ചന്ദീരന്‍ കുഞ്ഞ്…

215

ഉറക്കം എല്ലാ ജീവജാലകങ്ങള്‍ക്കും പറഞ്ഞതാണ്. മനുഷ്യന്‍ പല സമയങ്ങളിലായി ഉറങ്ങുമെങ്കിലും മനുഷ്യ പ്രകൃതിയില്‍ രാത്രിയാണ് ഉറങ്ങാനുള്ള സമയം. അത് കൊണ്ട് തന്നെ ഉറങ്ങുന്ന സമയത്ത് പ്രകാശരഹിതമായതായിരിക്കണം എന്നത് പ്രകൃതി നിയമമാണ്. പ്രകാശത്തില്‍ ഉറങ്ങുന്നത് വിഷാദരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ വെളിച്ച്ത്തില്‍ ഉറങ്ങുന്നത് ശരീരത്തില്‍ മെലാറ്റോണിന്റെ ഡ്.എന്‍.എ പരിപാലനത്തില്‍ വ്യത്യാസങ്ങളുണ്ടാക്കും. വെളിച്ചത്തില്‍ ഉറങ്ങുന്നതിന്റെ പരിണിതഫലമായി മെലറ്റോണില്‍ കുറവുണ്ടാവുകയും അത് കാന്‍സറുണ്ടാക്കാന്‍ സഹായിക്കുകയോ പ്രേരകമാവുകയോ ചെയ്യാം. വേറെ ചില റിപോര്‍ട്ടുകളില്‍ കാണുന്നത് ശരീരഭാരം കൂടുമെന്നാണ്.. അത് എത്രെത്തോളം ശരിയാണെന്നറിയില്ല.. എന്നാല്‍ മെലാറ്റോണിന്റെ അളവില്‍ വ്യത്യാസമുണ്ടാകുന്നതും അത് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നത് വ്യക്തമാണ്. അത് കൊണ്ട് തന്നെ ജീവജാലങ്ങള്‍ ഉറങ്ങുന്ന സമയത്ത് അവക്ക് വേണ്ടത് മാത്രമെ പ്രകൃതിയില്‍ സൃഷ്ടിക്കപെടുന്നുള്ളു!.

പ്രകാശ കിരണങ്ങള്‍ക്ക് മനുഷ്യ മനസ്സിന് പലതരത്തിലുള്ള ഇഫക്ടുകളുണ്ടാക്കാന്‍ സാധിക്കും. ചിലര്‍ ഉറക്കത്തിലേക്ക് പോകുന്നതിന് മുമ്പ് ബെഡ് ലാമ്പ് ഒഫാക്കും, ചിലര്‍ ഓഫാക്കാതെയും കിടന്നുറങ്ങും. ചെറിയ തോതിലുള്ള പ്രകാശങ്ങള്‍ അത്ര പ്രശ്‌നക്കാരനല്ല. എന്നാല്‍ വേവ് ലെങ്ത്ത് കൂടിയ പ്രകാശങ്ങള്‍ ബെഡ് റൂമുകളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ചുവന്ന ബെഡ് ലാമ്പുകള്‍ ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഉറങ്ങുന്നതിന് മുമ്പ് ഭാര്യമാരുമായി ഇടപടുമ്പോള്‍ ശരീരത്തിലെ രക്ത സഞ്ചാരം കൂടുന്ന സമയത്ത് ചുവപ്പ് കളറ് കണ്ണുകള്‍ക്ക് ദോഷമാണുണ്ടാക്കുക. സ്‌പെക്ട്രത്തില്‍ വയലെറ്റ് ആകുന്നു ഏറ്റവും വേവ് ലെങ്ത്ത് കുറഞ്ഞത്. എന്നാല്‍ ചന്ദ്രനിലാവുകളെ പോലെ ഡെന്‍സിറ്റി കുറഞ്ഞ, തരംഗ ദൈര്‍ഘ്യവും കുറഞ്ഞ പ്രകാശ കിരണങ്ങള്‍ പ്രശ്‌നക്കാരനല്ല.

***

നിലാവുകളെ ഇഷ്ടപെടാത്തവര്‍ അരും ഉണ്ടാകില്ല. അമ്പിളിമാമന്‍! മനസ്സിന് കുളിര്‍മ്മയുണ്ടാകുന്ന നേരിയ ഇളം പ്രകാശം പരത്തികൊണ്ട് മേഘങ്ങള്‍ക്കിടയിലൂടെ ഓടികളിക്കുന്നത് കാണാനെന്തു ചന്തമാണ്. എന്നും മനസ്സില്‍ വരുന്ന ചോദ്യമാണ്, എന്ത് കൊണ്ട് അമ്പിളിമാമന്‍ ഇളം വെള്ള പ്രകാശം തരുന്നു എന്ന്. നാം പാഠ പുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ട് പ്രകാശത്തില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ റെയിന്‍ബോ സ്‌പെക്ട്രത്തില്‍ കഴിവുള്ളത് വേവ് ലെങ്ത്ത് കൂടിയ ചെമപ്പ് കളറിനാണെന്ന്. തരംഗ ദൈര്‍ഘ്യം കുറയുന്നതിനനുസരിച്ച് പ്രകാശത്തിന് സഞ്ചരിക്കാനുള്ള ശേഷി കുറഞ്ഞു വരുന്നു. അത് കൊണ്ടാണല്ലൊ സൂര്യാസ്തമയ സമയത്തും ഉദയ സമയത്തും നമുക്ക് ചുവന്ന പ്രകാശം കാണാന്‍ കഴിയുന്നത്. എന്നാല്‍ സൂര്യനിലെ പ്രകാശം ചന്ദ്രനില്‍ തട്ടി പ്രതിഫലികുക വഴി സൂര്യനില്‍ നിന്നും വളരെ ദൂരം സഞ്ചരിച്ചിട്ടും തരംഗ ദൈര്‍ഘ്യം കുറഞ്ഞ കിരണം നശിക്കുന്നില്ല, അങ്ങിനെ ആയിരുന്നെങ്കില്‍ ഒരൂ കമ്മ്യൂണിസ്റ്റ് ചന്ദ്രനെ കാണാമായിരുന്നു.

പൂര്‍ണ്ണ ചന്ദ്രനെ കാണുന്ന സമയത്ത് ഭൂമിയേക്കാള്‍ ദൂരത്താണ് ചന്ദ്രന്‍. മാത്രമല്ല, സൂര്യപ്രകാശം ചന്ദ്രനില്‍ പോയി തിരിച്ച് ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ദൂരത്തില്‍ വളരെ വര്‍ദ്ധനവ് സംഭവിക്കുന്നു. എന്നീട്ടും നമുക്ക് ലഭിക്കുന്ന പ്രകാശത്തില്‍ വേവ് ലെങ്ത്ത് കൂടിയ രശ്മിയില്ല! അതാണെന്റെ സ്റ്റുപിഡ് നോണ്‍സെന്‍സ് എന്നോട് ചോദിക്കുന്നത്. അറിയുന്നവര്‍ ഇതിന്റെ തിയറി പറഞ്ഞുതന്നാല്‍ നന്നായിരുന്നു.

***

ചന്ദ്രന്റെ ഉപരിതലം ഉറപ്പുള്ള ശിലകളാണ്. മാര്‍ഗഭ്രംശം സഭവിച്ച മെറ്റീരിയലുകളാണെന്നുമെല്ലാം അഭിപ്രായപെട്ടവരുണ്ട്. ഏതായിരിക്കട്ടെ, ചന്ദ്രനേ കുറിച്ച് പലരാജ്യങ്ങളെ പോലെ നമ്മുടെ രാജ്യവും പരീക്ഷണങ്ങള്‍ നടത്തികഴിഞ്ഞു. ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ട് പോകാനുള്ള തിരക്കിലാണ് നമ്മുടെ രാജ്യം. ഭൂമിയിലെ പ്രശ്‌നങ്ങള്‍ ആര് നോക്കാന്‍! പുരോഗതിയല്ലെ, നടക്കട്ടെ.. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചന്ദ്രനിലേക്ക് മനുഷ്യരെ കൊണ്ട് പോയവര്‍ ഇപ്പോഴും ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് പഠിക്കാനും മറ്റു രാഷ്ട്രങ്ങളിലെ പ്രജക്ടുകളില്‍ ഭാഗഭാക്കകാനും ശ്രമിക്കുന്നു! മുമ്പ് സ്‌പേസ് പ്രോജക്ടില്‍ സോവിയേറ്റ് യൂണിയന്‍ അതിശക്തമായി കുതിച്ച് പൊങ്ങിയപ്പോള്‍ അതിനേക്കാളും വലിയ വമ്പന്മാരാണെന്ന് പറയാന്‍ വേണ്ടി ഹോളിവുഡ് സ്റ്റുഡിയോവില്‍ അപോളോ ചിത്രീകരിക്കുകയായിരുന്നു. ആ കള്ള തിരക്കഥ അറിഞ്ഞു പ്രശ്‌നമാക്കിയ ചില ശാസ്ത്രഞ്ഞരെ വകവരുത്തിയ കഥയും നമ്മോട് പറഞ്ഞത് നാസയില്‍ നിന്നും രക്ഷപെട്ട ശാസ്ത്രഞനാണ്. 2001 മുതല്‍ അമേരിക്കയില്‍ വര്‍ഷങ്ങളോളം മൂണ്‍ ഹോക്‌സിനെ കുറിച്ച് ചര്‍ച്ചകളുണ്ടായിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ലോകാധിപത്യം ആ കളവിനെ സത്യമാക്കുയായിരുന്നു. ഗിബത്സിന്റെ തിയറി വിജയിച്ചത് ഈ വിഷയത്തിലാണ്.

ചന്ദ്രനില്‍ കാലുകുത്തിയ ചരിത്രം പഠിപ്പിക്കാത്ത രാഷ്ട്രങ്ങള്‍ ലോകത്തുണ്ടാകില്ല, ഒരു പക്ഷെ സൌദി അറേബ്യ ഒഴികെ. ഈ വിഷയത്തില്‍ സൌദിയിലെ ഒരു പ്രശസ്ത പണ്ഢിതനായ ശൈഖ് ഇബ്‌നുബാസ് പറഞ്ഞത്, ചന്ദ്രനില്‍ മനുഷ്യനിറങ്ങിയതിന് വിശ്വസയോഗ്യമായ തെളിവുകളില്ല, അതിനാല്‍ പാഠപുസ്തകങ്ങളില്‍ അത് പഠിപ്പിക്കാന്‍ പാടില്ല എന്നാണ്.

ഏതായാലും നമ്മളുടെ ഉത്തരം ലഭിക്കാത്ത പല അന്വേഷണങ്ങളും ചെന്നവസാനിക്കുന്ന ഗൂഗിള് 2007 അവസാനത്തില്‍ ലൂണാര്‍ പ്രോജക്ടുമായി ഇറങ്ങിതിരിച്ചത് ഈ വിഷയത്തിലൊരൂ പ്രതീക്ഷനല്‍കുന്നു. 30 മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ പ്രൈസിന് വേണ്ടി 29 ടീമുകള്‍ രെജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിരിക്കുന്നു. സത്യസന്ധമായ ഒരിടപെടല്‍ ഈ വിഷയത്തില്‍ ഗൂഗിളില്‍ നിന്നും പ്രതീക്ഷിക്കാമെന്ന് ആശിച്ചുകൊണ്ട് ഗൂഗിളിന്റെ ലൂനാര്‍ പ്രോജക്ടിന് എല്ലാവിധ വിജയങ്ങളും നേരുന്നു.