Connect with us

ചക്കരവള്ളികള്‍

മുട്ടിനുതാഴെ ഒരല്‍പ്പം മാത്രം ഇറങ്ങിക്കിടക്കുന്ന പുത്തന്‍ ഒറ്റമുണ്ടുടുത്ത് ആമിനയോടൊപ്പം ഓത്തുപള്ളിയില്‍ പോയിരുന്നത് ഇന്നലെയെന്ന പോലെ അയാള്‍ ഓര്‍ക്കുന്നു.

 12 total views

Published

on

mazha

മഴ തകര്‍ത്തുപെയ്യുകയാണ്. ഇന്നീ ചോര്‍ന്നൊലിക്കുന്ന കോലായിലിരിക്കുമ്പോള്‍ മഴ അയാള്‍ക്ക്‌ ആസ്വാദ്യകരമായ ഒരു അനുഭവമായി തോന്നിയില്ല. ഒരുതരം മരവിച്ച നിര്‍വികാരത അയാളെ മൂടിയിരുന്നു. അബ്ദുവിന്റെ ഉള്ളുനിറയെ ബേജാറായിരുന്നു.

അബ്ദു ഓര്‍ക്കുന്നു.

അന്നൊക്കെ ലോകത്തിന് വേറെ നിറമായിരുന്നു. മഴയും, വെയിലും, മഞ്ഞും എല്ലാം ആസ്വാദ്യകരമായിരുന്നു. കിളികളോട് കൊഞ്ചുവാനും അരുമകളോട് കളി പറയുവാനും വെമ്പിയിരുന്നു.

മുട്ടിനുതാഴെ ഒരല്‍പ്പം മാത്രം ഇറങ്ങിക്കിടക്കുന്ന പുത്തന്‍ ഒറ്റമുണ്ടുടുത്ത് ആമിനയോടൊപ്പം ഓത്തുപള്ളിയില്‍ പോയിരുന്നത് ഇന്നലെയെന്ന പോലെ അയാള്‍ ഓര്‍ക്കുന്നു. വഴിയോരത്തുനിന്നും പെണ്ണുങ്ങള്‍ കുശുമ്പ് പറയും.

“പോക്കാമുക്കന്റെ മക്കളാ, രാശകുമാരനും രാശകുമാരിയും ……..”

നോക്കെത്താദൂരമോക്കെ ചേമ്പാലക്കാട്ടില്‍ പോക്കാമുവിന്‍റെ സ്വത്തായിരുന്നു. വടക്ക് ചെര്‍ളിപ്പുഴവരെയും തെക്ക് വട്ടംപാടംവരെയും ചക്കരവള്ളികള്‍ നീണ്ടുപരന്നു കിടന്നു. പാടത്തും പറമ്പിലും നിറയെ ചക്കരവള്ളികള്‍ പടര്‍ന്നു കിടന്നു. എവിടെ നോക്കിയാലും ചക്കരവള്ളികള്‍ പടര്‍ന്നു കിടക്കുന്നു. പറിച്ചിട്ടും പറിച്ചിട്ടും തീരണില്ല. എല്ലാം ചേമ്പാലക്കാട്ടില്‍ പോക്കാമുവിന്‍റെ….. പോക്കാമുവിനുള്ളതെല്ലാം ആമിനായ്ക്കും അബ്ദുവിനും……

ഇന്ന്, കാലങ്ങളായി വെള്ളതേക്കാത്ത ഈ വലിയ വീടിന്റെ ഉമ്മറത്തിരിക്കുമ്പോള്‍ അയാളുടെ ഉള്ളു കലങ്ങി. ഇനി ഈ വീടും പത്തുസെന്‍റ് സ്ഥലവും മാത്രമുണ്ട്. ചക്കവള്ളികള്‍ പടര്‍ന്നുകിടന്നിരുന്നിടതെല്ലാം കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയര്‍ന്നു. ഓരോ ആധാരങ്ങള്‍ ഒപ്പിട്ട് കൊടുക്കുമ്പോഴും ചെമ്പാലക്കാട്ടില്‍ പോക്കമുവിന് കൈ വിറച്ചില്ല.

Advertisement

പതുക്കെ എണീയ്ക്കാന്‍ നോക്കി. കാലുകള്‍ അനങ്ങുന്നില്ല. ഈ കാലുകളുടെ സ്പന്ദനം നിലച്ചിട്ട് എത്രയോ വര്‍ഷങ്ങളായി. എന്നിട്ടും അയാള്‍ നടക്കാന്‍ ശ്രമിക്കാറുണ്ട്. തനിക്ക്‌ നടക്കാന്‍ കഴിയില്ലെന്ന് ഒരിക്കലും തന്‍റെ മനസ്സ്‌ അംഗീകരിക്കില്ലായിരിയ്ക്കും.

