ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗോവധനിരോധനം എടുത്തുകളയാൻ സാധ്യത

0
276

ചന്ദ്രമോഹൻ കൈതാരം

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗോവധനിരോധനം എടുത്തുകളയാൻ സാധ്യത. അതിശയിക്കണ്ട. ഏറ്റവുംകൂടുതൽ ബീഫ് കയറ്റുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അറബ് രാജ്യങ്ങളിലേക്കാണ് ഏറ്റവുംകൂടുതൽ കയറ്റുമതി.അൽകബീർ തുടങ്ങിയ പേരുകളിൽ ഇന്ത്യൻ പശുക്കളെയും മൂരികളെയും വെട്ടി കയറ്റുമതി ചെയ്യുന്നത് സംഘപരിവാർ വ്യവസായികളാണ്. ഗുജറാത്ത്‌, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ ബീഫ് നിരോധനമുള്ളതുകൊണ്ടാണ് ഇറച്ചി കയറ്റുമതിചെയ്യാൻ ആവശ്യത്തിന് ഗോമാതാക്കളെ അവർക്ക് ലഭിക്കുന്നത്. മുസ്ലീങ്ങളെ ആക്രമിക്കാൻ വെറുമൊരു കാരണം കണ്ടെത്തൽമാത്രമാണ് പശുവും ഗോമാതാവും സങ്കികൾക്ക്.

എന്നാൽ അറബ് രാജ്യങ്ങൾ ഇന്ത്യൻബീഫ് ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കാൻ തീരുമാനമെടുക്കുന്നതായി സൂചനകളുണ്ട്. ഹലാൽ അല്ലെന്നു ബോധ്യപ്പെട്ടതിനാൽ ഇന്ത്യൻ ബീഫിന്റെ ഡിമാൻഡ് അവിടെ കുത്തനെ ഇടിഞ്ഞിരിക്കുകയുമാണ്.ബീഫ് കയറ്റുമതി തടസ്സപ്പെട്ടാൽ പശുക്കളുടെ ബാഹുല്യംകൊണ്ട് ഇന്ത്യൻ തെരുവുകളിൽ ഗതാഗത തടസ്സമുണ്ടാവാൻ ഇടയുണ്ട്. ആരും പരിപാലിക്കാനില്ലാതെ അലഞ്ഞുനടക്കുന്ന നാൽക്കാലിക്കൂട്ടങ്ങൾ ജനങ്ങളുടെ ഭക്ഷ്യസുരക്ഷക്കും സാമൂഹ്യസുരക്ഷക്കും വലിയ ഭീഷണിയായി മാറും.

വണ്ടിയിടിച്ചും, രോഗം പിടിച്ചും, വയസ്സായും, പട്ടിണിയായും ഒരുപാട് പശുക്കൾ വഴിയോരങ്ങളിൽ വീണുചാവും. ചത്തുവീഴുന്ന ഗോമാതാക്കളെ മതാചാരപ്രകാരം ബഹുമതികളോടെ സാംസ്‌കരിക്കണമെന്ന് ഇന്ന് വലിയവായിൽ വീമ്പിളക്കുന്ന സങ്കിക്കൂട്ടങ്ങളിൽ ഒരാൾപോലും അവയെ എടുത്തു കുഴിച്ചിടാൻ അന്ന് ഉണ്ടാവില്ല. ഗോമാതാക്കളുടെ ശവശരീരങ്ങൾ വഴിയിൽ കിടന്നു ചീയും.
ഗോവധനിരോധനം എടുത്തുകളയുക എന്നതല്ലാതെ സർക്കാരിനുമുന്നിലന്ന് മറ്റു മാർഗങ്ങളുണ്ടാവില്ല. ഗോമാതാക്കളെ കൊന്നുതിന്നാൻ ഏറ്റവും മുൻപന്തിയിൽ അന്നു നിൽക്കുന്നത് സങ്കികൾതന്നെയായിരിക്കും. ഉള്ളിക്കറിയാണെന്ന് കളവുപറഞ്ഞ് ഗോമാതാ ഫ്രൈ ഒളിച്ചിരുന്നുകഴിക്കേണ്ട ഗതികേട് ഒരു സുരേന്ദ്രനുമുണ്ടാവില്ല അന്ന്.