വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
174 SHARES
2084 VIEWS

Charles Shobharaj

ശരിക്കും ആർക്ക് ആരെയാണ് ആവശ്യം ? സിനിമാക്കാർക്ക് ഓൺലൈൻ മീഡിയയെയോ, ഓൺലൈൻ മീഡിയയ്ക്ക് സിനിമാക്കാരെയോ ? യഥാർത്ഥത്തിൽ ഇവർ തമ്മിൽ നിലനിക്കുന്നത് ഒരു മച്ചാ മച്ചാ ബന്ധം ആണ്. ഒരാൾക്ക് ഒരാളെ കൂടാതെ കഴിയാൻ പറ്റില്ല എന്നതാണ് സത്യം.

ഓൺലൈൻ മീഡിയയ്ക്ക് കണ്ടന്റ് വൈറൽ അയക്കണമെങ്കിൽ സിനിമാക്കാർ വേണം. അവരുടെ വായിൽ നിന്ന് വരുന്ന പൊട്ടത്തരങ്ങൾ തമ്പ് നെയിൽ ആക്കി പ്രൊമോട്ട് ചെയ്താ അരി വാങ്ങാം. സിനിമാക്കാർ അല്ലെങ്കിൽ ബിഗ് ബോസ് ബ്രോസ്, പിസി ജോർജ്ജ് എന്നിവരെ പോലെ സീസണൽ ഇരകൾ മാത്രമേ ഉള്ളൂ. അത് കൊണ്ട് എവിടെ സിനിമാ പ്രൊമോഷൻ ഉണ്ടായാലും ചാകരയാണ്. സിനിമ അല്ലാതെ ഇവരുടെ വായിൽ നിന്ന് വീണ് കിട്ടുന്ന മൊഴിമുത്തുകൾ ആണ് ടാർഗറ്റ്. ധ്യാൻ ശ്രീനിവാസൻ ആണ് വീടിന്റെ ഐശ്വര്യം.

സിനിമാക്കാർക്ക് ഓൺലൈൻ മീഡിയകളോട് ആത്മാർത്ഥമായ പ്രണയം ഒന്നുമില്ലെങ്കിലും, കോവിഡ് കാലം കഴിഞ്ഞതോടെ രംഗം മാറി. പണ്ടത്തെ പോലെ നൂറു ദിവസം ഒന്നും പടം തീയേറ്ററിൽ ഉണ്ടാവില്ല. അബൗവ് ആവറേജ് ആണെങ്കിൽ ഒരു മാസം. അതിനപ്പുറം നഹി. റിലീസ് ചെയ്യുന്ന പടങ്ങളുടെ എണ്ണമാണെകിൽ കൂടി വരുന്നു. മുപ്പത് ദിവസം കൊണ്ട് തീയേറ്ററിൽ നിന്ന് പോക്കറ്റിലേക്ക് എന്തെങ്കിലും വരണമെങ്കിൽ കരഞ്ഞാ മാത്രം പോരാ. ഒച്ചത്തിൽ നിലവിളിച്ചാലേ പറ്റൂ. അതിനിവന്മാർ ബെസ്റ്റാ.

റിലീസിന് മുൻപ് രണ്ടു ദിവസം ഒരു ഹോട്ടലങ്ങ് ബുക്ക് ചെയ്യും. രണ്ട് ഹോളുകൾ എടുത്ത് നാലായി തിരിക്കും. സിനിമയിലെ എല്ലാ താരങ്ങളെയും ക്ഷണിച്ച് കൊണ്ടുവരും. ഭൂലോഗത്തുള്ള എല്ലാ ഓൺലൈൻ മാധ്യമങ്ങളെയും ക്ഷണിക്കും. PRO മാരാണ് പന്തി വിളമ്പുന്നത്. ഫോളോവേഴ്സ് അനുസരിച്ചാണ് വീതം വെയ്പ്പ്. കൂടുതൽ ഫോളോവേഴ്സ് ഉളളവർക്ക് മുന്തിയ താരങ്ങളെ ആദ്യം കൊടുക്കും. അതിൽ താഴ്ന്നവർക്ക് സഹനടൻ മുതൽ ഗസ്റ്റ് അപ്പിയറൻസ് ചെയ്തവർ വരെ. ബാക്കി ഉള്ളവർക്ക് പത്രസമ്മേളന മോഡലിൽ ഒരു കലാശക്കൊട്ട്. സിനിമ അല്ല പൊട്ടത്തരങ്ങൾ മാത്രം ഫോക്കസ് ചെയ്യാൻ മൈക്കും പിടിച്ചിരിക്കുകയാണ് എന്ന് ബോധ്യം ഉള്ളതിനാൽ സിനിമയുടെ പോസ്റ്ററുകൾ ഒന്നിടവിടാതെ വെയ്ക്കും. അതും മിസ്സായിപ്പോവണ്ട എന്ന് കരുതി താരങ്ങളെ ടീ ടീഷർട്ടിട്ട് ഇരുത്തും. എങ്ങനുണ്ട് ഐഡിയ ?

ഇതിനിടെ ചില ഓൺലൈൻ ചട്ടമ്പിമാരുണ്ട്. നെഗറ്റീവ് എഴുതി നശിപ്പിച്ച് കളയും എന്ന് പറയാതെ പറഞ്ഞ് മുന്തിയ നടന്മാരെയും നടിമാരെയും നേടി എടുക്കും. ചിലർ വഴക്കിട്ടു മൂലയ്ക്കൊക്കെ മാറി ഇരിക്കും. “അവർക്ക് കൊടുത്തിട്ട് ഞങ്ങൾക്ക് കിട്ടിയില്ല.. അത് കൊണ്ട് ഞങ്ങൾ കൂടില്ല എന്നൊക്കെ പറഞ്ഞ്”. ആസിഫ് അലിയുടെ ഏതോ ഒരു പ്രൊമോഷനിൽ ഇങ്ങനെ വഴക്കിട്ടിരുന്ന ഒരു കൂട്ടത്തെ ആസിഫ് നേരിൽ വന്ന് പുന്നാരിപ്പിച്ചാണ് തിരികെ കേറ്റിയത് എന്നൊരു കരക്കമ്പി ഉണ്ട്. ശരിയാണോ എന്ന് വിളിച്ച് ചോദിക്കാൻ പഹയൻ ഫോൺ എടുക്കില്ല.

താരങ്ങൾ ആവേശത്തിൽ തുടങ്ങുമെങ്കിലും ഒന്ന് രണ്ട് ഇന്റർവ്യൂ കഴിയുന്നതോടെ അവശരാവും. ഒരേ പൊട്ടത്തരങ്ങൾക്ക് എത്ര തവണ ആവർത്തിച്ച് ഉത്തരം പറയും ? ഒരു ഹോളിൽ നിന്ന് ഷർട്ട് മാറി മറ്റൊരു ഹോളിലേക്ക്. പറഞ്ഞ് വന്നത് ഭാസി ഇതിനിടെ ഷിറ്റ് പറഞ്ഞ് പോയത് വല്യ ഇഷ്യൂ ആക്കാനൊന്നുമില്ല. വീണ നാളെ ഭാസിയെ ഇന്റർവ്യൂ ചെയ്യും. ഭാസി ഇത്തവണ തെറിക്ക് പകരം ചളി അടിക്കും. വീണ പൊട്ടിച്ചിരിക്കും. നമ്മൾ കയ്യടിച്ച് വൈറലാക്കും.
ആരാധകരെ ശാന്തരാകുവിൻ !

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്