സിബി ഐ സീരീസിലെ അഞ്ചാമത് ചിത്രമായ സിബിഐ 5 – ദി ബ്രയ്ൻ നാളെ (മെയ് 1 ) പ്രദർശനത്തിനെത്തുകയാണ് . ആരാധകർ ക്ഷമയോടെ കാത്തിരിക്കുകയാണ്. എന്തൊക്കെ അത്ഭുതങ്ങളാണ് മമ്മൂട്ടി – കെ മധു- എസ്എൻ സ്വാമി കൂട്ടുകെട്ട് സൃഷ്ടിക്കുക എന്നറിയാൻ. സേതുരാമയ്യർ എന്ന സിബിഐ ഓഫീസറെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് സേതുരാമയ്യർ.
ചിത്രം പ്രദർശനത്തിനെത്താനിരിക്കെ ട്രെയിലർ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയില്‍ പ്രദർശിപ്പിച്ചത് അണിയറപ്രവർത്തകർക്കും ആരാധകർക്കും അബഹുമാനവും സന്തോഷവും നൽകിയിരിക്കുകയാണ്. പ്രദര്‍ശനത്തിന് സാക്ഷിയാവാന്‍ മമ്മൂട്ടിയും ദുബായിലെത്തിയിരുന്നു. ബുര്‍ജ് ഖലീഫയില്‍ ട്രെയ്ലര് പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രം ദുൽഖറിന്റെ ‘കുറുപ്പാ’യിരുന്നു.