Connect with us

INFORMATION

വായിക്കൂ കോശങ്ങളെക്കുറിച്ചു അറിവും രസവും നൽകുന്ന – കോശപുരാണം

ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം

 59 total views

Published

on


Chakkiar Perinthalmanna

ജീവകോശം

ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. ചെറിയ മുറി എന്ന അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് സെൽ എന്ന ഇംഗ്ലീഷ് പദത്തിൻറെ ആവിർഭാവം. കോശങ്ങളെക്കുറിച്ചുള്ള പഠനമാണ് സൈറ്റോളജി (കോശവിജ്ഞാനീയം). ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ഏകകോശജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവ

No photo description available.ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) അറിയപ്പെടുന്നു. മനുഷ്യശരീരത്തിൽ 10¹⁴ കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. സാധാരണയായി കോശത്തിന്റെ വലിപ്പം 1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമാണ്. കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്. കോശത്തിന്റെ ആംഗലേയപദമായ സെൽ, ചെറിയ മുറി എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക്, കോർക്ക് കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നിയതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്. 1839ൽ ജേകബ് സ്ക്ലീഡനും തിയോഡാർ ഷ്വാനും ചേർന്ന് കോശസിദ്ധാന്തം രൂപപ്പെടുത്തി. കോശസിദ്ധാന്തത്തിലെ മുഖ്യസൂചനകൾ ഇവയാണ്.
എല്ലാജീവജാലങ്ങളും ഒന്നോ അതിലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു.

May be an image of text that says "Pilus- Cytoplasm Ribosomes Nucleoid (DNA) Plasma membrane Cell wall Capsule Flagellum Diagram of a typical prokaryotic cell"എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്.ജീവൻ നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് കോശങ്ങളിൽ വച്ചാണ്.കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.3.5 ബില്യൺ വർഷങ്ങൾക്കുമുമ്പാണ് കോശങ്ങൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കലകൾ എന്നറിയപ്പെടുന്നു. രക്തം, അസ്ഥികല, പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങൾ. ഒട്ടകപ്പക്ഷിയുടെ മുട്ടയാണ് അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിപ്പമേറിയ കോശം. അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ചെറിയ കോശങ്ങൾ പ്ള്യൂറോ ന്യുമോനിയ പോലുള്ള ജീവികളുടെതാണ് (Pleuro Pneumonia like Organism-PPLO).

May be an image of text that says "ANIMAL CELL Organelles 0น Golgl bndy Cmbiale ജന്തു കോശവും ഭാഗങ്ങളും"കോശങ്ങളുടെ വർഗ്ഗീകരണം

കോശങ്ങൾ രണ്ടുതരത്തിലുണ്ട്. നിയതമായ മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത പ്രോകാരിയോട്ടിക് കോശങ്ങളും നിയതമായ മർമ്മം ഉള്ള യൂക്കാരിയോട്ടിക് കോശങ്ങളും. പ്രോകാരിയോട്ടുകൾ ഏകകോശജീവികളാണ്. യൂക്കാരിയോട്ടുകൾ ഏകകോശജീവികളോ ബഹുകോശജീവികളോ ആകാം.കോശമർമ്മത്തിന്റെയും മറ്റു പല യൂക്കാരിയോട്ടിക് കോശാംഗങ്ങളുടെയും സാന്നിദ്ധ്യമില്ലാത്ത പ്രോകാരിയോട്ടിക് കോശം യൂക്കാരിയോട്ടിക് കോശത്തേക്കാൾ ലളിതവും അതിനാൽ ചെറുതുമാണ്. ഒരു പ്രോകാരിയോട്ടിക് കോശത്തിന് മൂന്ന് ഘടനാമേഖലകളാണുള്ളത്.

No photo description available.എല്ലാ പ്രോകാരിയോട്ടുകളിലുമില്ലെങ്കിലും കോശോപരിതലത്തിൽ നിന്നും ഫ്ലജെല്ലയോ പിലിയോ പുറത്തേയ്ക്ക് നിൽക്കുന്നു. കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും പദാർത്ഥവിനിമയത്തിനും ഇവ സഹായിക്കുന്നു.കോശത്തിന് ചുറ്റും കോശസ്തരവും കോശഭിത്തിയുമടങ്ങിയ കോശാവരണമുണ്ട്. ചില ബാക്ടീരിയകളിൽ കോശസ്തരത്തിനും കോശഭിത്തിയ്ക്കും പുറമേ ബാക്ടീരിയൽ ക്യാപ്സ്യൂൾ എന്നഠിയപ്പെടുന്ന ആവരണം കൂടി ഉണ്ടായിരിയ്ക്കും. കോശാവരണം കോശത്തിന് കാഠിന്യം നൽകുകയും ഒരു സംരക്ഷക അരിപ്പയായി പുറത്തെ ചുറ്റുപാടിൽ നിന്നും അതിനെ വേർതിരിച്ച് നിർത്തുകയും ചെയ്യുന്നു. ഏകദേശം എല്ലാ പ്രോകാരിയോട്ടുകൾക്കും കോശഭിത്തിയുണ്ട് എങ്കിലും മൈകോപ്ലാസ്മ (ബാക്ടീരിയ) തെർമോപ്ലാസ്മ (ആർക്കിയ) എന്നിവയിൽ കോശഭിത്തിയുടെ സാന്നിദ്ധ്യമില്ല. ബാക്ടീരിയകളിൽ പെപ്റ്റിഡോഗ്ലൈക്കൻ എന്ന രാസപദാർത്ഥം കൊണ്ടുള്ള കോശഭിത്തിയുണ്ട്. ബാഹ്യബലങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ഭാഗമായി ഇത് പ്രവർത്തിക്കുന്നു. കോശവികാസത്തിൽ നിന്നും സൈറ്റോളിസിസ് എന്ന കോശനശീകരണത്തിൽ നിന്നും ഇവ സംരക്ഷണം നൽകുന്നു. സസ്യകോശങ്ങൾ, ഫംഗസുകൾ തുടങ്ങിയ ചില യൂക്കാരിയോട്ടിക് കോശങ്ങൾക്കും കോശഭിത്തി ഉണ്ട്.
No photo description available.കോശത്തിനകത്ത് ജനിതക വസ്തുക്കളും റൈബോസോമുകളും മറ്റ് ഘടകങ്ങളും അടങ്ങിയിരിയ്ക്കുന്ന കോശദ്രവ്യമേഖലയാണ് ഉള്ളത്. ക്രോമസോമിന് സാധാരണയായി വൃത്താകാരമാണ്. മർമ്മം ഇല്ല എങ്കിലും ജനിതക വസ്തുക്കൾ ന്യൂക്ലിയോയ്ഡിൽ സാന്ദ്രമായി നില കൊള്ളുന്നു. പ്രോകാരിയോട്ടുകളിൽ സാധാരണയായി വൃത്താകാരത്തിൽ കാണപ്പെടുന്ന, ക്രോമസോമിന്റെ ഭാഗമല്ലാത്ത ചില ജനിതക വസ്തുക്കൾ കാണപ്പെടുന്നു. അവ പ്ലാസ്മിഡുകൾ എന്ന് അറിയപ്പെടുന്നു. പ്ലാസ്മിഡുകൾ ആന്റിബയോട്ടിക് പ്രതിരോധം മുതലായ വിശേഷധർമ്മങ്ങൾ സാധ്യമാക്കുന്നു.

No photo description available.പ്രോകാരിയോട്ടുകളുടെ വിഭജനം

ബാക്ടീരിയയും ആർക്കിയയും ആണ് പ്രോകാരിയോട്ടുകളിലുൾപ്പെടുന്നവ. അവയ്ക്ക് ഏകദേശം സമാനമായ ഘടനയാണ് ഉള്ളത്. പ്രോകാരിയോട്ടിക് കോശത്തിന്റെ മർമ്മദ്രവ്യം കോശദ്രവ്യമായി നേരിട്ട് ബന്ധപ്പെട്ടിരിയ്ക്കുന്ന ഒരൊറ്റ ക്രോമസോമിനാൽ നിലകൊള്ളുന്നു. ഇവിടെ കോശദ്രവ്യത്തിലെ നിർവചിക്കപ്പെട്ടിട്ടില്ലാത്ത മർമ്മമേഖല ന്യൂക്ലിയോയ്ഡ് എന്ന് അറിയപ്പെടുന്നു. പ്രോകാരിയോട്ടുകളെ ബാക്ടീരിയ, ആർക്കിയ എന്നിങ്ങനെ തരംതിരിച്ച് വർഗീകരിച്ചത് കാൾവൗസ് എന്ന ശാസ്ത്രജ്ഞനാണ്.

