വരൂ നമുക്ക് പാകിസ്ഥാനിലെ തീവ്രവാദത്തെ കുറിച്ച് ചർച്ച ചെയ്യാം

0
125

ചന്ദ്രമോഹൻ കൈതാരം

രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന കേസിലെ അഞ്ചാം പ്രതിയായ പാദസേവകൻ സവർക്കറുടെ ഛായാചിത്രം ഇന്ത്യൻ പാർലിമെന്റ് ഹാളിൽ ! അനേകം ആളുകൾ കൊല്ലപ്പെട്ട മാലോഗാവ് ബോംബ് സ്ഫോടനകേസിൽ പ്രതിയായി വിചാരണ നേരിടുന്ന പ്രഗ്യാസിങ് താക്കൂർ എന്ന കൊടുംഭീകരവാദി പാർലിമെന്റ് മെമ്പർ ! ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയെ “മഹാത്മാ ഗോഡ്‌സെ” എന്ന് വിശേഷിപ്പിച്ച കൊടും ക്രിമിനൽ പാർലിമെന്റ് മെമ്പർ ! ആസ്ട്രേലിയൻ മിഷനറിയായിരുന്ന ഗ്രഹാംസ്റ്റെയ്ൻസിനേയും മക്കളെയും കാറിലിട്ടു തീകൊളുത്തികൊന്ന കേസിലെ പ്രതിയായിരുന്ന പ്രതാപ്ചന്ദ്രസാരംഗി എന്ന ഭീകരൻ കേന്ദ്രമന്ത്രി !നരോദപാട്യയിൽ 98മനുഷ്യരെ കലാപമുണ്ടാക്കി ക്രൂരമായി കൊന്നൊടുക്കിയ കേസിൽ 28 വർഷം ജയിൽശിക്ഷക്ക് കോടതി വിധിച്ച മായ കോഡ്‌നാനി എന്ന പിശാചിനി ഗുജറാത്തിൽ മന്ത്രി ! 2000 ആളുകൾ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരൻ എന്ന് ആരോപണം നേരിടുന്ന നരേന്ദ്രമോഡി ഇന്ത്യയിലെ പ്രധാനമന്ത്രി ! മൂന്നുപേരെ വ്യാജ ഏറ്റുമുട്ടൽ കൊല നടത്തിയതായ കേസിലെ പ്രതിയായിരുന്ന അമിട്ട്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി ! പാർലിമെന്റ്ലെ ബിജെപിയുടെ 303 എംപി മാരിൽ 116 പേരും ബലാത്‌സംഗമടക്കമുള്ള ഹീനമായ കുറ്റങ്ങളിൽ പ്രതികളും കുറ്റപത്രം നൽകപ്പെട്ടവരുമായ കുറ്റവാളികൾ ! വരൂ നമുക്ക് പാകിസ്ഥാനിലെ തീവ്രവാദത്തെ കുറിച്ച് ചർച്ച ചെയ്യാം..