാനായി തന്നെയാണ്. 1988ൽ എസ്.എൻ.സ്വാമിയുടെ തൂലികയിൽ പിറന്ന ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ മൂവരെയും മലയാള സിനിമാ ലോകത്ത് സമാനതകളില്ലാത്ത കഥാപാത്രമികവിലൂടെ നടത്തിക്കൊണ്ടുവരാൻ എനിക്ക് സാധിച്ചതിൽ അഭിമാനമുണ്ട് , ഒപ്പം പ്രേക്ഷകരോട് നന്ദിയും. CBI ചിത്രത്തിന്റെ തുടക്കം മുതൽ അതത് കാലത്തെ ചിന്തിക്കുന്ന യുവത്വങ്ങളെ സിനിമയോട് ചേർത്തു നിർത്താൻ കഴിഞ്ഞിരുന്നു. സൂക്ഷ്മ ഷോട്ടുകളിലൂടെ CBI ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവാദികൾ പ്രേക്ഷക ഹൃദയത്തോട് ചേർത്ത് കെട്ടാൻ ഒരു സംവിധായകൻ എന്ന നിലയിൽ സാധിച്ചതോടെ അയ്യർക്കും അദ്ദേഹത്തിന് ചുറ്റുമുള്ള കഥാപാത്രങ്ങൾക്കും അതിരുകളില്ലാത്ത വളർച്ച മലയാള സിനിമാസ്നേഹികൾ അനുവദിച്ചു നൽകി. ഈ അപൂർവതയിൽ എസ് എൻ സ്വാമിയുടെ രചന കഥാപാത്രങ്ങളെ വരച്ചുമിനുക്കി നിർത്തി. സേതുരാമയ്യരായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. ആദ്യ സിനിമ മുതൽക്കേ പ്രേക്ഷക മനസിൽ ഇഷ്ടസ്ഥാനം നേടിയെടുത്ത അയ്യർ എക്കാലത്തെയും പോലെ ഇപ്പോഴും കുടുംബ പ്രേക്ഷകരെ തീയറ്ററുകളിലേക്ക് ആകർഷിച്ച് സംതൃപ്തമായ മന്ദഹാസത്തോടെ നിൽക്കുകയാണ്. ഒരുപാട് ഒരുപാട് നന്ദി മുഴുവൻ പ്രേക്ഷകരോടും പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരോട് .”

 

“തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് സിനിമാസ്വാദനത്തിന്റെ മാന്ത്രികാനുഭൂതി കൈമാറുകയാണ് സേതുരാമയ്യരും വിക്രമും ചാക്കോയും സത്യദാസുമൊക്കെ.CBI 5 THE BRAIN രണ്ടാംവാരത്തിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ നായകനോടും സംവിധായകനോടും തിരക്കഥാകൃത്തിനോടും പ്രേക്ഷകർക്കുള്ള വിശ്വാസ്യതയും സ്നേഹവും ഒരു സംവിധായകൻ എന്ന നിലയ്ക്ക് ഞാൻ മനസിലാക്കുന്നു. എന്റെ മുൻകാല ചിത്രങ്ങളിലെല്ലാം സ്ത്രീ കഥാപാത്രങ്ങളെ അർഹിക്കുന്ന പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. CBI 5 THE BRAIN ലും അതേ പ്രാധാന്യമാണ്. അതുകൊണ്ടു തന്നെയാകാം കുടുംബപ്രേക്ഷകരുടെ സ്നേഹാനുമോദന വിളികൾ എന്റെ ഫോണിലെത്തുന്നത്. തലമുറകൾ മാറി മാറി CBI ചിത്രങ്ങളെ ഏറ്റെടുക്കുന്നു എന്നത് പുതിയ തലമുറ ഞങ്ങൾക്ക് നൽകുന്ന ആദരവും സ്നേഹവുമാണ്. ചിത്രത്തെ കൈയ്യടികളോടെ സ്വീകരിക്കുന്ന ലോകസിനിമാ സ്നേഹികൾക്ക് നന്ദിയുടെ കൂപ്പുകൈ.”

 

“മമ്മൂട്ടിയുടെ ഉൾക്കാഴ്ചയാണ് സേതുരാമയ്യർ. ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണ് ചെയ്തത്. സേതുരാമയ്യര്‍ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്. ലോകമെമ്പാടും ഇന്ന് ഈ സിനിമയ്ക്ക് വേണ്ടി കയ്യടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്ക് വേണ്ടി കയ്യടിക്കുകയാണ്, മമ്മൂട്ടിക്ക് വേണ്ടി കയ്യടിക്കുകയാണ്. ഒപ്പം എന്നെയും എസ്.എന്‍. സ്വാമിയെയും സ്‌നേഹിക്കുന്ന ഞങ്ങളുടെ സൃഷ്ടിയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്ന ഒരുകൂട്ടം പ്രേക്ഷകരും കൂടെയാണ് കയ്യടിക്കുന്നത്.ഈ പരമ്പരകളെല്ലാം തന്നെ അതാത് കാലത്തെ യുവത്വത്തിനെ കൂടെ കൂട്ടി ഞങ്ങള്‍ ചെയ്ത സിനിമകളാണ്.”

“ഇപ്പോഴും ഈ സിനിമക്കും യുവത്വത്തിന്റെ പിന്തുണ ഞങ്ങള്‍ക്ക് പരിപൂര്‍ണമായും ഉണ്ട്. അത് എവിടെയോ തച്ചുടക്കാന്‍, ആ അടുപ്പം തച്ചുടക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്. ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു.അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബ സദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. ജ​ഗതി ശ്രീകുമാറിനെ പറ്റി പറയാതിരിക്കാൻ സാധിക്കില്ല. അയ്യരും ചാക്കോയും വിക്രവും ജയിക്കാനായി ജനിച്ചവരാണ്. ചാക്കോയായി മുകേഷും ഈ ചിത്രത്തിൽ അഭിനയിച്ചു. ഒരുപാട് പേരുടെ പ്രാർഥന ഈ സിനിമയിലുണ്ട്.”

 

 

Leave a Reply
You May Also Like

ന്യൂയോർക്ക് സിറ്റിയിൽ അടിച്ചുപൊളിച്ച് നികിത ശർമ്മ

ഹിന്ദി ടെലിവിഷനിൽ പ്രവർത്തിക്കുന്ന നികിത ശർമ്മ, 2013-ൽ താനിയെ അവതരിപ്പിക്കുന്ന വി ദ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക്…

വീട്ടിൽ കിട്ടാത്തത് നാട്ടിൽ കിട്ടണം എന്നാണു ഗൈനോളീജിസ്റ്റ് ആയ ലെനയുടെ ലൈൻ

Fidelity (vernost)???? 2019/Russian Vino John ദാമ്പത്യജീവിത്തിൽ പരസ്പര ബഹുമാനം, സ്‌നേഹം എന്ന പോലെ സെക്സിനും…

“നടിയെ ആക്രമിച്ച വിഷയത്തിൽ ദിലീപ് പറഞ്ഞതും ഇതുതന്നെ”, പൃഥ്വിരാജിനെ രൂക്ഷമായി വിമർശിച്ചു ഹരീഷ് പേരടി

ഹരീഷ് പേരടി എന്ന നടൻ പലവിഷയങ്ങളും തന്റേതായ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന ഒരാളാണ്.  അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ…

ജോൺ വിക് വീരചരിതം നാലാംഖന്ധം, ഒറ്റവാക്കിൽ പറഞ്ഞാൽ താർ മാർ പടം, ഇപ്പോൾ ഇതാ ഡിജിറ്റൽ റിലീസ് ചെയ്തിരിക്കുന്നു

John wick : chapter 4 2023/English Vino Yes…അണ്ണൻ is back ..ജോൺ വിക്…