ചാൾസ് എന്റർപ്രൈസസ് ഒഫീഷ്യൽ ടീസർ
ഉർവ്വശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം,കലൈയരശൻ,ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ചാൾസ് എന്റർപ്രൈസസ് ” . ഈ ചിത്രത്തിന്റെ ഓഫീഷ്യൽ ടീസർ റിലീസായി. മണികണ്ഠൻ ആർ. ആചാരി,സാലു റഹീം,സുർജിത്,വിനീത് തട്ടിൽ,സുധീർ പറവൂർ,നസീർ സംക്രാന്തി,അഭിജ ശിവകല,ഗീതി സംഗീതിക,ചിത്ര പൈ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ ജോയി മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിക്കുന്ന “ചാൾസ് എന്റർപ്രൈസസ് ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.
സഹ നിർമ്മാതാവ്-പ്രദീപ് മേനോൻ.അൻവർ അലി,ഇമ്പാച്ചി, നാച്ചി എന്നിവർ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യൻ കെ വി സംഗീതം പകരുന്നു.ചിത്രസംയോജനം-അച്ചു വിജയൻ,നിർമ്മാണ നിർവ്വഹണം-ദീപക് പരമേശ്വരൻ,കലാസംവിധാനം-മനു ജഗത്ത്,വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ,ചമയം-സുരേഷ്,സ്റ്റിൽസ്- ഫസലുൽ ഫക്ക്, പരസ്യകല- യെല്ലോട്ടുത്ത്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രതീഷ് മാവേലിക്കര , പി ആർ ഒ-എ എസ് ദിനേശ്.