ആലുവയില്‍ ട്രെയിനിന്റെ ചങ്ങല വലിച്ച് ഇറങ്ങിയോടിയത് ആയിരത്തോളം പേര്‍, വാർത്ത കണ്ടിട്ട് കരയണോ ചിരിക്കണോ ?

0
726

Muralee Thummarukudy എഴുതുന്നു 

ആലുവയില്‍ ട്രെയിനിന്റെ ചങ്ങല വലിച്ച് ഇറങ്ങിയോടിയത് ആയിരത്തോളം പേര്‍

ഈ വാർത്ത കണ്ടിട്ട് കരയണോ ചിരിക്കണോ എന്നറിയില്ല.

സാധാരണ ഗതിയിൽ ഒരു ഇന്ത്യൻ ട്രെയിനിൽ ആയിരത്തി അഞ്ഞൂറോളം ആളുകൾ ആണ് യാത്ര ചെയ്യുന്നത്.

അതിൽ ആയിരം പേർക്ക് ഒരു സ്റ്റേഷനിൽ ഇറങ്ങാനുണ്ടെങ്കിൽ അവർക്ക് ചെയിൻ വലിച്ചു നിർത്തണം എന്ന് പറയുന്നത് എന്തൊരു കഷ്ടമാണ്. ഓരോ ആഴ്ചയും ഇത് സംഭവിക്കുമെന്നറിഞ്ഞിട്ടും ഒരു സ്റ്റോപ്പ് അനുവദിക്കാതെ ഇറങ്ങുന്നവരെ ഓടിച്ചിട്ട് പിടിക്കാൻ നോക്കുന്നത് എന്ത് ന്യായമാണ്.

കേരളത്തിലെ സമ്പദ്‌വ്യവസ്ഥയിൽ മറുനാടൻ തൊഴിലാളികൾ വഹിക്കുന്ന പങ്ക് പൊതുജനങ്ങൾ മനസ്സിലാക്കിയിട്ടില്ല എന്നത് പോട്ടെ ടിക്കറ്റെടുത്ത് രണ്ടായിരം കിലോമീറ്റർ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വേണ്ട സ്ഥലത്ത് ഇറങ്ങാൻ അനുവദിക്കാതെ നിയമം ലംഘിക്കാനും ട്രെയിനിനും യാത്രക്കാർക്കും അപകടം വരുത്തുന്ന സാഹചര്യം ഉണ്ടാക്കുന്നത് ശരിയാണോ ?.

സ്വന്തം കസ്റ്റമേഴ്‌സിനെ ഇതുപോലേ കഷ്ടപ്പെടുത്താനുള്ള ധൈര്യം ഇതിന് മുൻപ് ഞാൻ ബിവറേജസ് കോർപ്പൊറേഷനിൽ മാത്രമേ കണ്ടിട്ടുള്ളൂ.

അല്ലെങ്കിലും കുടിയന്മാർക്കും മറുനാടൻ തൊഴിലാളികൾക്കും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.

മുരളി തുമ്മാരുകുടി

(ആളിറങ്ങാൻ വേണ്ടി അപായ ചെങ്ങല വലിക്കുന്നതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഇതൊരു മരണത്തിലേക്കും അതിലും വലിയ അപകടത്തിലേക്കും നയിക്കുന്നതിന് മുൻപ് ആലുവയിൽ സ്റ്റോപ്പ് ഉണ്ടാക്കുകയാണ് വേണ്ടത്. മമത ദീദി ഒക്കെ റെയിൽ മന്ത്രി ആയിരുന്ന ആളല്ലേ, ശ്രമിച്ചാൽ നടക്കാത്ത കാര്യം ആണോ ?)

news

Advertisements