May be an image of text that says "Lysosome Structure Single-Wall Membrane Enzyme Complexes ലൈസോസോം Figure 1"കോശത്തിൻ്റെ ഘടന

പ്ലാസ്മാസ്തരം
യൂക്കാരിയോട്ടിക് കോശം പ്ലാസ്മാസ്തരം അഥവാ കോശസ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു. ലിപ്പിഡുകളുടെ ഇരട്ട അടുക്ക്, ഹൈഡ്രോഫിലിക് ഫോസ്ഫറസ് തന്മാത്രകൾ എന്നിവയാൽ നിർമ്മിതമായ കോശസ്തരം കോശത്തിനെ അതിന്റെ പരിസ്ഥിതിയിൽ നിന്നും വേർതിരിച്ച് നിർത്തി സംരക്ഷിയ്ക്കുന്നു. ആയതിനാൽ ഈ അടുക്കുകൾ ഫോസ്ഫോ-ലിപിഡ് ഇരട്ട അടുക്കുകൾ എന്ന് അറിയപ്പെടുന്നു. വിവിധ തന്മാത്രകളുടെ കോശത്തിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാരത്തിനായി ഈ ഇരട്ടപാളികളിൽ പമ്പുകളും ചാനലുകളുമെല്ലാമായി പ്രവർത്തിയ്ക്കുന്ന അനേകം പ്രോട്ടീൻ തന്മാത്രകൾ അടങ്ങിയിരിയ്ക്കുന്നു. ഒരു തന്മാത്രയേയോ അയോണിനേയോ ഒരു പരിധി വരെ കടത്തി വിടാനും അല്ലെങ്കിൽ കടത്തി വിടാതിരിയ്ക്കാനും കഴിവുള്ളതിനാൽ കോശസ്തരം സെമി പെർമിയബിൾ ആണ്. ഹോർമോണുകൾ പോലെയുള്ള പുറത്തു നിന്നുമുള്ള സുചനകൾ തിരിച്ചറിയാനുതകുന്ന റിസെപ്റ്റർ പ്രോട്ടീനുകളും കോശസ്തരത്തിൽ അടങ്ങിയിരിയ്ക്കുന്നു.

കോശദ്രവ്യം

കോശത്തിനുള്ളിൽ പ്ലാസ്മാസ്തരത്തിനകത്ത് കാണപ്പെടുന്ന, മർമ്മം ഒഴികെയുള്ള ഭാഗമാണ് കോശദ്രവ്യം. ഇതിൽ സ്തരങ്ങളാൽ ആവരണം ചെയ്തിരിക്കുന്ന മുഖ്യഘടനകളാണ് കോശാംഗങ്ങൾ. കോശത്തിനകത്തെ രാസപ്രവർത്തനങ്ങൾ നടക്കുന്ന ദ്രവമാധ്യമമായും കോശാംഗങ്ങളെ ഉൾക്കൊള്ളുന്ന ഭാഗമായും കോശദ്രവ്യം പ്രവർത്തിക്കുന്നു. കോശദ്രവ്യത്തിൽ മൈക്രോട്യൂബ്യൂളുകൾ പോലുള്ള തന്തുരൂപത്തിലുള്ള ഘടനകളുമുണ്ട്. കോശത്തിന്റെ ഊർജ്ജനിർമ്മാണപ്രക്രിയയിലെ ഗ്ലൈക്കോളിസിസ് നടക്കുന്നത് കോശദ്രവ്യത്തിൽ വച്ചാണ്. ഈ പ്രക്രിയയിൽ ഗ്ലൂക്കോസ് തൻമാത്ര പൈറൂവിക് അമ്ലങ്ങളായി മാറുന്നതിനൊപ്പം എ.ടി.പി തൻമാത്രകൾ രൂപപ്പെടുന്നു. അയോണുകൾ, മാംസ്യങ്ങൾ, എന്നിങ്ങനെ എല്ലാ പദാർത്ഥങ്ങളുമുൾക്കൊള്ളുന്ന ദ്രവ്യഭാഗമാണിത്. കോശദ്രവ്യവും മർമ്മവും ഉൾപ്പെട്ട ഭാഗമാണ് പ്രോട്ടോപ്ലാസം എന്നറിയപ്പെടുന്നത്.

Advertisement

കോശാംഗങ്ങൾ

കോശദ്രവ്യത്തിനകത്തെ മുഖ്യഘടനകളാണിവ. റൈബോസോം, മൈറ്റോകോൺട്രിയ, എൻഡോപ്ലാസ്മിക് റെട്ടിക്കുലം, ജൈവകണങ്ങൾ (പ്ലാസ്റ്റിഡ്), ലൈസോസോം, ഗോൾഗി വസ്തുക്കൾ, ഫേനങ്ങൾ, എന്നിങ്ങനെ കോശാംഗങ്ങൾ വിവിധതരത്തിലുണ്ട്.

റൈബോസോം

മാംസ്യനിർമ്മാണത്തിനു സഹായിക്കുന്ന കോശാംഗങ്ങളാണിവ. മർമ്മത്തിൽ നിന്ന് കോശദ്രവ്യത്തിലൂടെയെത്തുന്ന മെസഞ്ചർ ആർ.എൻ.എ റൈബോസോമിന്റെ സബ്യൂണിറ്റുമായി ചേരുന്നു. തുടർന്ന് സവിശേഷ അമിനോ അമ്ലങ്ങളുമായി എത്തുന്ന ട്രാൻസ്ഫർ ആർ.എൻ.എ റൈബോസോമിലെത്തുന്നു. നിയതമായ കോഡുകൾ (കോഡോണുകൾ) ഈ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. എത്തിച്ചേരുന്ന അമിനോഅമ്ലങ്ങൾക്കിടയിൽ പെപ്റ്റൈഡ് ബോണ്ടുകൾ രൂപപ്പെട്ട് അവ മാംസ്യതൻമാത്രകളായി മാറുന്നു. ഇങ്ങനെ രൂപപ്പെടുന്ന മാംസ്യതൻമാത്രകൾക്ക് ഉദാഹരണങ്ങളാണ് ചിലയിനം ഹോർമോണുകൾ, എൻസൈമുകൾ എന്നിവ. സ്വതന്ത്രമായി ഒഴുകിനടക്കുന്ന അവസ്ഥയിലോ അല്ലെങ്കിൽ ഏതെങ്കിലും സ്തരവുമായി ബന്ധിതമായ അവസ്ഥയിലോ റൈബോസോമുകൾ കാണപ്പെടുന്നു.

മൈറ്റോകോൺഡ്രിയ

കോശത്തിലെ ഊർജ്ജനിർമ്മാണപ്രക്രിയ നടക്കുന്ന ഭാഗമാണിത്. ഇവയുടെ ബാഹ്യഭാഗത്തും ആന്തരഭാഗത്തും ഉള്ള ഇരുസ്തരങ്ങൾക്കുള്ളിലായി മാട്രിക്സ് എന്ന ഭാഗമുണ്ട്. കോശത്തിനാവശ്യമായ ഊർജ്ജനിർമ്മാണപ്രക്രിയയിൽ കോശശ്വസനം അഥവാ ക്രെബ്സ് പരിവ‍ൃത്തി നടക്കുന്ന ഭാഗമാണിത്. ഈ പ്രക്രിയയിൽ പൈറൂവിക് അമ്ലങ്ങൾ വിഘടിച്ച് കാർബൺ ഡൈഓക്സൈഡും ജലവും എ.ടി.പി തൻമാത്രയിലെ ഊർജ്ജവുമായി മാറുന്നു.

എൻഡോപ്ലാസ്മിക് റെട്ടിക്കുലം

Advertisement

അന്തർദ്രവ്യജാലിക എന്നും ഇവ അറിയപ്പെടുന്നു. കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പദാർത്ഥസംവഹനം നടത്തുന്ന പാതകളാണിവ. മർമ്മസ്തരത്തിൽ നിന്നും ആരംഭിച്ച് കോശസ്തരത്തിൽ അവസാനിക്കുന്ന സഞ്ചാരപാതകളായി ഇവ വർത്തിക്കുന്നു. ഇവയ്ക്ക് പുറത്ത് റൈബോസോമുകൾ പറ്റിപ്പിടിച്ചിരിപ്പുണ്ടെങ്കിൽ അവ റഫ് (പരുക്കൻ) എൻഡോപ്ലാസ്മിക് റെട്ടിക്കുലമായും (RER) ഇല്ലാത്തവ സ്മൂത്ത് എൻഡോപ്ലാസ്മിക് റെട്ടിക്കുലമായും (SER)അറിയപ്പെടുന്നു.

ജൈവകണങ്ങൾ

സസ്യകോശത്തിലെ നിറമുള്ളതോ ഇല്ലാത്തതോ ആയ കണങ്ങളാണിവ. പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന ഹരിതകണം ഉദാഹരണം. ഇതിനുതകത്തക്ക വിധത്തിൽ ഇവയിൽ നിശ്ചിതമായ വർണ്ണകങ്ങളുണ്ട്. ഹരിതകം എ, ഹരിതകം ബി, സാന്തോഫിൽ, കരോട്ടിൻ, ആന്തോസയാനിൻ എന്നിവ ഉദാഹരണം.

ലൈസോസോം

കോശത്തിനുള്ളിലുള്ള രാസാഗ്നി വാഹികളായ ഘടനകളാണിവ. കോശത്തിനുള്ളിലെത്തുന്ന അന്യപദാർത്ഥങ്ങളായ വൈറസുകൾ, ബാക്ടീരിയ, ഭക്ഷ്യതൻമാത്രകൾ, നശിപ്പിക്കപ്പെടേണ്ട കോശങ്ങൾ എന്നിവയെ ശിഥിലീകരിക്കുന്നതിനുള്ള രാസാഗ്നികളാണ് ഇവയ്ക്കുള്ളത്. സസ്യകോശങ്ങളിൽ ഇവയില്ല. പകരം ഫേനങ്ങളാണ് സസ്യകോശങ്ങളിൽ ലൈസോസോമിനുതുല്യമായ പ്രവർത്തനം നടത്തുന്നത്.

ഗോൾഗിവസ്തുക്കൾ

കോശദ്രവ്യത്തിലെ സ്തരപാളികളായോ ബലൂൺ രൂപത്തിലോ കാണപ്പെടുന്ന ഇവ സ്രവണസശേഷിയുള്ള കോശാംഗമാണ്. മാംസ്യങ്ങളേയും കൊഴുപ്പുകളേയും പാക്കേജുകളിലാക്കുന്ന ഭാഗമാണിത്

Advertisement

സെൻട്രോസോം

കോശദ്രവ്യത്തിനകത്ത് രണ്ട് സെൻട്രിയോളുകൾ ഉൾക്കൊള്ളുന്ന ഭാഗമാണിത്. ഈ സെൻട്രിയോളുകളിൽ നിന്നാണ് കോശവിഭജന സമയത്ത് ജന്തുകോശങ്ങളിൽ കീലതന്തുക്കൾ അഥവാ സ്പിൻഡിൽ ഫൈബറുകൾ രൂപപ്പെടുന്നത്. സൈറ്റോസ്കെലിട്ടണിന്റെ ഭാഗമായ മൈക്രോട്യൂബ്യൂളുകളെ രൂപപ്പെടുത്തുന്ന ഭാഗമാണിത്. ഫംഗസ് കോശങ്ങളിലും ആൽഗ കോശങ്ങളിലും ഇവ കാണപ്പെടുന്നു.

ഫേനങ്ങൾ

സസ്യകോശത്തിൽ ആഹാരപദാർത്ഥങ്ങളേയും വിസർജ്യവസ്തുക്കളേയും ശേഖരിക്കുന്ന ഭാഗമാണിത്. ജലത്തെ ശേഖരിക്കുന്നതിനും ഇവ സഹായിക്കുന്നു. സസ്യകോശങ്ങളിൽ വളരെ വലിപ്പമേറിയ ഫേനങ്ങളുണ്ട്. ജന്തുകോശങ്ങളിൽ ഇവ ചെറുതായിരിക്കും, ചിലപ്പോൾ കാണപ്പെടുകയുമില്ല.

കോശവിഭജനം

ഒരു കോശം രണ്ടായി വിഭജിക്കുന്ന പ്രക്രിയയാണ് കോശവിഭജനം. ഇത് രണ്ടുതരത്തിലുണ്ട്, ക്രമഭംഗവും ഊനഭംഗവും. ഒരു കോശത്തിൽ നിന്ന് അതിലുള്ളത്ര ക്രോമസോം സംഖ്യയോടുകൂടി പുതിയ രണ്ട് പുത്രികാ കോശങ്ങളുണ്ടാകുന്നു എങ്കിൽ അത്തരം കോശവിഭജനമാണ് ക്രമഭംഗം. എന്നാൽ മാതൃകോശത്തിലുള്ളതിന്റെ പകുതി ക്രോമസോം എണ്ണം മാത്രമുള്ള പുത്രികാകോശങ്ങളെ രൂപപ്പെടുത്തുന്ന കോശവിഭജനമാണ് ഊനഭംഗം. ഊനഭംഗം വഴിയാണ് ബീജകോശങ്ങൾ രൂപപ്പെടുന്നത്.

ജന്തുകോശം

Advertisement

ഏകകോശ, ബഹുകോശരൂപങ്ങളുള്ള ജന്തുകോശത്തിൽ ഹരിതകണങ്ങളോ വലിയ ഫേനങ്ങളോ കേശഭിത്തിയോ ഇല്ല. എന്നാൽ കോശബിഴജനത്തിനുതകുന്ന സെൻട്രോസോം, ദഹനരസങ്ങൾ അടങ്ങിയ ലൈസോസോം എന്നിവ ഇവയിലുണ്ട്.

സസ്യകോശം
സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്. ഇതുകൂടാതെ സസ്യകോശത്തിൽ പ്രകാശ സംശ്ളേഷണത്തിന് ആവശ്യമായ ഹരിതകണവും‍ഫേനരസം നിറഞ്ഞ ഫേനവുംകാണുന്നു..

വിത്തുകോശം
മറ്റേതെങ്കിലും തരത്തിലുള്ള കോശങ്ങളായി രൂപപ്പെടാൻ ശേഷിയുള്ള ശരീരകോശങ്ങളാണ് വിത്തുകോശങ്ങൾ. ഇവ ഭ്രൂണാവസ്ഥയിലെ വിത്തുകോശങ്ങൾ എന്നും അഡൾട്ട് സ്റ്റെം സെൽ എന്നും അറിയപ്പെടുന്നു. വിത്തുകോശങ്ങളാണ് കലകളുടെ കേടുപാടുകൾ പരിഹരിക്കുന്നത്.

കോശസിദ്ധാന്തം

കോശങ്ങളുടെ സവിശേഷതയെപ്പറ്റി വിവരിക്കുന്ന, ജീവശാസ്ത്രത്തിലെ ഒരു ശാസ്ത്രീയസിദ്ധാന്തമാണ് കോശസിദ്ധാന്തം . അത് എല്ലാ ജീവികളുടെയും അവയുടെ പ്രത്യുല്പാദനത്തിന്റെയും അടിസ്ഥാന ഘടകമായ. കോശത്തിന്റെ സ്വഭാവം വിശദീകരിക്കുന്നു. 1839-ൽ മാത്യാസ് ജേക്കബ് ഷ്ലീഡനും തിയൊഡോർ ഷ്വാനും ചേർന്നാണ് ഇത് അവതരിപ്പിച്ചത്. ജീവശാസ്ത്രത്തിന്റെ വളർച്ചയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി ഇന്നും ഈ സിദ്ധാന്തം നിലനിൽക്കുന്നു. മൂന്നു അടിസ്ഥാന തത്ത്വങ്ങളാണു കോശസിദ്ധാന്തത്തിനുള്ളത്. അവ താഴെക്കൊടുക്കുന്നു:

  1. എല്ലാ ജീവനുള്ളവയുടെയും ശരീരം കോശനിർമ്മിതമാണ്.
  2. ജീവന്റെ ഏറ്റവും അടിസ്ഥാന ഘടകം കോശമാണ്.
  3. എല്ലാ കോശങ്ങളും മുമ്പുണ്ടായിരുന്ന ജീവനുള്ള കോശങ്ങളിൽ നിന്നുമുണ്ടാകുന്നു.
              • വിക്കിപീഡിയ – – – – – – –

Chakkiar
94 950 950 01

 60 total views,  1 views today

Advertisement
Continue Reading
Advertisement

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement