fbpx
Connect with us

Entertainment

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

Published

on

സുഷോബ് കെവി രചനയും സംവിധാനവും നിർവഹിച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിം ആണ് ഛായാമുഖി. ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഷോർട്ട് ഫിലിം കൂടിയാണ് ഇത്. ഫൈസൽ പികെ മടിക്കൈ ആണ് ഛായാമുഖി നിർമ്മിച്ചിരിക്കുന്നത്. രേഷ്മയും നീരജ് രാമകൃഷ്ണയും പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഈ ഷോർട്ട് ഫിലിം വളരെ പുരോഗമനപ്രദമായ ആശയത്തെയാണ് ചർച്ചയ്ക്കു വയ്ക്കുന്നത്.

പാട്രിയാർക്കിയും മതബോധ യാഥാസ്ഥിതികതകളും സ്ത്രീകളുടെ സ്വതന്ത്ര ജീവിതത്തിന് എന്നും വിലങ്ങുതടിയായിരുന്നു. സ്ത്രീയെ കെട്ടിപ്പൂട്ടിവയ്‌ക്കേണ്ട ഒരു വസ്തുവായി മാത്രം പരിഗണിക്കുന്ന അധമബോധങ്ങൾ നാടിൻറെ മുന്നോട്ടുള്ള പോക്കിന് പോലും നാണക്കേടായി ഇന്നും നിലനിൽക്കുകയാണ്. യാഥാസ്ഥിതികർക്കു പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് .  സ്ത്രീയുടെ കന്യകാത്വം, ചാരിത്ര്യം, ശാരീരികക്ഷമത…തുടങ്ങി പലകാര്യങ്ങൾ കൊണ്ട് അവർ തർക്കിക്കുമ്പോൾ ഇതൊക്കെ സ്ത്രീകൾക്ക് മാത്രമേ ബാധകമായിട്ടുള്ളൂ എന്ന പഴയ നൂറ്റാണ്ടിന്റെ പ്രാകൃതബോധങ്ങൾ കളസസ്യങ്ങളെ പോലെ നമുക്ക് ചുറ്റും അജയ്യമായി തന്നെ വളർന്നുനിൽക്കുകയാണ് എന്ന് മനസിലാക്കാം. കന്യകാത്വം, ചാരിത്ര്യം, വേശ്യാവൃത്തി ഇവയ്ക്കൊന്നും പുല്ലിംഗമില്ലാത്ത ഒരു നാടാണ് നമ്മുടേതെന്നു ചിന്തിക്കുമ്പോൾ അതിന്റെ ഭീകരത മനസിലാക്കാൻ സാധിക്കും.

ഛായാമുഖി ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം

ഇവിടെ പുരുഷന്മാർ മാത്രമാണോ വില്ലന്മാർ ? അല്ല . അവന്റെ എല്ലാ കല്പനകളെയും സങ്കുചിതബോധങ്ങളെയും അരിയിട്ടുവഴിക്കുന്നത് സ്ത്രീകൾ കൂടി തന്നെയാണ്. ഒരർത്ഥത്തിൽ ഇത്തരം സ്ത്രീകൾ തന്നെയാണ് വനിതകളുടെ മുന്നേറ്റങ്ങളിൽ ഏറ്റവും തടസം സൃഷ്ട്ടിക്കുന്ന പുരുഷന്റെ ചട്ടുകങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ സമൂഹത്തെ ഇളക്കി മറിച്ച ചില പ്രശ്നങ്ങളിൽ പോലും നമ്മളത് കണ്ടതാണ്. ഛായാമുഖി പറയുന്നത് എന്താണ് ?  എന്താണ് ഈ ഛായാമുഖി ?

അതൊരു കണ്ണാടിയാണ്. വനവാസക്കാലത്തു ഹിഡുംബി ഭീമന് നൽകിയ കണ്ണാടി. ആ കണ്ണാടിയിൽ മുഖം നോക്കിയാൽ നമ്മുടെ മുഖമല്ല, നാം ഏറ്റവുമധികം സ്നേഹിക്കുന്ന ആളിന്റെ പ്രതിബിംബമാണ് അതിൽ തെളിയുക. ഭീമൻ ആ കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ മുഖമാകും തെളിയുക എന്ന് കരുതി ഹിഡുംബി ആ കണ്ണാടി ഭീമന് നൽകുന്നു , എന്നാൽ ഭീമൻ അതിൽ നോക്കുമ്പോൾ തെളിയുന്നത് ദ്രൗപതിയുടെ പ്രതിബിംബമായിരുന്നു. പ്രണയനൈരാശ്യത്തോടെ അലർച്ചയോടെ കാട്ടിലേക്ക് പോയിമറഞ്ഞ ഹിഡുംബി നമ്മുടെ മനസുകളിൽ കോറിയിട്ടത് നൊമ്പരം തന്നെയാണ്.

Advertisementകഥയവിടെ നിൽക്കട്ടെ… ഇവിടെ ഒരുവൾ തന്റെ ഉള്ളിൽ തന്നെ വഹിക്കുന്നൊരു കണ്ണാടിയാണ് ഛായാമുഖി .മേല്പറഞ്ഞതുപോലുള്ള യാഥാസ്ഥിതികതകളും പാട്രിയാർക്കിയും തെളിയുന്ന ആ ദർപ്പണത്തിൽ നോക്കി അവൾ തന്നോട് തന്നെ തർക്കിക്കുകയാണ്. പുരുഷമേധാവിത്വവും മതകല്പനകളും സമൂഹവും കുടുംബവും ചുറ്റിനും അക്ഷൗണിപ്പട നയിക്കുമ്പോൾ ഓരോ പെണ്ണും തോൽക്കുന്നത് അവയോട് യുദ്ധം ചെയ്തിട്ടല്ല. മറിച്ചു തന്റെ ഉള്ളിൽ തന്നെ തനിക്കെതിരെയും പുരോഗമനത്തിനെതിരെയും പോരാടാനുള്ള ബോധങ്ങൾ നൂറ്റാണ്ടുകളുടെ ജനിതകബോധം വഴി പകർന്നുകിട്ടിയിട്ടുണ്ട് . ഗോത്രകാലജീവിതത്തിൽ , സ്ത്രീയുടെ ഏതോ ദശാസന്ധി കാലങ്ങളിൽ …തുടങ്ങിവച്ച ജനിതകബോധം. അത് തലമുറകളിലൂടെ അവൾ അവളെ തന്നെ അടിച്ചമർത്തുന്ന പ്രേരകശക്തിയായി തുടർന്നുകൊണ്ടേയിരിക്കുന്നു.

പെണ്ണായാൽ ഇങ്ങനെയാകണം എന്ന് സ്വയം പറഞ്ഞു പഠിച്ച, സ്വയം സ്ഥാപിച്ച , വീട്ടിലെ ഇളമുറക്കാരികളെ അടിച്ചമർത്തുന്ന സ്ത്രീബോധങ്ങൾ തന്നെയാണ് സ്ത്രീയുടെ ഏറ്റവുംവലിയ ശത്രു. ആ ശത്രു ഒരു പുരുഷരൂപമണിഞ്ഞു കൊണ്ടുതന്നെ അവളുടെ ഛായാമുഖിയിൽ അവളോട് വാദിച്ചു ജയിക്കാൻ ശ്രമിക്കുകയാണ്. ആ കണ്ണാടി പൊട്ടിച്ചുകളയാതെ നൂറ്റാണ്ടുകളുടെ യാഥാസ്ഥിതിക പ്രതിബിംബങ്ങൾ തകരുകയില്ല എന്ന് അവൾക്കറിയാം. ആ പ്രതിബിംബങ്ങൾ ഒന്നോ പത്തോ അല്ല.. നൂറും ആയിരവും അല്ല.. പതിനായിരങ്ങൾ തന്നെയുണ്ട്. നമ്മുടെ ചുറ്റിനും കാണുന്ന സ്ത്രീകൾ എല്ലാം അതിലെ പ്രതിബിംബങ്ങളാണ്. രാത്രി എട്ടുമണിക്ക് ശേഷം റോഡിൽ ഇറങ്ങാൻ ഒരുവളുടെ ഉള്ളിൽ ഭയം നാമ്പിടുമ്പോൾ അവളും യാഥാസ്ഥിതിക ദർപ്പണത്തിലെ പ്രതിബിംബമാകുന്നു. ആ കണ്ണാടി ഉടച്ചുകളഞ്ഞേ മതിയാകൂ. താൻ ഏറ്റവും സ്നേഹിക്കുന്ന തന്നെ വീണ്ടെടുത്തു കാലത്തിന്റെ കണ്ണാടിയിൽ സ്ഥാപിക്കേണ്ടതുണ്ട് ഓരോ പെണ്ണിനും.

നിങ്ങൾ തര്ക്കിച്ചുകൊണ്ടേയിരിക്കുക, സംവാദങ്ങൾ കൊഴുക്കട്ടെ . നിങ്ങളുടെ ‘കുറവുകളെ’ചൂണ്ടി തർക്കിക്കുന്ന മനുഷ്യപോത്തുകളുടെ വരിയുടയ്ക്കുക . നിങ്ങളുടെ അശ്വമേധങ്ങളിൽ സ്വാതന്ത്ര്യബോധത്തിന്റെ ഫെമിനിസത്തിന്റെ ചിന്താധാരകളുടെ കുതിരക്കുളമ്പടികൾ മുഴങ്ങട്ടെ… രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും തന്നെ അധിനിവേശിച്ചു മതബോധങ്ങളുടെ യാഥാസ്ഥിതിക ഗോപുരങ്ങളെ നിലംപരിശാക്കി … സംവാദങ്ങൾ, പോരാട്ടങ്ങൾ തുടരട്ടെ….

സുഷോബ് കെവി ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement“ഞാൻ ‘പാതി’ക്കു ശേഷം ഏറ്റവുമൊടുവിൽ ആയി ചെയ്തത് ചെയ്തതാണ് ഛായാമുഖി എന്ന ഷോർട്ട് ഫിലിം. ഇതിൽ കൊണ്ടുവന്ന ഐഡിയ ശരിക്കും രണ്ടാമത് ചിന്തിച്ചതായിരുന്നു . ആദ്യം കൊണ്ടുവന്നത് രണ്ടു കഥാപാത്രങ്ങളുടെ മൈൻഡിൽ നിന്നുള്ള ആ ഒരു ആശയം അതായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്നത്. അതിലേക്കു അതൊരു ആശയത്തെ ഉൾക്കൊള്ളിക്കും എന്നായിരുന്നു പ്രധാനമായും ചിന്തിച്ചത്. അങ്ങനെയാണ് പാട്രിയാർക്കി വിരുദ്ധമായ ആശയത്തെ അതിലേക്കു കൊണ്ടുവന്നത്.”

SUSHOB KV

SUSHOB KV

“നമ്മൾ എത്രയൊക്കെ സമത്വം വേണമെന്ന് സ്ത്രീകൾ തന്നെ പറയുന്നുണ്ടെങ്കിലും പുരുഷനും സ്ത്രീയും ഒന്നാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അവരുടെ മൈൻഡിൽ തന്നെ മറ്റൊരു ഭാഗത്തു പുരുഷനാണ് തങ്ങളേക്കാൾ വലുതെന്നു തോന്നൽ ഉള്ള സ്ത്രീകൾ വളരെയധികമുണ്ട്. ഇതൊന്നും എല്ലാ സ്ത്രീകളുടെയും കാര്യമല്ല. ഒരു കാരക്റ്ററിന്റെ കാര്യം മാത്രമാണ്. ഞാൻ സംസാരിക്കുന്നത് എന്റെ കാര്യം മാത്രമാണ് എന്ന് അതിലെ കഥാപാത്രം തന്നെ പറയുന്നുണ്ട്.”

“നമ്മൾ എന്തിനെയൊക്കെ റെപ്രെസന്റ് ചെയ്യാൻ ശ്രമിച്ചാലും നമ്മൾ ഒരു പോയിന്റിൽ എത്തുമ്പോൾ നമുക്കുവേണ്ടിമാത്രമേ വാദിക്കാൻ സാധിക്കുകയുള്ളൂ. അത് ഏതൊരു ആശയധാര ആയിരുന്നാലും അങ്ങനെ തന്നെ. പൊതുവായ വാദങ്ങൾക്കൊക്കെ ഒരു പരിധിയുണ്ട്. എല്ലായിടത്തേയ്ക്കും നമുക്ക് കടന്നുകയറാൻ പറ്റില്ല. ഞാൻ സംസാരിക്കുന്നതു എനിക്കുവേണ്ടിയാണ് എന്ന് ഇതിലെ കഥാപാത്രം പറയുന്നതുപോലെ എല്ലാരും ചിന്തിച്ചാൽ മതിയല്ലോ.”

“ഇതിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രേഷ്മ എന്റെ സുഹൃത്തിന്റെ അനിയത്തിയാണ്. അവൾ ഡ്രാമയും സ്കിറ്റും ഒക്കെ ചെയ്‌തു എക്സ്പീരിയൻസ് ഉള്ള ആളാണ്. അവളുടെ അഭിനയം കണ്ടു ഇഷ്ടം തോന്നിയിട്ടാണ് ഇതിലേക്ക് വിളിച്ചത്. പിന്നെ എന്റെയൊരു കുഞ്ഞു ഷോർട്ട് ഫിലിമിൽ രേഷ്മ അഭിനയിച്ചിരുന്നു. രേഷ്മ ഒരു ഫുട്ബാൾ പ്ലെയർ ആണ്. എന്റെ കഥാപാത്രമാകാൻ യോജിച്ചവൾ എന്ന് തോന്നിയിട്ട് കൂടിയാണ് ഛായാമുഖിയിൽ അഭിനയിപ്പിച്ചത്. പിന്നെ നീരജ് രാമകൃഷ്ണ എന്റെ പരിചയത്തിലെ ഒരു ചേട്ടൻ ആണ്. അഭിനയത്തോട് ഭയങ്കര പാഷൻ ഉള്ള വ്യക്തിയാണ്.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ

AdvertisementBoolokamTV InterviewSUSHOB KV

“ഇതിന്റെ സ്ക്രിപ്റ്റ് എഴുതി ഫ്രണ്ട്സിനെയൊക്കെ കാണിച്ചപ്പോൾ ഇതിൽ നാടകീയത അനുഭവപ്പെടുമോ എന്ന് സംശയം വന്നിരുന്നു. എന്നാൽ അങ്ങനെ ആയാലും പ്രശ്നമില്ല എന്നുതോന്നി. കാരണം ..ഇത് രണ്ടുപേരുടെ ഉള്ളിൽ നടക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെയാണ് അല്പം നാടകീയത വന്നാലും കുഴപ്പമില്ലെന്ന് കരുതി ആ ഡയലോഗുകൾ അവിടെ വരുന്നത്. രണ്ടുപേർ സ്വാഭാവികമായി സംസാരിക്കുമ്പോൾ അങ്ങനെയൊന്നും പറയാറില്ലല്ലോ.”

ഛായാമുഖി ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം

CHAAYAAMUKHI

Malayalam Psychological Thriller Shortfilm
Written and Directed by SUSHOB KV

Advertisement⁣Written&Direction:SUSHOB KV
Produced by : FAISAL PK MADIKAI
DOP: SANU PINNACLE
EDITING: ALWIN
BGM ANAND SEKHAR
STUDIO &VFX : AKV MEDIA PILIKODE
SOUND DESIGN : SHOBHITH MADIKAI
ASSISTANT DIRECTOR: UNNI BGM
SUBTITLES: ARUN CHAND & NANDANA

CAST:
RESHMA
NEERAJ RAMAKRISHNA

ഛായാമുഖി ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം > CLICK > CHAAYAAMUKHI

 2,328 total views,  3 views today

AdvertisementContinue Reading
Advertisement
Comments
Advertisement
Entertainment27 seconds ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala37 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment4 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment4 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel4 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment27 seconds ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Advertisement