ദക്ഷിണാമൂർത്തിസ്വാമി – ഏത് രോഗമാണ് നിന്നേ കീഴ്പ്പെടുത്തിയെന്നു പറഞ്ഞത്, അല്ലെങ്കിൽ നീ വിശ്വസിക്കുന്നത് ?
Sreehari Nandakumar
മോഹൻലാൽ – മരണത്തിന്റെ ഇരുട്ടിലേക്ക് യാത്ര തുടങ്ങിയ അനേകം ക്യാൻസർ രോഗികളേ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന എന്റെ സുഹൃത്ത്ക്കൾ. ഡോക്റ്റർ ചന്ദ്രശേഖറും ദുർഗ്ഗയും. അവരുടെ വാക്കുകൾ എനിക്ക് പക്ഷെ ആശ്വാസം പകർന്നില്ല. അവരെ ഞാൻ വിശ്വസിച്ചില്ല. മരണമെന്ന സത്യത്തെ വിശ്വസിച്ചു പ്രാണനാകുന്ന ഒറ്റത്തിരികാറ്റിൽ അണയുന്നതും കാത്തിരിക്കുകയാണ് സ്വാമീ ഞാൻ .ആസ്തമയത്തിന് മുൻപ് എല്ലാം ഒന്നുകൂടെ കാണാനും , കേൾക്കാനും ഓടി വന്നതാണ് ഞാൻ . ഇപ്പൊ പക്ഷെ എനിക്ക് ആ ധൈര്യം നഷ്ട്ടപ്പെട്ടു സ്വാമീ. എനിക്ക് മരിക്കണ്ട. ആ സത്യം ലാഘവത്തോടെ എനിക്കിപ്പോ അംഗീകരിക്കാൻ വയ്യ. ഇന്നുമെന്റെ വിരൽത്തുമ്പിൽ നിന്നൂർന്നു പോയ ഓടക്കുഴൽ എനിക്ക് തിരികെ കിട്ടുമ്പോൾ , എനിക്ക് വേണ്ടത് ജീവിതമാണ്. എന്റെ രാപ്പകലുകൾ , എന്റെ സ്നേഹങ്ങളും, എനിക്ക് നഷ്ടപ്പെടാൻ വയ്യ.
ദ : സംഗീതം എന്ന ദിവ്യഔഷധം , നിന്റെ രക്തകുഴലുകളിൽ, നിന്റെ നാഡീ ഞരമ്പുകളിൽ ഒഴുകി നടക്കുന്നത് നീ അറിയുന്നില്ലേ ? നിന്റെ രോഗത്തെ ആ മഹാവൈദ്യന്റെ ഔഷധമായ സപ്തസ്വരത്തെ ജയിച്ചു കഴിഞ്ഞു. പോ… നിന്റെ കൂട്ടുകാരുടെ വാക്കുകൾ വിശ്വസിക്ക്, അവർ പറയുന്നതനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യ്. നീ തിരിച്ചു വരും. അനവധി സംഗീത ശാലകൾ നിന്നെ കാത്തിരിപ്പുണ്ട്, നിന്റെ സ്വരം കേട്ട് മോക്ഷം കിട്ടാൻ. പിന്നെ , നിനക്ക് എങ്ങനെ മരക്കാനാകും ?
മോ : എന്റെ ഭയത്തിനേ, ഈ നിമിഷം ഞാൻ ജയിക്കുന്നു. തിരിച്ചു വരാൻ വേണ്ടി, എന്നെ യാത്രയാക്കൂ.
ദ : സ്വസ്തി, ആയുഷ്മാൻ ഭവ. ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ… രാമ രാമാ…
————————————————————
ഇതൊക്കെ ഒരു കാലത്ത് കണ്ട്, രോമാഞ്ചം കൊണ്ട സീനുകളാണ്… പക്ഷേ, പത്ത്പതിനെട്ട് വർഷങ്ങൾക്കിപ്പുറം കാണുമ്പോൾ വല്ലാത്ത ഒരു നാടകീയതയും, ഏച്ചുകെട്ടലും തോന്നുന്നില്ലേ ?
പ്രത്യേകിച്ചും ആ അവസാന ഡയലോഗ്: “അനവധി സംഗീതശാലകൾ നിന്നേ കാത്തിരിപ്പുണ്ട്, നിന്റെ സ്വരം കേട്ട് മോക്ഷം കിട്ടാൻ” എന്നൊക്കെ സാക്ഷാൽ ദക്ഷിണാമൂർത്തി സ്വാമി മോഹൻലാലിനോട് പറയുമ്പോൾ… പിന്നെ അല്പം BGM ഒക്കെ ചേർത്തങ്ങു പൊലിപ്പിച്ചെടുത്തു.
കുറച്ച് വർഷങ്ങളായി നിരവധി റിയലിസ്റ്റിക് സിനിമകൾ കാണുന്നത് കൊണ്ടാകുമോ ഇപ്പൊ ഇങ്ങനെ തോന്നുന്നത് ? ഇമ്മാതിരി ഡയലോഗുകളൊക്കെ ഇനിയും മലയാളത്തിൽ ഓടുമെന്ന് കരുതുന്നുണ്ടോ