അടുക്കളയില്‍ നിന്നും സുബൈദയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അടുപ്പിനോടും സിനാനോടും അവള്‍ ഒരുമിച്ച് പോരാടുകയാകും. മിണ്ടാന്‍ വയ്യാത്ത കുട്ടിയല്ലേ, അവന് വാശി ഇത്തിരി കൂടും. പറഞ്ഞാല്‍ കേള്‍ക്കില്ല അവന്‍.

സുബൈദയുടെ കാര്യമോര്‍ത്ത് അയാളുടെ മനസ്സ് നോമ്പരപ്പെടാറുണ്ട്. വലിയ വീട്ടിലെ പെണ്‍കുട്ടി. ചേമ്പാലക്കാട്ടില്‍ പോക്കാമുവിന്‍റെ മരുമകളായി വന്നവള്‍ ….. അവള്‍ ഈ പടി കയറി വരുമ്പോള്‍ അടുക്കളപ്പണിയ്ക്കും പുറംപണിയ്ക്കും നിറയെ വേലക്കാരായിരുന്നു. ഇപ്പോള്‍ അടുപ്പിലെ പുകയൂതി അവളുടെ മുഖം കരുവാളിച്ചിരിയ്ക്കുന്നു.

ആമിന ഇനിയുംഎത്തിയിട്ടില്ല. ഉച്ചയ്ക്ക് വീട്ടില്‍നിന്നും ഇറങ്ങിപ്പോയതാണ്. ഇത്തിരി ഹാലിളകിയ സമയമാണ്. ആമിന ഇപ്പോള്‍ വേറൊരു ലോകത്തിലാണ്. അവിടെ അബ്ദുവില്ല, അബ്ദുവിന്റെ മക്കളില്ല.  ഇപ്പോള്‍ കവലയില്‍ ആള് കൂടിയിട്ടുണ്ടാകും. ആമിന പ്രസംഗം തുടങ്ങിയിട്ടുണ്ടാകും. ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ശേല്…..

പടിക്കല്‍നിന്നും ഒരു അനക്കം കേട്ടു. കാദറിക്കായാണ്. ധൃതിപ്പെട്ട് വരികയാണ്. കിതക്കുന്നുണ്ട്. മഴയത്ത് നനഞ്ഞ്‌ വരികയാണ്.

“അബ്ദൂ…… ജ്ജ് അറിഞ്ഞാ ….. ആമിനു പ്രസംഗം തുടങ്ങി…. ആരും പറഞ്ഞാലക്കൊണ്ട് കേക്കണില്ല ഓള്…. ”

ഈ തളര്‍ന്ന കാലുമായി താനെവിടെ പോകാനാണ്! അയാള്‍ ദയനീയമായി കാദരിക്കയെ നോക്കി.

Advertisement

“ന്നാ ജ്ജ് ഒരു കാര്യം ചെയ്യ് ….. പാത്തുമ്മാനെ പറഞ്ഞയയ്ക്ക്…..”

“മോളേ…. പാത്തുമമൂ….അമ്മായീനെ വിളിച്ചുംകൊണ്ടു വാ……”

മനസ്സില്ലാമനസ്സോടെ പാത്തുമ്മു കുടയെടുക്കാതെ ചാറ്റല്‍ മഴയത്ത് ഇറങ്ങി നടന്നു. ഒരുപക്ഷേ ഇത് നൂറാമത്തെ തവണയാകും അമ്മായിയെ കവലയില്‍നിന്നും കൂട്ടിവരുന്നത്. വിളിച്ചാലും വരില്ല…. നാശം….. അവള്‍ മുറുമുറുത്തു.

കവലയില്‍ ആമിന പ്രസംഗം തുടങ്ങിയിരുന്നു… ആദിമധ്യാന്തമില്ല…… വിഷയദാരിദ്ര്യമില്ല… ആമുഖവും പരിസമാപ്തിയുമോന്നുമില്ല……ആരാന്റുമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ശേല്…..

ഞാന്‍ ചെമ്പാലക്കാട്ടില്‍ പോക്കാമൂന്‍റെ മോളാണ് ആമിനു, ചെമ്പാലക്കാട്ടില്‍ പോക്കാമൂന്ന് പറഞ്ഞാ ആരാന്നാ വിശാരം !…… ഇന്നാട് മുഴോന്‍ ഭരിച്ചോരാ ഓര്….. ഓരിക്കടെ മുമ്പില് വന്നാ ഇവരൊക്കെ മൂത്തറം പാത്തും. പൊന്നാനിക്കാര് ഇന്നോട് കളിക്കണ്ടാട്ടാ……..

പാത്തുമ്മയെ ആമിനായ്ക്ക് മനസ്സിലാകുന്നില്ല. ആമിനയ്ക്ക് ആരെയും മനസ്സിലാക്കുന്നില്ല. കാരണം അവളിപ്പോള്‍ മറ്റൊരു ലോകത്താണ്. അവിടെ പാത്തുമ്മയില്ല, അബ്ദുവും സുബൈദയുമില്ല, അവരുടെ മിണ്ടാന്‍ വയ്യാത്ത മകനുമില്ല. ആമിന ശത്രുപാളയത്തില്‍ അകപ്പെട്ടിരിക്കുന്നു. പൊന്നാനിക്കാര്‍….. അവര്‍ പുളിയുറുമ്പുകളെപ്പോലെയാണ്. കടിച്ചാല്‍ വിടില്ല…. ജീവന്‍ പോയാലും വിടില്ല.

ആമിന പാത്തുമ്മയെ നോക്കി. ആമിന പാത്തുമ്മയെ അറിയുന്നില്ല. അബ്ദുവിനെ അറിയുന്നില്ല. ആമിനയുടെ മുന്നില്‍ നില്‍ക്കുന്നവര്‍ പൊന്നാനിക്കാര്‍ …. പുളിയുറുമ്പുകളെപ്പോലെ…… അവര്‍ കടിച്ചാല്‍ വിടില്ല….

Advertisement

ആരോക്കെയാ ങ്ങള്…. പൊന്നാനിക്കാരാ ? … ങ്ങള് പാട്ടിനു പോക്കോളീ… ന്നോട് കളിക്കണ്ട ങ്ങള്….. ഞാനേ പോക്കാമൂന്റെ മോളാ….. ന്നോട് കളിച്ചാലക്കൊണ്ട് ങ്ങള് വിവരറിയും……അള്ളാ, ന്നെ കൊല്ലാന്‍ വരണൂ നയിക്കള്.. …. എന്തിന്‍റെ പിരാന്താ ഈ നയിക്കള്‍ക്ക് !

പോന്നാനിയില്‍ നിന്നൊരു പുതുമാപ്പിളയായിരുന്നു ആമിനയെ നിക്കാഹ് കഴിച്ചത്. മേനി നിറയെ പോന്നായിട്ടാണ് ആമിന പുത്യാപ്ലയുടെ കൂടെപ്പോയത്‌. അബ്ദു ഇപ്പഴും ഓര്‍ക്കുന്നു ഇന്നലെയെന്നോണം. ചേമ്പാലക്കാട്ടില്‍ പോക്കാമൂന്റെ മോളല്ലേ, ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല.

പുതുമോടി കഴിയുംമുമ്പേ അവള്‍ തിരിച്ചുവന്നു.

“അനക്ക് പുത്യാപ്ലേനെ പറ്റീല്ല്യെ ആമിനാ…?”

പെണ്ണിന് മിണ്ടാട്ടമില്ല. ചേമ്പാലക്കാട്ടില്‍ പോക്കാമു ചോദിച്ചിട്ടും അവള്‍ ഒന്നും മിണ്ടിയില്ല.

അവള്‍ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സില്‍ പുത്യാപ്ലയും ഇല്ലായിരുന്നു. അമ്മാസപ്പന്‍റെ കാമം നിറഞ്ഞ കണ്ണുകള്‍ അവളുടെ ഓരോ രോമകൂപങ്ങളിലും പടര്‍ന്നിരുന്നു. പുളിയുറുമ്പുകളെപ്പോലെ അവ അവളിലേയ്ക്ക് ഇറങ്ങിവന്നു. അവ കടിച്ചാല്‍ ഒരിക്കലും വിടില്ല…..

അവള്‍ക്കൊന്നും മിണ്ടാന്‍ വയ്യ, ആരെന്തു ചോദിച്ചാലും അവള്‍ക്കൊന്നും മിണ്ടാന്‍ വയ്യ….

Advertisement

അപ്പഴേക്കും പാടത്തും പറമ്പിലും ചക്കരവള്ളികളുടെ തലയൊക്കെ കരിഞ്ഞിരുന്നു. ചക്കരവള്ളികളുടെ തല കരിഞ്ഞിടത്തെല്ലാം കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

ചായമടര്‍ന്ന ഉമ്മറത്തിണ്ണയില്‍ അബ്ദു വിഷണ്ണനായി ഇരുന്നു. ആമിന ഇനിയും വന്നിട്ടില്ല. ഗദകാലസ്മരണകള്‍ അയാളുടെ മനസ്സില്‍ ചക്കരവള്ളികളായി പടര്‍ന്നു. ഉമ്മറത്ത്‌ തൂങ്ങുന്ന ചേമ്പാലക്കാട്ടില്‍ പോക്കാമുവിന്‍റെ ചിത്രം പോലെ അവയ്ക്ക് അപ്പോള്‍ തീരെ നിറമില്ലായിരുന്നു.

 13 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement