മേയർ പറയുന്നതുപോലെ സൂറത്ത് പ്ലേഗും തെരുവുനായും തമ്മിൽ ബന്ധമുണ്ടോ ? സത്യമിതാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
258 VIEWS

സൂറത്ത് പ്ലേഗും തെരുവുനായും തമ്മിൽ എന്തു ബന്ധം?

Chakrapani Kp

തെരുവുനായ് നിർമ്മാർജ്ജനത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇപ്പോൾ പട്ടിസ്നേഹികൾ വ്യാപകമായി ഉയർത്തുന്ന ഒരു വാദം 1994 ലെ സൂറത്ത് പ്ലേഗ് ഉണ്ടായത് തെരുവുനായകളെ നിർമാർജ്ജനം ചെയ്തതു കൊണ്ടാണെന്നാണ്. ഇത് ശുദ്ധഭോഷ്ക് ആണ് എന്നു പറയാതെ വയ്യ. വാട്സ് ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടുന്ന ഇത്തരം ഭോഷ്കുകൾ വിളിച്ചു കൂവുന്ന നിലയിലേക്ക് ഒരു മേയറും തരം താഴാൻ പാടില്ല. സ്വന്തം നിരുത്തരവാദിത്തം മറച്ചുപിടിക്കാനുള്ള ശ്രമമാണെങ്കിൽ അതിന് വേറെ എന്തെല്ലാം മാർഗങ്ങളുണ്ട്.

സൂറത്ത് പ്ലേഗിനെ കുറിച്ച് പഠിച്ച നിരവധി കമ്മീഷനുകളും അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് കേന്ദ്രസർക്കാർ നിയമിച്ച വി. രാമലിംഗ സ്വാമി കമ്മിറ്റി. പ്ലേഗിന് കാരണമായ സാഹചര്യങ്ങളിൽ പ്രധാനമായി കമ്മിറ്റി ചൂണ്ടിക്കാട്ടിയത് 1993 ൽ ലാത്തൂരിൽ നടന്ന ഭൂകമ്പമാണ്. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അടിഞ്ഞുകൂടിയ ഭക്ഷ്യധാന്യലഭ്യത എലികൾ പെറ്റുപെരുകുന്നതിന് കാരണമായി എന്നാണ് കമ്മിറ്റി കണ്ടെത്തിയത്. WHO ആകട്ടെ, 1994 ആഗസ്റ്റിൽ മഹാരാഷ്ട്രയിലെ ബീദ് ജില്ലയിലെ മാൾമയിൽ എലികളിൽ പിടിപെട്ട പകർച്ചവ്യാധിയും അവ കൂട്ടമായി ചത്തൊടുങ്ങിയതും ഒരു കാരണമായി പറയുന്നുണ്ട്. തുടർന്ന് സൂറത്ത് നഗരത്തെ വിഴുങ്ങിയ പ്രളയത്തിൽ തപതി നദി കരകവിഞ്ഞൊഴുകുകയും എലികൾ കൂട്ടത്തോടെ ചത്തടിയുകയും അത് ബ്യൂബോണിക് പ്ലേഗിന് വഴി വെക്കുകയും ചെയ്തു എന്നുമാണ് പറയുന്നത്. തൊട്ടുപിറകെ നടന്ന ഗണേശ ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്തവർ സൃഷ്ടിച്ച ജനത്തിരക്ക് ന്യൂമോണിക്ക് പ്ലേഗിന്റെ തീവ്രവ്യാപനത്തിനു വഴിയൊരുക്കി എന്നും പറയുന്നുണ്ട്.

സൂറത്ത് നഗരത്തിന് ആവശ്യമായ മാലിന്യനിർമാർജ്ജന പദ്ധതികളും മലിന ജല ബഹിർഗമന മാർഗങ്ങളും ഇല്ലാത്തതും ആധുനിക സ്വീവറേജ് സിസ്റ്റത്തിന്റെ അഭാവവും ഒരു പ്രധാന കാരണമായിരുന്നു. ഇതു സംബന്ധിച്ചു വന്ന കാക്കത്തൊള്ളായിരം റിപ്പോർട്ടുകളുണ്ട്. പ്ലേഗ് പരത്തിയത് തീവ്രവാദികളാണെന്നും പാക്കിസ്ഥാനാണെന്നും അമേരിക്കയാണെന്നും വരെ വ്യാജ പ്രചരണങ്ങളുണ്ടായി. കോവിഡ് വൈറസിനെ ചൈന മനപ്പൂർവം തുറന്നു വിട്ടതാണെന്നു പറയുന്നതിനു സമാനമായ വങ്കത്തരങ്ങൾ. എന്നാൽ, ഇതിൽ ഒന്നിൽ പോലും തെരുവുനായ്ക്കളുമായി ബന്ധിപ്പിക്കുന്ന ഒരു പരാമർശവുമില്ല.പ്ലേഗിന് മുൻപ് സൂറത്തിൽ തെരുവുനായകളെ നിർമാർജ്ജനം ചെയ്തിരുന്നതായി ഒരു ആധികാരിക റിപ്പോർട്ടും ലഭ്യമല്ല.സ്വീവറേജ് സിസ്റ്റത്തിന്റെ അഭാവമാണ് പ്രധാന കാരണമെന്നാണ് ICSE ഒൻപതാം സ്റ്റാൻഡേർഡിലെ പാഠപുസ്തകം പഠിപ്പിക്കുന്നത്. ഏതോ പട്ടിപ്രേമികൾ രചിച്ച കെട്ടുകഥ മാത്രമാണ് പ്ലേഗിനെ തെരുവുനായകളുമായി ബന്ധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