ഒരുകാലത്തു കുറ്റാന്വേഷണ സിനിമയിൽ തരംഗം തീർത്ത സിനിമയാണ് സിബിഐ ഡയറിക്കുറുപ്പും തുടർഭാഗങ്ങളും എന്നാൽ ലാസ്റ്റ് പാർട്ട് ഇറങ്ങിയിട്ട് കുറേക്കാലമായിരിക്കുന്നു, കൃത്യമായി പറഞ്ഞാൽ പതിനേഴു വർഷങ്ങൾ . ഇപ്പോൾ അതിന്റെ അഞ്ചാംഭാഗം വരുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് സിനിമാലോകം ശ്രവിച്ചത്. ഇപ്പോഴിതാ ‘സിബിഐ 5 ദി ബ്രെയിൻ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് പോസ്റ്റർ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. കെ മധു സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ എസ്‌എൻ സ്വാമി തന്നെയാണ്. നിർമ്മാണം സർഗ്ഗചിത്ര അപ്പച്ചൻ .
ഇതോടൊപ്പം ചിത്രത്തിന്റെ മോഷൻ പോസ്റ്ററും മമ്മൂട്ടി റിലീസ് ചെയ്തു