‘നെന്മ മെര’ത്തിന്റെ വെട്ടുക്കിളി ആരാധകന്റെ തെറിവിളിക്കെതിരെ നടപടിക്കൊരുങ്ങി സുനിത ദേവദാസ്

107

‘നെന്മ മെരം’ ഫിറോസ് കുന്നുംപറമ്പിൽ ആരാധകന്റെ തെറിവിളി പോലീസിന് കേസ് കൊടുക്കാൻ ഒരുങ്ങി സുനിത ദേവദാസ്. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി വീഡിയോ ഇറക്കുന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകന്റെ തെറിവിളി സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിരുന്നു. ഇന്നിവിടെ തഴച്ചുവളരുന്ന ഏറ്റവും വലിയ ബിസിനസ് ആണ് ചാരിറ്റി . ഒരു ജോലിയും കൂലിയും ഇല്ലാത്തവനൊക്കെ സേവനമെന്നു പറഞ്ഞു ഇറങ്ങി വിയർക്കാതെ പിരിച്ചു പുട്ടടിച്ചു ജീവിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിലും സമൂഹത്തിലും. മതത്തിന്റെ കൂടി പിൻബലം ഉണ്ടെങ്കിൽ വാദിക്കാനും ന്യായീകരിക്കാനും വെട്ടുക്കിളികളെ കൂടി കിട്ടും. അറിയപ്പെടുന്ന ‘നെന്മ മെരം’ ഫിറോസ് കുന്നുംപറമ്പിൽ ഇതിനോടകം ഇവിടെ ഉണ്ടാക്കിയിട്ടുള്ളത് മനുഷ്യസേവനത്തിന്റെ കാരുണ്യ മാതൃക ഒന്നുമല്ല , മറിച്ചു ഭീഷണിയുടെയും ഗുണ്ടായിസത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ഒരു മാഫിയ ടീമിനെ തന്നെയാണ്. എതിർക്കുന്നവരെ കൈകാര്യം ചെയ്യാനും അവർ മടിക്കാറില്ല. ഇപ്പോൾ ഇടതുപക്ഷ മാധ്യമ പ്രവർത്തക സുനിത ദേവദാസിനെ ആണ് അക്രമിച്ചിരിക്കുന്നതു.