Connect with us

Memories

താഴ്ന്ന ജാതിക്കാർക്കു തോർത്ത് ഉടുക്കാൻ അവകാശമില്ലാത്ത കാലത്തു അച്ഛനോട് സത്യൻ മാഷ് ചെയ്തത്

ചിത്രത്തിലെ ഒരാളെ ലോകം അറിയും. രണ്ടാമത്തെയാൾ എന്റെ പിതാവായ കെ.സദാശിവൻ . സത്യൻമാഷും അച്ഛനും തമ്മിലുള്ള ബന്ധം എന്താണന്നല്ലേ?

 35 total views

Published

on

Chandraprakash S S ന്റെ കുറിപ്പ് 

ചിത്രത്തിലെ ഒരാളെ ലോകം അറിയും. രണ്ടാമത്തെയാൾ എന്റെ പിതാവായ കെ.സദാശിവൻ . സത്യൻമാഷും അച്ഛനും തമ്മിലുള്ള ബന്ധം എന്താണന്നല്ലേ?എന്റെ പിതാവിന്റെ ആദ്യ അദ്ധ്യാപകൻ. ആറാമട വിദ്യാലയത്തിലെ മാഷ്. നീണ്ട വർഷങ്ങൾ പഴക്കമുള്ള ആ അയിത്ത കഥ അച്ഛൻ പലകുറി എന്നോടും മറ്റു പലരോടും പറഞ്ഞത് ഇന്നും ചെവിയിൽ മുഴങ്ങുന്നു. അയിത്തക്കാർക്ക് പഠനം അന്യമായകാലം. സത്യൻ മാഷിനെ പോലെ നാലക്ഷരം പഠിച്ചവർ വിരളം. സത്യൻ മാഷ് അന്നത്തെ ഉയർന്ന വിദ്യാഭ്യാസമായ വിദ്വാൻ പരീക്ഷ പാസ്സായി. ആദ്യജോലി അദ്ധ്യാപകവൃത്തി. തുടർന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, പട്ടാളക്കാരൻ, ഇൻസ്പെക്ടർ.. അവസാനമാണ് സിനിമാഭിനയം തൊഴിലാക്കിയത്..

കാര്യത്തിലേക്ക് വരാം. എന്റെ പിതാവിന്റെ സ്കൂൾ വേഷം കോണകം മാത്രമായിരുന്നു. മേൽവസ്ത്രം ഇല്ല. സവർണ വിദ്യാർത്ഥികളുടേത് ഒറ്റ തോർത്ത്. ഈ യൂണിഫോമിൽ നടന്ന് സ്കുളിൽ എത്തും. പഠനത്തിൽ സവർണ വിദ്യാർത്ഥികളേക്കാൾ അല്പം മിടുക്കനായിരുന്നതിനാൽ മാഷിന്റെ കണ്ണിലുണ്ണി. ഒരു ദിവസം സത്യൻ മാഷ് അച്ഛനെ ഉപദേശിച്ചു. സദാശിവനും തോർത്തുടുക്കണം.

അച്ഛനത് വീട്ടിൽ പറഞ്ഞു. ഭയന്ന വീട്ടുകാർ ആവശ്യം തള്ളി. പിറ്റേന്നും അച്ഛൻ കോണകത്തിൽ സ്ക്കൂളിൽ എത്തി. സാഹചര്യം മനസ്സിലാക്കിയ സത്യൻ മാഷ് സ്കൂൾ അവസാനിച്ച ആ ദിവസം അച്ഛന് ഒരു തോർത്ത് മുണ്ട് സമ്മാനിച്ചു. മാഷ് തന്നെ ധരിപ്പിച്ചു. തിരുമലമുക്കിൽ വച്ച് സവർണ കുട്ടികൾ അച്ഛന്റെ തോർത്ത് മുണ്ട് ഉരിഞ്ഞെടുത്തു. അരിശം തീരാതെ കോണകവും വലിച്ചഴിച്ചു. ഒരുവിധം അന്ന് വീട്ടിലെത്തി. പിന്നെ കുറെ നാൾ സ്കൂളിൽ പോയില്ല.  മാഷിനോട് എന്ത് സമാധാനം പറയും. തോർത്ത് നഷ്ടമായിരിക്കുന്നു. പഠനം ഏതാണ്ട് ഉപേക്ഷിച്ച ഘട്ടത്തിൽ ആരുടേയോ പ്രേരണയാൽ വീണ്ടും സ്കൂളിൽ എത്തി. പഴയ വേഷം. കാര്യങ്ങൾ മാഷിനെ ധരിപ്പിച്ചു. തോർത്ത് ഉരിഞ്ഞ കുട്ടികൾക്ക് മാഷ് വക ചെറിയ ശിക്ഷ. വീണ്ടും മാഷിന്റെ വക രണ്ടാം തോർത്ത്. പിന്നെ ആ തോർത്ത് ആരും ഉരിഞ്ഞിട്ടില്ല.

നാലഞ്ച് പേരോട് എതിരിട്ട് മുണ്ട് നിലനിർത്താൻ അച്ഛൻ പരിശീലിച്ച് കഴിഞ്ഞിരുന്നു. ആചാരം നിലനിർത്താൻ പെടാപ്പാട് പെടുന്നവർ ഇതൊക്കെ അറിയണം. ചരിത്രത്തിന്റെ പിന്നാംപുറങ്ങളിൽ ഒന്ന് കണ്ണോടിക്കണം. സത്യൻ മാഷിന്റെ വിരലിലെണ്ണാവുന്ന സിനിമകൾ അച്ഛനൊപ്പമാണ് ആദ്യമായി കാണുന്നത്. പാങ്ങോട്ടെ ഗാരിസൺ. പേട്ട കാർത്തികേയ എന്നീ കൊട്ടകകളിൽ. സത്യൻ മാഷ് സ്ക്രീനിൽ തെളിയുമ്പോൾ അച്ഛൻ ഇരിപ്പടത്തിൽ നിന്നും അല്പം ഉയർന്ന് ആദരവ് കാട്ടി ഇരിക്കുമായിരുന്നു. ആദ്യമായി വീട്ടിൽ Tv വാങ്ങിയപ്പോഴും കസേരയിൽ നിന്നും എണീറ്റ് വണങ്ങി സത്യൻ സിനിമകൾ കാണുന്ന അച്ഛനെ ഞാൻ കൗതുകത്തോടെ നോക്കിക്കണ്ടു.

സത്യൻ മാഷ് മരിച്ചു ഞാൻ അന്ന് ചെറിയ കുട്ടി സംസ്കാരം പാളയം LMS പള്ളിയിൽ. അച്ഛന്റെ കൈ പിടിച്ച് ചടങ്ങിൽ ഞാനും സംബന്ധിച്ചു. വലിയ പുരുഷാരം ജനപ്രളയം. അച്ഛനെന്നെ തോളിൽ എടുത്തിരുത്തി. ഞാൻ പേട്ടയിലെ LP സ്കൂളിൽ ആദ്യം പോയതുതന്നെ നല്ല വേഷവിധാനത്തോടെ. ആചാരം മാറി ഇനിയും മാറണം ആചാരങ്ങൾ മാറാത്തവ മാറ്റണം. ക്ഷേത്രാചാരങ്ങൾ ഉൾപ്പടെ. സത്യൻ മാഷിനും അച്ഛനും ആദരാഞ്ജലികൾ…! ! !

 36 total views,  1 views today

Advertisement
Advertisement
Entertainment15 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement