എം സ്വരാജിന്റെ ‘നിരീക്ഷകവധം’ ആട്ടക്കഥ

534

സകലകലാ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ മാതൃഭൂമി ചാനലിൽ ഒരു എമണ്ടൻ ചോദ്യം ചോദിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന്. അതിന് എം സ്വരാജിന്റെ മറുപടി.. മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ഞാൻ പറയാം. അതിനു മുമ്പ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത താങ്കളൊന്ന് പറയൂ.. അദ്ദേഹം അവിടെ നടത്തുന്നത് റെസ്റ്റാറന്റൊന്നും 😃 അല്ലല്ലോ.അത് കേട്ടപ്പോൾ നിരീക്ഷകന്റെ ഒരു വളിച്ച ചിരിയുണ്ടായിരുന്നു.. കാണേണ്ടതായിരുന്നു അത് കെട്ടാ.മറ്റൊന്ന്.കുറച്ച് സമയത്തേക്ക് കടകൾ തുറക്കുന്നത് ഇവിടത്തെ സർക്കാരിന് സാമാന്യബുദ്ധി ഇല്ലാത്തത് കൊണ്ടെന്ന് പണിക്കർ .

സ്വരാജ് : ഒരു വാദത്തിന് ഞങ്ങൾക്ക് സാമാന്യബുദ്ധി ഇല്ല സമ്മതിച്ചു തരാം .ഇനി പറ ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്ന കേന്ദ്രത്തിലിരിക്കുന്നവർ മണ്ടൻമാരായിരുന്നോ ? 🤣🤣
വേറൊന്ന്.
ശ്രീജിത്ത്‌ പണിക്കർ :മുഖ്യമന്ത്രിക്കും എംഎം മണിക്കും ഒക്കെ അവർ കൈകാര്യം ചെയ്യുന്ന വകുപ്പ് നോക്കാൻ ഉള്ള വിദ്യാഭ്യാസ യോഗ്യത എന്താണ്?
സ്വരാജ് : ചോദ്യം തന്നെ തികഞ്ഞ അസംബന്ധം ആണ്.ഒന്ന് മനസിലാക്കുക, അവരെയൊക്കെ കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്.ജനാധിപത്യ രാജ്യത്ത് അങ്ങനെയാണ്. അല്ലാതെ നിരീക്ഷകന്മാരെ പിടിച്ചു ഇരുത്താൻ പറ്റില്ലാലോ.