വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും.

548

87509665_616

വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും.

ബ്രിട്ടനില്‍ നടത്തിയ അന്വഷണത്തിനോടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. നാം അറിയാതെ നമുടെ വീഡിയോ ചിലപ്പോള്‍ യുട്യുബില്‍ അപ് ലോഡ് ആകുന്നത് കണ്ട്‌ അന്തം വിടണ്ട. അങ്ങനെ നമ്മുടെ വീഡിയോ ഹാക്ക് ചെയ്യുന്ന സംഘം ബ്രിട്ടനില്‍ സജീവമാക്കുന്നു എന്നാണ് അന്വഷണം നടത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നത്. വീടിലെ സുരക്ഷ കാമറ ഹാക്ക് ചെയ്തു ദൃശ്യങ്ങള്‍ ലൈവ് ആയി സൈബര്‍ ലോകത്തിനു കാണിക്കുന്നതാണ് ഇവരുടെ ട്രേഡ് മാര്‍ക്ക്‌.

2 വയസ്സ് പ്രായമായ മകനെ നോക്കാന്‍ വേണ്ടി വച്ചിരിന്ന കാമറ ഹാക്ക് ചെയ്തു മകന്‍റെ ഉറക്കവും കളിയും ചിരിയും യു ട്യുബില്‍ അപ് ലോഡ് ചെയ്ത വിരുതന്മാര്‍ക്കെതിരെ ഒരു അമ്മ കേസ് കൊടുത്തതോടെയാണ് അന്വഷണം ഊര്‍ജിതമായത്. പാവപെട്ട ഒരു അമ്മൂമ്മ ഇരുന്നു ഉറങ്ങുന്ന വീഡിയോ വരെ ഹാസ്യകരമായി രീതിയില്‍ അപ് ലോഡ് ചെയ്ത ഈ വിരുതന്മാര്‍ക്കെതിരെ പല കോണുകളില്‍ നിന്നും പരാതി കിട്ടുന്നുണ്ട്.

ഉടന്‍ തന്നെ ഇവരെ പിടിക്കും എന്നും അത് വരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. സ്വന്തം വീട്ടില്‍ പോലും സ്വസ്ഥമായി ഒന്ന് ഉറങ്ങാന്‍ പറ്റാത്ത കാലമാണ് കലികാലം എന്നല്ലാതെ എന്ത് പറയാന്‍..