Music
‘ചാഞ്ഞുനിക്കണ പൂത്തമാവിന്റെ..’ വിനോദ് കോവൂർ അടിപൊളിയായി പാടുന്നു
‘ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ ….” എന്ന് തുടങ്ങുന്ന നാടൻ പാട്ട് ,ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ദിലീപ് ചിത്രത്തിലെയാണ്. അതിന്റെ ഈണത്തിൽ നിന്നും തികച്ചും
192 total views

”ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ ….” എന്ന് തുടങ്ങുന്ന നാടൻ പാട്ട് ,ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ദിലീപ് ചിത്രത്തിലെയാണ്. അതിന്റെ ഈണത്തിൽ നിന്നും തികച്ചും വ്യത്യസ്തവും ആകർഷകവുമായ ഒരു ഈണത്തിൽ അത് പാടുകയാണ് കോവൂരിന്റെ സ്വന്തം നടൻ, പ്രേക്ഷകരുടെ പ്രിയപ്പെട്ട വിനോദ് കോവൂർ. ഉബൈദ് നൽകിയ ഈണത്തിൽ വിനോദ് കോവൂർ പാടുമ്പോൾ മറിമായം ഉണ്ണിയാണ് കാമറയിൽ ആറ് പകർത്തിയത്. അഭിനയത്തിലുപരി സംഗീതത്തിലും കവിതാലാപനത്തിലും പ്രാഗത്ഭ്യം തെളിയിക്കുന്ന വിനോദ് കോവൂർ ഇതിനോടകം അനവധി സിനിമകളിൽ പാടിയിട്ടുമുണ്ട്.
ബാല്യം മുതൽ കലയെ ഉപാസിക്കുന്ന വിനോദ് ഒരു സകലകലാവല്ലഭൻ തന്നെ എന്ന് അദ്ദേഹത്തിന്റെ കലാജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. ”ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ ….” എന്ന ഗാനം വൈറലാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഗാനത്തിന്റെ ഭാവങ്ങൾ ഉൾക്കൊണ്ടാണ് വിനോദ് കോവൂർ അത് പാടിയിരിക്കുന്നത്. ബൂലോകം ടീവിയുടെ യുട്യൂബ് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോ ഏവരും കാണുക.
**
193 total views, 1 views today