Connect with us

nostalgia

മഞ്ചാടിക്കുരുവോ കുന്നിക്കുരുമണിയോ കാണാൻ ഭംഗിയുള്ളത് ?

മഞ്ചാടിക്കുരുവോ കുന്നിക്കുരുമണിയോ കാണാൻ ഭംഗിയുള്ളത് ? നവമി ചോദിച്ചു കളിക്കിടയിൽ കുഞ്ഞാമിയോട്. രണ്ട് ഓട്ടുരുളികളിലായി പെറുക്കി സംഭരിച്ചുവച്ചിരിക്കുന്ന തൻ്റെ കുന്നിമണികളെയും മഞ്ചാടിമണികളെയും കുഞ്ഞാമി ഒന്നു മാറി മാറി നോക്കി

 86 total views

Published

on

ചന്ദ്രപ്രകാശ്.ട.ട

കുന്നിമണി/കുന്നിക്കുരു

” മഞ്ചാടിക്കുരുവോ കുന്നിക്കുരുമണിയോ കാണാൻ ഭംഗിയുള്ളത് ? നവമി ചോദിച്ചു കളിക്കിടയിൽ കുഞ്ഞാമിയോട്. രണ്ട് ഓട്ടുരുളികളിലായി പെറുക്കി സംഭരിച്ചുവച്ചിരിക്കുന്ന തൻ്റെ കുന്നിമണികളെയും മഞ്ചാടിമണികളെയും കുഞ്ഞാമി ഒന്നു മാറി മാറി നോക്കി. ‘എന്നെക്കാളും നിന്നെക്കാണാൻ ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ, എന്ന് മഞ്ചാടിക്കുരു കുന്നിക്കുരുവിനോട് പറയുന്നത് അപ്പോൾ സത്യായും കുഞ്ഞാമി കേട്ടന്നേ.. അതുകൊണ്ടല്ലേ കുന്നിക്കുരു തന്നെയാണ് സുന്ദരി എന്ന് കുഞ്ഞാമി പറഞ്ഞത്. ‘സഖികളിൽ സുന്ദരി കുന്നിക്കുരു, എന്ന് മഞ്ചാടിക്കുരു പാടണതും കുഞ്ഞാമി കേട്ടന്നേ ”
(പ്രിയ.എ.എസ്)

Are Rosary Peas Poisonous?കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളെ ആകർഷിക്കും. അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ, ഒന്ന് തലോടാൻ.തീരെ ചെറുതാണെങ്കിൽ കൈകളിൽ ഇട്ട് അമ്മാനമാടാൻ ഒക്കെ കൊതിക്കും. തീരെ ചെറിയ കുട്ടികളാണെങ്കിൽ അതെടുത്തു നേരെ വായിലേക്ക് കൊണ്ട് പോവും. അല്ലങ്കിൽ മൂക്കിലേക്ക്. കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ ! എന്നാൽ അവയിൽ ചിലത് നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണമെന്നില്ല.അങ്ങനെയുള്ള ഒന്നാണ് കുന്നിക്കുരുവും.തമിഴിൽ കുന്നിമണിയെ ഗുണ്ടു മണിയെന്ന് വിളിക്കും.

നമ്മുടെയെല്ലാം ബാല്യകാല നൊസ്റ്റാൾജിയ.പൊഴിഞ്ഞുവീണ കുന്നിമണികൾ പെറുക്കിയെടുത്ത് സൂക്ഷിച്ച നിരവധിപ്പേരുണ്ടാകും നമ്മുടെയിടയിൽ.ചപ്പുചവറുകൾക്കിടയിൽപ്പോലും ഒരു കാലത്ത് തിളങ്ങിക്കിടന്നിരുന്ന കുന്നിക്കുരുവിൻ്റെ ചന്തം ആരെയാണ് മോഹിപ്പിക്കാത്തത് ?
ഒരു കാലത്ത് നമ്മുടെ മുറ്റത്തും വേലിയിലും ധാരാളം പടർന്ന് കയറിയിരുന്ന ഒരു കാട്ട് വള്ളിയായിരുന്നു കുന്നി. കുന്നിച്ചെടിയുടെ വിത്തിനെ കുന്നിക്കുരു/കുന്നിമണി എന്ന് വിളിക്കുന്നു.കുന്നിമണിയിൽ നിന്നാണ് പുതിയ ചെടി ഉണ്ടാകുന്നത്.ഇതിൻ്റെ കായ ബീൻസിനോട് സാമ്യമുള്ളതാണ്. അതിനുള്ളിലാണ് വിത്തായ കുന്നിക്കുരു സ്ഥിതിചെയ്യുന്നത്.

ഇന്ന് ഇവ കിട്ടാ കനിയായി മാറിയിരിക്കുന്നു.വംശനാശം നേരിടുന്ന ചെടികളുടെ കൂട്ടത്തിൽ കുന്നിയും ഉൾപ്പെടും. ഉയരത്തിൽ പടരുന്ന ഒരു വള്ളിച്ചെടിയാണ് കുന്നി.തണ്ടുകൾ നേർത്തതും ബലം ഉള്ളവയുമാണ്.
കുന്നിയുടെ വിത്തിൽ അതായത് കുന്നിക്കുരുവിൽ വിഷാംശം ഉണ്ട്.ചിലപ്പോൾ മരണകാരണം വരെയാകാം. ആകർഷണീയമായ പുറംന്തോടിനുള്ളിൽ വിഷം മറഞ്ഞിരിക്കുന്നു.എങ്കിലും ഇതിന്റെ വിത്തും വേരും ഇലയും തണ്ടും ഏറെ ഔഷധമൂല്യം ഉള്ളതാണെന്ന് ആയുർവേദം പറയുന്നു.കുന്നി രണ്ട് തരമുണ്ട്. വെളുപ്പും കറുപ്പും വിത്തുള്ളതും കറുപ്പും ചുവപ്പും നിറമുള്ള വിത്തുള്ളതും.കൂട്ടിയിട്ടിരിക്കുന്നതുകണ്ടാൽ അലോപ്പതി ക്യാപ്സ്യൂൾ പോലെ തോന്നും.കൂട്ടിയിട്ടാൽ കാണാൻ നല്ല ഭംഗിയായിരിക്കും. പണ്ടുള്ളവർ കുന്നിക്കുരു ശേഖരിച്ച് ചില്ല് കുപ്പിയിൽ അലങ്കാരത്തിന് വയ്ക്കാറുണ്ടായിരുന്നു . കുന്നിച്ചെടിയുടെ വേരിനും ഇലയ്ക്കും മധുര രസമാണ്.കുന്നി ഇലകൾക്ക് വാളൻപുളി യുടെ ഇലയോട് സാദൃശ്യമുണ്ട്. കുന്നിമണിയിൽ ആബ്രിൻ എന്നു പേരുള്ള ഒരു വിഷം അടങ്ങിയിരിക്കുന്നു.

ചവച്ചരച്ച് കഴിച്ചാലാണ് അപകടകാരിയാകുന്നത്.10 ഗ്രാമോ അതിലധികമോ കുന്നിപരിപ്പ് കഴിച്ചാൽ മരണത്തിനിടയാകും എന്ന് വിദഗ്ദർ പറയുന്നു.കുന്നിക്കുരുവിൻ്റെ രസകരമായ വസ്തുത ഇതിൻ്റെ തൂക്കമാണ്.കുന്നിമണികൾക്കെല്ലാം ഒരേ തൂക്കം. ഒരു ഗ്രാമിൻ്റെ പത്തിലൊന്നാണ് ഒരു കുന്നിമണിയുടെ തൂക്കം. അതുകൊണ്ട് സ്വർണ്ണം തൂക്കാൻ പണ്ട് കാലത്ത് കുന്നിമണി ഉപയോഗിച്ചിരുന്നു.
ചെമ്പുക്കുടത്തിൽ കുന്നിമണിയിട്ടാൽ മുഖത്ത് കുരുവരുമത്രേ ! മുഖത്ത് കുരുവന്നാൽ പ്രണയം ഉണ്ടാകുമത്രേ !! മയിൽപീലി പ്രസവിക്കുന്നതുപോലൊരു വിശ്വാസം.വലിപ്പം സൂചിപ്പിക്കുവാൻ ഒരു കുന്നിമണിയോളം എന്ന് പറയാറുണ്ട്. കടംകഥയിലും, പഴഞ്ചൊല്ലിലും കുന്നിമണിയുണ്ട്. ചിലർ കുഞ്ഞുങ്ങളെ കുന്നിമണിയെന്ന് സംബോധന ചെയ്യാറുണ്ട്.

“ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണൻ”
“ഇമ്മിണിക്കുന്നി കണ്ണെഴുതി” തുടങ്ങിയവ കുന്നിക്കുരുവുമായി ബന്ധപ്പെട്ട കടംങ്കഥകളാണ്.
“കൂന്നിക്കുരു കണ്ണുള്ളവൾ ” എന്ന് കേട്ടിട്ടുണ്ടോ ?
ചിലർ കുന്നിക്കുരുകൊണ്ട് മാലയും, കമ്മലും തീർക്കാറുണ്ട്.കുന്നിക്കുരു ഞാന്നുകിടക്കുന്ന പാദസരമുണ്ട്. സ്വർണ്ണപ്പണിക്കാർ ആഭരണ നിർമ്മാണത്തിന് കുന്നിക്കുരു അരച്ചു ചേർത്ത പശ ഉപയോഗിക്കാറുണ്ട്.
“കുന്നിക്കുരു കുപ്പയിൽ വിളയും”
“കുന്നിക്കുരു കുപ്പയിലിട്ടാലും മിന്നും” എന്നതൊക്കെ കുന്നിക്കുരുവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളാണ്.
ഗുരുവായൂരപ്പൻ്റെ ഉരുളിയിലിടാൻ കുന്നിക്കുരു ശേഖരിക്കുന്നവരുണ്ട്.
കുന്നിക്കുരുവും മഞ്ചാടിക്കുരുവും വാരിക്കളിക്കുന്നത് കണ്ണൻ്റെ ഇഷ്ടവിനോദമാണെന്ന് ഭക്തർ വിശ്വസിക്കുന്നു.ഉണ്ണികൃഷ്ണൻ പുത്തൂർ എഴുതിയ ഒരു പുസ്തകമാണ് “ഗുരുവായൂരപ്പൻ്റെ കുന്നിക്കുരുമാല”
കാലവും കഥയും മാറി കുന്നിക്കുരു അന്യം നിന്നുപോയ ഇക്കാലത്ത് 20 കുന്നിക്കുരുവിന് ആമസോണിൽ 550 രൂപയാണ് വില.
” ചെപ്പു കിലുക്കണ ചങ്ങാതി
നിൻ്റെ ചെപ്പ് തുറന്നൊന്നു കാട്ടൂലെ
മിന്നണതെന്താണയ്യയ്യാ നല്ല
കുന്നിക്കുരു മണി പൊൻമാല ” പാടാത്ത മലയാളികൾ വിരളമാണ്.
“കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം
പിന്നിൽ വന്നു കണ്ണുപൊത്തും
തോഴനെങ്ങുപോയി ?
നിരവധി സിനിമാഗാനങ്ങളിലും കവിതകളിലും, കഥകളിലും, നോവലുകളിലും,പാട്ടുകളിലും കുന്നിമണി കടന്നുവന്നിട്ടുണ്ട്. വൈലോപ്പള്ളിയുടെ ഒരു കാവ്യസമാഹാരത്തിൻ്റെ പേരുതന്നെ കുന്നിമണികൾ എന്നാണ്. സുഗതകുമാരി ടീച്ചർ മുതൽ കുഞ്ഞുണ്ണി മാഷ് വരെ കവിതകളിൽ കുന്നിമണി പെറുക്കി വച്ചിട്ടുണ്ട്.
” കുന്നിമണി ചെപ്പിൽ നിന്നും ഒരു നുള്ള്‌ കുങ്കുമം ഞാൻ തോട്ടെടുത്തു….
ഓ… ഞാൻ തൊട്ടെടുത്തു “

Advertisement

 87 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment15 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement