നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
9 SHARES
103 VIEWS

Chaithanya

നിങ്ങൾ ഒരു പ്രണയ ബന്ധത്തിലാണെന്ന് കരുതൂ. ഈ പ്രണയത്തെക്കുറിച്ച് അറിവുള്ള നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങളോടുള്ള പ്രണയം മൂത്ത് ഫെയ്സ്ബുക്കിൽ ഒരു ഫെയിക് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന രീതിക്ക് നിങ്ങളുടെ ബന്ധം തകർക്കാൻ കഴിയുന്ന രീതിക്ക് വ്യാജമായ ആരോപണങ്ങൾ പോസ്റ്റ് ചെയ്യുകയും നിങ്ങളുടെ പങ്കാളിക്ക് ഇതേക്കുറിച്ച് മെസ്സേജ് അയക്കുകയും ചെയ്യുന്നു. തുടർന്ന് നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതിനു ശേഷം, ഒന്നും അറിയാത്ത ഭാവത്തിൽ ആ സുഹൃത്ത് നിങ്ങളോട് ഇടപഴകുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ സുഹൃത്താണ് ഈ സംഭവങ്ങൾക്ക് പിന്നിലെന്ന് നിങ്ങൾ അറിയുന്നു, നിങ്ങളോടുള്ള പ്രണയം കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അറിയുമ്പോൾ നിങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കും?

എനിക്ക് ഒരുപക്ഷേ അയാളോട്, അയാളോട് എനിക്കുള്ള സൗഹൃദത്തിൻ്റെ തോത് അനുസരിച്ച് ക്ഷമിക്കാനും മാപ്പ് കൊടുക്കാനും പറ്റുമായിരിക്കും, പക്ഷേ ഇത്തരം ടോക്‌സിക് സ്വഭാവമുള്ള ആളെ എനിക്ക് ഒരിക്കലും പ്രണയിക്കാൻ പറ്റില്ല, പഴയ പോലെ സുഹൃത്തായി കാണാനും പറ്റില്ല. പറഞ്ഞു വന്നത് സുന്ദരി ഗാർഡൻസ് സിനിമയെക്കുറിച്ചാണ്. ഡിവോർസിയായ, കാൻസർ സർവൈവറായ തൻ്റേടിയായ, ഒരു സ്കൂളിൽ ലൈബ്രറിയനായി ജോലി ചെയ്യുന്ന നായിക(സുന്ദരി/അപർണ) യുടെ കഥയാണ് സിനിമ പറയുന്നത്. പക്ഷേ ടോക്സികായ നായികയുടെ സ്വഭാവത്തെ സിനിമ നോർമലൈസ് ചെയ്യുന്നുണ്ട്, അതേ സ്കൂളിലെ അധ്യാപകനായ നായകൻ്റെ (വിക്ടർ/നീരജ് മാധവ്) മറ്റൊരു സഹപ്രവർത്തകയോടുള്ള പ്രണയത്തെ നായിക തകർക്കുന്നത്, നായകനോടുള്ള പ്രണയത്തിൻ്റെ പേരിലായതിനാൽ സിനിമ ന്യായീകരിക്കുകയാണ്. ഇവർ തമ്മിൽ പ്രണയത്തിലാവുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ഇനി ഭയങ്കര പ്രശ്നമായി തോന്നിയ മറ്റൊരു കാര്യം, the way she handled a POCSO case at school! നായികയുടെ ഹീറോയിസം കാണിക്കാൻ വേറെ എന്തൊക്കെ വഴികൾ ഉണ്ടായിരുന്നു? വളരേ ഇൻസെൻസിറ്റിവ് ആയാണ് ഈ രംഗം സിനിമയിൽ കാണിച്ചത്. പിന്നെ ഡയലോഗിന് പകരം കുറേ ഭാഗങ്ങളിൽ പാട്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും! ഇതിനൊക്കെ ഒരു പരിധിയില്ലെ എന്ന് തോന്നിപ്പോയി! എന്തൊക്കെയോ സ്റ്റീരിയോടൈപ്പുകളെ ബ്രേക്ക് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ഫീൽ ഗുഡ് സിനിമ ഉണ്ടാക്കാൻ നോക്കി, മൊത്തത്തിൽ പാളിപ്പോയതായാണ് എനിക്ക് തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