അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്തിലെ ചൽക്കി എന്ന ഗ്രാമത്തിലെ ബിർഹോർ സമുദായത്തിൽ ഉൾപ്പെട്ട ആളുകൾ വളരെവിചിത്രമായ നിയമങ്ങളും ആചാരങ്ങളുമാണ് പിന്തുടരുന്നത്. ഇവിടെ ആളുകൾ ഏതു തരത്തിലുള്ള കുറ്റം ചെയ്താലും ഇവിടെയുള്ളവർ നിയമ വ്യവസ്ഥയേയാ പോലീസിനെയോ ഒന്നും സമീപിക്കാറില്ല. പകരം ഇവിടുത്തെ നാട്ടുകൂട്ടം കൂടിയാണ് പരാതികൾ പരിഹരി ക്കുന്നതും തെറ്റുകൾക്ക് ശിക്ഷ വിധിക്കുന്നതും. ഇവിടെയുള്ളവർ ചെയ്യുന്ന എന്തു തെറ്റിനും പിഴയായി നല്കേണ്ടത് മദ്യം ആണ് എന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.

രണ്ടു കുപ്പി മുതൽ 10 കുപ്പി വരെ വെറുതെ ഒരുകുപ്പി മദ്യം നല്കി ചെയ്ത തെറ്റിൽ നിന്നും ഊരിപ്പോകാം എന്നു കരുതിയാൽ തെറ്റി. ചെയ്യുന്ന തെറ്റിൻ്റെ കാഠിന്യത്തിനും വ്യാപ്തി ക്കും അനുസരിച്ച് പിഴയായി നല്കേണ്ട മദ്യത്തിന്റെ അളവും കൂടും. അടിപിടിക്കേസാ ണെങ്കിൽ രണ്ടു കുപ്പിയിൽ ഒതുക്കി നിർത്താം. എന്നാൽ മോഷണമാണ് തെളിയിക്കപ്പെട്ടിരി ക്കുന്ന കുറ്റമെങ്കിൽ അത് അ‍ഞ്ച് കുപ്പി മദ്യമായും മാറും. ഇനിയും ഗൗരവമേറിയ തെറ്റാണെങ്കിൽ പിഴയായി നല്കേണ്ടി വരിക പത്തുകുപ്പിയായിരിക്കും. ഇതിലപ്പുറം കഠിനമായ തെറ്റുകളൊന്നും ഇവിടെ ആരും ചെയ്യാറില്ലാത്തതിനാൽ ശിക്ഷ പത്തുകുപ്പി മദ്യത്തിൽ നിർത്തുകയാണ്.

തെറ്റു ചെയ്താൽ എന്തു മദ്യമാണ് കൊടുക്കേണ്ടത് എന്നതിനും ഇവിടെ പ്രത്യേകതയുണ്ട്. ഇവിടെ എല്ലാവരും പ്രാദേശികമായി വീടുകളില്‍ നിർമ്മിക്കുന്ന ഹാരിയ എന്നു പേരായ മദ്യം അല്ലെങ്കിൽ ലഹരി പാനീയമാണ്പിഴയായി നല്കേണ്ടത്. അരി, വെള്ളം, കാട്ടുചെടികൾ എന്നിവ കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. വിദേശമദ്യവും പുറത്തു നിന്നുള്ള മദ്യവും ഇവിടെ അധികം പ്രോത്സാഹിപ്പിക്കാറില്ല.മദ്യം കൊടുത്ത് തെറ്റിന് പരിഹാരം കാണാൻ കഴിയുന്നതിനാൽ ഇവിടെ കുറ്റകൃത്യ നിരക്ക് കൂടുതലാണെന്നു കരുതിയാൽ തെറ്റി.

ഇവിടുത്തെ കുറ്റകൃത്യ നിരക്ക് ഝാർഖണ്ഡിലെ മറ്റു പല ഗ്രാമങ്ങളെക്കാൾ വളരെ താഴെയാണ് നിൽക്കുന്നത്. ആളുകൾ കുറ്റം ചെയ്യാത്ത തിനാൽ പോലീസിനും നിയമത്തിനും ഇവിടെ ഇടപെടേണ്ടി വരുന്ന അവസരങ്ങള്‍ ഉണ്ടാകാ റേയില്ല. ഗ്രാമത്തിലെ മുതിർന്നവർ പറയുന്നത നുസരിച്ച് കഴിഞ്ഞ 65 വർഷമായി പോലീസ് ഇവിടെ കാലുകുത്തിയിട്ടില്ലത്ര.ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നും ഇവിടേക്ക് 101 കിലോമീറ്ററാണ് ദൂരം. പുറത്തു നിന്നു നോക്കുമ്പോൾ വളരെ വിചിത്രമെന്നു തോന്നു മെങ്കിലും ഈ ഗ്രാമത്തിൽ നിൽക്കണമെങ്കിൽ ഈ നിയമങ്ങളൊക്കെ അനുസരിച്ചേ മതിയാവൂ.

You May Also Like

പച്ചയും ,ചുവപ്പുമല്ലാത്ത നിറത്തിലുള്ള ആപ്പിൾ ഉണ്ടോ ? എന്താണതിന്റെ പ്രത്യേകത ?

പച്ചയും ചുവപ്പുമല്ലാത്ത നിറത്തിലുള്ള ആപ്പിൾ ഉണ്ടോ ? അറിവ് തേടുന്ന പാവം പ്രവാസി സാധാരണയായി ചുവപ്പ്,…

ജലത്തിന് മുകളിൽ കൂടി നടക്കുന്ന പല്ലികൾക്ക് പറയുന്ന പേരേന്ത്?

മധ്യ അമേരിക്കയിലെ ഒരിനം പല്ലികളുണ്ട്, ഇവര്‍ വെള്ളത്തിന് മീതെ നടക്കുകയെന്ന കലയില്‍ പ്രാവിണ്യം നേടിയവരാണ്.

തന്റെ ഇണയോടും കുഞ്ഞുങ്ങളോടും ഏറ്റവും സ്നേഹമുള്ള ആൺപക്ഷി ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ

കുഞ്ഞുങ്ങൾ പറക്കമുറ്റാറാക്കുന്നതു വരെ കുടുംബത്തിന് ഭക്ഷണമെത്തിക്കുക ആൺപക്ഷിയാണ്. ഇതിനിടെ ആൺപക്ഷിക്ക് അപകടമോ മറ്റോ പറ്റിയാൽ ഭക്ഷണമില്ലാതെ പെൺപക്ഷിയും കുഞ്ഞുങ്ങളും കഷ്ടത്തിലാക്കും,

ഇന്ത്യൻ ആർമി- ചരിത്രവും പാരമ്പര്യവും

ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും സായുധസേനയേയും അതിന്റെ ഘടകങ്ങളെയും പറ്റി അനവധി പരാമർശങ്ങൾ കാണാം. ഇവയിൽ ചതുരംഗസേന (രഥം, ഗജം, കുതിര, കാലാൾ എന്നിവ ഉൾപ്പെട്ട സൈന്യം) എല്ലാ മഹായുദ്ധങ്ങളിലും പങ്കെടുത്തിരുന്നതായി കാണാം