Connect with us

Entertainment

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Published

on

ARUN K VANIYAMKULAM സംവിധാനം ചെയ്ത സീസറിന്റെ കുമ്പസാരം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് നല്ലൊരു ആസ്വാദനം പകർന്നു നൽകുന്നുണ്ട്. അരമണിക്കൂറോളം ദൈർഘ്യമുള്ള ഈ ഷോർട്ട് മൂവിയുടെ സംവിധാനവും ആശയവും ക്യാമറയും അഭിനേതാക്കളുടെ പ്രകടനവും എല്ലാം മികച്ചു നിൽക്കുന്നു. ഈ ഷോർട്ട് മൂവി ചില യാഥാർഥ്യങ്ങളും സന്ദേശങ്ങളും വിളിച്ചുപറയുന്നുണ്ട്. ഇതിന്റെ പേരിലെ സീസർ എന്ന് കേൾക്കുമ്പോൾ ചരിത്രകുതുഹികൾക്കു ജൂലിയസ് സീസറിനെ ഓർമവന്നേക്കാം, ചിലർ ഇതിലെ കഥാപാത്രമായ സീസർ എന്ന ഏതോ വ്യക്തിയെ കുറിച്ചായിരിക്കും ഭാവനയിൽ ചിന്തിക്കുക. എന്നാൽ അല്പമൊക്കെ മദ്യം സേവിക്കുന്നവർക്ക് കൺകണ്ട ദൈവമായ ഒരു സീസർ ഉണ്ട്. പച്ച കുപ്പിയിൽ അങ്ങനെ പരിലസിക്കുന്ന സാക്ഷാൽ മാക് ടവൽ സീസർ ബ്രാണ്ടി.

ശരിക്കും ആ സീസർ തന്നെയാണ് ഈ സീസറും. അപ്പോൾ തോന്നിയേക്കാം ആ സീസറിന്റെ കുമ്പസാരം എന്നൊക്കെ പറയുമ്പോൾ മദ്യം എങ്ങനെ കുമ്പസാരിക്കുമെന്ന് അല്ലെ ? എന്നാൽ അതുതന്നെയാണ് കഥ. സീസറിന്റെ കണ്ണുകളിലൂടെയാണ് ഇവിടെ കഥ വികസിക്കുന്നത്.

vote for CEASARINTE KUMBASARAM

ബിവറേജ് ഷോപ്പിൽ പൊടിയടിച്ചു ഇരുന്നാലും അന്നാട്ടിൽ ആരും മേടിക്കാത്ത ഒരു സാധനമാണ് ഈ സീസർ. പാവം അതിനും ഉണ്ടാകില്ലേ ഒരു ആഗ്രഹമൊക്കെ… നോട്ട് എണ്ണിക്കൊടുത്തു യഥാവിധി ഉപചാരങ്ങളോടെ സ്വീകരിച്ചാനയിച്ചു കുടിയന്മാരുടെ ലാളനകൾ ഏറ്റുവാങ്ങി ..ഹോ എന്തുരസമാണ്. എന്നിട്ടും സീസറിനു ശാപം കിട്ടാൻ കാരണമെന്താണ് ? ആരും വാങ്ങാതിരിക്കാൻ കാരണം എന്താണ് ? അതിനു രണ്ടുകാരണമാണ് ഉള്ളത്.

ഒന്ന്, അന്യായ വില കൊടുത്തു ആ സാധനം മേടിക്കാൻ കപ്പാസിറ്റി ഉള്ള ആരും അന്നാട്ടിൽ ഇല്ല. അല്ലേലും പണക്കാരൻമാരുടെ മദ്യഷെൽഫുകൾ അലങ്കരിക്കുന്ന ഇമ്മാതിരി രാജാക്കന്മാർ ഒന്നും കുടിലുകളിൽ കടന്നുചെല്ലാറില്ല. അതൊരു സാമൂഹ്യയാഥാർഥ്യവും ദുരന്തവും കൂടിയാണ്.

രണ്ട്, ഈ സീസർ വാങ്ങി അടിച്ചവന്മാർ പലരും സാക്ഷാൽ ജൂലിയസ് സീസറിനെ പോലെ പരാക്രമികൾ ആയി തല്ലുകൂടുകയോ സാക്ഷാൽ ആടുതോമയെ പോലെ എസ്‌ഐ യെ വരെ അടിച്ചു കിണറ്റിൽ ഇടുകയോ വീട്ടിൽ ചെന്ന് പെണ്ണുമ്പുള്ളമാരുടെ മണ്ടയടിച്ചു പൊട്ടിക്കുകയോ ഒക്കെ ചെയുക പതിവാണ്. ബാധയേത് കയറിയാലും കോഴിക്ക്… സോറി സീസറിനു കിടക്കപ്പൊറുതിയില്ല എന്ന അവസ്ഥയാണ്. അതാണ് സീസറിന്റെ വിഷമവും . എന്തായാലും നാട്ടുകാർക്ക് സീസറിനെ പേടി തന്നെയാണ്.

അങ്ങനെയുള്ളൊരു നാട്ടിലാണ് വെള്ളമടിക്കാനുള്ള ആക്രാന്തത്തോടെ ക്യൂ തെറ്റിച്ചുകൊണ്ട് ഒരു ഫ്രീക്കൻ ചെക്കൻ ആ മഹാ മദ്യത്തെ സ്വന്തമാക്കി മാറോടണയ്ക്കുന്നത്…. കാഴ്ചക്കാരുടെ അസൂയയ്ക്കും കുശുമ്പിനും പാത്രീഭവിച്ചുകൊണ്ടു അവൻ അഭിമാന കഞ്ചുകത്തിൽ ആറാടി ഒരു പ്രതിഷ്ഠയെ പോലെ സീസറിനെ എഴുന്നള്ളിക്കുന്നത്… കാണുന്നവർ കാണുന്നവർ അവന്റെയൊരു ഭാഗ്യത്തിലും, ചിലരോ അവനെന്തെങ്കിലും സംഭവിക്കുമെന്ന ദുർവിചാരത്തിലും പല വിചാരങ്ങളിൽ ആറാടുന്നത്….

പിന്നെയാണ് പ്രസ്തുത സീസറിന്റെ ശരിക്കുള്ള മാജിക്ക് അങ്ങട് തുടങ്ങുന്നത്. വയറ്റിഭാഗ്യം …സോറി ലഹരിഭാഗ്യം ഇല്ലാത്ത പിള്ളേരുടെ കൈയിൽ നിന്നും ഒരു ക്ലാഷിന്റെ ഫലമായി സീസർ നഷ്ടപ്പെടുകയും അതിന്റെയൊരു യാത്രയുമാണ് പിന്നെ. കൈമറിഞ്ഞു കൈമറിഞ്ഞു സഞ്ചരിക്കുന്ന സീസർ പോകുന്നിടത്തെല്ലാം കുളമാക്കുകയാണ്. പിന്നെങ്ങനെ നാട്ടുകാർ അന്ധവിശ്വാസി ആകാതിരിക്കും.

Advertisement

ഹമ്പടാ..ഒരു വിദേശമദ്യം ഈ നാട്ടിൽ കേറി കളിക്കുകയോ… എന്നൊന്നും ചോദിക്കരുത്. അല്ലേലും വിദേശമദ്യം എന്ന പേരുമാത്രമേ ഉള്ളൂ. എല്ലാം സ്വദേശിയാണ്. എന്നാൽ വിദേശമദ്യം വിദേശത്തിരുന്നു കഴിക്കുന്ന സ്വദേശികൾ അടിച്ചു പൂക്കുറ്റിയായായാലും എത്ര മാന്യതയോടെയാണ് വീടുപറ്റുന്നത്. ഇവിടെ എന്താണ് പ്രശ്നം ? മടമടാ അടിച്ചിച്ചിട്ടു മൊടയോട് മൊട തന്നെ. ബാറിലും തെരുവിലും ഉത്സവത്തിനിടയിലും വീട്ടിലും എന്നുവേണ്ട എവിടെയും അടിയോടടി ഇടിയോടിടി. മദ്യമാണോ മനുഷ്യരാണോ കാരണം എന്നുള്ള കൂലംകഷമായ ചർച്ചയ്ക്കു ഈ താരതമ്യപഠനങ്ങൾ എത്രമാത്രം ഉതകും എന്നൊന്നും അറിയില്ല. മദ്യത്തെ ന്യായീകരിച്ചു വെളുപ്പിക്കാൻ അല്ല ശ്രമം, ആളുകളെ കൂടി മദ്യത്തോടൊപ്പം നാറ്റിക്കാൻ ആണ് ശ്രമം. ഇല്ലെങ്കിൽ പിന്നെ സാക്ഷാൽ സീസർ പിന്നിൽ നിന്ന് കുത്തിയ ബ്രൂട്ടസിനോട് ചോദിച്ച പോലെ ‘യു ടൂ ബ്രൂട്ടസ് ‘ എന്ന് പച്ചക്കുപ്പിയിലെ സീസർ ഇതെഴുതുന്ന എന്നോട് ചോദിച്ചുകളയും. കാരണം ഞാനും ഇടയ്ക്കിടയ്ക്ക്…ഉം.. അതുതന്നെ…

vote for CEASARINTE KUMBASARAM

എന്തായാലും സീസർ കാണിച്ച പരാക്രമങ്ങൾ ആ നാട്ടിൽ ഒരു നാടോടിക്കഥ പോലെ ഭാവിയിൽ പ്രശസ്തി നേടിയേക്കാം . സീസറിനു വേണ്ടി അമ്പലമോ പള്ളിയോ ഒക്കെ വന്നേയ്ക്കാം. വിശ്വാസികൾ നിവേദ്യമായും വഴിപാടുകളായും കുര്ബാനകളായും ഒക്കെ സീസറിനെ അവിടെയൊക്കെ വാങ്ങിക്കൊണ്ടു വച്ചേയ്ക്കാം. അതൊക്കെ കാലത്തിനു വിടുന്നു. പക്ഷെ ഈ കഥയിലെ സീസർ ഒടുവിൽ ചില്ലുടയുന്ന ശബ്ദത്തോടെ അന്തർധാനം ചെയ്യുകയാണ്. പൊട്ടക്കിണറ്റിൽ വീണ എസ്‌ഐ തന്നെ സീസറിനോട് പകരംവീട്ടി എന്ന് പറയുന്നതാകും സത്യം.

ഇങ്ങനെയൊരു സരസനർമ്മ ഭാവനയിൽ അണിയിച്ചൊരുക്കിയ ഈ ഷോർട്ട് മൂവി പ്രധാനമായും പറയുന്നത് എന്ന് വേണമെങ്കിൽ നമുക്ക് ചിലതു വായിച്ചെടുക്കാം. അല്ലെങ്കിൽ തന്നെ ആശയം കണ്ടെത്താൻ സിനിമകളിൽ ഭൂതക്കണ്ണാടി വച്ച് ഡയറക്ടേഴ്സ് ബ്രില്യൻസ് പരതുന്നത് നമ്മുടെയൊക്കെ ഒരു ശീലമാണല്ലോ. എന്നാൽ ഇവിടെ ഭൂതക്കണ്ണാടി, മൈക്രോസ്കോപ് എന്നിവയ്ക്കൊന്നും പ്രസക്തിയില്ല. പറയേണ്ട കാര്യത്തെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.

അതിപ്പോൾ ജൂലിയസ് സീസർ ആയാലും അലക്‌സാണ്ടർ ആയാലും ലൂയി ചക്രവർത്തി ആയാലും ..എന്തെങ്കിലും ഒക്കെ മേടിച്ചുകൊണ്ടു വന്നു അടിച്ചു റോയൽ പവർ മറന്നു കാട്ടിക്കൂട്ടുന്ന ലോക്കൽ വിക്രിയകൾ മനുഷ്യന്റെ മാത്രം സൃഷ്ടിയാണ്. അല്ലാതെ സീസറിനെ മാത്രം പഴിചാരാൻ മാത്രം മറ്റുള്ള മദ്യക്കമ്പനികൾ ഈ ഷോർട്ട് മൂവിക്കാർക്കു പൈസയൊന്നും കൊടുത്തിട്ടുണ്ടാകില്ല. എന്നിരുന്നാൽ തന്നെയും മദ്യം മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനങ്ങളും ഭാവവ്യതിയാനങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതായതു റോയൽ പവറിനു വേണ്ടി സീസറടിച്ചാലും പോരാട്ടവീര്യത്തിനു വേണ്ടി ജവാനടിച്ചാലും ഇതൊന്നുമില്ലാത്ത കുപ്രസിദ്ധികൾ തന്നെയാണ് കാത്തിരിക്കുന്നത്.

ഇതിൽ മദ്യത്തിന്റെ ഒരു കടന്നുപോക്കുണ്ട്. എവിടെയൊക്കെ പോയാലും ആളുകൾക്ക് പരസ്പരമുള്ള സൗഹൃദങ്ങളെയും സ്നേഹബന്ധങ്ങളെയും തകർത്തെറിഞ്ഞുകൊണ്ടുള്ള യാത്ര. ഒരുവേള അത് നമ്മുടെ കുട്ടികളുടെ കൈയിൽ വരെ എത്തിപ്പെടാൻ സാധ്യതയുണ്ട്. അത്തരമൊരു സാമൂഹികാന്തരീക്ഷമാണ് ഇവിടെയുള്ളത്. മദ്യം ഒരു മാനേഴ്‌സിന്റെയും ഔപചാരികതയുടെയും കൂടി ഭാഗമായ ലോകത്തു ഇതൊന്നും അല്ലാത്തെ ഒരുകൂട്ടരുണ്ട്, ദാഹം തീർക്കാൻ എന്ന രീതിയിൽ കുടിച്ചുകുടിച്ചു മദ്യത്തിന് അഡിക്ട് ആയവർ . അത്തരക്കാരുടെ നാടാണ് ഇന്ത്യ, പ്രത്യേകിച്ച് കേരളം.

ഒരേ സമയം മദ്യവർജ്ജനവും ഒരേ സമയം മദ്യവില്പനയും എന്ന വൈരുധ്യധ്രുവങ്ങളിൽ നട്ടെല്ലിന്റെ ചാഞ്ചാട്ടം കൊണ്ട് ചാടിക്കളിക്കുന്ന ഭരണകൂടങ്ങൾ ആണ് നമ്മുടേത്. സംസ്ഥാനത്തിന്റെ മുഖ്യവരുമാനം തന്നെ മദ്യത്തിൽ നിന്നാകുമ്പോൾ മദ്യവർജ്ജനം എന്നത് പ്രഹസനം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഉദ്ദേശശുദ്ധിയില്ലാത്ത ഇത്തരം കോമഡികളിൽ ആണ് ഈ നാട് ദൈനംദിനജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

സംവിധായകൻ ARUN K VANIYAMKULAM ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement

“ഞാൻ ഫിലിം ഫീൽഡിലേക്കാണ് പ്രധാനമായും ട്രൈ ചെയുന്നത്. ഇപ്പോൾ ഞാനൊരു സ്‌കൂൾ അധ്യാപകൻ ആണ്. സീസറിന്റെ കുമ്പസാരം എന്റെ രണ്ടാമത്തെ വർക്ക് ആണ്. ആദ്യത്തെ ഷോർട്ട് മൂവി ‘വാർ ‘ ആണ്. രണ്ടാമത്തേത് സീസർ. വാർ അത്യാവശ്യം കാഴ്ചക്കാർ ഉണ്ടായ ഒരു മൂവിയാണത്.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewARUN K VANIYAMKULAM

വാറിന്റെ ആശയം ?

“വാറിന്റെ ആശയം എന്താണെന്നുവച്ചാൽ..ഞാൻ ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ആണ് സൗമ്യ കൊലപാതകം ഉണ്ടാകുന്നത്. അതാണ് സ്വാധീനിച്ചത്. വാറിൽ പറയുന്ന ആശയം ഇതാണ്, ഓരോ പെൺകുട്ടിക്കും ഒരു തെറ്റായ അനുഭവം ഉണ്ടാകുന്ന സമയത്ത് രക്ഷകനായി ഒരു സൂപ്പർ ഹീറോയും വരില്ല. അവർ തന്നെയാണ് അതിനെതിരെ ഡിഫൻഡ് ചെയ്യേണ്ടതും ആ പ്രശ്നത്തെ തരണംചെയ്യേണ്ടതും. അവർ സെൽഫ് ആയി ഡിഫൻഡ് ചെയ്യാൻ പഠിക്കണം എന്ന് പറയുന്ന ഒരു ഷോർട്ട് മൂവിയാണ് അത്. അത് കുറച്ചു ആക്ഷൻ മിക്സഡ് സിനിമാറ്റിക് സാധനമാണ്. ശരിക്കും ഫീമെയിൽ ഓറിയന്റഡ് ആയി ഒരു മൂവി ചെയുക അതിൽ ആക്ഷൻ സംഭവങ്ങൾ ഉൾക്കൊള്ളിക്കുക. അതാണ് ഉദ്ദേശിച്ചതും. ശരിക്കുമൊരു ആക്ഷൻ ത്രില്ലർ ആണ് ആ മൂവി.”

സംവിധാനത്തിലേക്ക് വന്നത് ?

ARUN K VANIYAMKULAM

ARUN K VANIYAMKULAM

“സംവിധാനത്തിലേക്ക് വന്നത് …സിനിമയാണല്ലോ നമ്മുടെയൊക്കെ സ്വപ്നം. ഒരു ഫുൾ ഫിലിം എടുക്കാൻ കോൺഫിഡൻസ് ഉണ്ടാകുന്ന സമയം വരെ ഷോർട്ട് മൂവി എടുത്തു സിനിമയെ പഠിച്ചിട്ടു ഫുൾ മൂവി എടുക്കണം എന്നാണു ആഗ്രഹം. ശരിക്കും ബാലപാഠങ്ങൾ പഠിക്കുക മാത്രമാണ് ഷോർട്ട് മൂവി ചെയ്യുന്നതിന്റെ ലക്‌ഷ്യം.”

സീസറിനെ കുറിച്ച്

“സീസർ ശരിക്കുമൊരു എക്സ്പിരിമെന്റൽ ആയ സിനിമയാണ്. ആദ്യം അതിന്റെ ഐഡിയ പറയുമ്പോൾ പെട്ടെന്നാർക്കും മനസിലായിട്ടില്ലായിരുന്നു. അയ്യപ്പനും കോശിയും, ഹാപ്പി വെഡിങ്സ് ഇതിലൊക്കെ അഭിനയിച്ച വിനു തോമസ് സീസറിൽ അഭിനയിച്ചിട്ടുണ്ട്. നമ്മൾ പരിമിതമായ സാങ്കേതിക സൗകര്യങ്ങളിൽ ആണ് ഇത് ചെയ്തത്. പ്രത്യേകിച്ച് ക്യാമറയുടെ കാര്യത്തിൽ ഒക്കെ. ഇതിലെ അഭിനേതാക്കൾ ഒക്കെ തയ്യാറായി വന്നപ്പോൾ ആകെയൊരു GoPro കാമറയൊക്കെ ആണ് കണ്ടത്. പലരും അതിൽ സാറ്റിസ്‌ഫൈഡ് ആയില്ല. അരുൺ എന്ന അഭിനേതാവ് ഫസ്റ്റ് ഡേ ഷൂട്ടിങ് കഴിഞ്ഞപ്പോൾ തന്നെ അത് തുറന്നുപറഞ്ഞു. ഇത്തരം ചെറിയ കാമറവച്ചാണ് ഷൂട്ട് ചെയ്യുന്നതൊന്നും അറിഞ്ഞിരുന്നില്ല എന്ന്. എന്നാൽ ഷൂട്ടിങ് കഴിഞ്ഞതിനു ശേഷം ഔട്ട് കാണിച്ചുകൊടുത്തപ്പോൾ പുള്ളിക്ക് മനസിലായി.. കാമറയിൽ അല്ല .. കാമറയുടെ സൈസിൽ അല്ല കാര്യം എന്ന് മനസിലായി എന്ന് പറഞ്ഞു.”

Advertisement

“ആൾക്കഹോളിക്‌ ആയ ഒരുപാട് സംഭവങ്ങൾ നമ്മളിങ്ങനെ കാണുന്നുണ്ടല്ലോ . ഞാൻ വാണിയംകുളം എന്ന ഒരു തെരുവിൽ ആണ് താമസിക്കുന്നത്. അവിടെ വളർന്നതുകൊണ്ടു ആൾക്കഹോളിക്‌ വ്യക്തികളുടെ രണ്ടുതരം സ്വഭാവസവിശേഷതകൾ നമുക്കറിയാം. അവർ സാധനം കഴിക്കുമ്പോൾ എങ്ങനെ സംസാരിക്കുമെന്നും കഴിക്കാത്തപ്പോൾ എങ്ങനെ സംസാരിക്കുമെന്നും നമുക്കറിയാം . അങ്ങനെ ഉള്ള ചില വിഷയങ്ങൾ കുറെ ഇഷ്യൂസിൽ എത്തിയിട്ടുണ്ട്, കുറെ കുടുംബങ്ങൾ പിരിയുന്നതിലേക്കു എത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാന കാരണം ആൽക്കഹോൾ തന്നെയാണ് . സാധനം കഴിച്ചില്ലെങ്കിൽ ഭാര്യയുടെ മുന്നിൽ അയ്യോ പാവമാണ്..നല്ലൊരു ഭർത്താവാണ്. സാധനം കഴിച്ചു കഴിഞ്ഞാലോ വീട്ടിൽ പോയി ഭാര്യയെ എങ്ങനെ അടിക്കണം എന്നാണു അവരുടെ ചിന്ത.”

സീസർ ഒരു പാരലൽ കഥയും കണക്ട് ആയത്

“ഞാൻ ഗോവയിലേക്ക് ഒരു യാത്ര പോവുകയുണ്ടായി. ഗോവയിലെ ബീച്ചിൽ നിൽക്കുന്ന സമയത്ത് കണ്ടത്, അവിടെ ഓപ്പൺ ആയി മദ്യപിക്കാം..ഒരു പ്രശ്നവും ഇല്ല. പക്ഷെ കുറച്ചു ആൾക്കാർ മാത്രം ഒളിഞ്ഞിരുന്നിട്ടു പൊന്തക്കാട്ടിൽ ഇരുന്നൊക്കെ മദ്യപിക്കുന്നു. അവർ ബീച്ചിൽ ബോള് കളിക്കുമ്പോൾ ഞാനും കൂടിയിരുന്നു. അവരോടു ഞാൻ ചോദിച്ചു ഇത്ര ഓപ്പണായി ഇരുന്നു മദ്യപിക്കാൻ കഴിയുമ്പോൾ നിങ്ങൾ എന്തിനാണ് അവിടെ പോയി ഒളിച്ചിരുന്ന് അടിച്ചത് എന്ന്. അപ്പോൾ അവർ പറഞ്ഞു.. അല്ല..അത് നമ്മുടെ കേരളത്തിന്റെ ഒരു ശീലമാണല്ലോ എന്ന്. പിന്നെ ഇൻഡയറക്റ്റ് ആയി ഇതിൽ മറ്റൊരു കഥയും പറഞ്ഞു പോകുന്നുണ്ട്.
ഇതിൽ കട്ട് ഇല്ലാത്തതുകൊണ്ടും കുപ്പി സഞ്ചരിക്കുന്നതിലാണ് മുന്നോട്ടു പോകുന്നത് എന്നതൊക്കെ നോക്കിയാലും പാരലൽ ആയി മറ്റൊരു കഥയും നടക്കുന്നുണ്ട്. അങ്ങനെ പലകഥകൾ കണക്റ്റ് ചെയ്തു പോകുന്നുണ്ട്. അവസാനം ‘സീസർ’ മരിക്കുന്ന സമയത്തു ഫോൺ കോൾ വരുന്നുണ്ട് .ആ ഫോൺ കോളിൽ അതിലെ അരുൺ ചെയ്ത കഥാപാത്രത്തിന്റെ വീട്ടിൽ എന്ത് സംഭവിക്കുന്നു എന്നുവരെ ഡീറ്റൈൽഡ് ആയി പറയുന്നുണ്ട്. ഇവിടന്നു അടിച്ചുകൊണ്ടു പോയിട്ട് സ്വന്തം ഭാര്യയുടെ തല അടിച്ചു പൊട്ടിക്കുന്നു. ലോറി ഓടിച്ചു വന്നവൻ മറ്റേതോ വ്യക്തിയെ ആണ് പറഞ്ഞത്, പക്ഷെ അയാൾ അത് സ്വന്തം ഭാര്യയെ ആണെന്ന് കരുതുന്നു. അങ്ങനെ കുറെ ഇന്റർകണക്റ്റഡ് ആയ സാധനങ്ങൾ അതിൽ വരുന്നുണ്ട്. ഇതിന്റെ സ്ക്രിപ്റ്റിന്റെ പിറകിൽ രണ്ടുവർഷത്തോളം നടന്നു. ഇതിൽ കാമറാമാന്റെ കൈയിൽ കാമറ ഇല്ല. ആർട്ടിസ്റ്റുകളുടെ കൈയിലാണ് കാമറയുള്ളത്. ലാസ്റ്റ് അയാൾ വെള്ളത്തിൽ ചാടുമ്പോൾ മാത്രമാണ് കാമറാമാന്റെ കൈയിൽ കാമറ എത്തുന്നത്. ശരിക്കും ഷൂട്ടിങ് സമയത്തു എനിക്കും കാമറാമാനും ഒഴികെ ആർക്കും ഇത് എന്താണ് നടക്കുന്നതെന്ന് അറിയില്ല… എന്റെ അസോസിയേറ്റ്സിനു വരെ അറിയില്ല. ഇതിന്റെ ഔട്ട് എങ്ങനെ വരും ..ഇവിടെ എന്താണ് ഉദ്ദേശിക്കുന്നത് എന്നൊന്നും അറിയില്ലായിരുന്നു.”

“സീസറിന്റെ കൂടെ ഷൂട്ട് ചെയ്തിട്ട് സീസർ ഇറങ്ങി ഒന്നരകൊല്ലം കഴിഞ്ഞു റിലീസ് ചെയ്ത ഒരു ഷോർട്ട് മൂവി ഉണ്ട്.. അത് മലയാളം തമിഴ് മിക്സഡ് ആണ്, പേര് നാരീകാണ്ഡം . അത് പക്കാ ഒരു സിനിമാറ്റിക് മൂഡിൽ പ്ലാൻ ചെയ്ത ഒന്നാണ്. നാരീകാണ്ഡം കഴിഞ്ഞപ്പോൾ നമ്മൾ ഒരു സിനിമയെ കുറിച്ച് ചിന്തിക്കുന്നു. നമ്മളിപ്പോൾ കോൺഫിഡന്റ് ആയി. ഒരു ഫുൾ മൂവിയൊക്കെ ചെയ്യാം എന്ന് .തൃശൂർ ടൗണിൽ വച്ചായിരുന്നു നാരീകാണ്ഡത്തിന്റെ ഫൈറ്റ് ഒക്കെ എടുത്തത്. അതിൽ പാട്ടുകളും ഫൈറ്റും ഒക്കെ കൂടി ഒരു പക്കാ കൊമേഴ്‌സ്യൽ ഐറ്റം ആയിരുന്നു. ക്രൗഡിൽ ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന് പല കാമറാമാന്മാരും പറഞ്ഞു..സിനിമയ്ക്ക് വേണ്ടി എങ്കിൽ ആകാം..എന്നാൽ ഒരു ഷോർട്ട് മൂവിക്കുവേണ്ടി അതൊക്കെ സാധിക്കുമോ എന്ന് പലരും ചോദിച്ചു. എന്നാൽ എന്തെങ്കിലും എക്സ്പിരിമെന്റ നടത്തണമെങ്കിൽ നമുക്ക് ഇപ്പോഴേ ചെയ്യാൻ പറ്റൂ. സിനിമയിലൊക്കെ ആണെങ്കിൽ നമുക്ക് കൈവിട്ടകളികൾ നടത്താൻ പാടാണ് .”

vote for CEASARINTE KUMBASARAM

അവാർഡുകൾ

“സീസർ ഷോർട്ട് മൂവി പതിനാറ് അവാർഡുകൾ നേടിത്തന്നു . സീസർ ബാംഗ്ലൂരിലെ ഫെസ്റ്റിവലിൽ കളിച്ചു, ചെന്നൈയിൽ കളിച്ചു. പിന്നെ എക്സ്പിരിമെന്റൽ കാറ്റഗറിയിൽ സ്ക്രിപ്റ്റിന് രണ്ടു അവാർഡുകൾ കിട്ടി, ഡയറക്ഷന് ഒരു അവാർഡ് കിട്ടി, കാമറയ്ക്കു നാല് അവാർഡ്, എഡിറ്റിങിന് ഒരു അവാർഡ്…അങ്ങനെ അത്യാവശ്യം കുറെ അവാർഡുകൾ സീസർ നേടിത്തന്നിരുന്നു. മറ്റേതു രണ്ടും കൊമേഴ്‌സ്യൽ സാധനങ്ങൾ ആണ്. അതൊരിടത്തും അയച്ചിട്ടില്ല.”

ഭാവി പ്രോജക്റ്റുകൾ ?

Advertisement

“എന്റെ കൈയിൽ ഷോർട്ട് ഫിലിമിന് വേണ്ടി അനവധി സ്ക്രിപ്റ്റുകൾ ഇരിക്കുന്നുണ്ട്. എന്നാൽ ഞാൻ ഷോർട്ട് ഫിലിംസ് ചേർത്ത് ഒരു ആന്തോളജി ആക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു ഫുൾ ഫിലിം സ്ക്രിപ്റ്റ് കംപ്ലീറ്റ് ആക്കി വച്ചിട്ടുണ്ട്. അതിന്റെ പ്രൊഡക്ഷൻ സൈഡ് ഞാൻ തപ്പിക്കൊണ്ടിരിക്കുകയാണ്.”

Director : ARUN K VANIYAMKULAM
Producer : SHIVAJI KRANTI
Script Writer : ARUN K VANIYAMKULAM
Director of Photography (DOP) : THAAI PRASAATH
Editor : SACHIN SATHYA
Cast : VINOD THOMAS, ARUN KUMAR, MASTER FAHAD MATTAYA, MASTER ASWIN, VISHNU BALAKRISHNAN, ANAND BODH, SATHYAN PRABHAPURAM, PRAMOD A.G, VAISHAK, ALI MARVAL, AJI, MOHANADASAN, KIRAN PADMANABHAN, ARUN K VANIYAMKULAM, NISHANTH VANIYAMKULAM
PRODUCTION CONTROLER:-ABIJITH K RAJAN
ASSOCIATE DIRECTORS:-PRAVEEN PARAMESWARAN, NIMESH MOHAN, HARIS ASSISTANT DIRECTORS:-ANEESH ACHUTHAN, ASHWANTH
ASSISTANT CAMERA:-NITHIN KALARIKKAL

***

 

 2,691 total views,  129 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement